#ഒരു ചെങ്കണ്ണ് കഥ
ഈ ചെറിയ പ്രായത്തിൽ ഒരുപാട് മണ്ടത്തരങ്ങൾ കാട്ടി കൂട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കഥ എഴുതാം എന്നാ കരുതിയത്. അപ്പോഴാണ് വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം ഉണ്ടായ ഒരു ചെങ്കണ്ണ് പറ്റിച്ച പണി എഴുതാം എന്ന വെളിച്ചം തലേൽ ഉദിച്ചതു ... അല്ലേലും എഴുതാൻ വിചാരിക്കുന്നത് ഒന്നും, എഴുതുന്നത് വേറൊന്നും.. പണ്ടേ തലതിരിഞ്ഞ കൂട്ടത്തിൽ ആയ കൊണ്ടാകും എഴുത്തിലും തല തിരിഞ്ഞു പോയത്.
വലിച്ചു നീട്ടൽ ഒഴിവാക്കി കാര്യം പറയാം.
വിവാഹം കഴിഞ്ഞ ഇടക്ക് മ്മടെ ഭർത്താവിന് റബ്ബർ സ്ലോട്ട് എടുത്തു ഉള്ള പരിപാടി ആരുന്നു കേട്ടോ.. ഇടക്ക് മൂപ്പര് തോട്ടത്തിൽ പോകും. അങ്ങു ദൂരെ പാലക്കാട് ആണ് തോട്ടം . ഒരു ഒഴുക്കിൽ അങ്ങ് പറഞ്ഞതാ ദൂരെ എന്ന്.. അത്ര ദൂരെ ഒന്നും അല്ല. പോയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞേ വരൂ ..
ഒരീസം ചേട്ടൻ പാലക്കാട് പോയി. എല്ലാ പ്രാവശ്യവും പോണ പോലെ തന്നെ പോയി. പക്ഷെ വന്നതിൽ മാറ്റം ഉണ്ടായിരുന്നു.. ഇടം കണ്ണിന്റെ കോണിൽ എവിടെയോ ഒരു ചുമന്ന നിറം തത്തി കളിക്കുന്നു... വന്നതേ പറഞ്ഞു "അമ്മേ കണ്ണിൽ ഒരു കൊമ്പ് കൊണ്ടു . ഒന്ന് ഹോസ്പിറ്റലിൽ പോണം "കൂട്ടുകാരും ഉണ്ട് കൂടെ... ബാഗ് കയ്യിൽ തന്നതും ആള് ഓടി.. കുറച്ചു നേരം കഴിഞ്ഞതും തിരികെ വന്നു.. ഒരു വെളിപ്പാട് ഉം കൊണ്ടാണ് വരവ്. (നോട്ട് ദി പോയിന്റ് ;തിരിച്ചു വന്നത് ഒറ്റയ്ക്ക് ആണ്.)
വന്ന വഴി,എല്ലാം വിശദമായി പറഞ്ഞു.
ഇതു ഒരു പ്രത്യേക ഇനം ചെങ്കണ്ണ് ആണത്രേ.കണ്ണിൽ നിറയെ കുരുക്കൾ ഉണ്ടാകുന്ന വൃത്തികെട്ട അസുഖം. .ചിക്കൻബോക്സ് പോലെ ഒരുതരം വൈറസ് ആക്രമണം. വന്നാൽ പിന്നെ നാല്പതു,അൻപതു ദിവസം കൊണ്ടേ വൈറസ് അമ്മാവൻ പോകൂ. അതുവരെ ഈ വലിഞ്ഞു കയറി വന്ന അമ്മാവനെ സഹിക്കണം ..
ങേ !!!അങ്ങനെ ഒരു ചെങ്കണ്ണ് ഉണ്ടൊ ?? അമ്മ, നാത്തൂൻ, ഭാര്യ (ഈ ഞാൻ )അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ വായും പൊളിച്ചു നിൽപ്പുണ്ട്.. ചേട്ടൻ എന്നോട് പറഞ്ഞു "ഡി പകരും.. എന്റെ അടുത്തേക്ക് വരണ്ട.. "

ഭർത്താവിന്റെ പരിചരണം ഉത്തമ ഭാര്യയുടെ കടമ ആണെന്ന് ആണ് വീട്ടിൽ നിന്നും വിവാഹപൂർവ ക്ലാസ്സിൽ നിന്നും കിട്ടിയ ഉപദേശം. അത് മുഴുവൻ മനസ്സിൽ ഉണ്ട്. അല്ലേലും ഉപദേശങ്ങൾ സൂക്ഷിച്ചു വെക്കാൻ നല്ല കഴിവുള്ള കുട്ടി ആണ് ഞാൻ . അങ്ങിനെ ചേട്ടന് എല്ലാ സഹായവും ചെയ്തു കൊടുത്തു കൊണ്ട് നിഴൽ പോലെ കൂടെ നടന്നു. (ഇനി ഇതിനെ പറ്റി അങ്ങേരോട് ചോദിച്ചാൽ സ്വൈര്യം തരാതെ നടന്നു എന്നെ പറയൂ.അതുകൊണ്ട് ചോദിക്കാൻ ഒന്നും പോകണ്ട.)
രണ്ടു ദിവസം കഴിഞ്ഞു. ദേ കിടക്കുന്നു ചട്ടിയും കലവും താഴെ. എന്റെ കണ്ണും ചുവന്നു തുടുത്തു . അതെ !!നല്ല വേദന ഉണ്ട് ഉണ്ട്. മാത്രല്ല, കണ്ണിൽ എന്തോ തടയുന്നു. കണ്ണിൽ പൊങ്കാല ഇട്ട അനുഭവം. ദൈവമേ!! ഭാര്യധർമം ഇത്രയും വേദന നിറഞ്ഞത് ആണെന്ന് അന്നാണ് മനസ്സിലായത്. കൂടെ പനിയും വന്നു.
ഞാനും അമ്പിളി ഉം (നാത്തൂൻ )തകർത്തു പഠിത്തം ആണ്. 2013 phൽ ഡി സി.. രണ്ടീസം കൊണ്ട് കണ്ണിന്റെ കാര്യത്തിൽ തീരുമാനം ആയി.. കണ്ണ് ഇരുന്ന സ്ഥലത്ത് രണ്ടു വരകൾ മാത്രം. മുഖം മൊത്തം നീര് വെച്ച് ഒരു "ആനചന്തം".
ഞാനും അമ്പിളി ഉം (നാത്തൂൻ )തകർത്തു പഠിത്തം ആണ്. 2013 phൽ ഡി സി.. രണ്ടീസം കൊണ്ട് കണ്ണിന്റെ കാര്യത്തിൽ തീരുമാനം ആയി.. കണ്ണ് ഇരുന്ന സ്ഥലത്ത് രണ്ടു വരകൾ മാത്രം. മുഖം മൊത്തം നീര് വെച്ച് ഒരു "ആനചന്തം".
അമ്പിളി യുടെ കുട്ടിയും ഉണ്ട്.. ഉണ്ണിക്കുട്ടൻ എന്നാണ് ഞാൻ വിളിക്കണേ. ഉണ്ണിക്കുട്ടൻ അന്ന് ഒൻപതു മാസം പ്രായം. വൈറസ് അടുത്തത് ലക്ഷ്യം വെച്ചേക്കുന്നേതു ഉണ്ണിക്കുട്ടൻ-ന്റെ കുഞ്ഞു കണ്ണുകൾ ആണ്.പിഞ്ച് കുഞ്ഞ് ആയ കൊണ്ടാകും, വൈറസ് അമ്മാവൻ അല്പം മയം കാണിച്ചു. അടുത്ത ടാർഗറ്റ് അമ്പിളി ആണ്. കുട്ടിനെ കണ്ടിട്ട് അമ്മേനെ കാണാതെ പോയാൽ മോശമായി പോയാലോ എന്ന നിരീക്ഷണത്തിൽ ആകും വൈറസ് അമ്മാവൻ അവളേം അനുഗ്രഹിച്ചു.
അപ്പോഴാണ് അടുത്ത വീട്ടിലെ ഉമ്മച്ചി അവിടെ അടുത്ത് ഉള്ള ഒരു വൈദ്യരുടെ കാര്യം പറയുന്നത്. മൂപ്പര് കണ്ണിന്റെ ഏത് അസുഖവും നിഷപ്രയാസം മാറ്റി തരുന്ന ആളാണെന്നു കേട്ടിട്ടുണ്ട് എന്നു കേട്ടതും അങ്ങേരെ കണ്ടേക്കാം എന്നായി.
അങ്ങിനെ ഞങ്ങൾ ഓരോ കൂളിംഗ് ഗ്ലാസ് ഒക്കെ ഒപ്പിച്ചു, തുടുത്ത കണ്ണുകൾ ആരും കാണാതെ ഒളിപ്പിച്ചു വെച്ച്, വൈദ്യരെ കാണാൻ തീരുമാനം ആക്കി ...
അങ്ങിനെ ഞങ്ങൾ ഓരോ കൂളിംഗ് ഗ്ലാസ് ഒക്കെ ഒപ്പിച്ചു, തുടുത്ത കണ്ണുകൾ ആരും കാണാതെ ഒളിപ്പിച്ചു വെച്ച്, വൈദ്യരെ കാണാൻ തീരുമാനം ആക്കി ...
കാർ വീട്ടുമുറ്റത്തു കിടപ്പുണ്ട്. ഓടിക്കാൻ ആളില്ല. ചേട്ടന് കണ്ണ് കാണില്ലല്ലോ. അച്ഛൻ സ്ഥലത്തു ഇല്ല. കൂട്ടുകാരെ വിളിച്ചു നോക്കി. ഒരൊറ്റ ചങ്ക്‌സ് പോലും പേടിച്ചിട്ടാണോ എന്നറിയില്ല ഫോൺ പോലും എടുത്തില്ല. 'നല്ല ബെസ്റ്റ് കൂട്ടുകാർ. ഭാര്യയെക്കാൾ വലിയ വലിയ ബ്രോസ് ആരുന്നല്ലോ...എന്നാ പറ്റി??' എന്ന് പുച്ഛം കലർന്ന എന്റെ ഭാവം പുല്ലു പോലെ അവഗണിച്ചു കൊണ്ട് ഓട്ടോ വിളിക്കാം എന്ന സൂപ്പർ ഐഡിയ നിറവേറ്റി കണവൻ. ചെങ്കണ്ണ് എന്ന് കേട്ടപ്പോ ചെങ്കൊടി എന്നു കരുതി ആകും ആദ്യം ആരും വരാതെ ഇരുന്നത്. അവസാനം ഒട്ടും പേടി ഇല്ലാത്ത ഒരു ഓട്ടോ ചേട്ടൻ ഓടി പാഞ്ഞു വന്നു.
മൂന്നു പേരും ഉണ്ണിക്കുട്ടൻ ഉം വണ്ടി കേറി, കാലടി ടൗണിൽ എത്തി. ബ്ലോക്ക് ആയതു കൊണ്ട്, വൈദ്യശാലക്കു കുറേ മുമ്പിൽ ആണ് കരുണമയനായ ഓട്ടോ ചേട്ടൻ ഓട്ടോ നിർത്തി തന്നത്. കൂളിംഗ് ഗ്ലാസ്സ് വെച്ച് മൂന്നുപേരും അച്ചടക്കമുള്ള കുട്ടികളെ പോലെ,ഒന്നിന് പിറകെ ഒന്നായി പോകുന്ന കണ്ടിട്ട്,അൽപനു അർത്ഥം കിട്ടിയോ എന്ന മട്ടിൽ ആളുകൾ നോക്കി നിന്നു ചിരിക്കുന്നു. ഇവിടെ നേരെ ചൊവ്വേ നടക്കാൻ കൂടി പറ്റണില്ല. എന്റെ പൊന്നു ചേട്ടൻമാരേ വേറെ നിവർത്തി ഇല്ലാത്ത കൊണ്ട് ഗ്ലാസ് വെച്ചേക്കുവാ എന്നും പറഞ്ഞ് അരുണവർണ്ണ നയനങ്ങൾ കാണിച്ചു കൊടുക്കണം എന്ന് ഉണ്ടായിരുന്നു. സമയം കുറവും വേദന കൂടുതലും ആയതിനാൽ മറ്റൊന്നും കാണുകയും കേൾക്കുകയും ചെയ്യാതെ ഞങ്ങൾ വൈദ്യരെ മാത്രം ലക്ഷ്യം വെച്ച് മുൻപോട്ടു നീങ്ങി.
അവസാനം ഞങ്ങൾ വൈദ്യരുടെ അടുത്ത് എത്തി. ചേട്ടന് ഏകദേശം കുറഞ്ഞു തുടങ്ങീ. അമ്പിളിക്കു ആരംഭം ആയതേ ഉള്ളു. വൈദ്യൻ അവരെ മാറ്റി ഇരുത്തി. അടുത്തത് എന്റെ ഊഴം ആണ്. ഗ്ലാസ്സ് മാറ്റി വൈദ്യന്റെ അടുത്ത് ഇരുന്നു. അങ്ങേരു കണ്ണിലേക്കു നോക്കി . വിരൽ കൊണ്ട് ഒരു കുത്ത്. എന്റമ്മോ....!!കണ്ണിൽ വൈറസ് അമ്മാവൻ ഇരുന്ന കൊണ്ട് പൊന്നിന്റെ ഈച്ച എല്ലാം തല്ക്കാലം ചെവിയിൽ കൂടി പുറത്ത് എത്തി..
അങ്ങിനെ മരുന്നും കുറിപ്പ് ഉം ആയി പോയതു പോലെ വന്നു ഓട്ടോയിൽ ഇരുന്നു. പാറി പറന്നു വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോൾ. ..പ്ലിങ് !!!!! അമ്മേടെ കണ്ണ് ഇല്ല. എന്റേത് പോലെ രണ്ടു വരകൾ മാത്രം. .
പിന്നെ എല്ലാർക്കും ഒരേ മരുന്ന് ആയിരുന്ന കൊണ്ട് അഡ്ജസ്റ്റ് ചെയ്തു.പച്ചമഞ്ഞൾ, ആര്യവെപ്പ് ഉപ്പ് ഇവയെല്ലാം ചേർത്ത് വെള്ളം തിളപ്പിച്ച്, ചൂട് മാറുമ്പോൾ, പതിനഞ്ചു മിനിറ്റ് ഇടവേള നൽകി കണ്ണ് കഴുകണം. എന്തായാലും അതോടെ അമ്മാവൻ ആക്രമണം കുറച്ചു.

ഒരു ആഴ്ച കഴിഞ്ഞു. അമ്പിളിക്ക് ഏതോ പട്ടികാട്ടിൽ ആണ് പരീക്ഷ. എനിക്കു വീടിന്റെ അടുത്തും. കൂളിംഗ് ഗ്ലാസ്സ് ഒക്കെ എടുത്ത് പരീക്ഷക്ക് പോയി. അവിടെ എത്തിയപ്പോൾ എല്ലാരുടേം നോട്ടം എനിക്കിട്ട് ആണെന്ന് മനസ്സിലായി.
കണ്ണ് കാണാത്ത കുട്ടി ആണെന്ന് കരുതി ഒരു പെൺകുട്ടി എന്റെ കയ്യിൽ പിടിച്ചു കൊണ്ട് സഹായം വാഗ്ദാനം ചെയ്തു. വേണ്ട മോളെ ചെങ്കണ്ണ് ആണെന്ന് പറഞ്ഞതും ആ കുട്ടിനെ കണ്ട വഴി പോലും മാഞ്ഞു പോയി...
കണ്ണ് കാണാത്ത കുട്ടി ആണെന്ന് കരുതി ഒരു പെൺകുട്ടി എന്റെ കയ്യിൽ പിടിച്ചു കൊണ്ട് സഹായം വാഗ്ദാനം ചെയ്തു. വേണ്ട മോളെ ചെങ്കണ്ണ് ആണെന്ന് പറഞ്ഞതും ആ കുട്ടിനെ കണ്ട വഴി പോലും മാഞ്ഞു പോയി...
എന്തായാലും നാല്പതു നാളുകൾ കൊണ്ട് അമ്മാവൻ വീട് വിട്ട് ഒഴിഞ്ഞു. പക്ഷെ അമ്മാവൻ പോയപ്പോ കണ്ണ് പണ്ടത്തെക്കാൾ സ്മാർട്ട് ആയി. എന്താ സുഖം. നിങ്ങൾക്കും കണ്ണിന്റെ പവർ കൂട്ടണോ. ..എങ്കിൽ വേഗം ഇതു വരാൻ പ്രാർത്ഥിച്ചോ. നിങ്ങൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം. (ചുമ്മാ പറഞ്ഞതാ. .ആ പെങ്കൊച്ചിനെ പോലെ ഓടേണ്ട )
ഒരു കാര്യം... കണ്ണ് വയ്യാത്ത കൊണ്ടാണ് പരീക്ഷക്കു തീരുമാനം ആകാതെ പോയത്. ഇല്ലേൽ ഫസ്റ്റ് റാങ്ക് ഞങ്ങൾക്ക് ആയേനെ
*** ശുഭം ***
#അശ്വതി അരുൺ
#അശ്വതി അരുൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക