കഥയല്ല ..... !
2004 ഡിസംബർ 26.... ഏതൊരു ദിവസവും പോലെ സാധാരണ ദിവസം ... ഒഫ് ദിവസം ആയതിനാൽ ഉണരാൻ അല്പം താമസിച്ചു.. ഹോസ്റ്റൽ റൂമിൽ നിന്നും രാവിലെ ടിവി റൂമിൽ എത്തിയപ്പോൾ എന്തോ ഒരു പന്തികേട് ...! ടിവി റൂമിൽ പതിവില്ലാത്ത ഒരു മൗനം ..! ആരും സംസാരിക്കുന്നില്ല ... എല്ലാവരുടെയും മുഖത്ത് വല്ലാത്തോരു ദുഃഖ ഭാവം !
അപ്പൊഴാണ് ടിവിയിൽ നടന്നുകൊണ്ടിരിക്കുന്ന തമിഴ് വാർത്ത ശ്രദ്ധിക്കുന്നത് ... സുനാമി !!
ആദ്യം അതെന്താണെന്നു മനസ്സിലായില്ല .. കുറച്ചു കഴിഞ്ഞപ്പോഴാണ് സംഭവം എന്താണെന്നും അതിന്റെ ഭീകരത എത്രയാണെന്നും മനസ്സിലായത് ... !

കടൽ വെറും രണ്ടു പ്രാവിശ്യം കരയെ ഒന്നാഞ്ഞു പുണർന്നപ്പോൾ തുടച്ചുനീക്കപ്പെട്ടത് ചെന്നൈയിലെയും നാഗപട്ടണത്തെയുമോക്കെ കുറെ തീരദേശ ഗ്രാമങ്ങളും പതിനായിരത്തോളം മനുഷ്യജീവനുകളുമാണ് ..!!
ഹോസ്പിറ്റലിൽ നിന്നും ഫോൺ വന്നു ... ഡിസാസ്റ്റർ അലേർട്ട് !! അതായത് തയ്യാറായി ഇരിക്കുക ... ഏതു നിമിഷവും ഡ്യൂട്ടിക്ക് വിളിപ്പിക്കും .. രോഗികൾ കൂട്ടമായി വരാൻ സാധ്യതയുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ കൂടുതൽ സ്റ്റാഫിനെ വേണ്ടിവന്നേക്കാം ...
പക്ഷെ വളരെ കുറച്ചു രോഗികൾ മാത്രമേ എത്തിയുള്ളൂ .. അതും വളരെ ചെറിയ പരാതികളുമായി ... കാരണം സുനാമിയിൽ അകപ്പെട്ട ഏതാണ്ട് മുഴുവൻ ആളുകളും മരണമടയുകയോ കാണാതാവുകയോ ആയിരുന്നു !!
പക്ഷെ വളരെ കുറച്ചു രോഗികൾ മാത്രമേ എത്തിയുള്ളൂ .. അതും വളരെ ചെറിയ പരാതികളുമായി ... കാരണം സുനാമിയിൽ അകപ്പെട്ട ഏതാണ്ട് മുഴുവൻ ആളുകളും മരണമടയുകയോ കാണാതാവുകയോ ആയിരുന്നു !!
ആശുപത്രിയിൽ വന്ന ചില രോഗികളിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് ... തീരദേശങ്ങളിൽ ഇനി ഒന്നും ശേഷിക്കുന്നില്ലത്രേ .. വന്ന രോഗികളിൽ പലർക്കും മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലും ശേഷിക്കുന്നില്ല .. എല്ലാം തന്ന കടൽ തന്നെ എല്ലാം കൊണ്ടുപോയി ... രക്ഷപെട്ടവരിൽ പലരും ഇനി ഈ ലോകത്തിൽ ഉറ്റവരും ഉടയവരും ഇല്ലാത്തവരാണ് ... രക്ഷപെട്ട ആ നിമിഷത്തെ ശപിക്കുന്നവർ !!
പിറ്റേദിവസം സന്നദ്ധ സംഘടനകളുടെ സ്പോൺസർഷിപ്പിൽ ആശുപത്രിയിൽ നിന്നും ഒരു ആംബുലൻസിൽ മരുന്നുകളും വസ്ത്രങ്ങളും മറ്റൊന്നിൽ ഭക്ഷണപൊതികളുമായി ഞങ്ങൾ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ എത്തി ...
വായിച്ചറിഞ്ഞതിലും കേട്ടറിഞ്ഞതിലും ഭീകരമായ അവസ്ഥ ... !!!
മക്കളെ തേടി അലയുന്ന അമ്മമാർ ... അമ്മയെ തേടുന്ന മക്കൾ .. ജോലിക്കായി പുറത്തുപോയി തിരിച്ചു വന്നപ്പോൾ വീടും, വീടിനൊപ്പം മാഞ്ഞുപോയ പ്രിയപ്പെട്ടവരെയും ഓർത്ത് അലമുറയിടുന്നവർ... ഒരു ജന്മം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയതാണ് ഒരു നിമിഷം കൊണ്ടില്ലാതായത് !!
തീരപ്രദേശത്ത് കൂട്ടമായി വന്നടിയുന്ന മൃതദേഹങ്ങളിൽ പ്രിയപ്പെട്ടവരെ തേടുന്നവർ ... പലരും വല്ലാതെ മരവിച്ച അവസ്ഥയിലാണ് ... ഒന്നു കരയാൻപോലുമാകുന്നില്ല ...!! അവരുടെ നഷ്ടങ്ങൾ കരച്ചിലുകൾക്കും മേലെയാണ് ..!

മണ്ണിനടിയിൽ വളരെ ആഴത്തിലല്ലാതെ കിടന്നിരുന്ന മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയതിന്റെ ദുർഗ്ഗന്ധം.. ചുറ്റും അലമുറയിട്ടുള്ള കരച്ചിൽ ... ഇതിനു നടുവിൽ ഞങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു ...! പലതരത്തിലുള്ള മരണങ്ങളും മനുഷ്യരുടെ ഏറ്റവും ദൗര്ഭാഗ്യകരമായ അവസ്ഥകളും കണ്ടു ശീലിച്ചവരാണ് അത്യാഹിത വിഭാഗത്തിലെ നഴ്സസും ഡോക്റ്റേഴ്സും ...പക്ഷെ ഇവിടെ ആൺ പെൺ വെത്യാസമില്ലാതെ ഞങ്ങളിൽ പലർക്കും പലപ്പോഴും പൊട്ടിവന്ന കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ പോയി !!
ആർക്കുംതന്നെ മരുന്നുകളോടോ വസ്ത്രങ്ങളോടോ ഒരു താത്പര്യവുമില്ലായിരുന്നു. പല സംഘടനകളും പലയിടത്തു നിന്നും ശേഖരിച്ച വസ്ത്രങ്ങൾ അവിടെ കൂടി കിടന്നിരുന്നു ...
പക്ഷെ ...... ഒരു മനുഷ്യന് ഏറ്റം ആവിശ്യം അവന്റെ വിശപ്പടക്കാനുള്ള ആഹാരം മാത്രമാണെന്ന് അന്ന് ഞങ്ങൾക്കു മനസ്സിലായി..!!! ആ വിശപ്പ് ഒരു പരിധി കഴിഞ്ഞാൽ പിന്നെ മനുഷ്യന് മാനാമാനാഭിമാനങ്ങളില്ല ..!!
ജാതിയില്ല മതമില്ല!!
വിശപ്പാണ് ... വിശപ്പ് മാത്രം ...!
ഭക്ഷണപ്പൊതികളുമായി പോയ ആംബുലന്സിനെ ചുറ്റി നിന്ന മനുഷ്യരുടെ കണ്ണുകളിൽ കണ്ട ദൈന്യത ജീവിതത്തിൽ മറക്കാൻ സാധിക്കില്ല ...!
അതുകൊണ്ടാവാം ഇന്നും ,മുൻപിൽ വിളമ്പിവെച്ചിരിക്കുന്ന ആഹാരത്തിന് പല കുറ്റങ്ങളും കുറവുകളും പറയുന്ന മനുഷ്യരോട് എനിക്കു ക്ഷമിക്കുവാൻ സാധിക്കാത്തത് !
അവിടെ നിന്നും തിരികെ പോരുമ്പോൾ ഉള്ളിലുണ്ടായിരുന്ന അഹങ്കാരം ആവിയായി പോയിരുന്നു ...
മനുഷ്യൻ എത്ര നിസ്സഹായനാണ് !!! നിസ്സാരനാണ് !!

വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക