Slider

#ആരാണ്_അദ്ദേഹം.

0

ഈ വർഷത്തെ സാഹിത്യ പുരസ്‌കാര പ്രഖ്യാപനം ഏവരേയും
അതിശയപ്പെടുത്തി കൊണ്ടായിരുന്നു.
എഴുത്തിന്റെ ലോകത്തു സുപരിചിതമായ വ്യക്തികളിൽ നിന്നുമാറി പുതിയൊരു താരോദയം...
ആരാണ് അദ്ദേഹം?കണ്ടവരുണ്ടോ.? കേട്ടറിവുമാത്രമേയുള്ളൂ.മാധ്യങ്ങളിലും സോഷ്യൽ മീഡിയകളിലും അദ്ദേഹത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.
ആർക്കും പിടി കൊടുക്കാതെ മറവിൽ
ഇന്നും അദൃശ്യനായി തന്നെ
നിൽക്കുകയാണ്....
തൂലികയുടെ കാവ്യഭംഗി സോഷ്യൽ
മീഡിയ വഴിയാണ് പുറം ലോകം അറിയുന്നത്.ആരാധകർ ആവോളമുണ്ട് വിമർശകരിലും കുറവുണ്ടായിരുന്നില്ല.
മുഖമില്ലാത്ത അദ്ദേഹത്തെ ഇരുട്ടിന്റെ
രാജകുമാരനെന്നും ചിലർ വിശേഷിപ്പിച്ചു.
പച്ചയായ ജീവിത സൃഷ്ടികൾ
അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.
നർമ്മവും രോഷവും വേദനാജനകമായ വികാരങ്ങളും തൂലികയിൽ ഭദ്രമായിരുന്നു.
പ്രകൃതിയുടെ വശ്യ മനോഹാരിത തലത്തിലേയ്ക്ക് ഓരോ മനസ്സുകളെയും കൂട്ടികൊണ്ടു പോകുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു...
നർമ്മം ഇഷ്ടപ്പെടുന്നവർ അദ്ദേഹമൊരു രസികനാണെന്ന് വിശേഷിപ്പിച്ചു.
തൂലികയിലെ രോഷം അറിഞ്ഞവർ ചൂടനാണെന്നു പ്രതികരിച്ചു.
വികാര ഭാവനയിൽ ലയിച്ചവർ
നന്മ മനസ്സിന് ഉടമയെന്നും കുടുംബസ്നേഹിയെന്നും ധരിച്ചു.
പ്രകൃതി ഭംഗി ആസ്വദിച്ചവർ
പ്രകൃതി സ്നേഹിയാക്കി മാറ്റുകയായിരുന്നു.
സത്യത്തിൽ ഇതിൽ ഏതെങ്കിലും ആയിരുന്നോ അദ്ദേഹം?
ഇതിൽ ഞാനെന്ന വ്യക്തിക്ക് പ്രാധാന്യമില്ല. ഒരു സന്ദേശം മറ്റൊരിടത്തേയ്ക്കു എത്തിക്കുക എന്നതുമാത്രമാണ് എന്നിലെ ചുമതല. എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടതും ഞാൻ മാത്രമാണ്.
ആരാണ് അദ്ദേഹം?എന്റെമുന്നിലും അദൃശ്യനായിരുന്നു എന്നതാണ് സത്യം...
"ആരാണ് മാഷെ നിങ്ങൾ."
"നീയായിരുന്നു ഞാൻ."
എന്നായിരുന്നു മറുപടി.
കൂടുതൽ നിർബന്ധിക്കാൻ മുതിർന്നില്ല.പ്രശസ്‌തികളൊന്നും ആഗ്രഹിക്കാതെ മറവിൽ കഴിയുന്ന അദ്ദേഹത്തെ അറിയുവാൻ ശ്രമിക്കുക
തന്നെ ശ്രമകരമായ കാര്യമാണ്.
അവസാന കുറുപ്പിൽ ഞാനെന്ന
വ്യക്തിയിനി ഉണ്ടാകില്ല.എഴുത്തുകാരനും.
എന്റെ വരികൾക്ക്‌ മരണമില്ല.
ആരാധകരെല്ലാം നിരാശയിലാണ് അദ്ദേഹത്തിന് എന്തു സംഭവിച്ചതെന്നറിയാൻ?
എവിടെ എങ്ങനെ തുടങ്ങണമെന്നറിയില്ല.
ഒരുപാട് ചിന്തകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മറുപടിയിൽ ചെന്നെത്തിയത്...
"നീയായിരുന്നു ഞാൻ."
അപ്പോൾ ഞാനാരായിരുന്നു.?
എന്നിലൂടെ സഞ്ചരിച്ചാൽ അദ്ദേഹത്തിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയുമൊ.
ചിലചോദ്യങ്ങളും ഉത്തരങ്ങളും നിഗൂഢതകൾ തങ്ങിനില്ക്കും അതുവഴി സഞ്ചരിച്ചാലെ അറിയുവാൻ കഴിയൂള്ളൂ...
ഒരിടത്തൊരു മരം
വെട്ടുകാരനുണ്ടായിരുന്നു.
ഭൂമിയിലെമരങ്ങളല്ലാം പണത്തിനുവേണ്ടി
അയാൾ വെട്ടി.മരങ്ങളോട് കാട്ടുന്ന ക്രൂരതപോലെ ജീവിതങ്ങളോടും
കാട്ടിയിരുന്നു.കള്ളും പെണ്ണും അയാൾക്കു
ഹരമായിരുന്നു.മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തി.
ആ നാട്ടിലെ സുന്ദരിയായ വിധവ.
കൂടെയുള്ളത് പ്രായമായ അമ്മയും മകളും മാത്രം.അവളെ ഭോഗിക്കാൻ മോഹമുദിച്ചിട്ടു നാളുകൾ കുറെയായി.അയാളുടെ താല്പര്യങ്ങൾക്ക് വഴങ്ങാൻ
ആ സ്ത്രീ കൂട്ടാക്കിയിരുന്നില്ല.
കണ്ണുകൾകൊണ്ട് കാമിച്ച നാളുകൾ.
കുളികഴിഞ്ഞു കച്ചകെട്ടിയ വേഷവുമായി വന്ന സ്ത്രീ വഴിമധ്യയിൽ അയാളുടെ മുന്നിൽ ചെന്നുപ്പെട്ടു.ഈറനണിഞ്ഞ ശരീര ഭാഗങ്ങൾ ആർത്തിയോടെ ആസ്വദിച്ചു.ഭയന്നോടിയ സ്ത്രീയെ പിന്തുടർന്നു.
മദ്യം തലയ്ക്കുപിടിച്ച അയാൾ വീട്ടിലെ വാതിൽ ചവിട്ടിത്തുറന്നു.കീഴ്‌പ്പെടുത്താൻ ശ്രമിച്ചിട്ടും കുതറിമാറാൻ ആവുന്നതും
ആ സ്ത്രീ ശ്രമിച്ചു.പുലിയുടെ മുന്നിൽപ്പെട്ട പേടമാനെ പോലെ അവൾ കിടന്നുപിടഞ്ഞു.
ശബ്ദം കേട്ടെത്തിയ ആ സ്ത്രീയുടെ അമ്മ അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
തന്റെ ആഗ്രഹം നടക്കില്ലെന്നു മനസ്സിലായ അയാൾ അരിശം പൂണ്ടു വിറച്ചു.മടിയിൽ കരുതിയ കഠാര വലിച്ചൂരി.പിടിച്ചുമാറ്റാൻ ശ്രമിച്ച അമ്മയുടെ വയറ്റിലേക്ക് തുര തുര കുത്തിയിറക്കി.അവർ നിലത്തേയ്ക്കു മറിഞ്ഞു വീണു.അവരെ മറികടന്നു കഠാര
ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞു.
ഒരു നിലവിളിയ്ക്കും അയാളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
അവളുടെ നാഭിയിലേയ്‌ക്ക് അയാളുടെ ആവേശംപോലെ കഠാര തുര തുര കുത്തിയിറങ്ങിയിരുന്നു.ഇതെല്ലാം കണ്ട് നിലവിളിയ്ക്കാൻ പോലും കഴിയാതെ നിന്ന പിഞ്ചുകുഞ്ഞിന്റെ നേർക്കാണ് കഠാര ചെന്നത്.ആ മകളെ കൊല്ലാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല.മുഖത്തെ ചിതറിയ രക്തം തുടച്ചു കൊണ്ടു പുറത്തേയ്ക്കിറങ്ങി ഓടി.‌.
ഈ നാലുചുവരുകൾക്കുള്ളിൽ മാപ്പിനുപോലും അർഹതയില്ലാതെ
കഴിയുന്ന കുറ്റവാളിയിൽ നിന്നും അദ്ദേഹത്തെ എങ്ങനെ കണ്ടെത്താൻ കഴിയും.അദ്ദേഹം എന്നത് നന്മയാണ്
ഞാൻ തിന്മയും.ഒരിക്കലും
അദ്ദേഹത്തിന് ഞാനാകുവാൻ കഴിയില്ല....
ഷൂവിന്റെ ശബ്ദം വരാന്തയുടെ ഭിത്തികളിൽ മുഴങ്ങിക്കേട്ടു.അയാളുടെ അടുക്കലേയ്ക്കാണ്
ആ ശബ്ദം അടുത്തുകൊണ്ടിരുന്നത്.
"രഘു എന്തു ഭക്ഷണമാണ്
കഴിക്കാൻ വേണ്ടത്."
നീയമപാലകന്റെ പരുക്കൻ
ശബ്ദം കടന്നുപോയ ചിന്തകളിൽ
നിന്നും അയാളെ ഉണർത്തിയിരുന്നു.
"സാർ ,എന്നത്തെയും പോലുള്ള ഭക്ഷണം മതിയാകും.പ്രേത്യേകിച്ചൊന്നും വേണമെന്നില്ല."
"ഇത്രയും നാൾ ചെയ്‌ത പണിയുടെ കൂലി എന്താണ് ചെയ്യേണ്ടത്.ഇത്രവർഷമായിട്ടും
ഒരു ബന്ധുപോലും കാണാൻ വന്നിട്ടില്ലല്ലോ"
"അങ്ങനെ ആരുമില്ല സാർ,
ഞാൻ കാരണം അനാഥമായ കുട്ടിയുണ്ട്
ആ മോൾക്കു കൊടുക്കണം.
അദ്ദേഹം പറഞ്ഞിരുന്നു."
"ആരാണ് രഘു അദ്ദേഹം."
"അറിയില്ല സാർ,
അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു."
"ഉം..."പലകുറ്റവാളികളെയും ഈ ജീവിതകാലയളവിനുള്ളിൽ കണ്ടിട്ടുണ്ട്
ചെയ്‌തത്‌ തെറ്റെന്നുള്ള തിരിച്ചറിവുകൾ കിട്ടുന്നത് ചുരുക്കം ചിലരിൽ മാത്രം.
ജയിൽജീവിതം രഘുവിനെ മറ്റൊരാളായി മാറ്റുകയായിരുന്നു.അവൻ
മാറിയിരിക്കുന്നു ഒരുപാട്...
"എന്തെങ്കിലും ആഗ്രഹമുണ്ടോ."
"അദ്ദേഹം കുത്തിക്കുറിച്ച ഒരുപാട് കുറിപ്പുകൾ ഇവിടെയിരുപ്പുണ്ട്.
ബുക്കായി ഇറക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.അതിൽനിന്നും കിട്ടുന്ന വരുമാനം അനാഥാലയത്തിൽ കഴിയുന്ന
ആ കുഞ്ഞിനെ ഏൽപ്പിക്കണം."
"തീർച്ചയായും രഘു."
നാളെയുടെ പുലരി അയാൾക്കുള്ളതാണ്.കഴുമരം ജയിലിനുള്ളിൽ ഒരുങ്ങിക്കഴിഞ്ഞു.
അദ്ദേഹം മരിക്കുന്നില്ല എഴുത്തിലൂടെ അദൃശ്യനായി എന്നും നിലനില്ക്കും...
ശരൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo