സ്വർഗ്ഗമൊന്നുണ്ടെങ്കിൽ അത് അമ്മയുടെ മടിയിലാണ്.അമ്മിഞ്ഞപ്പാലിൽ മധുരം നുണഞ്ഞും,കാറിക്കരഞ്ഞ ബാല്യവും താരാട്ടുപാട്ടിലലിഞ്ഞ വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ തണലായിരുന്നു
അമ്മയുടെ മടിത്തട്ട്. പ്രായത്തിന്റെ
അതിർവരമ്പുകളില്ലാതെ നമുക്കൊരുക്കിയ സ്വർഗ്ഗമുണ്ടെങ്കിൽ അത് അവിടെയാണ്.
എത്ര വേദനിപ്പിക്കുന്ന നിമിഷങ്ങളെയും
തരണം ചെയ്യാൻ ആ സ്പർശത്തിനു കഴിയും.
അമ്മയുടെ മടിത്തട്ട്. പ്രായത്തിന്റെ
അതിർവരമ്പുകളില്ലാതെ നമുക്കൊരുക്കിയ സ്വർഗ്ഗമുണ്ടെങ്കിൽ അത് അവിടെയാണ്.
എത്ര വേദനിപ്പിക്കുന്ന നിമിഷങ്ങളെയും
തരണം ചെയ്യാൻ ആ സ്പർശത്തിനു കഴിയും.
"ഉണ്ണി,വലിയവീട്ടിലെ കുട്ടിയല്ലേ ജാനകി,
വളർന്നു വന്ന കാഴ്ചപ്പാടിലും
വ്യത്യാസമുണ്ടാകും,നമ്മുടെ ചിന്തകളായിരിക്കില്ല അവരുടെ ചിന്തകൾ".
വളർന്നു വന്ന കാഴ്ചപ്പാടിലും
വ്യത്യാസമുണ്ടാകും,നമ്മുടെ ചിന്തകളായിരിക്കില്ല അവരുടെ ചിന്തകൾ".
"'അമ്മ മടിയിങ്ങോട്ടു നീട്ടിയെ ഞാനൊന്നു കിടന്നോട്ടെ.എന്റെ പ്രണയം സൗന്ദര്യത്തിനോ പണത്തിനോടോ ആയിരുന്നില്ല.അവളുടെ മനസ്സിനോടായിരുന്നു."
"എനിക്കാകെയുള്ള സ്വത്തു എന്റെ ഉണ്ണിയാണ്.അതുപോലെയാകും
വീട്ടുകാർക്ക് അവരുടെ കുട്ടിയും.
മോൻ അവളെ വെറുക്ക ഒന്നും ചെയ്യരുത്".
വീട്ടുകാർക്ക് അവരുടെ കുട്ടിയും.
മോൻ അവളെ വെറുക്ക ഒന്നും ചെയ്യരുത്".
'അമ്മയ്ക്കാരെയും സങ്കടപ്പെടുത്തുന്നത് ഇഷ്ടമല്ല.ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും എല്ലാം എന്റെ അമ്മയാണ് ആദ്യപ്രണയവും.അച്ഛൻ ഓർമ്മയായ നാള്മുതല് എനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച അമ്മയോട്.
വെള്ളവസ്ത്രത്തിനുള്ളിൽ മനസ്സിനെ ചങ്ങലക്കിട്ട അമ്മയോട്...
വെള്ളവസ്ത്രത്തിനുള്ളിൽ മനസ്സിനെ ചങ്ങലക്കിട്ട അമ്മയോട്...
ജീവിതത്തിലേക്ക് കൂട്ടുന്ന പെൺകുട്ടി എന്നെക്കാളും അമ്മയെ സ്നേഹിക്കണം.
മരുമകളായി അല്ല മകളായി അമ്മയോടൊപ്പമുണ്ടാകണം എന്നാഗ്രഹിച്ചു.
മനസ്സിണങ്ങിയത് തിരഞ്ഞെടുക്കുമ്പോൾ
ജീവിതത്തിനിണങ്ങും 'അമ്മ എപ്പോഴും പറയാറുള്ളതാണ്.
മരുമകളായി അല്ല മകളായി അമ്മയോടൊപ്പമുണ്ടാകണം എന്നാഗ്രഹിച്ചു.
മനസ്സിണങ്ങിയത് തിരഞ്ഞെടുക്കുമ്പോൾ
ജീവിതത്തിനിണങ്ങും 'അമ്മ എപ്പോഴും പറയാറുള്ളതാണ്.
നാട്ടിലെ പ്രമാണിമാരുടെ കുടുംബത്തിലെ ഡോക്ടർ കൊച്ചായിരുന്നു ജാനകി. ആശുപത്രി വരാന്തയിൽ തളർന്നിരുന്ന അമ്മയുടെ വായിലേക്ക് വെള്ളം പകർന്നു കൊടുക്കുന്ന കാഴ്ചയിലാണ് ആദ്യമായി അവളെ കാണുന്നത്.ഹൃദയത്തിന്റെ ആഴങ്ങളിൽ
ആ ദൃശ്യം പതിഞ്ഞിരുന്നു...
ആ ദൃശ്യം പതിഞ്ഞിരുന്നു...
ഒരു ഡോക്ടർ മനുഷ്യത്വ മുള്ളവരായിരിക്കണം.മറ്റുള്ളവരുടെ സങ്കടങ്ങൾ അറിയാൻ ശ്രമിക്കുന്ന വരായിരിക്കണം.എത്തിക്സ് പാലിക്കുന്ന എത്ര ഡോക്ടറെ കാണാൻ കഴിയും.
പ്രവൃത്തികളിലെ വ്യത്യസ്ഥതയാണ് അവളിലേക്കെന്നെ ആകർഷിച്ചതും.
പ്രവൃത്തികളിലെ വ്യത്യസ്ഥതയാണ് അവളിലേക്കെന്നെ ആകർഷിച്ചതും.
പുഞ്ചിരിയോടെ രോഗിയെ സമീപിക്കുന്ന അവളുടെ മുഖത്തിനു കാരുണ്യത്തിന്റെ തേജസ്സായിരുന്നു.വലിപ്പച്ചെറുപ്പം നോക്കാതെ സാന്ത്വനത്തിന്റെ ശബ്ദം പൊഴിയുമ്പോൾ രോഗിയുടെ പാതി അസുഖം കുറയും.
തളർന്നവർക്കു താങ്ങാവുന്നതാകണം നമ്മുടെ വാക്കുകളെന്ന് അവളെന്നെ പഠിപ്പിച്ചു.
തളർന്നവർക്കു താങ്ങാവുന്നതാകണം നമ്മുടെ വാക്കുകളെന്ന് അവളെന്നെ പഠിപ്പിച്ചു.
കൊട്ടാരത്തിൽ ജനിച്ചു വളർന്ന ഡോക്ടർ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ പാവപ്പെട്ടവർക്കൊപ്പം.പ്രൈവറ്റ് ഹോസ്പിറ്റൽ സ്വന്തമായി തുടങ്ങാൻ പ്രാപ്‌തിയുള്ള കുടുംബം.
സേവനമായി തന്റെ തൊഴിലിനെ സ്നേഹിക്കുന്നവർ എത്രപേരുണ്ടാകും.
അവളുടെ മുന്നിൽ ഞാൻ എത്രയോ ചെറുതാണ്..
സേവനമായി തന്റെ തൊഴിലിനെ സ്നേഹിക്കുന്നവർ എത്രപേരുണ്ടാകും.
അവളുടെ മുന്നിൽ ഞാൻ എത്രയോ ചെറുതാണ്..
നാട്ടുമ്പുറത്തെ അധ്യാപകനായ എനിക്ക് ഗ്രാമീണ കാഴ്ചകൾപോലെ തന്നെ ഹൃദയ സപർശിയായിരുന്നു നാട്ടുംപുറത്തെ ജീവിതങ്ങളും.സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നതും അതുകൊണ്ടുമാത്രമായിരുന്നു...
അമ്മയ്‌ക്ക് ദീനം കലശമായി ആശുപത്രിയിൽ അഡ്മിറ്റുചെയ്തു.ഓരോ ദിനവും സാന്ത്വനത്തിന്റെ പുഞ്ചിരിയായി കടന്നുവന്ന മുഖം മറക്കാൻ കഴിയില്ല.സങ്കടങ്ങളിൽ സാന്ത്വനമാകാറുണ്ട് ചിലർ കടന്നുവരുമ്പോൾ.
അമ്മയുടെ അസുഖം ഭേദമായി വരുന്നതിനോടൊപ്പം ജാനുവിനോടുള്ള അടുപ്പവും കൂടിയിരുന്നു.തളർന്ന ജീവിതങ്ങൾക്കും താങ്ങാവാൻ ചിലർക്കേ കഴിയു.ജാനകിക്ക് അതിനു സാധിക്കും കൂടുതൽ അവളിലേക്കെന്നെ അടുപ്പിച്ചു...
'അമ്മയോട് സ്നേഹത്തോടെ സംസാരിക്കുന്നത് കാണുന്നത് തന്നെ
മനസ്സിനു കുളിർമ കൊണ്ടു.
"എന്താ അമ്മെ മുടിയൊക്കെ മുഴുവൻ നരച്ചല്ലോ എണ്ണയൊന്നും തേയ്ക്കാറില്ലേ.
ആ റിബൺ ഇങ്ങെടുത്തെ ഞാൻ കെട്ടിത്തരാലൊ"
മനസ്സിനു കുളിർമ കൊണ്ടു.
"എന്താ അമ്മെ മുടിയൊക്കെ മുഴുവൻ നരച്ചല്ലോ എണ്ണയൊന്നും തേയ്ക്കാറില്ലേ.
ആ റിബൺ ഇങ്ങെടുത്തെ ഞാൻ കെട്ടിത്തരാലൊ"
ശരിയാണ് അമ്മയ്ക്കു മുട്ടിനുതാഴെ വരെ മുടിയുണ്ടായിരുന്നു.അച്ഛൻ അമ്മയുടെ മുടികണ്ടാണ് വീണുപോയതെന്നു ഇടയ്‌ക്കൊക്കെ പറയാറുമുണ്ട്.ഇപ്പോൾ എല്ലാം പൊഴിഞ്ഞു നരയും വീണു.
മകൾ ഉണ്ടായിരുന്നെങ്കിൽ
ശ്രദ്ധിക്കുമായിരുന്നു അല്ലെ...!!!
മകൾ ഉണ്ടായിരുന്നെങ്കിൽ
ശ്രദ്ധിക്കുമായിരുന്നു അല്ലെ...!!!
"ഇതാണ് എന്റെ മോൻ ഉണ്ണി"
എന്റെ പേരുകേട്ടു അവളൊന്നു
പുഞ്ചിരിച്ചു...ചെല്ലപ്പേര് വിളിച്ചു വിളിച്ചു അമ്മയുടെ ചുണ്ടിൽ ഉണ്ണിയെന്നെ വരുള്ളൂ.
എന്റെ പേരുകേട്ടു അവളൊന്നു
പുഞ്ചിരിച്ചു...ചെല്ലപ്പേര് വിളിച്ചു വിളിച്ചു അമ്മയുടെ ചുണ്ടിൽ ഉണ്ണിയെന്നെ വരുള്ളൂ.
"സഞ്ജീവെന്നാണ് ശരിക്കും പേര്.
"ശരി ഉണ്ണി."
"കളിയാക്കിയതാണോ."അമ്മയും
അവളും നന്നായി ചിരിച്ചു.
അവളും നന്നായി ചിരിച്ചു.
"അല്ലമാഷേ...
അമ്മയുടെ ഉണ്ണിയല്ലേ
'അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട് ഈ ഉണ്ണിയെകുറിച്ചു...
എന്റെപേര് ജാനകി."...
അമ്മയുടെ ഉണ്ണിയല്ലേ
'അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട് ഈ ഉണ്ണിയെകുറിച്ചു...
എന്റെപേര് ജാനകി."...
"നമ്മുടെ ലാലേട്ടൻ രാവണനായി തട്ടിക്കൊണ്ടുപോയ നായിക ജാനകിയാണോ."
ഒന്നുകളിയാക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ.തിരിച്ചുള്ള മറുപടി തമാശയാണെങ്കിലും നന്നായി ബോധിച്ചിരുന്നു.
"അപ്പോൾ മാഷാണോ ലാലേട്ടൻ."
പുഞ്ചിരിയോടെ അടുത്ത രോഗിയുടെ അടുത്തേയ്ക്കു നീങ്ങുമ്പോൾ മനസ്സു മന്ത്രിച്ചു നീയാണെന്റെ നായികയെന്ന്...
മനസ്സിലെ ആഗ്രഹം അമ്മയോടു പങ്കുവെച്ചു.ഡോക്ടർ കൊച്ചിനെ അമ്മയ്‌ക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നിട്ടും അമ്മയുടെ മനസ്സ് ചഞ്ചലമായിരുന്നു.സാധാരണ കുടുംബ ജീവിതം നയിക്കുന്ന മകനെ ഡോക്ടർ കൊച്ചിന് ഇഷ്ടപ്പെടുമോ.
"ജാനു വീട്ടിലേയ്ക്കു വന്നാൽ അമ്മയെ പൊന്നുപോലെ നോക്കുമെന്ന വിശ്വാസമുണ്ട്.ആ വിശ്വാസമാണ് ജാനകിയോളോടുള്ള എന്റെ പ്രണയം..."
"ഉണ്ണിയുടെ ഇഷ്ടം കുട്ടിയോട് തുറന്നു പറയൂ. എന്താണ് ആ മനസ്സിലെന്നറിയില്ലലോ.
കൂടുതലായി ആഗ്രഹിക്കുന്നതൊന്നും നടക്കണമെന്നില്ല. അവസാനം വിഷമമാകും മോന്"
കൂടുതലായി ആഗ്രഹിക്കുന്നതൊന്നും നടക്കണമെന്നില്ല. അവസാനം വിഷമമാകും മോന്"
കുറഞ്ഞകാലയളവിനുള്ളിൽ നല്ലസൗഹൃദ ബന്ധം നമ്മൾ സ്ഥാപിച്ചിരുന്നു.പലഗ്രാമീണ മേഖലയിലെ ക്യാമ്പുകളിലും ജാനകിയെ
കൊണ്ടുവരാൻ സാധിച്ചു.നമ്മുടെ അഭിരുചികൾ ഒന്നാണെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും എന്റെ ഇഷ്ടം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.പെണ്ണിന്റെ മനസ്സ് പെട്ടെന്ന് വായിച്ചെടുക്കുവാൻ കഴിയില്ലല്ലോ...

"എനിക്ക് റൊമാന്റിക് ആകാനൊന്നും അറിയില്ല.നാട്ടുമ്പുറത്തെ സ്കൂളിലെ സാധാ യൊരു അദ്ധ്യാപകനാണ്.സാധാ കുടുംബ പശ്ചാത്തലവും.അമ്മയാണെന്റെ സ്വർഗം. ഇയ്യാളെ പൊന്നുപോലെ നോക്കും എന്നൊന്നും പറയുന്നില്ല.കണ്ണുനിറയാതെ നോക്കാൻ കഴിയും.അമ്മയ്‌ക്കൊരു മകളെയും എനിക്ക് ഭാര്യയേയും വേണം.ജാനകിക്കു ഇതെല്ലാം ആകാൻ കഴിയുമോ".
അവളൊന്നു പുഞ്ചിരിച്ചു. ഞാനിത് പ്രതീക്ഷിച്ചിരുന്നതാണ്. എല്ലാം പുഞ്ചിരിയോടെ സ്വീകരിക്കുന്നതാണ് അവൾക്ക് ഇഷ്ടം.
"ചോദിച്ചതിന് മറുപടി പറഞ്ഞില്ലലോ.
എന്തായാലും ധൈര്യമായി ഇയ്യാൾക്ക് പറയാം.നമ്മുടെ സൗഹൃദത്തിന് കോട്ടവും തട്ടരുതെന്നേ ആഗ്രഹമുള്ളു.."
എന്തായാലും ധൈര്യമായി ഇയ്യാൾക്ക് പറയാം.നമ്മുടെ സൗഹൃദത്തിന് കോട്ടവും തട്ടരുതെന്നേ ആഗ്രഹമുള്ളു.."
"മാഷിന് എന്റെഭാഗത്തു നിന്നുംതെറ്റായ രീതിയിൽ എന്തെങ്കിലും തോന്നിയിട്ടുണ്ടോ."
"ഏയ് ഒരിക്കലുമില്ല.
എങ്കിൽ ഈ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ലലോ"
എങ്കിൽ ഈ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ലലോ"
"ഞാൻ അടുത്ത് ഇടപഴകിയിട്ടുണ്ട്.
എല്ലാം മാഷിനറിയാം,സേവനത്തിന്റെ ഭാഗമായി ആണെന്ന്.ഇപ്പോൾ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല.എന്റെ പ്രൊഫഷനെ ഒരുപാട് ഇഷ്ടപ്പെടുന്നു.
എന്റെ ഭാഗത്തുനിന്നും തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ മാഷ് എന്നോട് ക്ഷമിക്കണം."

"ക്ഷമപറച്ചിലിന്റെ കാര്യമില്ല കുട്ടി.
എനിക്കൊരു വിവരക്കേട് തോന്നിയെന്നു കരുതിയാൽ മതി.പിന്നെ അടുത്താഴ്ച ആദിവാസി ഊരിൽ ക്യാമ്പുണ്ട് മറക്കണ്ട".
എനിക്കൊരു വിവരക്കേട് തോന്നിയെന്നു കരുതിയാൽ മതി.പിന്നെ അടുത്താഴ്ച ആദിവാസി ഊരിൽ ക്യാമ്പുണ്ട് മറക്കണ്ട".
വിഷയത്തെ വഴിതിരിച്ചുവിട്ട്
അവിടെനിന്നും തിരിക്കുമ്പോൾ അമ്മയുടെ മുഖവും തലചാച്ചു കിടക്കാറുള്ള മടിയും മാത്രമേ മനസ്സിലുള്ളു...
അവിടെനിന്നും തിരിക്കുമ്പോൾ അമ്മയുടെ മുഖവും തലചാച്ചു കിടക്കാറുള്ള മടിയും മാത്രമേ മനസ്സിലുള്ളു...
"എന്റെ ഉണ്ണിക്കു സങ്കടമായോ."
"എന്റമ്മയുടെ മടിയിൽ കിടന്നാൽ
തീരാത്ത സങ്കടമുണ്ടോ എനിക്ക്."
മിഴിയിൽ നിന്നും അടർന്നതുള്ളികൾ അമ്മകാണാതെ തുടച്ചുമാറ്റിയിരുന്നു.
എന്റെ കണ്ണുനിറഞ്ഞാൽ അമ്മയുടെ
കണ്ണുനിറയും...
തീരാത്ത സങ്കടമുണ്ടോ എനിക്ക്."
മിഴിയിൽ നിന്നും അടർന്നതുള്ളികൾ അമ്മകാണാതെ തുടച്ചുമാറ്റിയിരുന്നു.
എന്റെ കണ്ണുനിറഞ്ഞാൽ അമ്മയുടെ
കണ്ണുനിറയും...
"എനിക്കെന്റെ അമ്മയും,
അമ്മയ്‌ക്ക് ഞാനും മതി.നമുക്കിടയിൽ എന്തിനാ മൂന്നാമതൊരാൾ."
അമ്മയ്‌ക്ക് ഞാനും മതി.നമുക്കിടയിൽ എന്തിനാ മൂന്നാമതൊരാൾ."
"വേണം,എത്രനാളുണ്ടാകും അമ്മയും അമ്മയുടെ മടിയും.മോനും ഒരു ജീവിതമൊക്കെ വേണം.ജാനകി മോൾ വന്നിരുന്നു.ഈ ലെറ്റർ മോന്
ഏൽപ്പിക്കാൻ പറഞ്ഞു."
ഏൽപ്പിക്കാൻ പറഞ്ഞു."
ഉണ്ണി മാഷിന്...
എങ്ങനെ തുടങ്ങണം എവിടെത്തുടങ്ങണമെന്ന് എനിക്കറിയില്ല...
നല്ലൊരു മകനെ
നല്ലൊരു കാമുകനാകൂ.
നല്ലൊരു കാമുകനെ
നല്ലൊരു ഭർത്താവാകൂ.
നല്ലൊരു ഭർത്താവിനെ
നല്ലൊരു അച്ഛനാകൂ.
നല്ലൊരു അച്ഛനെ
നല്ലൊരു വഴികാട്ടിയാകാൻ കഴിയുള്ളു.
അങ്ങനെയുള്ള ഉണ്ണിമാഷിനെ എങ്ങനെയാണ് ഞാൻ വേണ്ടെന്നുവെയ്ക്കുക....
നല്ലൊരു കാമുകനാകൂ.
നല്ലൊരു കാമുകനെ
നല്ലൊരു ഭർത്താവാകൂ.
നല്ലൊരു ഭർത്താവിനെ
നല്ലൊരു അച്ഛനാകൂ.
നല്ലൊരു അച്ഛനെ
നല്ലൊരു വഴികാട്ടിയാകാൻ കഴിയുള്ളു.
അങ്ങനെയുള്ള ഉണ്ണിമാഷിനെ എങ്ങനെയാണ് ഞാൻ വേണ്ടെന്നുവെയ്ക്കുക....
മാഷ് പോയതിനു ശേഷം 'അമ്മ എന്നെ വിളിച്ചിരുന്നു.ഞാൻ ശരിക്കുംആലോചിച്ചത് അമ്മയുടെ വാക്കുകളിലൂടെയാണ്.
എന്നായാലും ഒരു ജീവിതം നമ്മൾ
തിരഞ്ഞെടുക്കേണ്ടി വരും.ശരിയോ തെറ്റോ ആകാം തിരഞ്ഞെടുക്കുന്നത്.
എന്തായിരുന്നാലും കാലം തെളിയിക്കും.
"ഈ അമ്മയുടെ മകനായി ഉണ്ണി പൂർണ്ണനാണ്.നല്ലൊരു മകന് ജീവിതത്തിലെ എല്ലാ വേഷങ്ങളും തന്മയത്തതിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് വിശ്വസമുണ്ട്.ബാക്കിയെല്ലാം
മോളുടെ ഇഷ്ടം."

അതെ ഉണ്ണിയേട്ട,
അമ്മയ്‌ക്ക് മകളായി
ഉണ്ണിയേട്ടന് ഭാര്യമായി
മുന്നോട്ടു ഞാനും ഉണ്ടാകും...
അമ്മയ്‌ക്ക് മകളായി
ഉണ്ണിയേട്ടന് ഭാര്യമായി
മുന്നോട്ടു ഞാനും ഉണ്ടാകും...
എന്ന് സ്വന്തം..
ജാനു
😘
ശരൺ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക