
പാടവരമ്പത്തൂകൂടി ഒരു കൊച്ചു കുട്ടി ഓടുന്നു
''മോനേ'' എന്ന് വിളിച്ച് പിന്നാലെ അവന്‍െറ അമ്മയും;
''മോനേ'' എന്ന് വിളിച്ച് പിന്നാലെ അവന്‍െറ അമ്മയും;
**********************************************
വര്‍ഷാവര്‍ഷം ആ വീട്ടിലെ കലണ്ടറുകള്‍ മാറിമറിഞ്ഞു ചുവരിനെ ഭംഗിയാക്കിക്കൊണ്ടിരുന്നു.പാടവരമ്പത്തൂടെ ഓടിയ ആ കുട്ടി ഇന്നൊരച്ഛനാണ്.
കുടുംബസമേതമാണ് അന്നവര്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോയത്.തിരികെ വന്നശേഷം അവന്‍െറ അച്ഛന്‍െറ ചിത്രമെടുത്ത് അതിലേക്ക് നോക്കി നനഞ്ഞ മിഴികളോടെ ആ അമ്മ മകനോട് ചോദിച്ചു;
''മോന് അമ്മയോട് എത്രത്തോളം ഇഷ്ടമുണ്ട്''
''എന്താമ്മേ ഇത്..?? ''
''മക്കള്‍ക്ക് അച്ഛനമ്മമാരോടുളള ഇഷ്ടത്തിനും സ്നേഹത്തിനും അളവുകോലുണ്ടോ..?? ''
''എങ്കിലും മോന്‍ പറയൂ.. എത്രത്തോളമുണ്ട് ?? ''
ആ മകന്‍ അമ്മയെ ചേര്‍ത്തുപിടിച്ച് ഒരുമ്മകൊടുത്തു.എന്നിട്ടിങ്ങനെ പറഞ്ഞു ;
''ആകാശത്തോളം.........,''
*******************************************
രാജമലയില്‍ വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ.
വീട്ടില്‍നിന്നും ആ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി.പിന്നാലെ വൃദ്ധമന്ദിരത്തിലെ ആളുകളും,
വീട്ടില്‍നിന്നും ആ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി.പിന്നാലെ വൃദ്ധമന്ദിരത്തിലെ ആളുകളും,
വൃദ്ധമന്ദിരത്തില്‍ ആ അമ്മയെ പൂമാലയിട്ട് അവര്‍ സ്വീകരിച്ചു.അന്ന് ഒരുപാട് അമ്മമാര്‍ക്കൊപ്പം നീലക്കുറിഞ്ഞി പൂത്തതിന്‍െറ വാര്‍ത്ത ആ അമ്മയും ടി.വിയില്‍ കണ്ടു.
വീട്ടിലപ്പോള്‍ ആ അമ്മയുടെ പേരക്കുട്ടി അവന്‍െറ അച്ഛന്‍െറ ചിത്രമെടുത്ത് ഉമ്മകൊടുക്കുകയായിരുന്നു.അതു കണ്ടുവന്ന അവന്‍െറ അച്ഛന്‍ അവനോട് ചോദിച്ചു..
''മോന് അച്ഛനോട് എത്രത്തോളം സ്നേഹമുണ്ട്..?? ''
ചിരിച്ചുകൊണ്ടവന്‍ മറുപടി പറഞ്ഞു,
''ആകാശത്തോളം............,''
ഇതു പറഞ്ഞിട്ട് അവന്‍ പാടവരമ്പത്തേക്ക് ഇറങ്ങി ഓടി.. പിന്നാലെ ''മോനേ'' എന്ന് വിളിച്ച് അവന്‍െറ അമ്മയും.
വൃദ്ധമന്ദിരത്തിലെ സ്വീകരണമുറിയില്‍ പൂമാലയൊരുക്കി അപ്പോഴുമവര്‍ കാത്തിരുന്നു,
അടുത്തയാളിനെ സ്വീകരിക്കാനായി..!!
©..........ആര്‍.ശ്രീരാജ്..........
13/08/2018 (11 pm)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക