Slider

എന്നെ തല്ലേണ്ടമ്മാവാ...

0
എന്നെ തല്ലേണ്ടമ്മാവാ...
~~~~~~~~~~~~~~~~
ബാലകൃഷ്ണനും മമ്മദ്കുട്ടിയും മത്സരിച്ചാണ് പുക വലിക്കുന്നത്.. ബിവറേജ് ഷോപ്പിനു മുന്നിൽ ക്യൂ നിൽക്കാനും അഡ്‌ജസ്റ്റ്‌മെന്റുണ്ട്. നല്ല മതസൗഹാർദമാണ് അവർക്കിടയിൽ, (കണ്ട് പഠിക്കണം). സിഗരറ്റ് പാക്കറ്റിൽ എഴുതിയിരിക്കുന്ന "smoking is injurious to health" എന്ന വാക്യം വായിക്കാൻ അവർക്കറിയില്ലായിരുന്നു, (ഇംഗ്ളീഷ് അറിഞ്ഞുകൂട).
അങ്ങനെയിരിക്കെ അവർ ഒരു സിനിമ കാണാൻപോയി.. "ഹണീ ബീ 2" എന്ന പേരുകണ്ടാണ് പാവങ്ങൾ പോയത്.. സിനിമയിൽ നായകൻകുടിക്കുമ്പോൾ സ്ക്രീനിനു താഴെ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് പോലും.. അതോടെ അവർ കുടിനിർത്തി!!.. സിനിമക്കിടയിൽ അതാ വേറൊരു പരസ്യം ശ്വാസകോശം സ്പോഞ്ചുപോലാണന്നു.. അത് പിഴിഞ്ഞെടുത്താൽ ഒരു ഗ്ലാസ് ടാർ കിട്ടുമത്രേ.. അറിയാതെ നെഞ്ചത്ത് കൈ വച്ചുപോയി. ഏതായാലും അവർ വലിയും നിർത്തി!!..
രണ്ടര മണിക്കൂർ കൊണ്ട്അവരങ്ങനെ നന്നായി.. ശരിക്കും പുണ്യാളൻമാർ!! . സിനിമ കണ്ട് രണ്ടുപേർ കൂടി നന്നായി...
തീയേറ്ററിന് പുറത്തിറങ്ങിയപ്പോളാണ് അവരാ കാഴ്ച കണ്ടത്.. അന്യസംസ്‌ഥാന തൊഴിലാളികൾ എന്തോ കൈക്കുള്ളിൽ വെച്ച് ഞരടി രണ്ടു തട്ടും തട്ടി ചുണ്ടിനിടയിലേക്കു വളരെ സൂക്ഷ്മതയോടെ വെക്കുന്നു.. ആഹാ കൊള്ളാല്ലോ.. ഒന്ന് പരീക്ഷിച്ചാലോ... രണ്ടുപേരും അതൊന്നു ട്രൈ ചെയ്തു.. സംഭവം കൊള്ളാം. എന്തായാലും അന്ന് അവരൊരു തീരുമാനമെടുത്തു.. ഇനി ഒരിക്കലും ടി വിയിലോ തീയറ്ററിലോ പോയി സിനിമ കാണില്ല..
ഇനിയിപ്പോ വല്ല പരസ്യവും കണ്ടു അങ്ങ് നന്നായിപ്പോയാലോ..

Uma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo