പുസ്തകം നെഞ്ചോടടുക്കി പിടിച്ചു മുന്നിൽ നടക്കുന്ന ചേച്ചിക്കൊപ്പമെത്താൻ നടവഴിയിലൂടെ ഒഴുകി വരുന്ന വെള്ളം തെറിപ്പിച്ച്കൊണ്ട് ഞാൻ ഓടി.എൻെറ ഓട്ടത്തിൽ പേടിച്ച് കുഞ്ഞു മത്സ്യങ്ങൾ നടവഴിക്കിരുവശങ്ങളിലായി വളരുന്ന പുല്ലുകൾക്കിടയിലേക്ക് ഓടിയോളിച്ചിരിക്കാം.
"നീയെന്തിനാ ഇങ്ങനെ ഓടിപിണഞ്ഞ് വരുന്നേ..പത്തു മണിക്കല്ലേ ബെല്ലടിക്ക്യാ"
ഞാൻ ചേച്ചി യുടെ കൂടെ പോവുന്നത് ചേച്ചിക്ക് ഇഷ്ടമാല്ലായിരുന്നു.മാർക്ക് കുറവായതിനാൽ ട്യൂട്ടോറിയൽ കോളേജിൽ പോവുകയാണ് ചേച്ചി. ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും.

അന്നും ചേച്ചിയെ കാത്ത് ആ സുമുഖനായ ചെറുപ്പകാരൻ വഴിയരികിൽ കാത്ത് നിൽപുണ്ടായിരുന്നു.ചേച്ചി ബസിൽ കയറുന്നവരെ നോക്കികോണ്ടുനിൽക്കും.ചേച്ചിക്ക് ഒരു കൂട്ടുകാരിയുണ്ട്.അവർതമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ട് നടക്കും. എനിക്ക് മനസിലാവാതിരിക്കാൻ അവർ തമ്മിൽ എല്ലാ അക്ഷരങ്ങളുടെ കൂടെയും 'സ'എന്ന അക്ഷരം കൂട്ടി സംസാരിക്കാറുണ്ടായിരുന്നു.
രഹസ്യങ്ങളെല്ലാം എൻെറ സാമിപ്യത്തിൽ അവർ ഈവിധം കൈമാറി. ഈ ചൈനീസ് ഭാഷ മനസിലാവാതെ ഞാൻ അന്തം വിട്ടങ്ങനെ നട്ക്കും.ചേച്ചിക്ക് നടൻ മുകേഷിനെയും,കൂട്ടുകാരിക്ക് നടൻ ജയറാമിനെ പറ്റിയും വാതോരാതെ പറയാനുണ്ടായിരുന്നു.ഇവർ സംസാരിക്കുന്നിടത്തെങ്ങാൻ ഞാൻ ചെന്നാൽ "നിനക്ക് അപ്രത്തെങ്ങാൻ ചെന്ന് കളിക്യേ,പഠിക്യേ ചെയ്തൂടെ" എന്ന് ഉറക്കെ ആക്രോശിച്ച് അധിക്ഷേപിച്ച് വിടുക പതിവായിരുന്നു.

എനിക്ക് ആണേൽ ഇവരുടെ സംസാരം കേൾക്കാൻ കലശലായ ജിഞ്ജാസയും.വഴക്ക് കേട്ടാലും ഞാൻ അവിടവിടെ ചുറ്റിപറ്റി നിൽക്കും.
ബസിൽ കയറികഴിഞ്ഞശേഷം ചേച്ചി ആചെറുപ്പകാരന് നേരെ ഒരു കടാക്ഷമെറിയും .ഞാൻ ബസിലെ ഉന്തിനും,തള്ളിനുമിടയിലൂടെ നുഴഞ്ഞെങ്കിലും രണ്ട് പേരെയും മാറി മാറിനോക്കും."ഈ പരട്ട ചേച്ചീടെ ഈ നോട്ടം കിട്ടാൻ ഇങ്ങേർക്ക് വല്ല പ്രാന്തുംണ്ടോ"എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ടായിരുന്നു.
ചേച്ചി എണ്ണകറുപ്പിലും സുന്ദരിയായിരുന്നു. നീണ്ടു ഇടതൂർന്നമുടിയും ഉണ്ടായിരുന്നു.സുന്ദരമായ ചിരിയും. എന്നെ വഴക്കുപറയുമ്പോൾ ചേച്ചിയെ ശുണ്ഠിപിടിപ്പിക്കാനായി ഞാൻ എൻെറ വെളുത്ത കൈകൾ ചേച്ചിയുടെ കൈമേൽ വെച്ച് "കണ്ടില്ലേ..നിക്യാ...നെറം"എന്ന് പറയാറുണ്ടായിരുന്നു.അതെൻ്റെയൊരു ക്രൂരവിനോദമായിരുന്നു.
ഒരുദിവസം ഞാൻ ഓടി കൂടെയെത്തുമ്പോഴേക്കും ആ ചെറുപ്പകാരൻ ചേച്ചിക്ക് നാലായിമടക്കിയ ഒരു കടലാസ് നീട്ടുന്നത് ഞാൻ കണ്ടു. എൻെറ പുരികം ചുളിഞ്ഞു.ഞാൻ ഈർഷ്യയൊടെ അയാളെ നോക്കിയതും എന്നെ നോക്കി പുഞ്ചിരിച്ച് അയാൾ നടന്നകന്നു.

"ചേച്ചിക്കെന്താ അയാള് തന്നേ"
"എന്ത് എനിക്കൊന്നും തന്നില്യാ"
"ഞാൻ കണ്ടല്ലോ..."
"എന്ത് എനിക്കൊന്നും തന്നില്യാ"
"ഞാൻ കണ്ടല്ലോ..."
"നീയെന്ത് കണ്ടെന്നാ....വായടച്ച് നടക്കെടി"
അതോടെ എൻെറ വായടഞ്ഞു.
ചേച്ചിയുടെ കൂട്ടുകാരിയും എത്തി അവർ സംസാരം തുടങ്ങി.

"ടീ...ആ..സച,സങ്ങാ,സതി....,സ എ സനി,സക്ക്...സ ഒ സരു സക സത്ത് സത സന്നു."(ആ ചങ്ങാതി എനിക്ക് ഒരു കത്ത് തന്നു)
ആശ്ചര്യവിവശയായി കൂട്ടുകാരി ചേച്ചി
"സ ആ..സ ണോ.."സഞാ സൻ സനാ സളെ സവൈ സകീ സട്ട് സവ സരും സവാ സയി സക്കാ സത സര സണേ"(ആണോ..ഞാൻ നാളെ വൈകിട്ട് വരും എനിക്ക് വായിക്കാൻ തരണേ..")

ഇതൊന്നും മനസിലാവാതെ ഒരു പുച്ഛഭാവത്തോടെ ഞാൻ നടക്കും.
കൂട്ടുകാരി ചേച്ചി വീട്ടിൽ വന്നാൽ മണിക്കൂറുകളോളം ഇവർ തമ്മിൽ സംസാരിച്ചു ഞങ്ങളുടെ അടുക്കള വശത്തെ മാവിൻ ചോട്ടിൽ നിൽക്കും അടക്കിപിടിച്ച സംസാരത്തിനിടയിൽ അവർപോലുമറിയാതെ ചിരികൾ ഉയരുക പതിവായിരുന്നു.അവർ ചിരിക്കുന്നതിൻ്റെ കാരണം അറിയാനും അതോടൊപ്പം എനിക്കും പൊട്ടിചിരിക്കാനും ഞാൻ വല്ലാതെ കൊതിച്ചു.അവരുടെ ആ സംസാരം അച്ഛമ്മക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. "വർത്തമാന കൊട്ടകൾ"എന്ന് അച്ഛമ്മ അൽപം ദേഷ്യത്തോടെ പറയുന്നത് ഞാൻ സന്തോഷത്തോടെ കേട്ടു.
വൈകീട്ട് വീട്ടിൽ എത്തിയിട്ടും ആ കത്ത് എനിക്ക് എങ്ങനെ എങ്കിലും വായിക്കണം എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. തള്ളകോഴി കുഞ്ഞിനെ കാക്കുംപോലെ ചേച്ചി സദാ ചേച്ചിയുടെ ബുക്കുകളെ ചുറ്റി പറ്റി നിന്നു. ചേച്ചി സന്ധ്യക്കുമുമ്പ് കസ്തൂരിമഞ്ഞൽ മുഖത്ത് തേച്ച് പിടിപ്പിച്ച് കുളിമുറിയിൽ കയറിയതും ഞാൻ ഓടി ചേച്ചിയുടെ ബുക്ക് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആകത്തിൻ്റെ പൊടിപോലും കിട്ടിയില്ല.
കുളികഴിഞ്ഞ് ഒരു വിജയചിരിയും ചിരിച്ച്
"പോയി മേല് കഴുകൂ കുട്ടി"
എന്ന് സ്നേഹത്തോടെ പറഞ്ഞു.
മുഖം വെട്ടിച്ച് ഞാൻ ഈർഷ്യയൊടെ പുറത്ത് കടന്നു.

ഞാനും അച്ഛമ്മയും ചേച്ചിയും ഒരു റൂമിൽ രണ്ടു കട്ടിലിലായാണ് കിടക്കാറ് ചിലപ്പോൾ ഞാൻ ചേച്ചിയീടെ കൂടെയും കിടക്കും
"നീയിന്ന് ഇൻ്റെ കൂടെ കിടക്ണ്ടാ ട്ടോ"
"എന്താ ചേച്ചിക്ക് പാടില്യാണ്ടിരിക്കയല്ലാലോ...ഞാൻ കിടക്കും"
എനിക്ക് ആ കത്ത് വായിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
"നിനക്ക് രാപനിയുണ്ട് മോളേ..കണ്ടില്ലേ..നിൻ്റെ പാദസരം കറുത്തിരിക്കണത്"
"അതിന്"ഞാൻ കാലിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
"എനിക്ക് അത് പകരും അതോണ്ട് നീ അച്ഛമ്മേടെ കൂടെ കിടന്നാമതി"

അച്ഛമ്മയുടെ കൂർക്കംവലിയുടെ കൂടെ ഞാനും അത് അനുകരിച്ച് ഉറക്കം നടിച്ച് പാതി തുറന്ന മിഴിയൊടെ ഞാൻ കാത്തുകിടന്നു.ചേച്ചി മെഴുകുതിരി കത്തിക്കുന്നതും കത്തെടുത്ത് വായിക്കുന്നതും പിന്നെ മടക്കി പുസ്തകത്തിൽ വെച്ച് വീണ്ടും എടുത്തു വായിക്കുന്നതും ഞാൻ നെഞ്ചിടിപ്പോടെ കണ്ടു.
ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു.അച്ഛമ്മ പുറത്ത് കുളിമുറിയിൽ പോയി വരികയാണ് രണ്ട് മൂന്ന് തവണ രാത്രി അച്ഛമ്മക്ക് വെളിയിൽ പോവണം ഞാൻ ചേച്ചിയെ നോക്കി ബോധം കെട്ട് ചുരുണ്ട് ഗ പോലെ കിടക്കുന്നു. നല്ല ഉറക്കമാണ്.ഞാൻ പെട്ടെന്ന് ചേച്ചിയുടെ ബുക്ക് തിരഞ്ഞു.തലയിണകീഴിൽ എപ്പോഴോ തിരിഞ്ഞു കിടന്നപ്പോൾ തെന്നി നീങ്ങി ബുക്ക് പുറത്തേക്ക് നോക്കി നിൽക്കുന്നു. അതിൽനിന്നും കത്തെടുത്ത് ഞാൻ കൈയിൽ ചീരുട്ടിപിടിച്ചതും അച്ഛമ്മ വന്നു.
"എന്താ നിനക്ക് കുളിമുറീൽ പോണോ"
അതെയെന്ന് ഞാൻ തലയാട്ടി.
കുളിമുറിയിലെ അരണ്ട വെളിച്ചത്തിൽ ഞാൻ വിറക്കുന്ന കരങ്ങളിലിരുന്ന ആ എഴുത്തിലേക്ക് മിഴികൾ താഴ്ത്തി.

"മുത്തും,പവിഴവും ചിതറിവീഴുന്നൊരു പുഞ്ചിരി കണ്ടു ഞാൻ നിന്നിൽ..
വിടരുന്ന ചെന്താമരപൂവിതൾ പോലെ അധരങ്ങൾ കണ്ടു ഞാൻ നിന്നിൽ
കാർമുകിൽ മാലകൾ ഒന്നായ് നിരന്നപോൽ കാർകൂന്തൽ കണ്ടു ഞാൻ നിന്നിൽ
നിൻ നടപാദയിൽ പുഷ്പങ്ങളർപ്പിച്ച് ദാസനായ് നിൽപൂ ഞാൻ മുന്നിൽ.."
അതൊരു കവിതയായിരുന്നു.എനിക്ക് ആവരികൾ വല്ലാതെ ഇഷ്ടപെട്ടു.ഞാൻ ആകത്ത് യഥാ സ്ഥാനത്ത് വെച്ചു.
പിറ്റേന്ന് രാവിലെ ചായകുടിക്കിടെ ഞാൻ പറഞ്ഞു.
"അമ്മേ എനിക്ക് ഒരു പവിഴമാല വേണം"
പാവം ചേച്ചി ചായ ശിരസിൽ കയറി ചുമച്ച് എന്നെ നോക്കി.
"ഇനി എന്ത് കാര്യവും ന്നോട് കൂടി പറയോ"
ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു
"പോടീ"
"അമ്മേ..ൻ്റെ കാർകൂന്തൽ എന്നാ..കാർമുകിൽ മാലപോലാവാ"

"ടീ കള്ളീ....ചതിയത്തീ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്"
ഞാൻ കുലുങ്ങി ചിരിച്ചു .
ഞാൻ കുലുങ്ങി ചിരിച്ചു .
വൈകുന്നേരം ചേച്ചിയുടെ കൂട്ടുകാരി വേലിക്കൽ നിന്ന് വിളിച്ചു.
"ചേച്ചീ ദേ വിളിക്കുന്നു"പിറക് വശത്ഥെ മുറ്റത്തായിരുന്ന ഞാൻ വിളിച്ചു പറഞ്ഞു.
അടുക്കളവാതിൽക്കൽ ഇരിക്കുന്ന അച്ഛമ്മയെ ചാടികടന്ന് ചേച്ചി ബുക്കുമെടുത്ത് ഓടിചെന്നു അവർ മാവിൻ ചോട്ടിലേക്ക് നീങ്ങിയതും ഞാൻ അച്ഛമ്മകാകരികിലേക്ക് നടന്നു.
ഞങ്ങളുടെ അങ്കവാലുള്ള പൂവൻ കോഴി പിടകോഴിയെ എവിടെ നിന്നോ ഓടിച്ചുകൊണ്ട് വന്ന് ഇണചേരാനായി അടുക്കളവശത്തെത്തി ഞങ്ങളുടെ മുന്നിൽ വെച്ച് ആ പ്രകൃയ നടക്കേണ്ടെന്ന് കരുതിയാവണം അച്ഛമ്മ
"കോഴി....പോവ്ന്ന്"എന്നതിനെ ആട്ടിയോടിച്ചു.ജാള്യതയൊടെ പിടക്കോഴി അവിടെ കാഷ്ടിച്ചു.ഒന്ന് സംശയിച്ച് പൂവൻ തലയുർത്തി തന്നെ പിൻവാങ്ങി.ഞാൻ ചേച്ചിയെ നോക്കി ചേച്ചി ബുക്ക് കുടയുകയും തിരിച്ചു മറിച്ചു നോക്കുന്നുണ്ട്. ഞാൻ അച്ഛമ്മയുടെ അടുത്തെത്താറായതും കണ്ടു. ആ കത്ത് നിലത്ത് അച്ഛമ്മക്കരികിലായി വീണു കിടക്കുന്നു.

ഞാൻ അയ്യോ 'കത്ത്'എന്ന് മനസ്സിൽ പറഞ്ഞതും
"ഹാ കോഴി ബട്യാണോ...കാട്ടിച്ചേ"എന്നും പറഞ്ഞു അച്ഛമ്മ ആ കത്തെടുത്ത് നിർദാഷണ്യം ചുരുട്ടി കോഴികാഷ്ട്ടം കോരി തെങ്ങിൻ തടത്തിലേക്ക് ഒറ്റയേറ്.
നെഞ്ചിൽ കൈവെച്ച് കണ്ണും മിഴിച്ച് നിൽക്കുന്ന ചേച്ചിയെ ഞാൻ ഒന്ന് നോക്കി.
ചേച്ചി എന്നെയും ഞങ്ങൾ ഒന്നിച്ച് തെങ്ങിൻ തടത്തില് കാഷ്ട്ടവും പേറി കിടക്കുന്ന ആ 'കത്തി'നെയും. ആ പ്രണയലേഖനത്തിൻ്റെ അന്ത്യം അങ്ങനെയാവാനാണല്ലോ വിധി എന്ന് ഓർത്തു ചേച്ചി കുറേ സങ്കടപെട്ടു.

ഞാൻ ഓടിചെന്ന് എനിക്ക് ഇഷ്ട മായ ആ വരികൾ മറന്നു പോവാതിരിക്കാനായി എൻെറ ഡയറിയിൽ കുറിച്ചു വെച്ചു.
ലീബബിജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക