
ന്റെ ദേവൂട്ടിക്ക്....
സുഖമല്ലേ? കുറെ നാളുകൾക്കു ശേഷം എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഒന്നും ഒളിപ്പിക്കാതെ മനസ് തുറന്നു സംസാരിക്കണം. ശ്രീദേവിയെ നിന്റെ മാത്രം ശ്രീവി ആക്കിയ, എന്നും എന്റെ മനസ്സറിയാൻ ശ്രമിച്ച, ഞാൻ ആരാണെന്നും എന്താണെന്നും എനിക്ക് ചുറ്റുമുള്ളവരെ അറിയിക്കാൻ ശ്രമിച്ച നിന്നോടല്ലാതെ വേറെ ആരോടാ എനിക്ക് മനസ് തുറക്കാൻ പറ്റുന്നത്?.
എപ്പോഴും ഞാൻ അസൂയയോടെ കണ്ട നിന്റെ ചിരിയുമായി എന്റെ സങ്കടങ്ങളിലേക്കു വിളിക്കാതെ തന്നെ ഇറങ്ങി വന്നവളായിരുന്നു നീ. ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും ഒരു ചിരിയോടുകൂടെ അഭിമുഖീകരിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു ദേവൂ? എനിക്ക് കഴിയാതെ പോയതും അതുതന്നെയായിരുന്നു.
കൂടെയുള്ളവരും കൂട്ടുവന്നവരും സങ്കടങ്ങൾ മാത്രം തന്നപ്പോൾ നിന്റെ സൗഹൃദമാണ് എന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്. കണ്ടനാൾ മുതൽ ഈ നിമിഷം വരെ നമ്മുടെ സൗഹൃദം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരി നീമാത്രമാണ് ദേവു.
എന്നും സങ്കടങ്ങൾ മാത്രം പങ്കുവെക്കാറുള്ള ഈ കൂട്ടുകാരിയെ നെഞ്ചോടു ചേർത്ത് നിർത്തി. എന്നെ സ്നേഹിച്ചു സംരക്ഷിച്ചു. എന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തി തന്നിട്ടുണ്ട് നീ.
അതൊക്കെ ചെയ്തു തരേണ്ടവർ എന്നെ നിരാശരാക്കിയിട്ടേ ഉള്ളു. എന്റെ കുറ്റങ്ങൾ എണ്ണി പറയുമ്പോഴും എനിക്കു വേണ്ടിയിരുന്നതെന്താണെന്ന് അവർ മറന്നുപോയിരുന്നു.
രണ്ടാനച്ഛന്റെയും മക്കളുടെയും ക്രൂരതകളും അവരുടെ മുന്നിൽ നിസഹായായ അമ്മയുമൊക്കെ എന്റെ ജീവിതത്തിലെ കറുത്ത ഏടുകൾ ആയപ്പോ എന്നിൽ പുഞ്ചിരി നിറക്കാൻ ശ്രമിച്ച ന്റെ ദേവൂനെ വിഷമിപ്പിക്കുന്നതിലെ എനിക്ക് സങ്കടമുള്ളൂ.
രണ്ടാനച്ഛന്റെയും മക്കളുടെയും ക്രൂരതകളും അവരുടെ മുന്നിൽ നിസഹായായ അമ്മയുമൊക്കെ എന്റെ ജീവിതത്തിലെ കറുത്ത ഏടുകൾ ആയപ്പോ എന്നിൽ പുഞ്ചിരി നിറക്കാൻ ശ്രമിച്ച ന്റെ ദേവൂനെ വിഷമിപ്പിക്കുന്നതിലെ എനിക്ക് സങ്കടമുള്ളൂ.
നിനക്കറിയാലോ എല്ലാ വിഷമങ്ങളിൽ നിന്നും ഒരു മോചനത്തിനു വേണ്ടിയാണ് ആദർശിനെ സ്നേഹിച്ചു തുടങ്ങിയത്. പക്ഷെ അവിടെയും ദൈവം എനിക്ക് കരുതി വെച്ചത് സങ്കടങ്ങൾ മാത്രമായിരുന്നു.
കല്യാണത്തിന് ശേഷം നിന്റെ മുന്നിൽ വളരെ അപ്പൂർവ്വമായേ ഞാൻ വന്നിട്ടുള്ളൂ. അപ്പോഴൊക്കെ ഞാൻ സന്തോഷമഭിനയിച്ചിട്ടുണ്ട്. എന്നോട് നീ ചോദിച്ചിട്ടില്ലേ എന്തോ വിഷമം നിനക്കുണ്ടല്ലോ ശ്രീവി ന്ന്? അന്നൊക്കെ പല കള്ളങ്ങൾ പറഞ്ഞത് നീ ഒന്നും അറിയേണ്ടന്ന് കരുതിയിട്ടാണ്. കാരണം വളരെ ആഗ്രഹിച്ചു കാത്തിരുന്ന എന്റെ ദാമ്പത്യജീവിതം അത്രത്തോളം സന്തോഷപ്രദമായിരുന്നു എന്ന് എനിക്ക് നിന്നെ വിശ്വസിപ്പിക്കേണ്ടിവന്നു.
എന്റെ സങ്കടങ്ങൾ അറിഞ്ഞാൽ നീ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എന്നെയോ എന്റെ സ്നേഹത്തെയോ മനസിലാക്കാൻ ആദിക്കു കഴിഞ്ഞില്ലാ എന്നതാണ് സത്യം.
എന്നെയോ എന്റെ സ്നേഹത്തെയോ മനസിലാക്കാൻ ആദിക്കു കഴിഞ്ഞില്ലാ എന്നതാണ് സത്യം.
നീ എപ്പോഴും എന്നെ വഴക്കു പറഞ്ഞിരുന്നതും അവന്റെ കാര്യത്തിൽ ആയിരുന്നല്ലോ ദേവു. നീ പറഞ്ഞത് സത്യമാണ് സ്നേഹമെന്നത് ഒരടിമപ്പെടലാണ്. പക്ഷേ അവനെന്നെ സ്നേഹത്തിന്റെ അടിമയായിട്ടല്ല കണ്ടത്. `അരുതു´കളുടെ ചങ്ങലകളാൽ ബന്ധനസ്ഥയാക്കിയ വെറുമൊരു പെണ്ണ്. വികാരങ്ങളോ വിചാരങ്ങളോ ഇല്ലാത്ത അടിമ. യജമാനനെ അനുസരിക്കൽ മാത്രമാണല്ലോ അടിമയുടെ കടമ.
നിനക്കോർമ്മയില്ലേ ആദർശിനെ കുറിച്ച് ഞാൻ പറഞ്ഞത്?. "അവനെന്നെ സ്നേഹമാണ് ഭ്രാന്തമായ സ്നേഹം".
അത് കേട്ട് നീ പൊട്ടിച്ചിരിച്ചതു.
അത് കേട്ട് നീ പൊട്ടിച്ചിരിച്ചതു.
സ്നേഹം എത്ര ആത്മാർത്ഥമാണോ അത്രയ്ക്ക് വേദനയുമാണെന്നു നീ പറഞ്ഞപ്പോൾ ഞാൻ എതിർത്തത്.
പറയാനുള്ളത് തുറന്നു പറയാനോ പറയാതെ തന്നെ മനസ്സിലാക്കാനോ കഴിയാത്ത ഒരു സ്നേഹവും മനസിന്റെ അസ്വസ്ഥതകളെ അടക്കില്ല എന്ന് നീ പറഞ്ഞതിന്റെ അർത്ഥം ഇന്നെനിക്കു മനസിലാകുന്നു ദേവൂ.
നമ്മുടെ ലോകം ഒരാളിലേക്കു ചുരുങ്ങുകയും അയ്യാളുടെ ലോകം വിശാലമാവുകയും ചെയ്‌താൽ നഷ്ടമാകുന്നത് നമുക്കു മാത്രമാണ്. അവിടെ തുടങ്ങും നമ്മുടെ പതനം.
നീ പറഞ്ഞതാണ് ശരി ഒന്നിനെയും ഒരളവിൽ കൂടുതൽ സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. എത്ര പെട്ടന്നാണ് എന്നെ മറക്കാനും അവഗണിക്കാനും ആദിക്കു കഴിഞ്ഞതെന്ന് ഞാനാലോചിക്കാറുണ്ട്.
എന്റെ വീട്ടിലെ പ്രശ്നങ്ങൾ, ആദിയുടെ വീട്ടുകാരുടെ പരിഹാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, ആദിയുടെ ഉത്തരവാദിത്വമില്ലായ്മയും അവഗണനയും അതൊക്കെ ഞാൻ എന്റെ വിധിയെന്നോർത്തു സഹിച്ച് ജീവിച്ചു.
പക്ഷേ മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ എന്റെ കുഞ്ഞു പോയതോടെ ഞാൻ തകർന്നു ദേവു. ഒൻപതാം മാസത്തിൽ എല്ലാ സഹനങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ഞാൻ പ്രസവിച്ച ആ കുഞ്ഞു കൊണ്ട്പോയത് എന്റെ ജീവനും കൂടെ ആയിരുന്നു.
ആ ദിവസങ്ങളിൽ എനിക്ക് ശക്തി തന്നത് നിന്റെ ഫോൺ വിളികൾ ആയിരുന്നു. ലോകത്തിന്റെ മറ്റൊരു കോണിലിരുന്നു നീ എനിക്കുവേണ്ടി വിഷമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നു എനിക്കറിയാമായിരുന്നു.
അന്ന് നിന്റെ സാമിപ്യം വല്ലാതെ കൊതിച്ചിരുന്നു ഞാൻ. എനിക്കറിയാം എന്തെങ്കിലും വഴിയുണ്ടെങ്കിൽ നീ എന്റെ അടുത്തേക്ക് ഓടി എത്തുമായിരുന്നു.
പിന്നെ എനിക്ക് എല്ലാത്തിനോടും വല്ലാത്തൊരു വെറുപ്പായിരുന്നു. മനപൂർവ്വമാണ് നിന്നിൽ നിന്നുപോലും അകന്നത്. കാരണം നിന്നെ വെറുക്കാൻ എനിക്കാവില്ലാരുന്നു.
എന്റെ സഹനങ്ങൾക്കും വേദനകൾക്കും ഒരു വിലയുമില്ലെന്നു ഞാൻ അറിയുന്നു.
എന്നെയും എന്റെ സ്നേഹത്തെയും മനസിലാക്കാൻ ആദിക്കുപോലും സാധിക്കുന്നില്ലെങ്കിൽ അതെന്റെ തെറ്റാവും. എന്നിൽ നിന്ന് കിട്ടാത്തതല്ലേ മറ്റൊരിടത്തു അന്വേഷിക്കൂ.
എന്റെ ദോഷം കാരണമാണ് കുഞ്ഞുപോയതെന്ന് കേട്ടു ജീവിക്കാൻ ഇനിയുമെനിക്ക് വയ്യ ദേവൂട്ടി.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം. ആ കാര്യത്തിൽ നീ ഭാഗ്യവതിയാ ദേവൂ. ആ ഭാഗ്യം ജീവിതകാലം മുഴുവനും നിനക്ക് കൂട്ടായിരിക്കട്ടെ.
എന്നെപോലുള്ളവർക്ക് ഈ ഭൂമി തന്നെയാണ് നരകവും.
പ്രശ്നങ്ങൾ വരുമ്പോൾ തളരരുതെന്നും പ്രതീക്ഷയോടെ അവസരങ്ങളെ കാത്തിരിക്കണമെന്നും നീ എപ്പോഴും എനിക്ക് പറഞ്ഞു തരാറില്ലേ?. പക്ഷേ ഞാൻ തളർന്നു പോകുന്നു ദേവൂ.
ആർക്കും വേണ്ടാതെ ഒന്നും പ്രതീക്ഷിക്കാനില്ലാതെ എന്തിനാണീ ഭൂമിക്കു ഭാരമാകുന്നത്.
എന്റെ ജീവിതത്തിൽ നിന്നെപ്പോലെ ആത്മബന്ധമുള്ളൊരാളെയും എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടാണ് എന്റെ അവസാന വരികളും നിനക്കുവേണ്ടിയാവണം എന്ന് ഞാൻ ആഗ്രഹിച്ചതും.
അവസാനമായി നിന്റെ ചിരിക്കുന്ന മുഖം ഒന്ന് കാണണം, ശബ്ദം കേൾക്കണം എന്നൊക്കെ ആഗ്രഹം തോന്നുന്നുണ്ട്.
പക്ഷേ വേണ്ട അങ്ങനെ ഉണ്ടായാൽ എന്റെ തിരുമാനങ്ങളൊക്കെ മാറ്റേണ്ടി വരും.
ഇനിയും ഒരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല. ഞാൻ പോകുന്നു ദേവൂ. സങ്കടങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക്.
എന്റെ ദേവൂന്റെ ചിരികാണാൻ നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഇനി ഞാനും ഉണ്ടാവും.....
നിന്റെ സ്വന്തം
ശ്രീവി
******-*****-*****-******
ശ്രീവി
******-*****-*****-******
ശ്രീദേവിയുടെ കത്ത് മടക്കി ഞാൻ ജനലിലൂടെ ആകാശത്തേക്ക് നോക്കി. മറ്റെല്ലാ നക്ഷത്രങ്ങളെക്കാളും പ്രകാശം ചൊരിഞ്ഞ് ഒരു കുഞ്ഞു നക്ഷത്രത്തെ അവിടെ കണ്ടു. അത് എന്നേ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി. എന്റെ മുഖത്തെ പുഞ്ചിരി മുഴുവനെടുത്തു എന്റെ കണ്ണുകളിൽ വെള്ളം നിറച്ചിട്ട് പുഞ്ചിരിക്കുന്ന ന്റെ ശ്രീവി....
-ദേവു-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക