
രചനകളിൽ ഇംഗ്ലീഷ് വാക്കുകളും, സംഭാഷണങ്ങളും ഉപയോഗിക്കാൻ പാടുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ചില പുതിയ എഴുത്തുകാർ സന്ദേശങ്ങൾ അയച്ചിരുന്നു.എല്ലാവർക്കും കൂടി ഇവിടെ മറുപടി പറയുന്നു.
1.രചയിതാവിന്റെ അറിവ് പ്രകടമാക്കുക ആകരുത് അതിന്റെ ഉദ്ദേശം. എഴുത്തുകാരനെക്കാൾ വളരെ ഏറെ അറിവുള്ളവരാണ് വായനക്കാർ എന്ന് എപ്പോഴും ഓർക്കുക.
2.ഉദ്ദേശിച്ച ആശയത്തിനു അനുയോജ്യമായ മലയാളം വാക്കുകൾ ലഭ്യമല്ല എങ്കിൽ, ഇംഗ്ലീഷ് ഉപയോഗിക്കാം.
3.സന്ദർഭം, അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കുക. ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രമേ ഗുളിക കഴിക്കാവൂ, എന്നത് പോലെ കർശനമാണ് അക്കാര്യം.
4.അതുപോലെ തന്നെ ആവശ്യത്തിന് മാത്രം,
പരിമിതമായി മാത്രം ഇംഗ്ലീഷ് ഉപയോഗിക്കുക.ഡോക്ടർ നിർദ്ദേശിച്ച അത്രയും എണ്ണം ഗുളികകൾ മാത്രം കഴിക്കുന്നത് പോലെ.
പരിമിതമായി മാത്രം ഇംഗ്ലീഷ് ഉപയോഗിക്കുക.ഡോക്ടർ നിർദ്ദേശിച്ച അത്രയും എണ്ണം ഗുളികകൾ മാത്രം കഴിക്കുന്നത് പോലെ.
5.സാഹചര്യങ്ങളോടും, കഥാ പാത്രങ്ങളുടെ സ്വഭാവങ്ങളോടും ചേർന്നു നിൽക്കുന്നതാവണം, പൊരുത്തപ്പെട്ടു നിൽക്കുന്നതാവണം ഇംഗ്ലീഷ് പ്രയോഗങ്ങൾ ; മുഴച്ചു നിൽക്കുന്നതാകരുത്.
അവസാനത്തെ കഥയിൽ അറിയാതെ രണ്ടു വരി ഇംഗ്ലീഷ് എഴുതി അല്ലേ.. സാരമില്ല..
...ജാവ Simple ആണ്, പക്ഷേ Powerful ഉ മാണ്..
😀
😁 ഇനി ശ്രദ്ധിച്ചാൽ മതി... ട്ടോ
...ജാവ Simple ആണ്, പക്ഷേ Powerful ഉ മാണ്..
°°°°°°°°°°°°°°
സ്നേഹ പൂർവ്വം,
സായി മാഷ്
സ്നേഹ പൂർവ്വം,
സായി മാഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക