സുമംഗല ടീച്ചർ കഥ എഴുതുകയാണ്
...............................
സ്റ്റാഫ് റൂമിലെ ഒറ്റപ്പെട്ട കോണിലാണ് സുമംഗല ടീച്ചർ തന്റെ സ്ഥാനം കണ്ടെത്തിയത് കുറേ കാലമായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് തന്നിലേക്കു തന്നെ ഒതുങ്ങിയൊതുങ്ങി ഇല്ലാതാവാൻ തുടങ്ങിയിട്ട്...,,,
മംഗല്യ സ്വപ്നങ്ങളുമായി പടി കയറിയ വീട്ടിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ അസഹനീയമായി വന്നപ്പോൾ രണ്ടും കല്പിച്ച് അവർ ആ വീടുവിട്ടിറങ്ങി......
ഉള്ളിൽ കുരുത്തു തുടങ്ങുന്ന ജീവനിൽ മാത്രമായി പിന്നെയുള്ള പ്രതീക്ഷ!
,ധിക്കാരി' എന്ന ഓമനപ്പേര് വീഴാൻ അധിക സമയം വേണ്ടി വന്നില്ല
" എന്താ, ഇഷ്ടം പോലെ പണമുണ്ടല്ലോ കൈയിൽ അതിന്റെ അഹങ്കാരമാ അവൾക്ക് " എന്ന് പെറ്റമ്മ പോലും തന്നെ പഴി പറഞ്ഞു .....
എല്ലാം സഹിച്ചു തന്റെ ഉള്ളിലൂറുന്ന ജീവന്റെ തുടിപ്പിനെ അത്രയ്ക്കിഷ്ടമായതിനാൽ അതിനെ ഒഴിവാക്കാൻ അവർ തയ്യാറായില്ല
ഒരിക്കൽ പോലും തന്നെ തിരിഞ്ഞു നോക്കാത്ത ഭർത്താവിനെ ഒരു താലിച്ചരടിൽ കുരുക്കിനിർത്തുന്നതിലെ അർത്ഥമില്ലായ്മയെ ഡൈവോഴ്സിലൂടെ അവർ ഇല്ലാതാക്കി
പിന്നെ നീണ്ട തപസ്സ്... ആദ്യമായി അവന്റെ കുഞ്ഞിക്കരച്ചിൽ കേട്ടപ്പോൾ എല്ലാ ദു:ഖങ്ങളും അവർ മറന്നു മകന്റെ ചിരിയും കരച്ചിലും എല്ലാം അവർക്ക് പുതിയൊരു ലോകം സമ്മാനിച്ചു
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു'ഹരി എന്ന ഹരിക്കുട്ടൻ വളർന്നു.' തന്റെ ജീവിതം വീണ്ടും പൂത്തു തളിർത്ത പോലെ സുമംഗല ടീച്ചർക്ക് തോന്നി. പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടി ഒന്നാമനായ അവന് എൻട്രൻസ് എന്ന കടമ്പയും വേഗം കടക്കാൻ കഴിഞ്ഞു..
സന്തോഷത്തിന്റെ ദിനങ്ങൾ പക്ഷേ അധികനാൾ നീണ്ടു നിന്നില്ല: കോളേജിൽ നിന്നും ഒരു ഫോൺ കാളുണ്ടെന്ന് പറഞ്ഞ് ടീച്ചർ ഓഫീസ് റൂമിലെത്തി "ഹരിഅത്യാസന്ന നിലയിലാണ്. ടീച്ചർ ഉടൻ എത്തണം"
"എന്താണു സാർ" എന്ന ചോദ്യം മുഴുവനാക്കും മുമ്പ് ടീച്ചർ കുഴഞ്ഞു വീണു കഴിഞ്ഞിരുന്നു. സഹപ്രവർത്തകർ ടീച്ചറേയും താങ്ങിയെടുത്ത് മകന്റെ അടുത്തേക്ക് കുതിച്ചു' ഐ സി യു വിൽ മകന്റെ മുഖം കണ്ട അവർ ആർത്തു കരഞ്ഞു:
സാർ.. എന്റെ മകനെന്താണ് ., കരച്ചിലിനിടയിലൂടെ അവർ ചോദിച്ചു:
"ടീച്ചർ വിഷമിക്കരുത് അവൻ ആത്മഹത്യക്ക് ശ്രമിച്ചതാണ്.'പേടിക്കേണ്ട ക്രിറ്റിക്കൽ സ്റ്റേജ് കഴിഞ്ഞിരിക്കുന്നു"
ആശ്വാസത്തിന്റെ നേരിയ പ്രതീക്ഷയിലും എന്തിനെന്ന ചോദ്യത്തിന്റെ ഉത്തരം പറയാൻ എല്ലാവർക്കും ഭയം .മടിച്ചു മടിച്ച് അവർ പറഞ്ഞു: മകനെയും അവന്റെ കൂട്ടുകാരിയേയും ഹോസ്റ്റൽ മുറിയിൽ നിന്നും പോലീസ് കൈയോടെ പിടിച്ചു' അനാശാസ്യമാണ് കേസ് "
ഇല്ലാ..... തന്റെ മകൻ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല.... ടീച്ചർ ഭ്രാന്തിയെപ്പോലെ അലറി
സത്യം പുറത്തു വരാൻ പിന്നേയും കുറേ നാളുകൾ വേണ്ടിവന്നു. ക്ലാസിൽ സ്മാർട്ടായ അവനെ കൂട്ടുകാരെല്ലാം കൂടി ചതിച്ചതാണ് ഒരു സംശയം തീർക്കാനെന്നു പറഞ്ഞ് അവന്റെ ക്ലാസിലെ ഒരു പെൺകുട്ടി ഹോസ്റ്റലിൽ എത്തുകയായിരുന്നു എല്ലാം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം .പോലീസെത്തി വാതിൽ തുറക്കാൻ പറഞ്ഞപ്പോൾ ഹരിഞെട്ടിപ്പോയി
കൂട്ടുകാരിയുടെ ഉറക്കെയുള്ള കരച്ചിൽ കൂടിയായപ്പോൾ എല്ലാം പൂർണ്ണമായി!
നിസ്സഹായനായ ഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിടെ വച്ച് അവൻ ആത്മഹത്യക്ക് ശ്രമിച്ചതാണ് ....
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ ഹരിയെ വിഷാദം പിടികൂടി. അമ്മയിൽ നിന്നു പോലും അവൻ അകന്നു മാറി. നീണ്ട ചികിത്സകൾക്കും കൗൺസിലിങ്ങിനും ശേഷം അവൻ സാവകാശം സാധാരണ നിലയിലേക്ക് എത്തി.നഷ്ടപ്പെട്ട സന്തോഷം വീണ്ടും തളിരണിഞ്ഞു.
ഇന്നവൻ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ് ഇഷ്ടപ്പെട്ട വിവാഹവും നടത്തി ഭാര്യയും കുഞ്ഞുങ്ങളുമായി അവരുടെ തുരുത്തിൽ അഭയം തേടി;
താൻ മാത്രം വീണ്ടും ഏകയായി... ഒറ്റപ്പെടലിന്റെ വേദനയിൽ നീറി നീറി:.... ഉറക്കം വരാത്ത രാത്രികളിലൊന്നിൽ തന്നെ വിട്ടു പിരിഞ്ഞ അക്ഷരങ്ങൾ വീണ്ടും തന്റെ മുന്നിൽ ചിറകുവിരിച്ചു പറക്കുന്ന പോലെ ടീച്ചർക്ക് തോന്നി... അവർ വീണ്ടും അക്ഷരങ്ങളെ സ്നേഹിക്കാൻ തുടങ്ങി തന്റെ ദു:ഖങ്ങൾ തൂലികത്തുമ്പിലൂടെ അവർ പങ്കുവച്ചു.... തന്നെ ചേർത്തു പിടിച്ചു തലോടാനായി അവ മത്സരിക്കുന്നതായി ടീച്ചർക്ക് തോന്നി
......,,,........ &,,..........................
പതിവുപോലെ അന്നും സുമംഗല ടീച്ചർ സ്റ്റാഫ് റൂമിലെത്തി തന്റെ ഇരിപ്പിടം ലക്ഷ്യമാക്കി തല കുനിച്ചു പോവുകയായിരുന്നു .. താനിരിക്കുന്നിടം ശൂന്യമാണെന്ന് മനസ്സിലാക്കിയ അവർ ചുറ്റും കണ്ണോടിച്ചപ്പോൾ സഹപ്രവർത്തകരുടെ പുഞ്ചിരിക്കുന്ന മുഖം അവരാദ്യമായി കണ്ടു. അവർ ടീച്ചറുടെ കൈ പിടിച്ച് എല്ലാവരും കാണുന്ന വിധത്തിൽ സജ്ജീകരിച്ച കസേരയിൽ കൊണ്ടിരുത്തി. നെയിംബോർഡിനു താഴെ വലിയ അക്ഷരത്തിൽ അവരെഴുതിയ വാക്കുകൾ സുമംഗല ടീച്ചർ വീണ്ടും വീണ്ടും വായിച്ചു
" സുമംഗല ടീച്ചർ കഥ എഴുതുകയാണ്......,,!
............................... രജനി സുരേന്ദ്രൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക