ഏകദേശം ഒന്നര വർഷം മുമ്പ് കാൻസർ ബാധിച്ച 32 കാരിയായ ബന്ധുവായ ഒരു സഹോദരിയെ ഞാൻ ഈയിടെ സന്ദർശിച്ചു.
രണ്ട് ചെറിയ കുട്ടികൾ.
ഏഴാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും മക്കൾ പഠിക്കുമ്പോൾ ആയിരുന്നു അസുഖം കണ്ടെത്തിയത്.
കേരളത്തിലെ മുതിർന്ന വിദഗ്ദ്ധനെ കാട്ടി ചികിത്സ തുടങ്ങിയപ്പോൾ പ്രതീക്ഷയ്ക്ക് ഒരു സ്ഥാനവും ഇല്ല, പരമാവധി 3 മാസം ജീവിക്കാനെ കഴിയൂ എന്നാണ് ഡോക്ടർ വിധി എഴുതിയത്.

വിദ്യഭ്യാസം ഉള്ളവൾ ആയതിനാൽ അസുഖം അവൾക്ക് തന്നെ പിടി കിട്ടിയിരുന്നു.ഓങ്കോളജി ഡിപ്പാർട്ട്മെന്റിലേയ്ക്കുള്ള യാത്രകൾ പെട്ടെന്ന് തന്നെ മാനസ്സികമായി അവളെ തളർത്തി.
നിയന്ത്രണങ്ങൾക്ക് അപ്പുറം ഉള്ള മനസ്സിന്റെ യാത്ര അവളുടെ ശക്തി ചോർത്തി കളഞ്ഞു.

വീട്ടിലെ താഴെ മകളായിരുന്നിട്ട് കൂടി ആദ്യം യാത്രയാക്കുന്നത് ഞാനാണല്ലോ എന്ന് പലരോടും അവൾ സൂചിപ്പിച്ചു.
മക്കളെ കാണുമ്പോൾ ഉള്ള വേദന കാൻസറിന്റെ വേദനയേക്കാൾ അപ്പുറം വേദനയാണ് അവർക്ക് സമ്മാനിച്ചത്.

ഈശ്വരവിശ്വാസികളായ അവർ ആ അവസ്ഥയിൽ ഒരു ധ്യാനത്തിന് പോകുവാൻ തീരുമാനിച്ചു.
മാനസ്സികമായി ഒരു സമാധാനം കിട്ടായാൽ അത്രയും ആയല്ലോ എന്നതായിരുന്നു ലക്ഷ്യം.
എന്തായാലും കുറച്ചൊക്കെ മാനസ്സിക ധൈര്യം നേടാൻ അതു കൊണ്ട് അവൾക്കായി.

പിന്നീട് ചില വിദഗ്ദ്ധ അഭിപ്രായങ്ങളാൽ വെല്ലൂർ ഹോസ്പിറ്റലിൽ ഡോക്ടറെ കണ്ടു. അവർ പ്രതീക്ഷ നൽകി ചികിൽസ ആരംഭിച്ചു. ചിലവേറിയതാണെങ്കില്ലും ജീവിപ്പിക്കുവാനുള്ള ആഗ്രഹം കൊണ്ട് ചികിൽസ ആരംഭിച്ചു.
38 കോഴ്സ് കീമോ ഇതുവരെ ആയി കഴിഞ്ഞു.
ഒരു കീമോ കഴിഞ്ഞ് ഭക്ഷണം കഴിച്ച് തുടങ്ങുമ്പോഴെക്കും അടുത്ത കീമോ.
ഇതിനിടയിൽ മുടിയാകെ പോയി വീണ്ടും എത്തി. കൈകാലുകളിലെയും ചുണ്ടുകളിലേയും കരിഞ്ഞ കളറുകൾ ഇപ്പോഴും അതേ പിടി നിലനിൽക്കുന്നു.
പക്ഷെ മനസ്സ് കുറേയേറെ ധൈര്യം നേടി കഴിഞ്ഞു.
ഇപ്പോൾ സംസാരിച്ചപ്പോൾ അവൾ പറഞ്ഞു 3 മാസം എന്ന് പറഞ്ഞ് 18 മാസം എത്തിയല്ലോ.
ഇനി എന്റെ ദൈവം കാത്തോളും.

എന്തായാലും നിരീശ്വരവാദത്തിന്റെയും ഈശ്വരവാദത്തിന്റെയും പ്രസക്തി ഞാനിവിടെ ചർച്ച ചെയ്യുന്നില്ല.
ജീവിക്കാനുള്ള അവളുടെ ആഗ്രഹത്തിനു പിന്നിലുള്ള ശക്തി ഇപ്പോൾ ഈശ്വരാണ്.
വീണ്ടും വെല്ലൂരിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് ഞാനവളെ കാണുന്നത്.
ഒരു മത്സരത്തിനു വേണ്ടി തയ്യാറെടുത്ത് പോകുന്ന സ്ക്കൂൾ കുട്ടിയെ പോലെ ജീവിതമാകുന്ന വലിയ മൽസരത്തിനൊരുങ്ങി പരിശോധനയ്ക്കും വേണ്ടി വന്നാൽ സർജറിയ്ക്കും തയ്യാറായി പോകുന്ന അവളുടെ കണ്ണുകളിലും വാക്കുകളിലും അപ്പോൾ വലിയ പ്രതീക്ഷ ഞാൻ കണ്ടു.

ഇതൊരു കഥയല്ല.
ഞാൻ കണ്ട ഒരു യാഥാർത്ഥ്യം. ഇത്രയേ ഉള്ളൂ മനുഷ്യ ജീവൻ.
ഇവിടെ അഹങ്കാരത്തിനും സ്വാർത്ഥതയ്ക്കും എന്ത് സ്ഥാനം? ചിന്തിക്കണം ഓരോരുത്തരും.

By; ഷാജു തൃശ്ശോക്കാരൻ.

ദൈവം ശക്തിതരുമെന്നും , മതം നേർവഴി കാണിച്ചു തരുമെന്നും പഠിപ്പിച്ച സമൂഹത്തിൽ ശാസ്ത്രം കൈവിട്ടാൽ സാധാരണ ഗതിയിൽ ആർക്കും ആശ്വാസം കണ്ടെത്താൻ എളുപ്പമാർഗം ഇത് തന്നെയാണ്. പക്ഷെ തന്റെ സമയം ലിമിറ്റഡാണെന്നു തിരിച്ചറിയുമ്പോൾ പ്രിയപെട്ടവരോടൊത്ത് പ്രിയപ്പെട്ടയിടങ്ങളിൽ ആഹ്ലാദത്തത്തോട് കൂടി സമയം ചെലവഴിച്ചവരും നമ്മുടെ കൂടെ ഉണ്ടായിരുന്നു
ReplyDelete