
ഡാ... പ്രാന്താ എവിടെ നീ...
ഹാ... പറയടീ ഇവിടെ ഒക്കെ തന്നെ ഉണ്ട്... കുറച്ച് തിരക്കിലായിരുന്നു അതാ നീ രാവിലെ അയച്ച മെസ്സേജിന് റിപ്ലേ തരാഞ്ഞെ... പിന്നെ എന്തൊക്കെ എവിടെ നീ?
ഞാൻ വീട്ടിൽ അല്ലാതെ ഈ പാതിരക്ക് എവിടെ പോകാൻ... നിനക്ക് പണി ഒന്നും ഇല്ലല്ലോ പിന്നെ എന്താ ഇപ്പൊ ഇത്ര തിരക്ക്?
അച്ചുനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു അവർക്ക് ഒക്കെയാണ് ഇനി അത് നടത്താൻ നോക്കണം എന്ന് അച്ഛൻ പറഞ്ഞിരുന്നു... പയ്യൻ എറണാകുളത്ത് ഇൻഫോ പാർക്കിൽ ആണ്...
കണ്ടോ...കണ്ടോ... ആൺകുട്ടികൾ അയാൽ ഇങ്ങനെയാ ജോലി ഒക്കെ മേടിച്ച് വേഗം പെണ്ണ് കെട്ടാൻ നോക്കും...
ജോലീടെ കാര്യം മാത്രം നീ എന്നോട് പറയരുത്, വെറുതെ ചിരിപ്പിക്കല്ലേ... ഞാനും നീയും ഒരുമിച്ചു തന്നെ അല്ലെ എഞ്ചിനീയറിങ് കഴിഞ്ഞേ... ഞാൻ ജോലി കിട്ടാൻ ശ്രമിക്കുനെങ്കിലും ഉണ്ട്, നീ ആ എക്സാം ഈ എക്സാം എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ പറ്റിക്കുക അല്ലെ...
അത് പിന്നെ എനിക്കൊന്നും വയ്യാ പണി എടുത്ത് ജീവിക്കാൻ... പിന്നെ അച്ഛൻ ഉണ്ടാക്കി വച്ചത് തിന്ന് മുടിപ്പിക്കാൻ ഞാൻ മാത്രം അല്ലെ ഉള്ളൂ... പിന്നെ ഞാൻ നിന്നോട് ഒരു കാര്യം പറയാനാ ഇപ്പൊ മെസ്സേജ് അയച്ചേ...
എന്തെടീ? വീണ്ടും ഏതേലും കല്യാണആലോചന വന്നോ.. നിൻറെ കെട്ടിന്റെ സദ്യ കഴിക്കുക എന്നത് എൻറെ അന്ത്യഅഭിലാഷം ആണ്... വല്ലതും നടക്കോ?
സംഭവം അത് തന്നെ.. പക്ഷേ ആലോചന വന്നത് നിന്നെ പണ്ട് തേച്ച് ഒട്ടിച്ച അനി ഇല്ലേ അവളുടെ ചേട്ടൻറെയാ...
ആ പിശാശ്ൻറെ കാര്യം എന്നോട് പറയരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...
എടാ ഊളെ അതിന് അവളാണ് ഈ പ്രപ്പോസൽ കൊണ്ട് വന്നത്, അതുകൊണ്ടാ ഞാൻ പറഞ്ഞെ...
ഹ്മ്മ്... എന്നിട്ട് എന്തായി...?
എന്താവാൻ അവൻ എൻറെ സൗന്തര്യത്തിൽ മയങ്ങി വീണു...
അയ്യടാ... ഒരു ഐശ്വര്യാ റായ് വന്നിരിക്കുന്നു... അവൻ ചിലപ്പോ വന്ന വഴിയേ വിട്ട് കാണും, അവന് നിന്നെ കണ്ടപ്പോ പറക്കും തളികയിലെ ബസന്തിയെ ഓർമ വന്നു കാണും... ഹഹ...
ബസന്തി നിൻറെ കെട്ട്യോള്...
പോടീ കോപ്പേ.. എന്നിട്ട് ഇതിൽ നിന്ന് നീ എങ്ങനെ സ്കൂട്ട് ആകും,നിൻറെ നെറ്റ് എക്സാം കഴിയട്ടെ എന്ന് പറഞ്ഞല്ലേ നീ ഇത് വരെ നിൻറെ അച്ഛനെ പറ്റിച്ചേ.. അതാണെങ്കിൽ കഴിഞ്ഞ ആഴ്ച കഴിയും ചെയ്തു..
അതേടാ... ഇനി എന്താ ചെയ്യാ ഒരു പിടിയും ഇല്ല...
എന്ത് ചെയ്യാൻ അവന്റെ വിധി!
ഡാ വെറുതെ തമാശിക്കല്ലേ ഞാൻ സീരിയസ് ആണ്..
സീരിയസ് ആണെങ്കിൽ വല്ല ആശുപത്രിയിലും കിടക്ക്... ഹഹഹ!
എന്ത് ഊള ചളിയാടാ... വെറുതെ അല്ല അനി നിന്നെ ഇട്ട് അമേരിക്കക്കാരനെ കെട്ടിയത്...
ഡീ കോപ്പേ നിന്നോട് ഞാൻ പറഞ്ഞു ആ ഭൂതത്തിനെ പറ്റി എന്നെ ഓര്മിപ്പിക്കല്ലേ എന്ന്... ഇനി നീ അത് പറഞ്ഞാൽ തല മണ്ട അടിച്ച് ഞാൻ പൊട്ടിക്കും...
അയ്യോ എൻറെ കുഞ്ഞി തല...
കുഞ്ഞി തല അല്ല മന്തൻ തല എന്ന് പറ...
ഹീ.. പിന്നെ ഡാ നീ ഒരു വഴി പറയെടാ... എന്താ ഞാൻ ചെയ്യാ എനിക്ക് ഇപ്പൊ തന്നെ ഇതൊന്നും വേണ്ടാ...
ഞാൻ ഇപ്പൊ എന്താ പറയാ...പിന്നെ നിൻറെ അച്ഛൻ ചെയ്യുന്നതിൽ എന്താ തെറ്റ് നിനക്ക് ഇപ്പൊത്തന്നെ വയസ്സ് എത്രയായി.. ഇനി എന്നാ ഇങ്ങനെ പോയാൽ... നീ കെട്ടുന്നത് തന്നെയാ നല്ലത്..
കെട്ടാൻ പ്രശ്നം ഉണ്ടായിട്ടല്ല ഇപ്പോ തന്നെ വേണ്ടാ എന്ന് വച്ചിട്ടാ... ഒരു സ്ഥിരവരുമാനം ഉള്ള ജോലി ആയിട്ടു മതിന്നാ എനിക്ക്.. വെറുതെ പോയി ആരാന്റെ വീട്ടിൽ അടുക്കള പണി എടുക്കാനൊന്നും എന്നെ കൊണ്ട് വയ്യാ...
അടുക്കളയിൽ പണി എല്ലാം ചെയ്യേണ്ടി വരും ആരുടെ വീടായാലും... പിന്നെ ഒക്കെ നിൻറെ ഭാഗ്യം പോലെ ഇരിക്കും...
എടാ ഊളെ ഞാൻ ഇതിൽ നിന്നും എങ്ങനെ ഒഴിയാ എന്നാ ആലോചിക്കുന്നേ നീ അപ്പൊ എന്നെ കെട്ടിക്കാൻ നോക്കുന്നു...
അതല്ലെടീ കഴിഞ്ഞ ആഴ്ച നിൻറെ വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയും എന്നോട് നിൻറെ കല്യാണ കാര്യത്തെ കുറിച്ച് കുറേ സംസാരിച്ചു... അവർക്ക് എത്രത്തോളം സന്തോഷം ആവും എന്ന് അറിയോ നിൻറെ കല്ല്യാണം കഴിഞ്ഞാൽ...
ഹ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ... പിന്നെ എന്തൊക്കെ നീ ഫുഡ്‌അടിച്ചോ...
കഴിച്ചു നീയോ...?
ആ എപ്പോഴേ.. ഇന്ന് ചപ്പാത്തിയും ചിക്കനും ഉണ്ടായിരുന്നു...
ദൈവമേ !!!!
എന്താടാ എന്ത് പറ്റി?
ഒന്നുല്ല നിൻറെ തള്ള് കേട്ട് ഞാൻ ഇവിടെ വീണതാ...കഞ്ഞിക്കും പയറിനും നിൻറെ വീട്ടിൽ ചപ്പാത്തി ചിക്കൻ എന്നാണോ പറയാ... എന്തിനാടീ എന്നോട് ഈ തള്ള്?
തള്ള് ഒന്നും അല്ല സത്യാ പറഞ്ഞ്... നീ പോടാ ഊളെ...
ഊള നിൻറെ വീടിന്റെ മുന്നിൽ മീശ പിരിച്ചു ഇരുക്കുന്നുണ്ടാകും !
അച്ഛന് പറയുന്നോടാ... നിൻറെ തല..
ഹഹ....
നിക്ക് വലിയ തമാശ ആയി തോന്നുന്നില്ല...
ഹ്മ്മ് എന്നാ നീ പോയി കിടന്നോ എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ കിടക്കട്ടെ...
ഡാ ഇപ്പൊത്തന്നെ ഉറങ്ങല്ലേ എനിക്ക് നിന്നോട് പെണ്ണുകാണൽ അല്ലാതെ വേറെ ഒരു കാര്യം സംസാരിക്കാൻ ഉണ്ട്....
എന്താടീ... രാവിലെ അമ്പലത്തിൽ ഡ്രോപ്പ് ചെയ്യുന്ന കാര്യം ആണെങ്കിൽ പറയണ്ട... ഞാൻ വരില്ല...
അതല്ലടാ ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട്... നീ ക്ഷമയോടെ കേൾക്കണം...
എന്താടീ നീ ഇങ്ങനെ സീരിയസ് ആയി... മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താച്ചാൽ പറ...
ഡാ ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ട് നീ എന്നോട് ദേഷ്യ പെടരുത്...
എന്താടീ ഞാൻ അറിയാതെ വേറെവല്ല ലൈനും സെറ്റ് ആയോ???
ഹ്മ്മ്...
എന്ത്...?
ഹ്മ്മ് എന്ന്...
ആരാടീ ആ ഹതഭാഗ്യൻ... എന്നോട് ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ...
നീ മുഴുവൻ കേൽക്കടാ... എന്നിട്ട് പറ എന്താ നിൻറെ അഭിപ്രായം എന്ന്...
ഹാ എന്നാ പറഞ്ഞ് തോല... !
പിന്നെ നിനക്ക് നമ്മുടെ കോളേജ് ഒക്കെ ഓർമ്മയുണ്ടോ...
ആ ഉണ്ട് മറക്കാൻ മാത്രം അത്ര വർഷങ്ങൾ ഒന്നും കഴിഞ്ഞില്ലല്ലോ....
ഡാ ഞാൻ പോവാ...
നീ പറയുന്നില്ലേ??
അതിന് നീ എന്നെ പറയാൻ സമ്മതിക്കുന്നുണ്ടോ...?
എന്നാ ഞാൻ നിർത്തി ഇനി നീ പറ...
പിന്നെ... ഞാൻ നമ്മുടെ കോളേജിൽ വച്ചാണ് അവനെ ആദ്യം കാണുന്നത്..
ആരാണവൻ??
ആരാണവൻ??
ഡാ ഞാൻ പോവാ...
അയ്യോ സോറി... ഞാൻ ഇനി ഒരക്ഷരം മിണ്ടില്ല നീ പറ...
ആദ്യം അവനെ കണ്ടപ്പോൾ തന്നെ എൻറെ ഹൃദയത്തിൽ ആരോ ഐസ് ക്യൂബ് ഇട്ട പോലെ തണുപ്പായിരുന്നു...
ഹ്മ്മ് എന്നിട്ട്...
അവനോടു എങ്ങനെയെങ്കിലും ചങ്ങാത്തം കൂടാൻ വേണ്ടി ഞാൻ ഒരു പാട് കൊതിച്ചു...
ഒരു ദിവസം അവൻ എന്നോട് വന്ന് സംസാരിച്ചു...
ഒരു ദിവസം അവൻ എന്നോട് വന്ന് സംസാരിച്ചു...
ആരാടീ ഞാൻ അറിയാത്ത ഈ അവൻ??
ഡാ !!!
ഡാ !!!
നീ പറ സോറി !
പക്ഷേ അവൻ എന്നോട് വന്ന് സംസാരിച്ചത് എനിക്ക് വേണ്ടി ആയിരുന്നില്ല..
പിന്നെ??
എൻറെ കൂട്ടുകാരിയെ അവന് വേണ്ടി സെറ്റ്ആക്കാൻ ആയിരുന്നു... ഉള്ളിൽ ഒരുപാട് ദുഃഖം ഒളിപ്പിച്ചു വച്ച് അവന്റെയും എൻറെ കൂട്ടുകാരിയുടെയും പ്രണയം ഞാൻ സഫലമാക്കി കൊടുത്തു...
നീ ഈ പറയുന്നത്??
കണ്മുന്നിൽ കാണാൻ പാടില്ലാത്ത പലതും കണ്ടിട്ടും ഞാൻ എൻറെ നിറക്കണ്ണുകൾ എപ്പോഴും അടച്ച് വച്ചു.. അടഞ്ഞു കിടന്ന എൻറെ കണ്ണുകളിൽ ഞാൻപോലും അറിയാതെ എപ്പോഴോ എൻറെ പ്രണയം ഒരു പകയോ അസൂയയോ ഒക്കെ ആയിമാറി... അവളുടെ വീട്ടിൽ അറിയിക്കുകയും അവളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും എല്ലാം എൻറെ വഴികൾ ആയിമാറി... എല്ലാം അവനോട് ഉള്ള അടങ്ങാത്ത പ്രണയം കൊണ്ട് മാത്രം....
ഡാ... നീ...
ഡാ... നീ...
ഹ്മ്മ് മതി... എനിക്ക് മനസിലായി... അപ്പൊ നീ എന്നെ..
അതേടാ.... നീ ക്ഷമിക്കണം നിന്നോട് ഇത്രെയും നാളായി ഞാൻ പറയാതെ ഉള്ളിൽ ഒതുക്കി നടക്കുക ആയിരുന്നു... പറഞ്ഞാൽ നിന്നോട് ഉള്ള ഈ കൂട്ടുകെട്ട് എനിക്ക് നഷ്ട്ടം ആകും എന്ന് തോന്നി അത് കൊണ്ടാണ്... പിന്നെ ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു ജീവിതം എൻറെ അച്ഛനും അമ്മയും എനിക്ക് കണ്ട് വെക്കും... ഡാ നീ പോയോ... എന്താ മറുപടി... ഒന്നും..
ഡീ നീ എന്നെ കളി ആക്കുകയാണോ...??
ഡാ എനിക്ക് നിൻറെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ല അതുകൊണ്ടാണ്... ഈ വാട്സ്ആപ്പിൽ ഞാൻ ഇതൊക്കെ പറഞ്ഞത്... എനിക്ക് ഇപ്പോഴും ആ ഭയം ഉണ്ട് നിന്നെ എനിക്ക്... അത് സംഭവിച്ചാൽ ...
ഡീ മതി... നിർത്തുന്നുണ്ടോ... നീ എന്തൊക്കെയാ ഈ പറയുന്നേ... ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല... പിന്നെ നിനക്ക് എപ്പോഴേലും അങ്ങനെ എൻറെ ഭാഗത്ത് നിന്നും തോന്നിയിട്ടുണ്ടോ....
ഡാ നീ എന്നെ ഒന്ന് മനസിലാക്ക് പ്ലീസ്...
ഡീ പോത്തേ... നിന്നെ ഞാൻ എൻറെ ഒരു ബെസ്റ്റ് ഫ്രണ്ട് മാത്രം ആയിട്ടാ കണ്ടേ... പക്ഷേ നീ...
ഡാ അത് എനിക്ക് അറിയാം... അത് ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ നഷ്ട്ടം ആകുമോ എന്ന പേടി കാരണം ആണ് ഞാൻ ഇത് ഇത്രെയും നാളു പറയാതെ ഇരുന്നത്....
ഡീ നിന്നോട് ഇപ്പൊ ഞാൻ എന്താ പറയാ... എനിക്ക് നിന്നെ അങ്ങനെ കാണാൻ സാധിക്കില്ല നീ എന്നും എൻറെ ഒരു നല്ല ഫ്രണ്ട് മാത്രം ആയിരിക്കും...
ഡീ.... ഡീ... എന്താ ഒന്നും പറയാതെ ഇരിക്കുന്നെ... നീ എന്നെ മനസിലാക്ക്..എന്നെകൊണ്ട് പറ്റില്ല അത് കൊണ്ടാണ്... നീ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ നാളെ രാവിലെ അങ്ങോട്ട് വന്ന് നിന്നെ കാണാം... ശരിന്നാൽ ഗൂഡ്‌നെറ്റ്
ഡീ.... ഡീ... എന്താ ഒന്നും പറയാതെ ഇരിക്കുന്നെ... നീ എന്നെ മനസിലാക്ക്..എന്നെകൊണ്ട് പറ്റില്ല അത് കൊണ്ടാണ്... നീ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ നാളെ രാവിലെ അങ്ങോട്ട് വന്ന് നിന്നെ കാണാം... ശരിന്നാൽ ഗൂഡ്‌നെറ്റ്
-few hours later-
ഡാ... എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല... നീ ഉറങ്ങിയോ?
ഇല്ലാ നീ പറ... ഞാൻ പറഞ്ഞത് നീ ആലോചിച്ചോ?? എനിക്കറിയാം നിൻറെ അറിവില്ലായിമ കൊണ്ടാണ് നീ ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞത് എന്ന്... ശരി അല്ലെ...
അല്ല... എനിക്ക് ഒട്ടും കുറ്റബോധം ഇല്ലാ... എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് നിന്നോട് ഒപ്പം ആയിരിക്കും അതിന് ഒരു മാറ്റവും ഇല്ലാ... നിനക്ക് എന്നോട് ഇഷ്ട്ടകേട് വല്ലതും ഉണ്ടോ... അങ്ങനെ ആണെങ്കിൽ ഞാൻ ഇനി നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ...
ഒരു ഫ്രണ്ട് എന്നരീതിയിൽ മാത്രമാണ് ഞാൻ നിന്നെ..
എടാ ഊളെ ഒന്ന് നിർത്തുന്നുണ്ടോ... കുറേ നേരായല്ലോ ഫ്രണ്ട്.. ഫ്രണ്ട് എന്ന് പറയുന്നു... സാധാരണ ഒരു പെൺകുട്ടിയുമായി ഫ്രണ്ട്ഷിപ് തുടങ്ങിയാൽ ആണുങ്ങൾ ആണ് ആദ്യം പ്രപ്പോസ് ചെയ്യാറ് ഇത് ഇപ്പൊ ഞാൻ തന്നെ നിന്നോട് പറഞ്ഞില്ലേ... മതി നീ ഇനി കൂടുതൽ ഡയലോഗ് അടിക്കേണ്ട... നീ എന്നെ കെട്ടിയെ പറ്റൂ... ഞാൻ അച്ഛനോട് പറയാൻ പോവാണ്...
ഡീ നീ ഇത് എന്ത് കണ്ടിട്ടാ... എന്റെൽ തലചുറ്റി വീണാൽ ഒരു സോഡാ മേടിക്കാൻ പോലും പൈസ ഇല്ലാ ആ ഞാൻ ഇപ്പൊ നിന്നെ കെട്ടണം എന്നോ...
എന്നാ ഇപ്പോ വേണ്ടാ നിനക്ക് ഒരു ജോലി ഒക്കെ ശരിയായിട്ടു മതി...
ഓഹ്... നിന്നോട് തർക്കിച്ചിട്ടു കാര്യംഇല്ലാന്ന് എനിക്ക് മനസിലായി...
മനസ്സിലായോ... അപ്പൊ നീ എന്നോട് പറ ഇഷ്ട്ടാണ് എന്ന്..
അത്... അത്...
ഡാ പ്രാന്ത നിന്നെ ഒക്കെ പ്രേമിച്ച എന്നെ പറഞ്ഞാൽ മതി... നിനക്ക് എന്താ എന്നെ കെട്ടുന്നത് കൊണ്ട്? നമുക്ക് നമ്മളെ കുറിച്ച് പരസ്പരം എല്ലാം അറിയാം പിന്നെ എൻറെ അച്ഛന്റെ കയ്യിൽ ആണെങ്കിൽ പൂത്തപണവും ഉണ്ട്.. അത് പോരെ...
പോരാ...
പിന്നെ...
പൂത്തപണം നിൻറെ അച്ഛനോട് തന്നെ വച്ചോളാൻ പറ എനിക്ക് പുതിയ നോട്ട് തന്നെ വേണം...
ഡാ...
മ്മ്മ് അതേ...
സത്യംആണോ...?
ഹ്മ്മ് ഞാനും ഇപ്പൊ ഒന്ന് ആലോചിച്ചു എന്താ ഇപ്പൊ നിനക്ക് ഒരു കുറവ് എല്ലാം ഉണ്ട്... പിന്നെ സൗന്ദര്യം അത് ഞാൻ അങ്ങ് സഹിച്ചോളാം...
അയ്യടാ... നിൻറെ അനിയെ ക്കാളും എന്ത് കൊണ്ടും ഞാനാ നല്ലത് അവളെ ഒക്കെ നീ എന്ത് കണ്ടിട്ടാ പ്രേമിച്ചേ എന്നാ എനിക്ക് മനസിലാകാത്തെ..
ഇതിന് മറുപടി പറയുന്നതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം....
എന്ത് കാര്യം??
നീ എന്നെ കുറിച്ച് അവളോട് എന്ത് പറഞ്ഞിട്ടാ അവള് എന്നെ തേച്ച് പോയത്??
ഡാ അത് പിന്നെ... അത് മാത്രം ഞാൻ പറയില്ല.. അത് കേട്ടാൽ നിനക്ക് ഒരുപാട് വിഷമം ആകും..
അത്രക്കും മോശമായകാര്യം ആണോ നീ പറഞ്ഞെ...
അതേ..
എടീ ദുഷ്ട്ടെ നിനക്ക് എങ്ങനെ തോന്നിയടി എന്നെ കുറിച്ച് ഇല്ലാത്തത് പറയാൻ... എന്നാലും നീ എന്താ പറഞ്ഞെ?
നിനക്ക് ഞാൻ ഒരു ഓഫർ തരാം...
എന്ത് ഓഫർ?
അത് ഞാൻ നമ്മുടെ ആദ്യരാത്രിയിൽ മാത്രമേ നിന്നോട് പറയൂ...
ദൈവമേ.... നീ അങ്ങോട്ട് ഒക്കെ എത്തിയോ... ഡീ കോപ്പേ ഇത്രെയും ഒക്കെ നിൻറെ ഉള്ളിൽ ഉണ്ട് എന്ന് എനിക്ക് ഇത്രെ നാളും മനസിലായില്ലല്ലോ... ഓഹ് നീ ഒരു സംഭവം തന്നെ...
പിന്നെ ഡാ ശരി എന്നാൽ രാവിലെ നിനക്ക് ഒരു സർപ്രൈസ് ഞാൻ വച്ചിട്ടുണ്ട്...
എന്താടീ?
അത് നീ നാളെ അറിഞ്ഞാൽ മതി... നീ പോയി ഉറങ്ങാൻ നോക്ക്...
ഒക്കെ എന്നാൽ..
-next day morning -
ഡാ ഊളെ നീ ഇതുവരെ എഴുന്നേറ്റില്ലേ...
ആ ഇപ്പൊ എഴുനേൽക്കാൻ പോകുന്നെ ഉള്ളൂ...
എന്നാൽ മോനെ ഞാൻ ഇന്നലെ പറഞ്ഞ സർപ്രൈസ്ന് കാണാൻ നീ റെഡിയായി ഇരുന്നോ...
എന്താടീ... എന്താ നിൻറെ അവിഞ്ഞ സർപ്രൈസ്...?
നീ ഒരു കാര്യം ചെയ്യ് വേഗം റെഡിയായി താഴേക്കു വായോ നിന്നേ ആണുകാണാൻ എൻറെ അച്ഛനും അമ്മയും ഞാനും ഒക്കെ നിൻറെ വീട്ടിൽ എത്തി...
എന്ത്???
അതേടാ ഞാൻ അച്ഛനോട് എല്ലാം പറഞ്ഞു... അച്ഛന് എതിർപ്പൊന്നും ഇല്ലാ.. പിന്നെ നിനക്ക് ദുബായിലേക്ക് ഒരു വിസയും ഉണ്ട് അച്ഛന്റെ വക... ബാക്കി ഒക്കെ നേരിട്ട് സംസാരിക്കാം നീ വേഗം വായോ... പിന്നെ കോളേജിലേക്ക് വരുന്ന പോലെ വരണ്ട... പല്ല് തേച്ചിട്ടു വന്നാൽ മതി...
പോടീ കോപ്പേ... !!ഞാൻ ഇതാ വരുന്നു...
By
ismail oduparayil
ismail oduparayil
( ഒരു പ്ലാനിങ്ങും ഇല്ലാതെ എഴുതിയ കഥയാണ് തെറ്റ് കുറ്റങ്ങൾ കാണാം ക്ഷമിക്കുക)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക