Slider

അൺലിമിറ്റഡ് ഡാറ്റ😊

0
അൺലിമിറ്റഡ് ഡാറ്റ😊
+++++++++++++++++++++++
ഇന്റർനെറ്റ് വ്യാപകമായതോടെ ലോകമാകെ മാറി മറിഞ്ഞു. സ്മാർട്ട് ഫോൺ ഇതിന്റെ വേഗത പതിൻമടങ്ങാക്കി ഉയർത്തി.
എഴുത്തും വായനയും കമ്മിയായവരും ഇന്ന് ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ.
റേഷൻ കടയിൽ നിന്നും അരി വാങ്ങിയില്ലെങ്കിലും വേണ്ട,അവന് നെറ്റ് പ്ലാൻ വേണം.
റേഷൻ കാർഡിൽ പ്രതിമാസം 500 രൂപ രേഖപെടുത്തിയവർക്കും നെറ്റ് പ്ലാൻ അൺലിമിറ്റഡ് തന്നെ വേണം.
ഇപ്പോ പിന്നെ ജിയോയുടെ വരവ് ഇതിന്റെ ചിലവ് കുറച്ചു.
ഒരു വർഷം മുമ്പ് 1gb ഡാറ്റ 249 രൂപ ഉണ്ടായ സമയത്തെ ഒരു സംഭവം ഞാൻ ഓർക്കുന്നു.
ഒരു സുഹൃത്ത് ഓണത്തിന് കുറച്ച് പണം കിട്ടിയപ്പോൾ നല്ലൊരു സ്മാർട് ഫോൺ വാങ്ങി.
അവന് താങ്ങാവുന്ന വിലയ്ക്ക് അപ്പുറം ഉള്ള ഒരു തകർപ്പൻ സെറ്റ്.
ഞാനിത് കണ്ടപ്പോൾ ചോദിച്ചു.
നിനക്കെന്തിനാ ഇത്രയും മുന്തിയ സെറ്റ്?
നെറ്റ് ഒക്കെ ഇടുക്കാനാ.
അതിന്റെ ഒക്കെ ആവശ്യമുണ്ടോ?
ആവട്ടെന്നേ.
30 രൂപയുടെ കാർഡ് ചുരണ്ടി റീച്ചാർജ് ചെയ്തിരുന്ന അവൻ ഒരു ജിബി ഡാറ്റ എത്രയെന്ന് ചോദിച്ചപ്പോൾ അതിശയം തോന്നി.249 രൂപ നൽകി ഒരു ജിബി ഡാറ്റ ആക്ടീവ് ആക്കി.
എങ്ങിനെയാ നെറ്റ് ഓൺ ചെയ്യാ ഓഫ് ചെയ്യാ എന്ന് ചോദിച്ചു അവൻ പോയി.
പിറ്റേന്ന് രാവിലെ തന്നെ അവൻ എത്തി.
ചേട്ടാ നെറ്റ് കയറിയിട്ടില്ലാന്നാ തോന്നുന്നേ. ഒന്നും കിട്ടുന്നില്ലല്ലോ?
ഉവ്വല്ലോ. ഇന്നലെ നമ്മൾ കണ്ടതലെ.
ഇന്നലെ കണ്ടു. പക്ഷെ ഇപ്പോൾ ഒന്നും കിട്ടുന്നില്ലല്ലോ?
നീ ഇന്നലെ വല്ലതും ഉപയോഗിച്ച് തീർത്തോ?
എയ്.ഒന്നു ഓൺ ആക്കി. അത്രമാത്രം:
എന്നാ ആ ഫോൺ ഒന്നു തന്നേ.
ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഞാൻ നോക്കട്ടെ.
ഇതിൽ നോക്കിയാൽ അറിയോ? അവന്റെ മുഖത്ത് വലിയ ആശ്ചര്യം.
പിന്നെ.
നീ കയറിയ സയ്ററുകൾ എല്ലാം അറിയാം.
യൂറ്റ്യൂബ് ആണെങ്കിൽ നീ കണ്ട വീഡിയോയും അറിയാം.
എന്നാ നോക്കേണ്ട. ചിലപ്പോൾ അറിയാതെ ഓണായി കിടന്നിട്ടുണ്ടാകും.
അവന്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം പിടികിട്ടി.
എന്തായാലും ഞാനൊന്നു നോക്കട്ടെ.
വല്ല തരികിടയുണ്ടെങ്കിൽ ഹിസ്റ്ററി കളഞ്ഞില്ലങ്കിൽ നിനക്ക് പണി കിട്ടും.
അവൻ ഫോൺ തന്നു.
ഇംഗ്ലീഷ് അറിയാല്ലാന്ന് പറഞ്ഞ അവൻ എങ്ങിനെ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും സയ്ററുകൾ കണ്ടെത്തി എന്നതിശയമായി.
വേണമെങ്കിൽ പഠിക്കാൻ ഭാഷയൊരു പ്രശ്നമല്ലെന്ന് അവൻ തെളിയിച്ചു.
ഭയങ്കരാ.... ഇംഗ്ലീഷ് അറിയില്ലാന്ന് പറഞ്ഞിട്ട് മുഴുവൻ ഇംഗ്ലീഷ് കാരാണല്ലോ ഫോണിൽ. ഫോണിന്റെ പണി കഴിയും ട്ടോ. ഞാനൊന്ന് അവനെ ചുമ്മാ പേടിപ്പിച്ചു.കിലുക്കം സിനിമയിലെ ഇന്നസെന്റിനെ പോലെ നിന്നു അവനപ്പോൾ.......
By: ഷാജു തൃശ്ശോക്കാരൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo