"എനക്കാ മുവാണ്ടനിലെ അതാ തുമ്പ ത്തിലെ ആ മാങ്ങ പറിച്ചു തന്നാൽ ഞമ്മളെ വീട്ടിനും കുഞ്ഞാപ്പു ചോയിച്ചത് കൊണ്ട് തരാം "
ഒരു ദയയും മില്ലാതെ തന്നോട് ഇത് പറഞ്ഞ ആയിശുന്റെ മുഖത്തേക്കും ഒരിക്കലും തനിക്ക് പറിക്കാൻ പറ്റാത്ത മൂവാണ്ടൻ മാങ്ങയും നോക്കി കുഞ്ഞാപ്പു ഒരു നിമിഷം നിന്നു.,
"അയല്ലേകൊന്ന് നോക്ക് ആയിശു അയ് എത്രെ മോളിലാ എനക്കെങ്ങനെ അയ് പറിക്കാൻ പറ്റും???., അനക്ക് വേണേൽ ഞമ്മള് കുഞ്ഞാത്തന്റെ തൊടിയിലെ പയ് ത്ത ജാമ്പക്ക പറിച്ച് തരാം... അത് ഇയ്യ് തിന്നിട്ടിലാല്ലോ നല്ല രുചിയാ .... "
"എനക്ക് അയെന്നും കേക്കണ്ട..... എനക്ക് ജാമ്പക്ക ഇസ്ട്ടല്ലാ.... എനക്ക് ആ മാങ്ങ തന്നെ വേണം യെന്ത് പെരുത്ത് രുചിയാ അയ്നെന്നറിയോ???? അയ് തിന്ന കിട്ടിയ എനക്ക് മക്കയും മദിനയും ഒന്നിച്ച് കാണാം അത്രക്ക് രുചിയാ..... നോക്ക് അയിന്റെ നിപ്പെന്നെ കാണാൻ യെന്തു സേലാ.... മുകളിലുള്ള മൂവാണ്ടൻ മാങ്ങയെ നോക്കി ആയിശു വെള്ളം മിറക്കാൻ തുടങ്ങി.....
"ഈ പഹയത്തിക്ക് എയ്ന്റെ കേടാ എന്നും മൂന്ന് നേരവും തിന്നാൻ കിട്ടുനെയ്ന്റെ ഏനകേടാ..... പടച്ചോനെ എനക്കാണെൽ പയിചിട്ട് പള്ള കത്തുന്നു..... ഇന്നലെ ഉച്ചക്കിത്തിരി കഞ്ഞി കുടിച്ചതാ.. ഓൾകാ മാങ്ങ പൊട്ടിച്ച് കൊടുത്താൽ ഓളുടെ വീടിനും നല്ല അരിപത്തിരിയും എറച്ചി കൂട്ടാനും കൊണ്ട് തരാനാ പറഞ്ഞെ... അവിടുന്നു വരുന്ന എറച്ചികൂട്ടാന്റെ മണം.... ഓഹോ പെരുത്ത് കൊതിപ്പിച്ചി ട്ടുണ്ട് ഞമ്മളെ.... ഈ മാങ്ങ ആരാ മോളില് കൊണ്ട് വച്ചേ??? !..."ഇങ്ങനെ ഓരോന് ചിന്തിച്ചു കൊണ്ട് അവനാ മാങ്ങയെ നോക്കി നിന്നു.....
"നീയെന്താടാ ചെക്കാ ഇങ്ങനെ നോക്കി നിൽക്കുന്നേ.., അരിപത്തിരിയും എറച്ചി കൂട്ടാനും വേണേൽ മതി "എന്ന് പറഞ് ആയിശു അവനെ ഒളി കണ്ണിട്ടൊന്നു നോക്കി...
ഞാൻ ഇപ്പോ ശെരിയാക്കി തരാം എന്ന മട്ടിൽ അവളെയൊന്നു നോക്കിയിട്ട് അവനാ മൂവാണ്ടന്റെ അടുത്തേക്ക് നടന്നു....
അവന്റെ വരവറിഞ്ഞോണം മരത്തിൽ
ആധിപത്യം ഉറപ്പിച്ച ചോണനുറുമ്പുകൾ നന്നായി ഒന്ന് തല പൊക്കി നോക്കി... ഒരു ആജന്മ ശത്രുവിനെ നോക്കുന്ന പോലെ... "പടച്ചോനെ ചോണനുറുമ്പോ !??....അതൊന്നും സാരല്യ ഞമ്മളെ എറചിയും പത്തിരിയും... അതിന്റെ രുചിക് മുമ്പിൽ ഉറുമ്പുകളെ അവൻ മറന്ന് മരത്തിൽ വലിഞ്ഞു കയറാൻ തുടങ്ങി...... ചോണനുറുമ്പുകൾ കാത്തിരുന്ന ഒരാളെ കിട്ടിയ പോലെ തുടങ്ങി അവയുടെ വിളയാട്ടം.... "പോ....എറുമ്പേ... എന്തൊരു നീറ്റൽ'
എന്ന് പറഞ്ഞ് അവന്റെ കണ്ണിനും വെള്ളം വരാൻ തുടങ്ങി... ഇടക്ക് ആയിശുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവളാ മാങ്ങയും നോക്കി ഏതോ സ്വപ്ന ലോകത്തെന്നോണം നിക്കാ... അവളോട് അവന് ഉറക്കെ പറയാൻ തോന്നി, ഇവടെ നിക്കുമ്പോ മക്കയും മദിനയും മാത്രല്ല സ്വർഗ്ഗവും കാണാംമെന്ന്... മനസിൽ അവളെ വീണ്ടും പ്രാകി കൊണ്ട് മുകളിലേക്ക് ഒന്നുടെ ഏന്തി വലയാൻ തുടങ്ങി..... അവന്റെ ഞെഞ്ചും കാലും ഉരഞ്ഞ് ചോര പൊടിയാൻ തുടങ്ങി..... എന്നാലും പത്തിരിയും കൂട്ടാനും........ അതോർത്തപ്പോ വേദനയെല്ലാം എവിടെയോ പോയി വായിൽ വെള്ളം ഊ റി വന്നു.... അവസാനം മാങ്ങയുടെ അടുത്തെത്തിയപ്പോ കണ്ടു ആയിശുന്റെ കണ്ണിലെ തിളക്കം അതിലുപരി അവന്റെ മനസിലെ പത്തിരിയും..... ഇതല്ലേന്നു പറഞ്ഞ് മാങ്ങ പൊട്ടിച്ച് പോക്കറ്റിലിടലും.... കാൽ വഴുതലും ഒരുമിച്ച് .... പത്തോന്നു ദാ കിടക്കുന്നു താഴെ.....
പിന്നീട് ഒന്നും ഓർമയില്ല കണ്ണ് തുറന്ന് നോക്കുമ്പോ. ദാ ആയിശു നിക്കുന്നു മുമ്പിൽ കരഞ്ഞു തളർന്ന കണ്ണുമായി "അപ്പൊ ഇയ്യ് മയ്യത്തായില്ലേ?? " പോക്കറ്റിൽ നിന്ന് ആ മാങ്ങയെടുത്തു അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു, "അന്റെ അരി പത്തിരിയും കൂട്ടാനും കൂട്ടാതെ ഞമ്മളെ ങ്ങനെയാ മയ്യത്താവാ..... പിന്നെ ഒരു കാര്യണ്ട് ഞമ്മള് മക്കയും മദിനയും സ്വർഗവും ഒന്നിച്ച് കണ്ടുട്ടോ ........... "
By fathima CP
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക