എത്ര നാളായി അച്ഛാ ഒരു കഥ പറഞ്ഞു തന്നിട്ട്, ഇന്നുറപ്പായും ഒരു കഥ പറഞ്ഞു തരണം.
അച്ചൻ കഥയെല്ലാം മറന്നു പോയി, അച്ഛന്റെ സുന്ദല്ലേ
എന്നും ബാലരമ വരുമ്പോൾ തന്നെ വായിച്ചു
തീർക്കുന്നത്, അതു കൊണ്ട് ആദ്യം കഥ സുന്ദിന്റെ വക.
എന്നും ബാലരമ വരുമ്പോൾ തന്നെ വായിച്ചു
തീർക്കുന്നത്, അതു കൊണ്ട് ആദ്യം കഥ സുന്ദിന്റെ വക.
ആദ്യം അച്ചൻ പറയൂ, പിന്നെ ഞാൻ പറയാം.
ശരി എങ്കിൽ തുടങ്ങാം
ഒരിടത്ത് ഒരാനയും,തയ്യൽക്കാരനും.. ഇതു വേണ്ടച്ചാ, രണ്ടു വയസ്സു തൊട്ട് കേൾക്കുന്നതല്ലേ.
ശരി എങ്കിൽ തുടങ്ങാം
ഒരിടത്ത് ഒരാനയും,തയ്യൽക്കാരനും.. ഇതു വേണ്ടച്ചാ, രണ്ടു വയസ്സു തൊട്ട് കേൾക്കുന്നതല്ലേ.
ഇതിലച്ഛൻ പുതിയ പുതിയ
മാറ്റങ്ങൾ എല്ലാം വരുത്തിയിട്ടുണ്ട്.
മാറ്റങ്ങൾ എല്ലാം വരുത്തിയിട്ടുണ്ട്.
എന്നാലും ടോം ആന്റ് ജെറി
പോലെ കുറെ നാളായില്ലേ, മടുത്തച്ഛാ,
പോലെ കുറെ നാളായില്ലേ, മടുത്തച്ഛാ,
എന്നാൽ ഒട്ടകവും തയ്യൽക്കാരനും, അല്ലെങ്കിൽ കഴുതയും തയ്യൽക്കാരനും,
കഴുതയ്ക്ക് എവിടെ ആണച്ഛാ തുമ്പിക്കൈ, അച്ചനൊരു കഴുത തന്നേ.
ശരിയാണ് അച്ഛൻ ഒരു
കഴുത തന്നേ.
കഴുത തന്നേ.
ഞാൻ വെറുതെ പറഞ്ഞതല്ലേ, എന്റച്ഛൻ കഴുതയൊന്നും അല്ല.
അച്ഛാ എന്നാൽ ഫേയ്സ്ബുക്കിലെ കഥകൾ മതി, അച്ഛൻ എഴുതിയതോ, അച്ഛന്റെ കൂട്ടുകാർ എഴുതിയതോ ആയ നല്ല കഥകൾ പറഞ്ഞാൽ മതി.
അങ്ങിനെ കുറെ FB കഥകളും, സ്കൂൾ വിശേഷങ്ങളും, നാട്ടുവിശേഷങ്ങളും പറഞ്ഞ് പറഞ്ഞ് കുറെ സമയം കഴിഞ്ഞു.
അച്ഛാ, അച്ഛനിന്നലെ പറഞ്ഞില്ലേ അച്ഛൻ സുഖമില്ലാതേ പെട്ടെന്ന്
പോന്നിട്ട് ഇപ്പോൾ
ഒരു മാസമായി അതിനാൽ
കമ്പനിക്കാർക്ക് കഴിഞ്ഞ മാസത്തെ മുവായിരം പെന്റിംഗാണെന്ന്.
പോന്നിട്ട് ഇപ്പോൾ
ഒരു മാസമായി അതിനാൽ
കമ്പനിക്കാർക്ക് കഴിഞ്ഞ മാസത്തെ മുവായിരം പെന്റിംഗാണെന്ന്.
ഉം, അതു ശരിയാണ്
എന്താ മുത്തിപ്പോൾ അതു ചോദിയ്ക്കാനുള്ള കാരണം.
എന്താ മുത്തിപ്പോൾ അതു ചോദിയ്ക്കാനുള്ള കാരണം.
അതേയച്ഛാ എനിക്ക് വിഷുക്കൈനീട്ടം കിട്ടിയ മൂവായിരം രൂപയിലധികം
എന്റെ കൈയ്യിൽ ഉണ്ട്. അതു കൊടുത്താൽ അച്ഛന് കഴിഞ്ഞ മാസം കമ്പനിക്കാർക്ക് കൊടുക്കാനുള്ളത് കൊടുക്കാമല്ലോ.
എന്റെ കൈയ്യിൽ ഉണ്ട്. അതു കൊടുത്താൽ അച്ഛന് കഴിഞ്ഞ മാസം കമ്പനിക്കാർക്ക് കൊടുക്കാനുള്ളത് കൊടുക്കാമല്ലോ.
എന്റെ പൊന്നു മുത്തേ ഇവിടത്തെ മൂവായിരത്തിന്റെ നൂറ്റി എഴുപത്തിയഞ്ച് മടങ്ങാണ്
അവിടത്തെ തുക.
അവിടത്തെ തുക.
മടങ്ങോ അതെന്താണ്
അച്ചാ.
അച്ചാ.
മടങ്ങ് മീൻസ് മൂവായിരത്തെ 175 കൊണ്ട്
മൾട്ടിപ്പിൾ ചെയ്യണമെന്ന് .
മൾട്ടിപ്പിൾ ചെയ്യണമെന്ന് .
ആണോ? എന്നാലും
എന്റെ കൈയ്യിലുള്ള ഈ പൈസ കൊണ്ട് അച്ഛന്റെ
ഒരു കമ്പനിയുടെ പൈസ എങ്കിലും കൊടുക്കാൻ
പറ്റുമോ?
എന്റെ കൈയ്യിലുള്ള ഈ പൈസ കൊണ്ട് അച്ഛന്റെ
ഒരു കമ്പനിയുടെ പൈസ എങ്കിലും കൊടുക്കാൻ
പറ്റുമോ?
സാരമില്ല മുത്തേ, അത് മുത്തിന്റെ വിഷുക്കൈനീട്ടം അല്ലേ. അത് അച്ഛ സുന്ദിന്റെ സ്വന്തം കാര്യത്തിന് ചിലവാക്കാനുള്ളതാണ്.
മുത്ത് ഇങ്ങിനെ ചോദിച്ചപ്പോൾ തന്നേ അച്ഛന് തൃപ്തിയായി.
മുത്ത് ഇങ്ങിനെ ചോദിച്ചപ്പോൾ തന്നേ അച്ഛന് തൃപ്തിയായി.
എന്താണ് അച്ഛനും മോളും
തമ്മിൽ കുറേ നേരമായല്ലോ പുരാണം
പറയൽ. കഴിഞ്ഞ ദിവസം
പേപ്പറുകാരൻ വന്നപ്പോൾ
ഞാൻ അതിൽ നിന്ന്
ഒരഞ്ഞൂറ് രൂപ ചോദിച്ചിട്ട്
തരാത്ത ആളാണ്, അച്ചനോട് വേണോ, വേണോ എന്നും പറഞ്ഞ്
പുറകെ നടക്കുന്നു. ഇനി ബാലരമ വന്നോന്ന് ചോദിച്ച് വന്നേക്ക് ഞാൻ ശരിയാക്കി
തരാം, പ്രിയതമയുടെ
തേൻ മൊഴികൾ.

ഇതാപ്പേ നന്നായത്, പിള്ളേർക്ക് ബാലരമയെല്ലാം വാങ്ങി കൊടുക്കുന്നത് അമ്മമാരുടെ കടമയാണ്.
അച്ചന്റെ നാക്കു കിട്ടിയിട്ടുണ്ട്, പിന്നെന്തു വേണം.
അച്ഛനെന്താ ചിരിയ്ക്കുന്നത്, അതൊക്കെ പോട്ടെ, അച്ചൻ വേറേയൊരു കഥയും കൂടി പറയച്ഛാ.
അച്ഛൻ ചിരിച്ചത് മറ്റൊരു
വിഷുക്കൈനീട്ട കഥയോർത്താണ്. പണ്ട് പണ്ട് ഒരു വിഷു ദിനത്തിൽ
അനിയത്തിയ്ക്ക് ഞങ്ങളുടെ അച്ചുവേട്ടൻ
അഞ്ചു രൂപയുടെ ഒരു കൊയിൻ വിഷുക്കൈനീട്ടമായി കൊടുത്തു. അന്ന് അഞ്ചു രൂപയുടെ കൊയിൻ ഇറങ്ങിത്തുടങ്ങിയിട്ടേ യുള്ളു. കിട്ടിയാൽ ആരും ചിലവാക്കാറില്ല. സൂക്ഷിച്ചു വയ്ക്കാറേ ഉള്ളു. അനിയത്തിയും അതെവിടയോ സൂക്ഷിച്ചു വച്ചു. പിന്നീട് തപ്പി നടന്നിട്ട് വച്ച സ്ഥലം മറന്നിട്ടോ എന്തോ ആ അഞ്ചുരൂപാത്തുട്ട് കാണാതായി. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നേ എന്നു പറഞ്ഞ പോലെ അനിയത്തിയ്ക്ക്
ആകെ സംശയം ഈ ചേട്ടനെ മാത്രം. സത്യത്തിൽ
ഞാനതു കണ്ടിട്ടും കൂട്ടിയില്ല. കണ്ടിരുന്നെങ്കിൽ
ചിലപ്പോൾ അടിച്ചു മാറ്റിയേനേ.

ഏതായാലും അനിയത്തിയ്ക്ക് എന്നും
പറയാൻ ഒരു കാരണമായി.
എടോ എന്റെ അഞ്ചു രൂപാത്തുട്ട് താൻ തന്നെ യല്ലേ എടുത്തത്.
അല്ലെന്ന് പറഞ്ഞു പറഞ്ഞു മടുത്തു. എടുത്തിരുന്നെങ്കിൽ എന്നേ
സമ്മതിയ്ക്കുമായിരുന്നു.
പറയാൻ ഒരു കാരണമായി.
എടോ എന്റെ അഞ്ചു രൂപാത്തുട്ട് താൻ തന്നെ യല്ലേ എടുത്തത്.
അല്ലെന്ന് പറഞ്ഞു പറഞ്ഞു മടുത്തു. എടുത്തിരുന്നെങ്കിൽ എന്നേ
സമ്മതിയ്ക്കുമായിരുന്നു.
ഇത് കേട്ടു കേട്ടു മടുത്തപ്പോൾ, കശുംമാവായ കശുംമാവുകൾ കേറി നടന്ന് കശുവണ്ടി പറിച്ച് വിറ്റ് കിട്ടിയ ആറു രൂപ കൊടുത്ത് ഒരു കൂട്ടുകാരന്റെ കൈയ്യിൽ നിന്ന് ഒരു അഞ്ചു രൂപയുടെ
കൊയിൻ വാങ്ങി അനിയത്തിയ്ക്ക് കൊണ്ടുചെന്നു കൊടുത്തു.
സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നോർത്തതിന് പകരം കിട്ടിയ മറുപടിയിൽ പകച്ചുപോയെന്റെ സഹോദര സ്നേഹം.
കൊയിൻ വാങ്ങി അനിയത്തിയ്ക്ക് കൊണ്ടുചെന്നു കൊടുത്തു.
സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നോർത്തതിന് പകരം കിട്ടിയ മറുപടിയിൽ പകച്ചുപോയെന്റെ സഹോദര സ്നേഹം.
ഇതു തന്നേയാണ് എന്റെ കാണാതെ പോയ അഞ്ചു രൂപാത്തുട്ട്.
മിശറുകടിയും കൊണ്ട് മാവായ മാവെല്ലാം കയറി
കൈയ്യും മെയ്യും ഉരഞ്ഞതിന് കിട്ടിയ പ്രതിഫലം.
കൈയ്യും മെയ്യും ഉരഞ്ഞതിന് കിട്ടിയ പ്രതിഫലം.
അച്ചനതെടുത്തില്ലെങ്കിൽ
പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് അത് മടക്കിക്കൊടുത്തത്.
പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് അത് മടക്കിക്കൊടുത്തത്.
അതച്ഛന് അറിയില്ല
സുന്ദേ, അച്ഛനങ്ങിനെയാവാനേ
അറിയൂ.
സുന്ദേ, അച്ഛനങ്ങിനെയാവാനേ
അറിയൂ.
ഇനി സുന്ദ് പറയാമെന്ന്
പറഞ്ഞ കഥ പറയൂ.
പറഞ്ഞ കഥ പറയൂ.
കഥ കേട്ടുറങ്ങിയ സുന്ദിന്റെ
മൃദുവായ കൂർക്കംവലിയാ യിരുന്നു അതിന്റെ മറുപടി.
മൃദുവായ കൂർക്കംവലിയാ യിരുന്നു അതിന്റെ മറുപടി.
കൂർത്തു മൂർത്ത ജീവിത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ ഇടയ്ക്കെല്ലാം ജീവിതം തന്നേ മടുത്തു പോകാറുണ്ട്, അതിനിടയിലേക്ക് മൃതസഞ്ജീവനി പോലെ കിട്ടുന്ന സുവർണ്ണനിമിഷങ്ങൾ.
അവ എന്നേയും ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ കൂട്ടിക്കൊണ്ടുപോയി.
അവ എന്നേയും ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ കൂട്ടിക്കൊണ്ടുപോയി.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക