Slider

#ആദ്യരാത്രി

0
"ഡാ ഒരു കാര്യം ചോദിക്കട്ടെ.."
"എന്തേലും മണ്ടത്തരമാവും..
ന്നാലും ചോദിക്ക്..."
"തൊടങ്ങി കളിയാക്കാൻ..
ന്നാ ഞാൻ ചോദിക്കുന്നില്ല.."
"ഞാൻ ചുമ്മാ പറഞ്ഞതാ..
നീ കാര്യെന്താന്നു പറ.."
"പിന്നേ..
അതുണ്ടല്ലോ.."
"പിന്നെ.."?
"നിന്റെ ആദ്യ രാത്രി എങ്ങിനാരുന്നു.."
"കണ്ടില്ലെ എനിക്കാദ്യെ അറിയാരുന്നു എന്തേലും മണ്ടത്തരം എഴുന്നള്ളിച്ചോണ്ടാ വരുവാന്നു.."
"അയ്യേ ഞാനതല്ല ഉദ്ദേശിച്ചേ..
എന്തൊക്കെയാ നിങ്ങളു സംസാരിച്ചതെന്നൊക്കെ അറിയാൻ വേണ്ടിയാ.."
"ഓഹോ..
അതാണോ കാര്യം..
നിനക്കറിയാലോ ഞങ്ങടെ കല്യാണം കഴിഞ്ഞത് ഇലക്ഷന്റെ ഫലം അറിയുന്നെന്റെ തൊട്ടു തലേന്നായിരുന്നു..
അതൊണ്ട് ആരു ജയിക്കും..
തോൽവിയുടെ കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്നൊക്കെയാ ചർച്ച ചെയ്തെ..
അല്ല പിന്നെ.."
"ദേ പിന്നേം കളിയാക്കുന്നു.."
"എന്നാ കളിയാക്കുന്നില്ല..
കാര്യമായിട്ട് പറയാം..
ബന്ധുക്കളുടെം സുഹൃത്തുക്കളുടെം ആരവങ്ങൾ കഴിഞ്ഞു അവളെ തനിച്ചു കിട്ടുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു..
സിനിമയിലൊക്കെ കാണുന്നതു പോലെ നമ്ര ശിരസ്കയായി പതിയെ വാതിലൊന്നും തുറന്നു വരാൻ പറ്റുന്ന അവസ്ഥയിലല്ലാരുന്നു അവളും..
ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിച്ചു.."
"എന്നിട്ടു.."?
"അവളു ചെന്നു ഡ്രസ്സ്‌ മാറാൻ തുടങ്ങി.."
എന്നിട്ടു...?
"അതിനു ശേഷം ചിരിച്ചോണ്ട് എന്റടുത്തു വന്നിരുന്നു.."
എന്നിട്ടു..?
"ആമുഖമോന്നും ഇല്ലാതെ ഞാനവളോടു പറഞ്ഞു..
എനിക്കു ചില കാര്യങ്ങൾ സൂചിപ്പിക്കാനുന്ടെന്നു.."
"ഛെ..
നശിപ്പിച്ചു..
എന്നിട്ടു ബാക്കി പറ.."
"അവൾ ചോദ്യ ഭാവത്തോടെ എന്നെ നോക്കി..
ഞാൻ തുടർന്നു..
വാപ്പ മരിച്ചതിനു ശേഷം ഉമ്മ മാത്രമാണു എനിക്കെല്ലാം...
എന്റെ അനിയത്തിമാർക്കും ഞാനെന്നു വെച്ചാ ജീവനാ..
അതൊണ്ട് അവരെ വെഷമിപ്പിക്കുന്നതൊന്നും നിന്റെ ഭാഗത്തൂന്ന് ഉണ്ടാവരുത്..
പുതുതായ് ഒരാള് കയറി വരുമ്പോ ഉണ്ടാവുന്ന ചില കല്ലുകടികൾ ചിലപ്പൊ ഉണ്ടായെക്കാം..
അതു കണ്ടില്ലെന്നു നടിക്കാൻ നിനക്കു കഴിയണം..
ഒരുകാര്യം ഉറപ്പു തരാം ..
ഇനിയങ്ങോട്ട് എന്തൊക്കെ സംഭവിച്ചാലും നിനക്കൊപ്പം ഞാനും ഉണ്ടാവും.."
"പൊട്ടൻ..
ആരെങ്കിലും ആദ്യ രാത്രി ഇങ്ങനൊക്കെ പറയോ...
എന്നിട്ടു അവളെന്തു പറഞ്ഞു.."?
"അവളതൊക്കെ കേട്ടു സമ്മതിച്ചെന്ന പോലെ എന്നെ നോക്കി ചിരിച്ചു..
തലേന്നും ഉറക്കമോഴിഞ്ഞതോണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു.
ഇന്നിനി കിടക്കാം അല്ലേ എന്നർത്ഥത്തിൽ ഞാനവളെ നോക്കി..
അവൾക്കും അതു സമ്മതമായിരുന്നു..
പക്ഷെ രാത്രിയുടെ അർദ്ധ യാമങ്ങളിൽ എപ്പോഴോ.... ....
"എപ്പോഴോ ??
വേഗം പറ.."
"എപ്പൊഴൊ ബാങ്ക് വിളി കേട്ടു...
അപ്പോഴാ മനസ്സിലായെ നേരം വെളുക്കാറായി എന്ന്.."
"പോടാ... @#@@#@####

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo