Slider

മിഴികൾ (ഭാഗം 11)

0
മിഴികൾ (ഭാഗം 11)
*******************
ഹലോ.....മറുതലക്കൽ നിന്നും പതിഞ്ഞ ശബ്‌ദം...
ചേച്ചിടെ കയ്യിൽ ഫോൺ കൊടുക്കുവോ ?
ഏതു ചേച്ചി..ഹരി സ്വരം കടുപ്പിച്ചു ചോദിച്ചു
ചേട്ടാ പ്ളീസ്...
ഹരി നീനക്കു ഫോൺ കൊടുത്തു...
ആരാ..നീ എന്തിനാ എന്‍റെ ഫോൺ തട്ടിപ്പറിച്ചോണ്ടു പോയത്..
നീന ദേഷ്യത്തോടെ ചോദിച്ചു.
ചേച്ചി..അത്..എന്നോട്..ക്ഷമിക്കണം..മറുതലക്കൽ നിന്നും പതറിയ ശബ്‌ദത്തോടെ...ആ പയ്യൻ പറഞ്ഞു..
ആട്ടെ നീ എന്തിനാ വിളിച്ചത്...ഞാൻ പോലീസിൽ പറയണമെന്ന് കരുതിയതാ..പിന്നെ നിന്‍റെ മുഖം ഓർത്തപ്പോ തോന്നിയില്ല..
നീ എങ്ങനെ ഈ നമ്പറിലോട്ടു കറക്റ്റ് ആയിട്ടു വിളിച്ചത്...അവൾ തെല്ലു അത്ഭുതത്തോടെ ചോദിച്ചു.
ആ ചേട്ടന്റെ ഫോട്ടോ ഈ മൊബൈലിൽ ഉണ്ടായിരുന്നു...എനിക്ക് അത്യാവശ്യമായിട്ടു ചേച്ചിയെ കാണണം...
പ്ളീസ് ചേച്ചി പ്ളീസ്...
ശരി..നീ ഇപ്പൊ എവിടെയാ....ഞാൻ ഹരിയേട്ടന്റെ കയ്യിൽ ഫോൺ കൊടുക്കാം.
നീന ഹരിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ട്..
ഫോൺ അവന്റെ കയ്യിൽ കൊടുത്തു...
ഹരി ആ പയ്യനോട്..സംസാരിച്ചു..നീനയുടെ വീട്ടിലോട്ടു വരാൻ പറഞ്ഞു...വഴിയും കാര്യങ്ങളെല്ലാം അവനു പറഞ്ഞു കൊടുത്തു...
പിറ്റേ ദിവസം അമ്മയെ ഹോസ്പിറ്റലിൽ നിർത്തിയിട്ടു..ഹരിയും നീനയും കൂടി നീനയുടെ വീട്ടിലോട്ടു പൊന്നു...
ഹരി പറഞ്ഞത് അനുസരിച്ചു ആ പയ്യൻ നീനയുടെ വീടിനു പുറകിലുള്ള ആ വലിയ മലയുടെ മുകളിൽ എത്തി...
ഹരിയും നീനയും മലമുകളിലെത്തുമ്പോൾ...
ഒരു പാറയുടെ മുകളിൽ ഇരുന്നു ദൂരെ മഞ്ഞുമലകളിലോട്ടു നോക്കിയിരിക്കുകയാണവൻ.....
അവരെ കണ്ടതും അവൻ എഴുനേറ്റു..നീനയുടെ അടുത്തെത്തി...ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ടു...പറഞ്ഞു...
എന്നോട് ക്ഷമിക്കണം ചേച്ചി.....
അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..
എന്താ നിന്‍റെ പേര്..എന്താ നിനക്കു സംഭവിച്ചത്....
എന്‍റെ പേര് പ്രതീഷ്.എനിക്ക് എന്‍റെ അമ്മ മാത്രമേ ഉള്ളൂ...വീടുകളിൽ പോയി
തുണി ഇസ്തരി ചെയ്തായിരുന്നു ഞങൾ ജീവിച്ചിരുന്നത്...
ഒരു കടയുടെ പുറകിൽ ഒറ്റ മുറിയിൽ.വാടകക്ക് ആയിരുന്നു താമസം.
ഒരിക്കൽ ഇസ്തരി ഇട്ടോണ്ടിരുന്നപ്പോൾ എന്‍റെ അമ്മ തല കറങ്ങി വീണു...
ഉടനെ ഞാൻ ആശുപതിയിൽ എത്തിച്ചു...
തലയിൽ ഞരമ്പു എന്തോ പ്രശനമുണ്ട് ഉടനെ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു..
അതിനു രണ്ടു ലക്ഷം രൂപ വേണം...
ഞാൻ എവിടുന്നു ഇത്രയും പൈസ ഉണ്ടാക്കും.. എന്‍റെ അമ്മ ഒത്തിരി കഷ്ടപെട്ടിട്ടാണ് പ്ലസ് ടു വരെ എന്നെ പഠിപ്പിച്ചത്..വട്ട പലിശക്കാരോട് കടം മേടിച്ച..എന്‍റെ ആവശ്യങ്ങൾ എല്ലാം അമ്മ നടത്തി തന്നിരുന്നത്...
അമ്മയുടെ കഷ്ടപ്പാട് കണ്ടു സഹിക്കാൻ കഴിയതോണ്ടാണ് ഞാൻ പഠിപ്പു നിർത്തി അമ്മയുടെ കൂടെ ഇസ്തരി ഇടാൻ കൂടിയത്.
പലപ്പോഴും എന്‍റെ അമ്മ പട്ടിണി ആയിരുന്നു..പക്ഷേ പാവം എന്നെ അറിയിക്കില്ല..ഞാൻ വയറു നിറച്ചു കഴിക്കുന്ന കാണുമ്പോൾ..ആ മുഖത്തു എന്ത് സന്തോഷമാണെന്നറിയുവോ.
അത് പറഞ്ഞു അവൻ പൊട്ടിക്കരയാൻ തുടങ്ങി....
പൊട്ടി കരയുന്ന അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ...നീനയും ഹരിയും വല്ലാതായീ...
ചേച്ചിക്കറിയുമോ..എന്‍റെ അമ്മ ഹോസ്പിറ്റലിൽ ജനറൽ വാർഡിൽ അനാഥയെ പോലെ ഒറ്റയ്ക്ക് കിടക്കും...സഹായത്തിനു ആരുമില്ലാതെ...
രാത്രി വൈകിയാണ് എനിക്ക് ചെല്ലാൻ.കഴിയൂ...ഇസ്തരി കൊണ്ട് മാത്രം.ഒന്നിനും തികയില്ല അതുകൊണ്ടു..ഒരു തട്ടുകടയിൽ രാത്രി ജോലി ചെയ്യും...മരുന്നിനൊക്കെ കൂടി പൈസ വേണമല്ലോ..
ഒരുപ്രാവശ്യം രാത്രി മുഴുവൻ ജോലി ഉണ്ടായിരുന്നോടു ഒരു ദിവസം കഴിഞ്ഞാണ് ഞാൻ ചെല്ലുന്നതു..അപ്പോൾ..
എന്‍റെ അമ്മ ഒറ്റക്കിരിക്കുന്നു..കരയുന്നു...ചോദിച്ചപ്പോ...അമ്മ അവിടെ വീണു....വേദന സഹിക്കാതെ കരയുകയാണ്.....
എന്‍റെ നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി...ഞാൻ എന്‍റെ അമ്മയെ വാരിയടുത്തു...ചേർത്ത് നിർത്തി...
അന്നേരം എന്‍റെ അമ്മ എന്‍റെ മുഖത്തു നോക്കി പുഞ്ചിരിച്ചോണ്ടു പറഞ്ഞു...മോന് വിഷമമായോ..മോന്റെ കയ്യിൽ പൈസ ഇല്ലന്ന് അമ്മക്കറിയാം...മോനെ വിഷമിപ്പിക്കണ്ടാന്നു കരുതിയ പറയാഞ്ഞേ..
ഒത്തിരി പേരുടെ മുന്നിൽ കൈ നീട്ടി ആരും സഹായിച്ചില്ല...
ആ ഡോക്ടര്ക്ക് കരുണ തോന്നി..ആ ഡോക്ടറുടെ ഫീസ് വേണ്ടാന്ന് വെക്കാന് പറഞ്ഞു...എന്നാലും ഒന്നര ലക്ഷം രൂപ വേണമായിരുന്നു ഓപ്പറേഷനു....
അങ്ങനെ ഒരു ദിവസം തെറ്റ് ആണെന്നറിഞ്ഞിട്ടും ഞാൻ രാത്രി ജോലി ചെയ്യുന്ന കടയിൽ നിന്നും ഞാൻ പൈസ മോഷ്ട്ടിച്ചു.എന്‍റെ അമ്മയുടെ ദയനീയ മുഖം മാത്രമേ അന്നേരം മനസിലുണ്ടായിരുന്നുളൂ...പക്ഷേ എന്നെ കയ്യോടെ പിടിച്ചു...അവരുടെ കാല് പിടിച്ചു പറഞ്ഞിട്ടും കേട്ടില്ല അവർ എന്നെ പോലീസിൽ ഏല്പിച്ചു.
കോടതിയിലോട്ടു കൊണ്ട് പോകുന്ന വഴിയാണ്...നിങ്ങൾ എന്നെ കണ്ടത്...
കോടതിയിൽ ചെന്നാൽ എന്നെ ശിക്ഷിക്കും..എന്‍റെ അമ്മ തനിച്ചാകും അമ്മയുടെ ഓപ്പറേഷൻ എത്രയും വേഗം നടത്തണം എന്നാണു ഡോക്ടർ പറഞ്ഞത്...
എങ്ങനെയെകിലും രക്ഷപ്പെടണം എന്ന് മാത്രമേ അന്നേരം മനസിലുണ്ടായിരുന്നുളൂ...അതാണ് അന്ന് ട്രെയിനിൽ നിന്ന് ഓടി രക്ഷപെട്ടത് ..
പക്ഷേ വൈകിപോയിരുന്നു ഞാൻ ചെന്നപ്പോഴേക്കും എന്‍റെ അമ്മ എന്നെ വിട്ടു പോയിരുന്നു....
ഒരു കൊച്ചു കുട്ടിയെ പോലെ അവൻ ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി...
പിന്നെ ആർക്കു വേണ്ടി ജീവിക്കണം എന്ന് തോന്നി..?പോലീസിൽ കീഴടങ്ങാൻ തീരുമാനിച്ചു പക്ഷേ അതിനു മുന്നേ ചേച്ചിയെ നേരിട്ട് കണ്ടു ഈ ഫോൺ തിരിച്ചു തന്നു
മാപ്പു പറയണമെന്ന് തീരുമാനിച്ചു
എന്തോ ഒരു ആന്മബന്ധം..എനിക്ക് ചേച്ചിയോട് ഉള്ളത് പോലെ.....'.അതാ ഞാൻ വിളിച്ചത് ......
തലക്കു കയ്യും കൊടുത്തിരിക്കുന്ന അവന്റെ അടുത്ത് എത്തി..ഹരി അവനെ ആശ്വസിപ്പി ച്ചു..
നീ വിഷമിക്കണ്ടടാ..മോനെ നീ ഇനി തനിച്ചല്ല ഈ ചേട്ടനും ചേച്ചിയും ഇനി നിന്‍റെ കൂടെ ഉണ്ടാകും..
അവൻ കരഞ്ഞു കൊണ്ട് ഹരിയുടെ നെഞ്ചിലൊട്ടു ചാഞ്ഞു..ഹരി അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..
ഹരിയുടെ കണ്ണും നിറഞ്ഞിരുന്നു...നീന
ക്കും മനസ്സിനൊരു വല്ലാത്ത വിങ്ങൽ ആയിരുന്നു ....
പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്നായിരുന്നു...ഹരി പ്രീതേഷിനു എതിരെ കേസ് കൊടുത്ത ആളെ കണ്ടു സംസാരിച്ചു ആ കേസ് പിൻവലിപ്പിച്ചു.
പിന്നീട്
പ്രീതേഷിനെയും കൂട്ടി ഹരിയും നീനയും കൂടി എറണാകുളത്തു..സാവിത്രിയമ്മയുടെ വീട്ടിലെത്തി...
മുറ്റത്തു നിന്ന് ഹരി നീട്ടി വിളിച്ചു ഇവിടെ ആരുമില്ലേ ? സാവിത്രി വാതിൽ തുറന്നു പുറത്തോട്ടു വന്നു...
എന്നെ മനസിലായോ അമ്മക്ക്.?
സാവിത്രിഅമ്മ ഓടി വന്നു അവനെ കെട്ടി പിടിച്ചു...മോനെ നിന്നെ എനിക്ക് മറക്കാൻ കഴിയുമോ....
ഹരി പറഞ്ഞു..അമ്മ അന്ന് പറഞ്ഞിരുന്നില്ലേ അമ്മക്ക് ആരുമില്ലന്നു..ഇനി ഒരിക്കലും അത് ഓർത്തു വിഷമിക്കരുത്...
പ്രീതേഷിനെ അടുത്ത് വിളിച്ചു സാവിത്രി അമ്മയുടെ..കയ്യിൽ പിടിപ്പിച്ചിട്ടു പറഞ്ഞു
ഇത് പ്രീതേഷ്..ഇവന് ആരുമില്ല..ഇവനാണ് ഇനി അമ്മയുടെ മകൻ...
പ്രീതേഷ് സാവിത്രി അമ്മയുടെ കാൽ തൊട്ടു
വന്ദിച്ചു..സാവിത്രിഅമ്മ പ്രീതേഷിനെ കെട്ടിപിച്ച് അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു.
സാവിത്രിയമ്മ അവരെ അകത്തോട്ടു വിളിച്ചിട്ടു അവരുടെ ഭർത്താവിനെ അവർക്കു പരിചയപ്പെടുത്തി...
തിരിച്ചു ഇറങ്ങാൻ നേരം ഹരി സാവിത്രിഅമ്മയോട് പറഞ്ഞു അമ്മ ഇനി ലോട്ടറി കച്ചവടത്തിനൊന്നും പോകണ്ട...പ്രീതേഷിന് ഒരു ചെറിയ തട്ട് കട ഞാൻ ഇട്ടു കൊടുക്കുന്നുണ്ട്...എല്ലാം ഇനി അവൻ നോക്കിക്കോളും....
പോകാൻ നേരം പ്രീതേഷ് ഹരിയെ വന്നു കെട്ടിപിടിച്ചു...
ഹരി അവനോടു പറഞ്ഞു...
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ട് ഈ ലോകത്തു..
വിശപ്പിന്റെ വിലയറിയാത്തവർക്കു അത് കാണാൻ കഴിയില്ല...
പക്ഷേ നിനക്കു അത് കാണാൻ കഴിയും.
അവർ യാത്ര പറഞ്ഞിറങ്ങി.
ഹരിയെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ നീന ഹരിയോട് ചോദിച്ചു...ഹരിയേട്ടാ
നമ്മുടെ മുന്നിൽ കൈ നീട്ടുന്നവരെല്ലാം പാവങ്ങളല്ലലോ? തട്ടിപ്പുകാരും ഉണ്ടാകില്ലേ...
നീന .......നമ്മൾ ഒരാളെ സഹായിക്കുന്നത് അവരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചു കൊണ്ടാകരുതു....അവർ എങ്ങനെയുള്ളവരായികൊട്ടെ...നമ്മൾ കൊടുക്കുന്നതിന്റെ നന്മയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്....നമ്മൾ
ചെയ്യുന്ന നന്മയുടെ ഫലം നമ്മുടെ കുട്ടികൾക്കായിരിക്കും കിട്ടുക...
ഈ ചെറിയ ജീവിതത്തിൽ...മറ്റുള്ളവരെ എത്ര സഹായിക്കാൻ കഴിയുന്നുവോ...അത്രയും കൂടുതൽ സഹായിച്ചുകൊണ്ടേ ഇരിക്കുക...
ജീവിതത്തിന്റെ വഴിയിൽ നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന എത്ര ജീവിതങ്ങൾ...പലതും നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു നമ്മുടെ സ്വാർത്ഥത മൂലം...
ഒരാളെ സഹായിക്കുമ്പോൾ കിട്ടുന്ന മനസിന്റെ സന്തോഷം....എത്ര പണം നമുക്ക് കിട്ടിയാലും ഉണ്ടാകുമോ ?
നീന അവനെ നോക്കിയിട്ടു ഒന്നുകൂടി അവനോടു ചേർന്ന് നടന്നു....
കുറച്ചു നാളുകൾക്കു ശേഷം....ഒരു തിങ്കളാഴ്ച ..............
ഹരിയുടെ വീട്ടിൽ ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുകയാണ്..ഇന്നാണ് ഹരിയുടെയും നീനയുടെയും വിവാഹം...
എല്ലാവരും എത്തിയിട്ടുണ്ട്.നീനയുടെ ബന്ധുക്കാരും സുഹൃത്തുക്കളും...സാവിത്രിയമ്മ ,പ്രീതേഷ്..അങ്ങനെ അവരെ സ്നേഹിക്കുന്ന എല്ലാവരും...
സ്നേഹിക്കുന്ന എല്ലാവരെയും സാക്ഷിയാക്കി..ആ ശുഭ മുഹൂർത്തത്തിൽ..
ഹരി നീനയുടെ കഴുത്തിൽ താലി കെട്ടി...
ആ സമയം അവരെ അനുഗ്രഹിക്കാൻ പ്രകൃതിയുടെ നിറച്ചാർത്തു പോലെ...ചെറിയ ചാറ്റൽ മഴ പെയ്യുവാൻ തുടങ്ങി..അപ്പോഴും മാനം തെളിഞ്ഞു തന്നെ നിന്നിരുന്നു...
മണിയറയിൽ കയറിയ നീനയും ഹരിയും അത് കണ്ടു അത്ഭുതപ്പെട്ടു...കട്ടിലിൽ നിറയെ ചെമ്പക പൂക്കൾ വിതറിയിരിക്കുന്നു...
ചെമ്പകം പൂക്കുന്ന കാലമല്ല എന്നിട്ടും എവിടെ നിന്നും വന്നു പൂക്കൾ...
ആ ചെമ്പക പൂക്കൾക്ക്...വല്ലാത്തൊരു സുഗന്ധമായിരുന്നു....ഹരിയും നീനയും ആ സുഗന്ധം തിരിച്ചറിഞ്ഞു....
അതെ.... മലമുകളിലെ അമ്പലത്തിലും...കാവിലും ഉണ്ടായ അതെ സുഗന്ധം.....
നീന പറഞ്ഞു...ഹരിയേട്ടാ...ദേവി നമ്മളെ. ആശിർവദിച്ചതാണ്...
അവർ കൈകൂപ്പി ദേവിയെ നമിച്ചു..
ഹരിയും നീനയും ട്രെയിനിൽ ഇരിക്കുകയാണ്.....മലമുകളിലെ അമ്പലത്തിൽ പോകാൻ ആയിട്ട് യാത്ര പുറപെട്ടതാണ് അവർ...
അപ്പോൾ ഹരി എതിർ വശത്തിരിക്കുന്ന
രണ്ടു പേരെ ശ്രദ്ധിച്ചു..അവരെ..എവിടെയോ കണ്ടു മറന്നപോലെ....
എക്സ് ക്യൂസ്‌ മി...നല്ല പരിചയം തോന്നുന്നു എന്താ പേര്...?
അയാൾ ഒന്ന് പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു.
എന്‍റെ പേര്..ജോൻ ഇത് സമീറ....
എങ്ങോട്ടു പോകുന്നു ?
അതിനു സമീറ ആണ് മറുപടി പറഞ്ഞത്..
മലമുകളിലുള്ള ഒരു അമ്പലത്തിലോട്ടു ....
ഹരിയും നീനയും പരസപരം നോക്കി !!!
നിറങ്ങൾ നിറയുന്ന പുതിയ കാഴ്ചകൾ നൽകികൊണ്ട് ആ ട്രെയിൻ പാഞ്ഞുകൊണ്ടേ ഇരുന്നു......
(നന്ദി ,ബിനോയ് ഏലിയാസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo