ആദ്യത്തെ നാടുവിടൽ ഇങ്ങനെയായിരുന്നു..
"രാത്രിയിലെ അമ്മയുടെ അടിയുടെ ചൂട് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിന്റെ വിഷത്തിൽ.രാവിലെ എണീറ്റാൽ ആരോടും പറയാതെ വീടും നാടും വിട്ടു പോകണമെന്ന് തോന്നി.
അങ്ങനെ നാടുവിടാൻ തീരുമാനിച്ചു.
രാവിലെ നേരത്തെ റെഡി ആയി ആരും കാണാതെ പോകാമെന്നു വിചാരിച്ചു. പതുക്കെ പുറത്തേക്ക് ഇറങ്ങിയപ്പോ അപ്പോഴതാ അമ്മ മുന്നിൽ നിൽക്കുന്നു.
രാവിലെ നേരത്തെ റെഡി ആയി ആരും കാണാതെ പോകാമെന്നു വിചാരിച്ചു. പതുക്കെ പുറത്തേക്ക് ഇറങ്ങിയപ്പോ അപ്പോഴതാ അമ്മ മുന്നിൽ നിൽക്കുന്നു.
എന്നിട്ടൊരു ചോദ്യം..
"എവിടേക്കാ രാവിലെ തന്നെ.."
"ഞാൻ പോകുകയാണ് ഇനി തിരിച്ചു വരില്ല.."
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു പിണങ്ങി പോകുകയണോ....
"അതെ ഞാൻ പോകുകയാണ് .."
"എന്തിനാ മോനെ നീ പോകുന്നത്..?
"അമ്മ എന്നെ തല്ലിയില്ലേ അതുകൊണ്ടാണ്..!
"അത് നീ കുരുത്തക്കേട് കാണിച്ചതുകൊണ്ടല്ലേ.."
"എന്നാലും അമ്മ എന്നെ തല്ലിയില്ലേ എനിക്ക് നല്ല സങ്കടം ഉണ്ട്..!
"അതുപിന്നെ അച്ഛന്റെ ബീഡി എടുത്തു വലിച്ചതുകൊണ്ടല്ലേ ഞാൻ നിന്നെ തല്ലിയത്..."
"അച്ഛൻ മാത്രം ബീഡി വലിക്കുന്നുണ്ടല്ലോ .അപ്പോ എനിക്ക് എന്താ ബീഡി വലിച്ചാൽ.."
അമ്മ ഒന്നും മിണ്ടിയില്ല..
ഇതൊക്കെ കേട്ട് അച്ഛൻ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു..
അമ്മ അച്ഛനെയൊന്നു നോക്കിയിട്ടു
പറഞ്ഞു. അല്ലെങ്കിലും അച്ഛനെ കണ്ടിട്ടല്ലേ മക്കൾ പഠിക്കുന്നത് എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി..
പറഞ്ഞു. അല്ലെങ്കിലും അച്ഛനെ കണ്ടിട്ടല്ലേ മക്കൾ പഠിക്കുന്നത് എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി..
അമ്മയുടെ ഡയലോഗ് കേട്ടു അച്ഛൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അച്ഛൻ അത് കാര്യമാക്കാതെ അകത്തേക്ക് കേറി പോയി.
എന്തായാലും ഞാൻ നാട് വിടാൻ തീരുമാനിച്ചു വീട്ടിൽ നിന്നിറങ്ങി.
ഞാൻ നാടുവിട്ട് പോകുന്ന കാര്യം അച്ഛനും അമ്മയ്ക്കും അറിയില്ലട്ടോ.
അന്നെനിക്ക് 10 വയസ്സ് ഉണ്ടാകും.
അന്നെനിക്ക് 10 വയസ്സ് ഉണ്ടാകും.
ഞാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും വിചാരിച്ചു. അടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്കാണെന്ന്.
ഇടയ്ക്കു അമ്മയോട് പിണങ്ങുമ്പോൾ കൂട്ടുകാരന്റെ വീട്ടിലേക്ക് ഞാൻ പോകാറുണ്ട്.
അങ്ങനെ വിചാരിച്ചിട്ടായിരിക്കും എന്നെ തടയാതിരുന്നത്. അല്ലെങ്കിലും ഒരു പത്തുവയസ്സുകാരൻ പിണങ്ങിയിട്ടു എവിടെ പോകാൻ അല്ലെ..
പക്ഷെ അന്നത്തെ അടി ഇത്തിരി കൂടിപോയതുകൊണ്ടാണ് നാട് വിടാൻ തീരുമാനിച്ചത്.
അമ്മയുടെ പേഴ്‌സിൽ നിന്നും അടിച്ചു മാറ്റിയ 50രൂപയും കൊണ്ടാണ് എന്റെ നാടുവിടൽ..
ആ 50രൂപയും കൊണ്ടു ഞാൻ അടുത്തുള്ള ബസ് സ്റ്റോപ്പിക്കുപോയി ബസ് കേറി.
ആ ബസ് എവിടം വരെ പോകുന്നുണ്ടോ അവിടെ വരെയുള്ള ടിക്കറ്റ് എടുത്തു.
ആദ്യമായിട്ടാണ് ഞാൻ ഇത്രയും ദൂരേക്ക് ഒറ്റയ്ക്ക് പോകുന്നത്. അതും എവിടേക്കാ പോകുന്നതെന്ന് അറിയാതെ.
ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് വഴിയോര കാഴ്ച്ചകളൊക്കെ കണ്ട് ഞാനിങ്ങനെ ഇരുന്നു..
ബസ് അങ്ങനെ ചുറ്റി കറങ്ങി അതിന്റെ അവസാന സ്റ്റോപ്പിലേക്ക് എത്തി.
എല്ലാവരും ഇറങ്ങി ഞാനും ഇറങ്ങി ഇനി എങ്ങോട്ടു പോകും ഒരു പിടിയും ഇല്ല. എന്തായാലും നാടുവിട്ട് വന്നതല്ലേ എങ്ങോട്ടെങ്കിലും പോകാമെന്നു വിചാരിച്ചു നേരെ കാണുന്ന റോഡിലൂടെ നടന്നു.
കുറെ ദൂരം നടന്നപ്പോ നല്ല വിശപ്പ് ഇനി കൈയിൽ 30 രൂപയുണ്ട്. അതിലെ പത്തു രൂപയ്ക്കു മിട്ടായി വാങ്ങി പോക്കറ്റിൽ ഇട്ടു അതും തിന്നുകൊണ്ടു ഞാനങ്ങനെ നടന്നു.
അവിടെയൊക്കെ ചുറ്റി കറങ്ങി സമയം ഒരുപാടായി. നേരം ഇരുട്ടാറായപ്പോൾ എനിക്ക് പേടിയായി.രാത്രി എന്തുചെയ്യും എവിടെ കിടക്കും ആര് എനിക്ക് ചോറ് തരും ചിന്തിച്ചപ്പോൾ അകെ പേടി തോന്നി.
എന്തായാലും വീട്ടിൽ പോകണം അല്ലെങ്കിൽ വിശന്നു ചാവും എന്നുവിചാരിച്ച് എങ്ങനെയൊക്കെയോ ബസ് സ്റ്റോപ്പിൽ എത്തി. ഒരു ബസുകാരൻ ചേട്ടനോട് പോകേണ്ടാ സ്ഥലം പറഞ്ഞപ്പോൾ. എന്റെ സ്ഥലത്തേക്കുള്ള ബസ്സിൽ കേറ്റിവിട്ടു.
വീട്ടിലേക്കുപോകുന്ന വഴിക്ക് ഞാനോർത്തു. എന്തായാലും അടി ഉറപ്പാ എന്നാലും കുഴപ്പമില്ല പട്ടിണി കിടക്കേണ്ടല്ലോ ഇനിയൊരിക്കലും നാടുവിടില്ല നല്ല വിശപ്പ് ഉണ്ട്.
സ്ഥലം എത്തിയപ്പോ ഞാൻ ഇറങ്ങി വീട്ടിലേക്കു നടന്നു. ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് കുറച്ചു നടക്കാനുണ്ട് .ഇരുട്ടായി തുടങ്ങിയതുകൊണ്ടു ഞാൻ വേഗം നടന്നു.
വീടിനുമുന്നിൽ എത്തിയപ്പോൾ കുറച്ചുപേർ വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
ഒരു തിരച്ചിൽ കഴിഞ്ഞുള്ള നിൽപ്പാണെന്നു മനസ്സിലായി.
എന്നെ കണ്ടതും അവർ അച്ഛനെയും അമ്മയെയും വിളിച്ചു.
അതാ അമ്മ കരഞ്ഞുകൊണ്ട് ഓടി വരുന്നു.
അമ്മയ്ക്ക് ഉണ്ടായ സങ്കടത്തിനും വിഷമത്തിനും അവിടെ വെച്ച് തന്നെ നല്ല ഭംഗിയായി കിട്ടി.
അവിടെ കുറേപേർ ഉണ്ടായിരുന്നതുകൊണ്ട് അടി അധികനേരം ഉണ്ടായിരുന്നില്ല.
അതൊക്കെ കഴിഞ്ഞു രാത്രിയായപ്പോ അമ്മ ചോറുകൊണ്ടു എന്റെ അടുത്തേക്ക്.
ഞാൻ മിണ്ടിയില്ല..
അമ്മ പറഞ്ഞു..
"നിന്നെ കാണാതായപ്പോ അമ്മയ്ക്ക് ഒരുപാടു പേടിയും വിഷമവും ഉണ്ടായി അതുകൊണ്ടല്ലേ അമ്മ നിന്നെ തല്ലിയത്..മോൻ ക്ഷമിക്കുട്ടോ
അത് കേട്ടപ്പോ എനിക്കും വിഷമം തോന്നി.
"അമ്മ വിഷമിക്കേണ്ടാ ഇനി ഞാൻ ഇങ്ങോട്ടും പോകില്ല..!
അമ്മ കൊണ്ടുവന്ന ചോറും വാങ്ങി കഴിച്ച് അന്ന് രാത്രി സുഖമായി ഞാൻ ഉറങ്ങി...
അതൊക്കെ കഴിഞ്ഞ് രാവിലെ ഉറങ്ങിയെണീറ്റ് അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയപ്പോ ചേച്ചി എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
ദേഷ്യം വന്നു എനിക്ക് ഇത്രയൊക്കെ നടന്നിട്ടും അവൾ എന്നെ കളിയാക്കി ചിരിക്കാ..
ചായ കുടിച്ച് നിൽക്കുന്ന സമയത്തു അച്ചനും അമ്മയും ചേച്ചിയും അടുത്തേക്ക് വന്നിട്ട് ചോദിച്ചു. നീ ഇന്നലെ എങ്ങോട്ടാണ് പോയത് എന്തിനാ പോയത് എന്ന്.
"ഞാൻ പറഞ്ഞു അമ്മ തല്ലിയപ്പോ വിഷമംകൊണ്ടു നാടുവിട്ടു പോയതാണ്.
ചിരിച്ചു കൊണ്ട് ചേച്ചിടെ ചോദ്യം. "എവിടേക്ക്..?
"പാലക്കാട് ടൗണിലേക്ക് ..!
ഇതുകേട്ട് മൂന്നുപേരും കൂട്ടച്ചിരി..
ചിരിക്കാൻ കാരണം വേറെ ഒന്നും കൊണ്ടല്ല ഞാൻ നാടുവിട്ട് പോയത് 30 കിലോമീറ്റർ ദൂരത്തേക്കാണ് അതും പാലക്കാട് ടൗണിലേക്ക്..
"അച്ഛൻ ചോദിച്ചു എന്നിട്ടെന്താ നീ തിരിച്ച് വന്നത്..."
"ഞാൻ തല താഴ്ത്തികൊണ്ടു പറഞ്ഞു വയറു വിശന്നപ്പോ തിരിച്ച വന്നതാണെന്ന്..!
അതുകേട്ടപ്പോ വീണ്ടും മൂന്നുപേരും കൂടെ പൊട്ടിച്ചിരിച്ചു..
അതോടെ ഞാൻ നാടുവിട്ടു പോകുന്നത് നിർത്തി..
ഇപ്പോഴും എന്റെ ചെറുപ്പത്തിലെ നാടുവിടലിനെ കുറിച്ച് പറഞ്ഞു എല്ലാവരും കളിയാക്കാറുണ്ട്...
ഓർക്കുമ്പോൾ ചിരിവരുന്ന ഓർമ്മകൾ..
സ്നേഹത്തോടെ ..ധനു....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക