എന്നാലും എന്റെ ടീച്ചറെ..
ക്ലോക്കിലെ വലിയ മുള്ളും ചെറിയ മുള്ളും തമ്മിലുള്ള പ്രണയം അവസാനിച്ചുന്നു തോന്നണു. ഇപ്പോൾ അധികം കറക്കമില്ല.. സമയം 5. 30 ആവുന്നത് നോക്കി ഇരുപ്പു തുടങ്ങിയിട്ട് നേരം കുറെയായി.കാര്യം വേറെ ഒന്നുമല്ല നല്ല തലവേദന.. വീട്ടിൽ ചെന്ന് കട്ടൻ അടിച്ചു അമ്മയുടെ മടിയിൽ കിടന്നുറങ്ങണം. സംഗതി സാധാരണ തലവേദന ആണെങ്കിൽ സഹിക്കാം.. ഇത് migraine ആണ്. വേദന തുടങ്ങിയാൽ പിന്നെ ഒരു രക്ഷയുമില്ല.. തലയുടെ ഇടതു ഭാഗത്ത് പുഴു അരിക്കുന്നതുപോലെ തോന്നും. പിന്നീട് അങ്ങോട്ട് താഴത്തേക്ക് ഇറങ്ങും. സഹിക്കാൻ കഴിയാത്ത വേദന. മരിച്ചു പോവുമെന്ന് കരുതിയിരുന്ന എത്രയോ രാത്രികളിൽ എനിക്ക് കൂട്ടിരുന്നത് അമ്മയായിരുന്നു .. അതുകൊണ്ട് തന്നെ വേദന തുടങ്ങിയാൽ അമ്മയില്ലാതെ പറ്റില്ലെന്നായി..
അന്ന് ലാസ്റ്റ് ബസും ഇല്ല. എന്റെ വീട് സിറ്റിയുടെ ഒത്ത നടുക്ക് ആയതുകൊണ്ട് അങ്ങോട്ടുള്ള ബസുകളുടെ എണ്ണം കുറവാണു. ഇനി രണ്ടു ബസ് കേറിയിട്ടു വേണം വീട്ടിൽ ചെല്ലാൻ. നെമ്മാറ എത്തി അടുത്ത ബസിൽ കേറി സീറ്റിൽ ചാടി ഇരിക്കുമ്പോൾ പുറകിൽ നിന്നൊരു വിളി.
"ടി പാറു.. നീ എന്നതാ തുണി കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്നേ ??
കേട്ട് മറന്ന സ്വരം എന്നു കരുതി തിരിഞ്ഞു നോക്കിയപ്പോൾ.. എന്റെ സ്വന്തം ടീച്ചർ..
എന്റെ കൃഷ്ണ.. ആശ്വാസമായി. അധ്യാപിക രണ്ടാം അമ്മയാണല്ലോ നേരെ ടീച്ചറുടെ അടുത്തേക്ക് ചെന്നു..
വയ്യ ന്റെ ടീച്ചറെ.. തലവേദന. "എന്നു കേട്ടതും ടീച്ചർ വേഗം വിക്സ് എടുത്തു തടവി തന്നു. എന്റെ കണ്ണിലൂടെ ഒരു തുള്ളി ആ കൈകളിൽ പതിച്ചു.. ആ തോളിൽ ചേർന്ന് കിടക്കാൻ ഞാൻ കൊതിച്ചു. അലിവോടെ കണ്ണുകളിലേക്ക് നോക്കി. വാത്സല്യം തുടിക്കുന്നു..നെറ്റിൽ തലോടികൊണ്ട് ടീച്ചർ ചോദിച്ചു. ഞാൻ പറയുന്നത് ചെയ്യാവോ ? എന്നാൽ തലവേദന മാറുമെന്നു..

എന്തുകൊണ്ട് ചെയ്യില്ല ?? ടീച്ചർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.
5 ൽ പഠിക്കുമ്പോൾ ഞാൻ കുത്തിക്കുറിച്ച കടലാസ് തുണ്ടുകൾ പെറുക്കി എടുത്തു അത് കഥയും, കവിതയും ആണെന്ന് പറഞ്ഞു തന്നത് ടീച്ചർ ആയിരുന്നു. വേറെ കുട്ടികളുടെ മുൻപിൽ അഭിമാനത്തോടെ എന്നെ ചേർത്ത് നിർത്തി വിദ്യആരംഭത്തിന്റെ മത്സരത്തിന് കൈപിടിച്ച് കൊണ്ടുപോയതും, സ്കൂളിലെ കൈ എഴുത് മാസികയിലെ എഡിറ്ററുടെ സ്ഥാനം തന്നു പ്രോത്സാഹിപ്പിചതും ടീച്ചർ ആയിരുന്നു.
പുതിയ യൂണിഫോമിന്റെ പാവാടയിൽ അഴുക്കു ആവാതിരിക്കാൻ പാവാട പൊക്കി മുഖം തുടച്ചപ്പോൾ തുടയിലൊരു നുള്ള് തന്നു അരുതെന്നു ശാസിച അതേ മനസ് തന്നെ ആണ് ഉച്ചക്ക് വിളമ്പുന്ന കഞ്ഞിയോടൊപ്പം കൂടുതൽ പുഴുക്ക് തന്നു ചിരിച്ചത്. ഞാൻ ആഗ്രഹിച്ച ഓരോ മേഖലയിലും ടീച്ചറുടെ കരങ്ങൾ ഉണ്ടായിരുന്നു. ചിറകു വിടർത്തി പറക്കാൻ അനുവദിചത്തിനു ഞാൻ എന്തു പകരം നൽകണം ??
ടീച്ചർ പറയു..

നീ ധ്യാനം കൂടണം കൊച്ചേ.. എന്നാലെ ഈ അസുഖം മാറു., "
എന്താ ?? മുസ്ലിം ആയ ടീച്ചർ ധ്യാനം കൂടാൻ പറയേ?? എന്താ കഥ !!!!പകച്ചു പോയി ഞാൻ..
പാറു.. ഈ ലോകത്തിൽ യേശു അല്ലാതെ ഒരു ദൈവം ഇല്ല.. അങ്ങേരു എന്തു മാത്രം കഷ്ടപ്പെട്ടുണ്ട് എന്നു അറിയോ നിനക്ക് ?
"ഉം ഞാൻ ബൈബിളിൽ വായിച്ചിട്ടുണ്ട്. "
അത് പോരാ.. ധ്യാനം കൂടണം എന്നും പറഞ്ഞു ഒരു ആശ്വാസതിനയി നെറ്റിയിൽ കൈ വച്ചിരുന്ന എന്റെ കൈ തട്ടി മാറ്റി ടീച്ചർ കഥ പറയാൻ തുടങ്ങി.. കഴിഞ്ഞ ധ്യാനത്തിന് പോയപ്പോൾ ഉണ്ടായ സംഭവങ്ങൾ വിവരിക്കുന്നത്തിനോടൊപ്പം എന്റെ ദേഹത്തു പിടിച്ചു കുലുക്കുന്നുണ്ട്.. ബസ്സിൽ അല്ലെങ്കിൽ കഴുത്തിൽ കിടക്കുന്ന ഷാൾ എടുത്തു തലയിൽ കെട്ടണം എന്നു വിചാരിച്ച എന്നോട് ആണ് ഈ അക്രമം.. ടീച്ചർ മുസ്‌ലിം ആണ്, സർ ഹിന്ദുവും, പിന്നെ എങ്ങനെ ധ്യാനം ഇവരുടെ ഇടയിൽ വന്നേ എന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഇടയ്ക്ക് നമ്മുടെ കൃഷ്ണന്റെ തിരുനട കണ്ടപ്പോൾ അറിയാതെ തൊഴുതു പോയി..
" കണ്ടോ " ഇതാ പറഞ്ഞേ, ബൈബിൾ വായിക്കുന്ന ആൾ വേറെ ദൈവത്തിനെ തൊഴാൻ പാടില്ല.. ടി.. കൃഷ്ണൻ സുഖിമാനാ... നിനക്ക് വല്ലതും അറിയോ കഴുതേ എന്നും പറഞ്ഞു കവിളത്തു ഒറ്റ അടി. നക്ഷത്രം മിന്നി മറഞ്ഞു!!!
പിന്നെയും ഓരോന്ന് പറയുന്നതിന് ഇടയിൽ കൊന്ത എടുക്കുന്നു, എന്തൊ ചൊല്ലുന്നു, ബൈബിൾ ഏടുത്തു വാക്യം കാണിച്ചു തരുന്നു... ഞാൻ ഒരുമാതിരി പൊട്ടൻ പൂരം കാണുന്നത് പോലെ നിർവികാരതയോടെ നോക്കിയിരുന്നു.. നേരം അങ്ങനെയും ഇങ്ങനെയും കടന്നു പോയി.. ഭാഗ്യം ടീച്ചർക്ക് ഇറങ്ങേണ്ട സ്ഥലം എത്തി.

"ടി പാറു.. migraine ഉണ്ടെങ്കിൽ മിണ്ടാതെ കിടന്നുറങ്ങണം.. ആരോടും സംസാരിക്കരുത്, അത് പോലെ സംസാരിക്കുന്നത് കേട്ട് കൊണ്ടിരുന്നാലും വേദന കൂടും. ഇനി എന്തായാലും 5 മിനിറ്റ് ഉണ്ടല്ലോ വീട്ടിൽ ചെല്ലാൻ. നീ കിടന്നോ.. എന്നും പറഞ്ഞു ബസിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ മനസ് അറിയാതെ പറഞ്ഞു...
എന്നാലും എന്റെ ടീച്ചറെ... എന്നോട് ഇത് വേണമായിരുന്നോ ??
രഞ്ചുഷ മണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക