ഇലകള്‍..!!
നാം രണ്ട് ഇലകളാണ് ഏതോഭൂതകാല വസന്തത്തില്‍ കൊഴിഞ്ഞുവീണവ
കൊഴിയുംമുന്‍പ് പ്രണയം നുകര്‍ന്ന്
ഈ ഭൂമിപ്പച്ചയുടെ കാവലാളായവര്‍
കൊഴിയുംമുന്‍പ് പ്രണയം നുകര്‍ന്ന്
ഈ ഭൂമിപ്പച്ചയുടെ കാവലാളായവര്‍
ഭൂമിയിലെ സകല പച്ചകളും നമ്മുടെ
പ്രണയത്തില്‍ അസൂയപ്പെട്ടിരുന്നു
എത്രമേല്‍ ശക്തമാം കാറ്റടിച്ചീടിലും
അത്രമേല്‍ ശക്തമാം പച്ചയായിരുന്നു നാം
പ്രണയത്തില്‍ അസൂയപ്പെട്ടിരുന്നു
എത്രമേല്‍ ശക്തമാം കാറ്റടിച്ചീടിലും
അത്രമേല്‍ ശക്തമാം പച്ചയായിരുന്നു നാം
നമ്മിലേക്കുളള വഴി ആരാണ്
മതത്തിന്‍െറ മതിലുകെട്ടി അടച്ചത്
നമ്മളല്ല നീയും ഞാനുമാണെന്ന്
ആരാണ് നമ്മോട് ആക്രോശിച്ചത്
മതത്തിന്‍െറ മതിലുകെട്ടി അടച്ചത്
നമ്മളല്ല നീയും ഞാനുമാണെന്ന്
ആരാണ് നമ്മോട് ആക്രോശിച്ചത്
അവരോട് പറയണം നമ്മുടെ
ആകാശം വളരെ വലുതാണെന്ന്
അടയാളങ്ങള്‍ കൊണ്ട് നിജപ്പെടുത്തി
അതിരുതിരിച്ച് അത് ചെറുതാക്കരുതെന്ന്
ആകാശം വളരെ വലുതാണെന്ന്
അടയാളങ്ങള്‍ കൊണ്ട് നിജപ്പെടുത്തി
അതിരുതിരിച്ച് അത് ചെറുതാക്കരുതെന്ന്
വാശികാട്ടി ജയിച്ചത് ആരാണ് നിന്‍െറ
കൂട്ടരോ അതോ എന്‍െറ കൂട്ടരോ
ജയിച്ചതാരായാലും തോറ്റുപോയത്
എന്നും നമ്മള്‍ ഇലകള്‍ എന്ന പ്രണയികളാണ്
കൂട്ടരോ അതോ എന്‍െറ കൂട്ടരോ
ജയിച്ചതാരായാലും തോറ്റുപോയത്
എന്നും നമ്മള്‍ ഇലകള്‍ എന്ന പ്രണയികളാണ്
ഹിരോഷിമയിലോ നാഗാസാക്കിയിലോ അല്ല
മതമെന്ന ബോംബ് വീണതുമുതല്‍ അതിന്‍െറ
അനന്തരഫലം അനുഭവിക്കേണ്ടിവന്ന ഭൂമിയിലെ
ഏക ജീവിവര്‍ഗ്ഗം പ്രണയികള്‍ എന്ന ഇലകളാണ്
മതമെന്ന ബോംബ് വീണതുമുതല്‍ അതിന്‍െറ
അനന്തരഫലം അനുഭവിക്കേണ്ടിവന്ന ഭൂമിയിലെ
ഏക ജീവിവര്‍ഗ്ഗം പ്രണയികള്‍ എന്ന ഇലകളാണ്
ഈ കാഴ്ചയില്ലാ തുരുത്തില്‍ നിന്നും
പച്ചപ്പുതേടി ഒരു യാത്രപോകണം നാം
മതിലുകളില്ലാത്ത ഒരു ലോകത്തേയ്ക്ക്
ആകാശഗംഗയ്ക്കുമപ്പുറത്തേയ്ക്ക്
പച്ചപ്പുതേടി ഒരു യാത്രപോകണം നാം
മതിലുകളില്ലാത്ത ഒരു ലോകത്തേയ്ക്ക്
ആകാശഗംഗയ്ക്കുമപ്പുറത്തേയ്ക്ക്
അപ്പുറവും ഇപ്പുറവും വിശാലമായ
സുന്ദരമായ ഒരു ലോകമുണ്ടെന്നിരിക്കെ
നമ്മുടെവഴികള്‍ എന്താണ് എന്നും
ഇത്രമേല്‍ ഇടുങ്ങിയതാവുന്നത്
സുന്ദരമായ ഒരു ലോകമുണ്ടെന്നിരിക്കെ
നമ്മുടെവഴികള്‍ എന്താണ് എന്നും
ഇത്രമേല്‍ ഇടുങ്ങിയതാവുന്നത്
ഇപ്പോള്‍ നാം പഴുത്തു തുടങ്ങിയിരിക്കുന്നു
ഒരുനാള്‍ നമ്മെപ്പോലെ എല്ലാവരും പഴുക്കും
നിന്നെ തനിച്ചാക്കി ഞാന്‍ അടരുകയാണ്
മണ്ണ് കാത്തിരിക്കയാണ് നമ്മുടെ വരവിനെ
ഒരുനാള്‍ നമ്മെപ്പോലെ എല്ലാവരും പഴുക്കും
നിന്നെ തനിച്ചാക്കി ഞാന്‍ അടരുകയാണ്
മണ്ണ് കാത്തിരിക്കയാണ് നമ്മുടെ വരവിനെ
പുഴയിലാണ് ഞാന്‍ പതിയ്ക്കുകയെങ്കില്‍
ഞാനിനിയുമൊഴുകും നിന്‍ ഓര്‍മ്മകളുംപേറി
ഞാനങ്ങനെ ഒഴുകിയൊഴുകി നടക്കും മറ്റൊരു
പ്രളയകാലത്തിനൊപ്പം നീ അരികെയെത്തുംവരെ
ഞാനിനിയുമൊഴുകും നിന്‍ ഓര്‍മ്മകളുംപേറി
ഞാനങ്ങനെ ഒഴുകിയൊഴുകി നടക്കും മറ്റൊരു
പ്രളയകാലത്തിനൊപ്പം നീ അരികെയെത്തുംവരെ
ഭൂമിയില്‍ വേരൂന്നിയ സകല വൃക്ഷങ്ങളിലും
ഈ പ്രണയികളെ ഇലകളെ നിങ്ങള്‍ക്കുകാണാം
എത്രമേല്‍ നിങ്ങള്‍ മുറിച്ചുമാറ്റീടിലും അത്രമേല്‍ മുളച്ചുപൊന്തും പ്രണയികള്‍ ഞങ്ങള്‍ ഇലകള്‍..!!
ഈ പ്രണയികളെ ഇലകളെ നിങ്ങള്‍ക്കുകാണാം
എത്രമേല്‍ നിങ്ങള്‍ മുറിച്ചുമാറ്റീടിലും അത്രമേല്‍ മുളച്ചുപൊന്തും പ്രണയികള്‍ ഞങ്ങള്‍ ഇലകള്‍..!!
ആര്‍.ശ്രീരാജ്......................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക