÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
കാറ്റ് വന്നു വിളിച്ചപ്പോൾ
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
കാറ്റ് വന്നു വിളിച്ചപ്പോൾ
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
'അച്ഛാ...'
'ഉം.... എന്താ മോനെ...?'
'മാനത്ത് എങ്ങനാ മഴവില്ല് ഉണ്ടാവുന്നെ....?'
'അതോ... മാനത്ത് ഒരു മുത്തശ്ശി ഉണ്ട്... ആ മുത്തശ്ശീടെ വർണ്ണക്കുടയാ അത്.... മഴക്കാർ കാണുമ്പോൾ അത് നിവർത്തി പിടിക്കും...'
'അപ്പോ നസ്സത്രങ്ങളോ....?'
'നസ്സത്രല്ല മോനെ... നക്ഷത്രം...'
'അതോ...?'
'അത് ആ മുത്തശ്ശിടെ വീട്ടിൽ വിളക്ക് കത്തുന്നതാ... വലിയ വീടാ അത്... അതുകൊണ്ടാണ് കുറെ വിളക്കുകൾ കത്തിക്കുന്നത്....'
അയാളുടെ തോളിൽ ചാഞ്ഞുകിടന്ന് വീണ്ടും വീണ്ടും അവൻ സംശയങ്ങൾ ചോദിച്ചു....
'ഈ കാക്കകൾ എങ്ങോട്ടാ പറന്നു പോകുന്നേ...?'
'അവ അതിന്റെ വീട്ടിൽ പോകാണ് മോനെ.. അതിന്റെ വീട്ടിൽ കുട്ടികൾ കാത്തിരിക്കുന്നുണ്ടാകും അമ്മയും അച്ഛനും വരുന്നതും കാത്ത്...'
'അത് എവിടെന്നാ വരണേ അച്ഛാ...?'
'അത് അകലെ ആഹാരം തേടി പോയതാ... അതിന്റെ മക്കൾക്ക് കൊടുക്കാൻ... പാവം.. അവ കൂട്ടിൽ വിശന്നിരിക്കാവും...'
'മക്കൾ എന്താ ആഹാരം തേടി പോകാത്തേ..?'
'അവ കുഞ്ഞുങ്ങൾ അല്ലേ... വലുതാവുമ്പോൾ അവയും ആഹാരം തേടി പോകും... വയസ്സായ അമ്മ കാക്കക്കും അച്ഛൻ കാക്കക്കും ആഹാരം കൊണ്ടു കൊടുക്കും...'
'മോൻ വലുതാവുമ്പോൾ അങ്ങനെ ചെയ്യോ..'
'ഞാനും വലുതാവുമ്പോൾ പറന്നു പോയി അമ്മയ്ക്കും അച്ഛനും ആഹാരമൊക്കെ കൊണ്ടുത്തരാട്ടൊ....'
'ഹ..ഹ..ഹ...പറന്നു പോയോ....? ഈ നന്ദുക്കുട്ടന്റെ ഒരു കാര്യം...'
'എന്താ കൃഷ്ണേട്ടാ... തനിയെ കിടന്നു ചിരിക്കുന്നെ.... വല്ല സ്വപ്നവും കണ്ടോ...?'
കട്ടിലിൽ കിടക്കുന്ന അയാളുടെ ചിരികേട്ട് ഭാര്യ കല്യാണി ചോദിച്ചു...
കിടന്നിടത്തുനിന്ന് മെല്ലെ ഒന്നു ചരിഞ്ഞു തന്റെ അരികിലേക്ക് വരുന്ന ഭാര്യയെ കണ്ട് നേർത്ത ചിരിയോടെ തന്നെ അയാൾ മറുപടി പറഞ്ഞു....
'സ്വപ്നം ഒന്നും അല്ല...
ഞാൻ നമ്മുടെ മോന്റെ കുട്ടിക്കാലത്തിലേക്ക് വെറുതെ ഒന്നു വഴുതിപ്പോയി...
ഞാൻ നമ്മുടെ മോന്റെ കുട്ടിക്കാലത്തിലേക്ക് വെറുതെ ഒന്നു വഴുതിപ്പോയി...
വയസ്സായില്ലേ... '
അയാൾ ഒരു നെടുവീർപ്പിട്ടു...
എന്തോ ഓർത്തിട്ടെന്നപോലെ കല്യാണിയും...
'ദാ... ഈ മരുന്ന് കഴിച്ചു കിടന്നോ...'
കല്യാണി അയാൾക്ക് സ്ഥിരമായി കൊടുക്കാറുള്ള മരുന്ന് എടുത്ത് കൊടുത്തു. ..
'വെറുതെ ഓരോന്ന് ആലോചിച്ച് ബീപി കൂട്ടണ്ടാ... ഇത് കഴിച്ചൊ...'
ഒരു ചില്ലുഗ്ലാസ്സിൽ അയാൾക്കു കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തു.
'ഞാൻ ആ പശുവിന് വെള്ളം കൊടുത്തിട്ടു വരാം... മരുന്ന് കഴിക്കണെ...'
'ഉം...'
അയാൾ വീണ്ടും തന്റെ മനോലോകത്തിലേക്ക് കടന്നുപോയി..
'അച്ഛാ.... ഇവിടെ മാത്രം എന്താ എന്നും ഈ റേഷനരീടെ ചോറ്...?
എനിക്ക് ഇനി അത് വേണ്ട....
സ്കൂളിൽ മറ്റു കുട്ടികളുടെ കൂടെ ഉച്ച ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് എന്റെ മാത്രം ചോറ്റുപാത്രം തുറക്കുന്ന സമയത്ത് ഒരു ചീത്ത മണമാണ്... റേഷനരീടെ ചോറിന്റെ... കൂട്ടുകാരൊക്കെ കളിയാക്കും എന്നും... ആ സമയത്ത് എന്റെ തൊലി ഉരിഞ്ഞു പോകും... എനിക്ക് ഇനി നല്ല അരിയുടെ ചോറ് മതി....'
സ്കൂളിൽ മറ്റു കുട്ടികളുടെ കൂടെ ഉച്ച ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് എന്റെ മാത്രം ചോറ്റുപാത്രം തുറക്കുന്ന സമയത്ത് ഒരു ചീത്ത മണമാണ്... റേഷനരീടെ ചോറിന്റെ... കൂട്ടുകാരൊക്കെ കളിയാക്കും എന്നും... ആ സമയത്ത് എന്റെ തൊലി ഉരിഞ്ഞു പോകും... എനിക്ക് ഇനി നല്ല അരിയുടെ ചോറ് മതി....'
'ശരി.... സമ്മതിച്ചു... നാളെ മുതൽ മോന് നല്ല അരീടെ ചോറു തന്നയക്കാം... പോരെ...?'
'ഉം....'
അവൻ ചിരിച്ചു....
അയാൾ ഒന്നുകൂടി തിരിഞ്ഞു കിടന്നു....
ശരീരം വല്ലാതെ വേദനിക്കുന്നു.
ഈ കഴിക്കുന്ന മരുന്നുകൾക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയില്ല എന്ന് അയാൾക്ക് അറിയാം.
ഇനി തനിക്ക് അധികം നാളില്ല ഈ ഭൂമിയിൽ എന്ന് മറ്റാരേക്കാളും നന്നായി അയാൾക്കറിയാം...
ഇനി ചികിത്സ ചെയ്തിട്ടും പ്രയോജനമില്ലെന്ന് മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗത്തിലെ പ്രൊഫസർ കല്യാണിയോട് പറയുന്നത് അയാളും കേട്ടതാണ്...
'മരിക്കും എന്ന് ഉറപ്പായ നിലയ്ക്ക് പിന്നെ എന്തിനാ അവിടെ കിടക്കുന്നത്.... നമ്മുടെ വീട്ടിൽ തന്നെ കിടന്നുകൂടെ...?
ആശുപത്രിയിൽ ആരാ ഉള്ളത്...? എനിക്ക് അവിടെ കോണി കയറിയിറങ്ങാനൊന്നും വയ്യ... കാലിന്റെ മുട്ട് തീരെ മടങ്ങുന്നില്ല...
ഇത്രയും കാലം നമ്മൾ ജീവിച്ചില്ലേ... അതുപോലെ തന്നെ ജീവിക്കും... ഒരു രോഗത്തിനും നമ്മെ തോല്പിക്കാനാവില്ല... ?
അറുപതു കഴിഞ്ഞിട്ടും കല്യാണി ഇപ്പോഴും നാല്പത് കഴിഞ്ഞ സ്ത്രീകളേപ്പോലെ... ചുറു ചുറുക്കോടെ... ധൈര്യത്തോടെ പറഞ്ഞു.
അയാൾക്കും അത് ശരിയാണെന്നു തോന്നി. ..
എന്ത് അസുഖം...?
കാലമെത്രയായി ഇത് തുടങ്ങിയിട്ട്....!
.......................................
കാലമെത്രയായി ഇത് തുടങ്ങിയിട്ട്....!
.......................................
'കൃഷ്ണേട്ടൻ എങ്ങോട്ട് പോയതാ രാവിലെ...?'
'തൃശ്ശൂർക്ക്... മെഡിക്കൽ കോളേജ് വരെ...'
എന്നും തലവേദനയാണ്... നമ്മടെ സർക്കാരാസ്പത്രിയിൽ കാണിച്ചു. അവരാണ് പറഞ്ഞത്... വലിയ ആശുപത്രിയിൽ കാണിക്കാൻ...
എന്നും തലവേദനയാണ്... നമ്മടെ സർക്കാരാസ്പത്രിയിൽ കാണിച്ചു. അവരാണ് പറഞ്ഞത്... വലിയ ആശുപത്രിയിൽ കാണിക്കാൻ...
കാണിച്ചു... കൊറെ പരിശോധന എല്ലാം ഉണ്ട് അത്രെ... പിന്നെ കൊറെ മരുന്ന് അവിടന്നു കിട്ടി... ചിലത് പുറത്തേക്ക് എഴുതിയിട്ടുണ്ട്... അതൊക്കെ പിന്നെ വാങ്ങാം. ...'
എന്നും അതായിരുന്നു അവസ്ഥ...
പുറത്ത് നിന്ന് വാങ്ങേണ്ട മരുന്ന് ഒരിക്കലും അയാൾ വാങ്ങിയില്ല..
എന്നും അതായിരുന്നു അവസ്ഥ...
പുറത്ത് നിന്ന് വാങ്ങേണ്ട മരുന്ന് ഒരിക്കലും അയാൾ വാങ്ങിയില്ല..
മിടുക്കനായി പഠിക്കുന്ന മകന്റെ സ്കൂൾ ചെലവുകൾ... പിന്നെ കോളേജിലെ ചെലവുകൾ...
അതുകഴിഞ്ഞ് അവൻ മെഡിസിന് പഠിക്കാൻ തുടങ്ങിയപ്പോൾ ഭാരം താങ്ങാൻ കഴിയാതായി...
പ്രീഡിഗ്രിക്ക് ഒന്നാമനായി കോളേജിൽ നിന്ന് ജയിച്ചപ്പോൾ സാറമ്മാരാ പറഞ്ഞത് അവനെ ഡോക്ടറാക്കാൻ പഠിപ്പിക്കണമെന്ന്...
അവന്റെ ഇഷ്ടവും അതായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല...
മോനെ ഡോക്ടർ ആയി കാണാനുള്ള മോഹം അയാളെ തീരാക്കടത്തിലാക്കി... മാറാരോഗിയും...
മോനെ ഡോക്ടർ ആയി കാണാനുള്ള മോഹം അയാളെ തീരാക്കടത്തിലാക്കി... മാറാരോഗിയും...
ഭാര്യയോട് പോലും പറഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ്.
പക്ഷേ..
കരയുന്നതിനു പകരം അവൾ അയാൾക്ക് കരുത്തേകി കൂടെ നിന്നു.. അന്നും ഇന്നും...
കരയുന്നതിനു പകരം അവൾ അയാൾക്ക് കരുത്തേകി കൂടെ നിന്നു.. അന്നും ഇന്നും...
'കൃഷ്ണേട്ടാ നമ്മുടെ അമ്മിണി ഇന്നോ നാളെയോ പ്രസവിക്കും ട്ടോ.. അമിടൊക്കെ ഇറങ്ങി... കിടപ്പ് തന്നെയാ...'
'ഉം...'
നിസ്സംഗമായ ഒരു മൂളൽ മാത്രം..
'പണികളൊക്കെ കഴിഞ്ഞോ...'
'അടുക്കളയിൽ കുറച്ചു ജോലികൂടി ഉണ്ട്. അത് കഴിഞ്ഞു ഞാൻ വരാം. ..'
..............................................
'കൃഷ്ണേട്ടാ....
കൃഷ്ണേട്ടാ.....
എന്താ ഒന്നും മിണ്ടാത്തെ....?'
കൃഷ്ണേട്ടാ.....
എന്താ ഒന്നും മിണ്ടാത്തെ....?'
പതിയെ അയാൾ കണ്ണ് തുറന്നു.... ചുറ്റും ഒന്നു നോക്കി....
'ആരെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ ആയിക്കൊള്ളൂ...'
'അമേരിക്കയിലുള്ള മോനെ അറിയിക്കേണ്ടെ...?'
'വേണം... ആകെ ഒരു മോനല്ലേയുള്ളൂ.. ഈ വിവരം പറഞ്ഞാൽ വരാതിരിക്കില്ല...'
'ഉം... വർഷം ഇരുപത് ആയി നാട്ടിൽ വന്നിട്ട്...'
'വാശി...'
'പഴയതെല്ലാം പോകട്ടെ... വിളിക്കാം...'
..............................................
'ഹലോ....
അതെ....
......
....
..... ഉം.... വരാം....'
..............................................
'ഹലോ....
അതെ....
......
....
..... ഉം.... വരാം....'
'ആരാ നന്ദേട്ടാ...?'.
........
'നാട്ടിൽ നിന്നാണോ.... അമ്മയാണോ...?'
........
'നാട്ടിൽ നിന്നാണോ.... അമ്മയാണോ...?'
'അല്ല... വെറെ ആരോ ആണ്...'
'എന്താ വിശേഷിച്ച്...?
'അച്ഛന് അസുഖം കൂടുതൽ ആണെന്ന്... അറിയിക്കേണ്ടവരെ അറിയിച്ചുകൊള്ളുവാൻ നാട്ടിലെ ഡോക്ടർ പറഞ്ഞു എന്ന്....'
'നമുക്ക് പോകാം നന്ദേട്ടാ...
എത്രയായാലും അച്ഛനുമമ്മയുമല്ലേ...
ഇനിയും വാശി വേണൊ...?
സത്യത്തിൽ തെറ്റ് ചെയ്തത് നമ്മളല്ലേ...?
അന്ന് പരസ്പരം ഇഷ്ടപ്പെട്ടു നമ്മൾ ഇവിടെ വിവാഹിതരായപ്പോൾ അവരെ അറിയിച്ചില്ല...
അവർ നാട്ടിൽ പറഞ്ഞുറപ്പിച്ച വിവാഹത്തിന് നന്ദേട്ടൻ വിസമ്മതിച്ചു.
അതിൽ ആർക്കായാലും വിഷമം തോന്നും.. ഏതൊരു അച്ഛനുമമ്മയ്ക്കും....
മകന്റെ വരവിനായി പ്രതീക്ഷകളോടെ കാത്തിരുന്ന മാതാപിതാക്കളുടെ അരികിലേക്ക് മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്തിയ മകന്റെ വരവ്...
ഒരു പെണ്ണിന്റെ കൈയും പിടിച്ചു മുന്നിലേക്ക് ചെന്നാൽ ഏതൊരു അച്ഛനുമമ്മയും ചെയ്യുന്നതേ അവരും ചെയ്തുള്ളൂ...
അന്ന് നമുക്ക് അത് മനസ്സിലായില്ല..
പക്ഷേ നമ്മുടെ മക്കൾ വലുതായപ്പോൾ എനിക്ക് അത് മനസ്സിലായി. ..'
'ശരിയാണ്...
എല്ലാം എന്റെ തെറ്റ് ആണ്....
എല്ലാം എന്റെ തെറ്റ് ആണ്....
പക്ഷേ തിരിച്ചറിയാൻ വളരെ വൈകി...'
'സാരമില്ല...
നമുക്ക് നാളെ തന്നെ നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാം...'
നമുക്ക് നാളെ തന്നെ നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാം...'
'ഉം....'
.....................................
.....................................
മുറ്റത്ത് അവിടവിടെയായി പലരും കൂടി നില്ക്കുന്നു...
ആരെയും പരിചയം തോന്നുന്നില്ല. ..
പക്ഷേ പലർക്കും തന്നെ മനസ്സിലായി എന്ന് കാറിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ നന്ദനു മനസ്സിലായി.
അയാൾ കുറ്റബോധത്തോടെ തലയുംതാഴ്ത്തി വീടിനകത്തേക്കു കടന്നു.... കൂടെ ഭാര്യയും...
പഴകിയ ഓടുമേഞ്ഞ ഒറ്റപ്പുരയുടെ വാതിലുകളും ജനലുകളുമെല്ലാം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.
അകത്തെ മുറിയിൽ കട്ടിലിലായി അനക്കമില്ലാതെ കിടക്കുന്ന അച്ഛൻ...
കാലം അച്ഛനിൽ വല്ലാതെ മാറ്റങ്ങൾ വരുത്തി....
നീട്ടി വളർത്തിയതോ വളർന്നതോ ആയ താടിതും മുടിയും...
അതിനിടയിൽ എവിടെയോ ഒരു മുഖം...
അസ്തികൾ പൊതിഞ്ഞുവെച്ച ശരീരം...
അനക്കമില്ലാതെ കിടക്കുന്നു...
അനക്കമില്ലാതെ കിടക്കുന്നു...
തന്റെ പാദസ്പർശനം അറിഞ്ഞിട്ടോ എന്തോ അമ്മ കട്ടിലിനരികിൽ താഴെ വിരിച്ച പായിൽനിന്നും എഴുന്നേറ്റു....
മകനെ കണ്ട മാത്രയിൽ ആ മാതാവ് വാവിട്ടു കരയാൻ തുടങ്ങി....
'മോനേ.... നന്ദുട്ടാ.....
അമ്മേടെ മോനെ.....
എവിടെ ആയിരുന്നെടാ.... ഇത്രയും കാലം...
വാക്കുകൾ ശബ്ദങ്ങൾ മാത്രമായി...
ആ അമ്മ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു...
ആ അമ്മ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു...
പിന്നീട് അല്പം കഴിഞ്ഞ് എന്തോ ഓർത്തതുപോലെ കൃഷ്ണേട്ടനരികിലെത്തി...
'കൃഷ്ണേട്ടാ.....
കണ്ണു തുറക്ക്... കൃഷ്ണേട്ടാ...
ദേ നമ്മുടെ മോൻ....
നന്ദുട്ടൻ വന്നു കൃഷ്ണേട്ടാ...
കണ്ണു തുറക്ക്. ....
കല്യാണി അയാളെ പലവുരു കുലുക്കി വിളിച്ചു....
'അച്ഛാ....'
'അച്ഛാ.... കണ്ണുതുറക്ക്....'
എങ്ങോ പോയ ജീവൻ ഒരു നിമിഷം അയാൾക്ക് തിരികെ കിട്ടി....
അല്ലെങ്കിൽ അയാളുടെ ആയുസ്സ് രണ്ടു നിമിഷം കൂടി ദൈവം കൂട്ടി കൊടുത്തതാവാം...
അയാൾ മെല്ലെ കണ്ണു തുറന്നു....
തന്റെ മകനെ കണ്ണു നിറയെ കണ്ടു....
ആ കണ്ണുകൾ സജലങ്ങളായി....
ചുണ്ടുകൾ എന്തോ പറയാൻ ശ്രമിച്ചു...
ഒരു നേർത്ത ചിരി തന്റെ പ്രിയതമക്കേകി ആ കണ്ണുകൾ എന്നെന്നേക്കുമായി വീണ്ടും അടഞ്ഞു.....!!
ശുഭം....!!!
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക