Slider

പ്രണയം

0
പ്രണയം
--------------*****

.
സമുദ്രത്തിന്റെ അഗാധമായ ആഴങ്ങളിലെ ശാന്തതയെ ആസ്വദിച്ചു കൊണ്ട് നീന്തി തുടിക്കുന്ന കുറേ മത്സ്യകന്യകമാർ.......,
പെട്ടന്നവർ സമുദ്രത്തിന്റെ അടിത്തട്ടിൽ സൗമ്യമായി ഉറങ്ങി കിടക്കുന്ന ഒരു യുവാവിനെ കാണുന്നു.....,
സമുദ്രത്തിന്റെ നീലിമയിൽ ഉറങ്ങി കിടക്കുന്ന അയാൾക്ക്‌ ചുറ്റും അവർ ഒരു വട്ടം തീർക്കുന്നു.....,
അതിലൊരു മത്സ്യകന്യക അടുത്തു ചെന്ന് അയാളെ പരിശോധിക്കുന്നു അയാളുടെ കീശയിൽ നിന്നും ഒരു കടലാസ് അവർക്ക് കിട്ടുന്നു.....!
എല്ലാവരുടെയും നോട്ടം ആ കടലാസിൽ പതിഞ്ഞതോടെ അതെടുത്ത ആ മത്സ്യകന്യക തന്നെ അതെടുത്തു നിവർത്തി മറ്റുള്ളവർ കേൾക്കെ അതു വായിക്കുന്നു........,
എന്റെ പ്രിയപ്പെട്ടവളെ............,
ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവനുകളിൽ ഒരാൾക്ക് മറ്റൊരാൾ മറ്റെന്തിനെക്കാളും ഏറെ പ്രിയപ്പെട്ടതായി മാറുന്ന....,
ആ ഒരു നിമിഷം
മുതൽ ഒരു പ്രണയവും ജനിക്കുന്നു......!
" അനന്തകോടി പ്രകാശത്തേക്കാൾ തിളക്കമുള്ളതും..,
ലക്ഷോപലക്ഷം രാത്രി കൂടുമ്പോൾ ഉണ്ടാവുന്ന ഇരുട്ടിനേക്കാൾ നിശബ്ദവുമാണ് പ്രണയം "
എന്നു ഞാൻ നിന്നെ കണ്ടു തുടങ്ങിയോ ആ നിമിഷം തൊട്ട് ശാന്തമായ ഒരു തടാകത്തിൽ നക്ഷത്രങ്ങൾ പ്രതിഫലിക്കുന്ന പോലെ നിന്റെ മുഖം എന്നുള്ളിൽ ഞാൻ വാർത്തു വെച്ചിരിക്കുന്നു.....!
നിന്നെ കണ്ട നിമിഷം എന്നാണെന്ന് എനിക്കറിയില്ല
പക്ഷെ ഒന്നറിയാം
എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം ആയിരുന്നു അതെന്ന്‌.....!
ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു
ആയിരം പെൺകുട്ടികളെ സ്നേഹിക്കുന്നതിലും നല്ലത് ഒരു പെൺകുട്ടിയെ ആയിരം വർഷത്തേക്ക് സ്നേഹിക്കുന്നത് തന്നെയാണെന്ന്....!
നിന്നെ കാണുന്ന നിമിഷം മുതൽ ചുറ്റുമുള്ളതെല്ലാം മറന്നു പോകാൻ മാത്രം എന്ത് ശക്തിയാണ് നീ നിന്റെ കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്...???
ജീവിതത്തിൽ ഒരിക്കൽ മാത്രം വിരിയുകയും ഒരു ആയുസ്സ് മുഴുവൻ പൂത്തു നിൽക്കുകയും ചെയ്യുന്ന പ്രണയമെന്ന ദിവ്യാനുഭൂതിയെ അപ്പോഴെല്ലാം നിന്നിലൂടെ ഞാൻ തിരിച്ചറിയുന്നു......,
സ്നേഹമെന്ന അമൂല്യനിധിയെ ആ സമയം ഞാൻ എന്റെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.....,
ആകാശത്തു നിന്ന് പൊട്ടിവീണ നക്ഷത്രമോ,
കടലിൽ നിന്ന് പുറത്തേക്കൊഴുകിവന്ന മുത്തോ അല്ല പ്രണയം....,
ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച സ്നേഹത്തിന്റെ സുതാര്യമായ കണികകൾ അതിന്റെ അവകാശിയെ കണ്ടെത്തുമ്പോൾ പരസ്പരം കണ്ണിൽ നിറയുന്ന ആ തിളക്കമാണ് പ്രണയം....!
അനശ്വരമായ അനന്തമായ സ്നേഹത്തിന്റെ കോടാനുകോടി പുഞ്ചിരിപ്പൂക്കൾ നിന്റെ ഹൃദയത്തിൽ ചേർത്തു വെച്ചു നിയെന്നെ സ്നേഹിച്ചപ്പോൾ
നിന്റെ ഹൃദയത്തിലെ ആ സ്നേഹം മാത്രം മതിയായിരുന്നു എനിക്ക് അവസാനമില്ലാത്ത സൂര്യനെ പോലെ സ്നേഹജ്വാലകൾ വിടർത്തി നിൽക്കാൻ....!.
സ്വപ്നങ്ങൾ അതിന് സൂര്യനെക്കാൾ ശക്തി നൽകും,
വിശ്വാസങ്ങളതിന് കടലിനേക്കാൾ ആഴവും....,
പക്ഷെ....,
ഇത്രയും നാൾ നീ എന്നെ സ്‌നേഹിച്ച് പെട്ടെന്നൊരു ദിവസം എന്നെ വേണ്ട എന്ന് പറഞ്ഞു പോയപ്പോൾ
ഇന്ന് അന്ധകാരമല്ലാതെ മറ്റൊന്നും കാണാനാവാത്ത വിധം എന്റെ കണ്ണുനീർ കൊണ്ട് എന്റെ കാഴ്ച്ച മൂടപ്പെട്ടിരിക്കുന്നു.....,
മറ്റാരുടെയൊക്കയോ ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും സംരക്ഷിക്കാൻ ഏതൊരു പെണ്ണിനെയും പോലെ ചെറുത്തു നിൽപ്പില്ലാതെ വിധിയെ കൂട്ടു പിടിച്ച് നീയും സ്വയം കീഴടങ്ങുന്നു....!
ആർക്കു വേണ്ടി ?????
ആർക്കു ജയിക്കാൻ വേണ്ടി ????
ആരും ജയിക്കില്ല.......!!!!
പക്ഷെ നമ്മൾ തോറ്റു പോവും.....!
അതു മാത്രമാണ് സംഭവിക്കുക....!
ഹൃദയത്തിന്റെ അളവില്ലാത്ത ആഗ്രഹങ്ങളുടെ താക്കോലാണ് സ്നേഹം.....,
ആ ആഗ്രഹങ്ങളെ സ്നേഹമെന്ന താക്കോലു കൊണ്ടു തുറന്നു വിടുമ്പോൾ അത് ആകാശം മുട്ടെ ചെന്ന് നിൽക്കുമെന്ന് നിയറിയുന്നുണ്ടോ..?????
ജീവിതത്തിലെ ഇതു പോലുള്ള ചില സന്ദർഭങ്ങളിൽ നമ്മൾ സ്വയം ഒരു ധൈര്യം കാണിക്കണം....!
എന്നാലേ വളരെ ചെറുതാണെങ്കിൽ കൂടി നമ്മുടെ മാത്രം സന്തോഷങ്ങളെ നമ്മുക്കു തിരിച്ചു പിടിക്കാനാവൂ......!
തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് നേരെ നടത്തുന്ന ഒരു ചെറുത്തുനിൽപില്ലെ....?
അതുതന്നെ
അല്ലാതെ എന്നെ മാനഭംഗപ്പെടിത്തിക്കോള്ളൂ " എന്റെ ദുഃഖം ഞാൻ സഹിച്ചോളാം എന്നു തീരുമാനിച്ചാൽ പലർക്കും കാര്യങ്ങളെ എളുപ്പമാക്കി കൊടുക്കുന്നതിനു തുല്യമായിരിക്കും അത്.....,
അവിടെ തീർന്നു എല്ലാം...,!
അതോടെ അറിഞ്ഞു കൊണ്ട് നമ്മൾ മുറിവേല്പിക്കുന്നത് സ്വന്തം മനഃസാക്ഷിയെയാണ്...,
എന്നാൽ,
അത് കൈമോശം വന്നാൽ അതോടെ എല്ലാം എന്നന്നേക്കുമായി നഷ്ടമായി എന്ന് ഒരു പെണ്ണിന് തിരിച്ചറിയാൻ കഴിയുന്നിടത്താണ് "അവളുടെ ജീവിത വിജയം....! "
നിനക്കില്ലാതെ പോയതും അതാണ്....!
മറ്റുള്ളവർക്ക് വേണ്ടി നമ്മൾ വേണ്ടാന്നു വെക്കുന്ന എന്തും നമ്മുടെ മാത്രം ഇഷ്ടങ്ങളാണ് നഷ്ടങ്ങളാണ്....,
ഒരിക്കൽ കൈവിട്ടുപോയാൽ പിന്നിടൊരിക്കലും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത നമ്മുടെ വലിയ നഷ്ടങ്ങൾ.....!
സ്വന്തം ജീവനേക്കാൾ വിലയുണ്ടതിന്....,
നിന്റേതു മാത്രമായ
ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും
നീ തന്നെ വിലമതിക്കാതെയും മാനിക്കാതെയുമിരുന്നാൽ മറ്റാരാണു അതിനെ വിലമതിക്കുക.....?
കുറെ കണ്ണീരു കൊണ്ട് അതെല്ലാം കഴുകി കളയാമെന്നാണു തോന്നുന്നുണ്ടെങ്കിൽ അറിയുക....,
കണ്ണീരുകൊണ്ട് ദുഃഖം അകറ്റാനാവില്ല. കൂടുതൽ ദു:ഖിക്കാനല്ലാതെ.... "
അതോടൊപ്പം ഇതെല്ലം ചെയ്യുന്നതിലൂടെ നീ വേദനയുടെ കൊടുമുടി തീർക്കുന്നത് നിന്റെയല്ല എന്റെ ഹൃദയത്തിലാണ്.....!
എന്റെ ഇഷ്ടങ്ങളെക്കാൾ കൂടുതൽ നിന്റെ ഇഷ്ടങ്ങളെയാണ് ഞാൻ സ്നേഹിച്ചു പോയത്.....!
എന്നും കണി കണ്ടുണരാൻ ഞാൻ സൂക്ഷിച്ചു വെച്ച നിന്റെ മുഖം എന്നന്നേക്കുമായി എന്നിൽ നിന്നും പറിച്ചെടുക്കുമ്പോൾ മനസ്സ് വെന്തു വെണ്ണിറാവുന്നതിന്റെ വേദന എന്താണ് എന്ന് നിനക്കറിയുമോ....???
ഹൃദയം ചേർത്തു വെച്ചു സ്നേഹിച്ച എന്തിനേയും പിരിയാൻ നേരം മനസ്സിനകത്തൊരു പെടപ്പുണ്ട്
അപ്പോൾ
പ്രിയപ്പെട്ടതിനോടെല്ലാം പറ്റിച്ചേർന്നു കിടക്കാൻ തോന്നും ആ അവസ്ഥ അനുഭവിച്ചിട്ടുണ്ടോ.....?
എല്ലാം നഷ്ടട്ടവന്റെ
ദുഃഖം അറിഞ്ഞിട്ടുണ്ടോ നീ....... ??
അതറിയണം അതറിയുമ്പോഴേ നിനക്ക് യഥാർത്ഥ സ്നേഹത്തിന്റെ വിലയറിയൂ.....,
എല്ലാം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കുവാൻ സാധിച്ചേക്കും
എന്നാൽ
അതിന്റെ മറ്റൊരറ്റത്ത് നെഞ്ചുപിളർന്നു പോകുന്നവന്റെ ദുഃഖം
ആരും ശ്രദ്ധിക്കാറില്ല.....
ആർക്കും അത് അറിയുകയും വേണ്ട.....!
ജീവിതം വലുതോ ചെറുതോ എന്നതല്ല
ആ ജീവിതത്തെ കൈനീട്ടി പിടിക്കാൻ ഒരാൾക്കു ആശ കൊടുക്കുമ്പോൾ ഹൃദയം ചേർത്തു വെച്ചു കൂടെ നിൽക്കാൻ കൂടി കഴിയണം....,
അതിനെയാണ്
യഥാർത്ഥ സ്നേഹം എന്ന് പറയുന്നത്....,
ആദ്യമേ ഒരു നോട്ടം കൊണ്ട്
നിനക്കെന്നെ തടയിടാമായിരുന്നല്ലോ....?
എന്നിട്ടും മറ്റുള്ളവരെ ഭയപ്പെടുത്തുന്ന
നിന്റെ ആ നോട്ടം എന്തേ നീ എന്നിൽ പ്രയോഗിച്ചില്ല.... ? ?
ഞാൻ നിന്നിലേക്ക്‌ വന്നപ്പോൾ
ആ നോട്ടത്തിന്റെ കാര്യം പോലും
നീ മറന്നു പോയോ ???
അങ്ങനെയാണെങ്കിൽ എന്നെ കാണുക എന്നത് നിന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ ഒന്നായി മാറുകയല്ലേ ചെയ്തത്.....?
അപ്പോൾ അതിനുത്തരവാദിയും ഞാനാണോ.... ? ?
അതിനർത്ഥം
നിന്റെ കണ്ണുകളേക്കാൾ ഏറെ നീ എന്റെ കണ്ണുകളെ സ്നേഹിക്കുകയായിരുന്നു എന്നല്ലേ.... ???
നിനക്ക് ഞാൻ നൽകിയതിൽ
എന്റെ ഹൃദയത്തേക്കാൾ വിലപ്പിടിപ്പുള്ളതായി മറ്റൊന്നും എന്നിലില്ല...!
ഇനിയും ഒരിക്കലെങ്കിലും
നീ എന്നെ ഓർക്കുമോ.... ?
രാത്രിയുടെ നിശ്ശബ്ദതയിൽ
ഒരിക്കൽ കൂടി
എന്റെ മനസ്സിന്റെ മന്ത്രണം നീ കേൾക്കുമോ.... ????.
.
.
.
.
.
.
.
.
.
മുകളിൽ കുറച്ചു സ്ഥലം വിട്ടിട്ടില്ലേ? അതെന്താണെന്നു മനസ്സിലായോ...???
ഇതെഴുതുമ്പോൾ
അവിടെ
എന്റെ കണ്ണീർ അടർന്നു വീണിട്ടുണ്ട്......!
ശരിക്കും ശ്രദ്ധിച്ചാൽ അതിന്റെ അടയാളം നിനക്കവിടെ കാണാം....,
അതിന്റെ നേർത്ത ഗന്ധവും....!
എന്റെ കണ്ണീരിന്റെ ഗന്ധം......!
അവസാനമായി നിനക്ക് സമ്മാനിക്കാൻ ഇപ്പോൾ ഇത് മാത്രമേ എന്നിൽ അവശേഷിക്കുന്നുള്ളൂ....,
എന്റെയുള്ളിൽ നിന്നും നിന്നിലേക്ക്‌ പകർന്നു തരാൻ ഇക്കാലമത്രയും ഞാൻ സൂക്ഷിച്ചു വെച്ച എന്റെ ഹൃദയത്തിലെ സ്നേഹമത്രയും എന്റെ ഇരു ചുണ്ടുകളിലും ആവാഹിച്ച്
ഒരിക്കൽ നിന്റെ നെറുകയിൽ ചുംബിക്കാൻ ഞാൻ കരുതി വെച്ച ചുംബനം പോലും ഇപ്പോൾ എനിക്ക് സ്വന്തം....!
അതും ഞാൻ കൂടെ കൊണ്ടു പോകുന്നു....!
നീ എന്നെ മറന്നപ്പോൾ മറ്റൊന്നു കൂടി നീ മറന്നു പോയി...,
"ഇക്കാലമത്രയും എന്റെയുള്ളിലെ സകല സ്നേഹവും തന്ന് ഞാൻ നിന്നെ സ്നേഹിച്ചത്...,
നീ മറ്റൊരാളുടേതായി കാണാൻ വേണ്ടി അല്ല എന്ന സത്യം "....!
പലപ്പോഴും മരിച്ചാലോ എന്നൊക്കെ തോന്നിട്ടുണ്ട് പക്ഷെ ഇതുവരെ അതിനു മുതിരാതിരുന്നത് ഒരു നിമിഷനേരത്തേക്കാണെങ്കിൽ കൂടി അത് നിന്നോടത്ത് ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലുള്ളതു കൊണ്ടാണ്....,
ഈ ലോകത്ത് പ്രണയം എന്ന മത്സരത്തിൽ മാത്രമാണ് നമ്മുടെ എതിരാളികളായി നമുക്ക് ഏറ്റവും പ്രിയപെട്ടവർ തന്നെ മറുപക്ഷത്തു നിൽക്കുന്നത്.....,
തോൽവി എന്നത് ഒരു വേദന മാത്രമല്ല നഷ്ടപെടലാണ്....,
എന്നന്നേക്കുമായി മനസ്സ് മരവിച്ചു പോകുന്ന നഷ്ടപ്പെടൽ......,
ഒരു പ്രണയം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാനുള്ള ഏകമാർഗം
" വേർപിരിയൽ " മാത്രമാണോ...?
ഒരുപാട് പ്രണയം സൂക്ഷിക്കാൻ കഴിയുന്ന നമ്മുടെ മനസ്സിന് ഒരു പ്രണയദു:ഖം സൂക്ഷിക്കാനും ഉൾകൊള്ളാനും ഉള്ള കഴിവില്ല എന്നുള്ളത് ഒരു സത്യമാണ്.....!
കാരണം ശൂന്യമായ മനസ്സിൽ
ദു:ഖങ്ങളും നഷ്ടങ്ങളും അർത്ഥശൂന്യമായ പ്രതീക്ഷകളും മോഹഭംഗങ്ങളും
അതിന്റെ ഇരുട്ടും
തങ്ങേണ്ടി വരുമ്പോൾ കണ്ണീരായത് പുറത്തേക്കൊഴുകും....!
നിന്റെ പ്രകാശം പരത്തുന്ന പുഞ്ചിരിയും നക്ഷ്ത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകളും നഷ്ടപ്പെടുത്തി എനിക്ക് ജീവിക്കാനാവില്ല....!
നീ മറ്റൊരാളുടേതാവുന്നത് കണ്ടു നിൽക്കാനും എനിക്കാവില്ല..... !
നിനക്കായി കരുതിവെച്ചതെല്ലാം എന്റെ ഹൃദയമിടുപ്പുകൾ അടക്കം എല്ലാം ഞാൻ കൂടെ കൊണ്ടു പോകുന്നു.....,
ഹൃദയ വേദനകളുടെ കണികകൾ
കൊണ്ട് തിങ്ങി നിറഞ്ഞ
എന്റെ ശരീരം ഭൂമിയിലെ മണ്ണിൽ ലയിച്ചു പോയാൽ പുതിയ പൂക്കളും, പുൽച്ചെടികളും, എന്റെ ശരീരത്തിന്റെ പോഷണമുൾക്കൊണ്ട് വളരാൻ വിസമ്മതിച്ചേക്കും.....,
അതുകൊണ്ട് കടലിന്റെ അഗാധമായ ആഴം തന്നെയാണ് എനിക്കുത്തമം.....!
ആകാശത്തിനു കീഴെ കോടാനുകോടി ജീവനുകളിൽ മറ്റ് എന്തിനേക്കാളും പ്രിയപ്പെട്ടതായി എനിക്ക് നീ മാത്രമേയുള്ളുവെന്ന്
നീ അറിയില്ലാലോ ?
തമ്മിൽ പറയാൻ നമ്മൾ ഇനിയും ഒരുപാട് ബാക്കി വെച്ചിട്ടുണ്ട് അതെല്ലാം
ഇനി എന്നിൽ തന്നെ അവസാനിക്കട്ടെ...!
സർവേശ്വരാ.....,
എന്നെങ്കിലും ഒരിക്കൽ ആരുടെയെങ്കിലും രൂപത്തിൽ അങ്ങവളെ കാണുമ്പോൾ അവളോടു പറയണം
"ഞാനവളെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് "....!
അവളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന്......"!
എല്ലാം ഒരു നിമിഷം കൊണ്ടു തീരട്ടെ....
നാളെ ആകാശത്തു ഒരു പുതു നക്ഷത്രം
കൂടി ഉദിക്കും നിയറിയുക അത് ഞാനാണ്‌....!
ഇനി ഒരിക്കലും നിന്നെ നേരിൽ കാണാനാകില്ലല്ലോ..."
എന്ന എന്റെ വേദനയേക്കാൾ.....
രാത്രിയുടെ ഇരുട്ടിൽ
ആകാശത്ത് നിന്നാണെങ്കിലും
നിന്നെ സ്നേഹിക്കാമല്ലോ എന്നാഗ്രഹത്തോടെ....,
നിർത്തുന്നു,
.എന്നുമെന്നും
.നിന്റെ മാത്രം..!
.
മത്സ്യകന്യകമാർ കത്തു വായിച്ചു കഴിഞ്ഞ് പരസ്പരം നോക്കി നിൽക്കവേ അവരിലൊരുവൾ പറഞ്ഞു...,
എത്ര ക്രൂരമാണ് മനുഷ്യഹൃദയം...?
മനസ്സിനെ മനസിലാക്കാൻ മനസിനു കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് അതു മനസിലാവുക....?
എത്ര സന്തോഷത്തോടെ ജീവിക്കേണ്ട ഒരാളാണ് ഇന്നിങ്ങനെ....?
ഇങ്ങനെ ഇനിയെത്രയെത്ര പേർ....?
പരസ്പരം ഒരിക്കലും ഒന്നിക്കാനാവില്ല എന്നറിയുന്നവർ ഒരിക്കലും ആത്മാർത്ഥമായി സ്നേഹിക്കരുത്
അതവർ തന്റെ ഇണയോടു ചെയ്യുന്ന ഏറ്റവും വലിയ പാപമാണ്......!
അതിനിടയിൽ
അവരിലൊരാൾ ധൃതി കൂട്ടി.....,
വരു പോകാം വൈകുന്നു......"
അതു കേട്ടതും
അവരോരോർത്തരായി
മുകളിലെക്കു നീന്തി നീങ്ങാൻ തുടങ്ങി......,
എഴുത്തെടുത്ത മത്സ്യകന്യക
അത് അതു പോലെ തന്നെ മടക്കി അയാളുടെ കീശയിൽ ഹൃദയഭാഗത്തു
തന്നെ വെച്ചു...!
തുടർന്ന്
തിരിച്ചു നീന്തുനതിനിടെ വീണ്ടും അവനെ ഒന്നു കൂടി തിരിഞ്ഞു നോക്കി കൊണ്ട് മനസിലിങ്ങനെ പറഞ്ഞു....,
" സമുദ്രദേവൻ
എനിക്കൊരു മനുഷ്യജന്മം തരുകയാണെങ്കിൽ തീർച്ചയായും
അന്നു നിന്റെ ഇണയായി പിറക്കണം,
ഈ ജന്മം നിനക്കു നഷ്ടമായ സകല സ്നേഹവും സന്തോഷവും അന്നു
നിനക്കു ഞാൻ തിരിച്ചു തരും.....! "
തുടർന്ന്
സമുദ്രത്തിലെ ഇന്ദ്രനീലിമക്ക് മങ്ങലേൽപ്പിക്കാതെ ജലകന്യക
പതിയെ നീന്തി മറഞ്ഞു.....!!!!
.
💚💚💚💚💚
.
Pratheesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo