മരണപ്പെട്ടവന്റെ അവസാനമൊഴി..,
.......,,....................................
തെച്ചിപ്പൂവും തുളസിക്കതിരും നിറച്ച ഒരു വാഴയിലയുടെ അറ്റത്തായി ഒരു ഒാട്ടുപാത്രത്തിൽ വെള്ളം നിറച്ചതും വെള്ള ഒറ്റമുണ്ടുടുത്ത ഒരു വൃദ്ധനും എന്റെ അടുത്തായി നിൽപ്പുണ്ടായിരുന്നു..ചന്ദനത്തിരിയുടെ പുകകൊണ്ട് വല്ലാതെ ശ്വാസംമുട്ടുന്നുണ്ടായിരുന്നു എനിക്ക് ..പക്ഷേ ഗന്ധം അറിയാൻ കഴിയുന്നില്ല..അത് ഏത് ബ്രാന്റാണെന്നു എങ്ങനെ അറിയാനാണ്?അപ്പോഴാണ് ഞാനറിഞ്ഞത് എന്റെ മൂക്കിൽ പഞ്ഞിവെച്ചിരിക്കുന്നു..,ഹാവൂ ആശ്വാസം അലർജിയാണെന്ന് അമ്മയ്ക്കറിയാം അതാകും മൂക്കിൽ പഞ്ഞിവെച്ചത് ...,..

ചുറ്റും ഒരുപാടാളുകളുണ്ട് .രാമായണത്തിന്റെ ശീലുകൾ തളർന്നസ്വരത്തിൽ ആരോ വായിയ്ക്കുന്നുമുണ്ട് ..ഞാൻ മക്കളെനോക്കി അവരെവിടെ?അവർ എന്തേലും കഴിച്ചിരുന്നോ?അവർക്ക് വല്ലാണ്ട് വിശക്കുന്നുണ്ടാവും.അതോ ആരെങ്കലും അവർക്ക് വല്ലതും കൊടുത്തിട്ടുണ്ടാവും അല്ലേ!!ഞാനീ കിടപ്പ് തുടങ്ങിയിട്ട് ഒരുദിവസം കഴിഞ്ഞിരിക്കുന്നു..ഇപ്പോഴെന്നെ കുളിപ്പിച്ചു വെള്ളപുതപ്പിച്ചാണ് കിടത്തിയിരിക്കുന്നത് ..മക്കളെന്റെ അടുത്തുവന്നിരുന്നെങ്കിൽ ..ഇനി എനിക്കവരെ കാണാനാകില്ലല്ലോ ..ജീവിതം എന്ന മൂന്നക്ഷരത്തിൽനിന്ന് മരണം എന്ന മൂന്നക്ഷരത്തിൽ ഞാൻ അവസാനിച്ചിരി്ക്കുന്നു..ഇതാണോ മരണം?
എന്റെ മുറിയുടെ ഇടതുവശത്തായി ഒരു ജനാലയുണ്ട് ,അതു തുറന്നാൽ ഞാൻ നട്ട പനിനീർച്ചെടി നിറയെ പൂക്കളുമായി നിൽക്കുന്നതുകാണാം..അതിന്റെ തൊട്ടപ്പുറത്തായി രണ്ട് ഗൗളിത്തെങ്ങുകളും അച്ഛമ്മയും അച്ഛനും ഉറങ്ങുന്നതവിടെ..അവിടേയ്ക്ക് എന്നെയും വഹിച്ച ശവപ്പെട്ടിയുമായി ആരൊക്കെയോ യാത്രയായി ..അമ്മയുടേയും അമ്മൂമ്മയുടേയും മക്കളുടേയും നിലവിളി ഉച്ചത്തിലായി..,

ജീവിച്ചിരുന്നപ്പോൾ കുത്തുവാക്കുകൾകൊണ്ട് സങ്കടപ്പെടുത്തിയവരും പരിഹസിച്ചവരും ഒറ്റപ്പെടുത്തിയവരും മരിച്ചുകഴിഞ്ഞ് സ്നേഹംകൊണ്ടുപൊതിയുന്നതുകണ്ട് സങ്കടം വന്നു.,..ഇന്നലെവരെ ഞാൻ ആരായിരുന്നു?എന്റെ അവസ്ഥ എന്തായിരുന്നു?
എത്രയോ സൂഷ്മതയോടെ കാത്തുസൂക്ഷിച്ച എന്റെ സൗന്ദര്യം..മൂക്ക്,കണ്ണ് ,ചുണ്ടുകൾ എല്ലാമെല്ലാം ഒരുപിടി മണ്ണാകുന്നു..ഒാർമ്മകൾ ദാ ഇവിടെ തീരുകയാണ് ഈ കുഴിയുടെ കരയിൽ ..സ്നേഹിച്ചവരേയും കുറ്റപ്പെടുത്തി അകറ്റിയവരേയും ഇനി കാണില്ല..പ്രതീക്ഷകൾ അവസാനിച്ചു..കരയാനായി കണ്ണുനീരും ഇല്ലാതായി..കുഴിയിൽ ഒറ്റയ്ക്കുകിടക്കാൻ ഭയമാണെന്നറിഞ്ഞിട്ടും എന്നെ അവഗണിച്ച് അവസാന മണ്ണും പെട്ടിയുടെ മൂടിയ്ക്കുമുകളിലിട്ടു കഴിഞ്ഞ് നിശ്ശബ്ദമായി അവസാന ശബ്ദവും..
മരണമെന്ന മൂന്നക്ഷരത്തിലൊടുങ്ങുന്ന നമ്മൾ ഏവരും പറയുന്ന വാക്കുകൾ, ചെയ്യുന്ന പ്രവർത്തികൾ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ മറ്റുള്ളവരെ എത്രമാത്രം വേദനിപ്പി്ക്കുന്നുവെന്ന് ..ജീവിച്ചിരി്ക്കുമ്പോൾ കിട്ടാത്ത വാക്കുകൾ മരിച്ച ജഢത്തിന് എന്തിന്?ഒാർക്കുക വേദനിപ്പി്ക്കുന്ന വാക്കുകൾ, വാളിനേക്കാൾ മൂർച്ചയുണ്ടെന്നറിയൂ...

Uthra

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക