#മഴതുള്ളികിലുക്കം
നിൻ്റെ കണ്ണുകളിലേക്ക് ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ട് എന്തിനെന്നറിയാതെ... പ്രണയം മനസ്സിൽ തുടികൊട്ടും നേരത്ത് നിന്നെയും നോക്കിയിങ്ങനെ ഏകനായി ഞാനീയൊരൊറ്റതുരുത്തിൽ ഹാ എന്തൊരനുഭൂതിയാണെന്നോ....
അനിർവ്വചനീയമാം സ്നേഹത്തിൻ്റെ ഒരു നേർത്ത കുളിർകാലം പോലെ.....
നമുക്കു മാത്രം മനസ്സിലാവുന്ന മൗനത്തിൻ്റെ സംഗീതം പോലെ...
നീയില്ലായ്മകളിൽ പിടയുന്ന ആർദ്രമാം മനസ്സിൻ്റെ നോവുമഴപോലെ..
അറിയുന്നുവോ നീയെന്നിലെ മഴതുള്ളികിലുക്കം?
ആർദ്രമേഘങ്ങളിൽ നിന്നുതിരും പളുങ്കുമണികളിൽ നനയുന്നുണ്ട് ഞാനും...
ഒരിക്കലും വാടാത്തൊരു തുളസികതിരാണു നീ...
സ്നേഹത്തിൻ്റെ ചില്ലുജാലകത്തിലൂടെ കാണാം നമുക്കുമാത്രമറിയുന്ന വർണ്ണകാഴ്ചകൾ...
ഇനിയും പുലരികൾ വരും വർഷവും വസന്തവും നമ്മുടേതാവും.....
ഒരു മയിൽപീലിതുണ്ടുപോൽ നീയെന്നെയൊന്നു പുൽകിയെങ്കിൽ......
ഒരു പിൻവിളിക്കായ് കാതോർത്ത് ഞാനീയൊരൊറ്റതുരുത്തിൽ വീണ്ടുമൊരു മഴ നനയട്ടെ........!!!

ഉണ്ണികൃഷ്ണൻ തച്ചമ്പാറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക