ഒറ്റകല്ല് മൂക്കുത്തി
🏵
🏵
🏵
🏵
🏵
🏵
സുന്ദരൻ പത്താം തരം പാസായപ്പോ തന്നെ അമ്മ പറഞ്ഞു
"മോനെ
എംപ്ളോയ്മെൻ്റിൽ കൊണ്ടു പോയി പേര് റെജിസ്റ്റർ ചെയ്യ്"
എംപ്ളോയ്മെൻ്റിൽ കൊണ്ടു പോയി പേര് റെജിസ്റ്റർ ചെയ്യ്"
ആ അമ്മയുടെ ധാരണ
പേര് റെജിസ്റ്റർ ചെയ്താൽ ഉടനെ ജോലി വല്ലതും കിട്ടുമായിരിക്കും ..
തൊഴില്‍ ഇല്ലാതെ ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യർ ഈ നാട്ടില്‍ ഉണ്ടെന്നും അവരിൽ ഉന്നത ഡിഗ്രി ഉള്ളവർ ഉണ്ടെന്നും ആ അമ്മ അറിഞ്ഞില്ല .
പേര് റെജിസ്റ്റർ ചെയ്താൽ ഉടനെ ജോലി വല്ലതും കിട്ടുമായിരിക്കും ..
തൊഴില്‍ ഇല്ലാതെ ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യർ ഈ നാട്ടില്‍ ഉണ്ടെന്നും അവരിൽ ഉന്നത ഡിഗ്രി ഉള്ളവർ ഉണ്ടെന്നും ആ അമ്മ അറിഞ്ഞില്ല .
സുന്ദരൻ പേര് രജിസ്റ്റര്‍ ചെയ്തു
ഒന്നുമില്ലെങ്കിലും തൊഴിലില്ലായ്മ വേതനം എങ്കിലും കിട്ടുമല്ലോ !
ഒന്നുമില്ലെങ്കിലും തൊഴിലില്ലായ്മ വേതനം എങ്കിലും കിട്ടുമല്ലോ !
തുടർ പഠനത്തിനുള്ള ഒരു മർഗ്ഗവും കുടുംബത്ത് ഇല്ല ...
"എന്തെങ്കിലും കൈതൊഴിൽ പഠിക്കട്ടെ
അല്ലാതെ എന്നാ ചെയ്യാന്‍"
അച്ഛന്‍ പറഞ്ഞു വച്ചു!
അല്ലാതെ എന്നാ ചെയ്യാന്‍"
അച്ഛന്‍ പറഞ്ഞു വച്ചു!
അങ്ങനെ പത്തുപതിനഞ്ചു കിലോമീറ്റര്‍ ദുരെയുള്ള അനന്തേട്ടൻ്റെ സ്വർണ്ണക്കടയിൽ പണി പഠിക്കാന്‍ പോയി തുടങ്ങി സുന്ദരൻ ...
കാലം കുറച്ചെടുത്തു ആ പണിയുമായി ഇണങ്ങാൻ
കാലം കുറച്ചെടുത്തു ആ പണിയുമായി ഇണങ്ങാൻ
സുന്ദരൻ പണിയൊക്കെ ഒരുവിധം പഠിച്ചു .
ഏഴുമണിയായാൽ അനന്തേട്ടൻ വീട്ടിലേക്ക് പോകും.. കട പൂട്ടുന്നതും തുറക്കുന്നതും അവനാ ..
പിന്നെ സുഹൃത്തുക്കള്‍ വരും അവരുമായി ചങ്ങാത്തം
ഏഴുമണിയായാൽ അനന്തേട്ടൻ വീട്ടിലേക്ക് പോകും.. കട പൂട്ടുന്നതും തുറക്കുന്നതും അവനാ ..
പിന്നെ സുഹൃത്തുക്കള്‍ വരും അവരുമായി ചങ്ങാത്തം
കാലം കുറച്ച്കടന്ന പോയി....
അന്ന് ഒരുദിവസം അനന്തേട്ടൻ വന്നിട്ടില്ല കടയില്‍.
ഒരു അച്ഛനും മകളും കടയില്‍ വന്നു.
മകൾക്ക് ഒരു മൂക്കുത്തി ഇടുവാൻ..
സത്യത്തില്‍ സുന്ദരൻ ചെയ്യാത്ത ഒരു പണിയാ...
അതുകൊണ്ട് അനന്തേട്ടൻ ഇല്ലെന്ന് പറഞ്ഞുവിട്ടു...
ഒരു അച്ഛനും മകളും കടയില്‍ വന്നു.
മകൾക്ക് ഒരു മൂക്കുത്തി ഇടുവാൻ..
സത്യത്തില്‍ സുന്ദരൻ ചെയ്യാത്ത ഒരു പണിയാ...
അതുകൊണ്ട് അനന്തേട്ടൻ ഇല്ലെന്ന് പറഞ്ഞുവിട്ടു...
രണ്ടുമൂന്നു തവണ അവര്‍ വന്നു...
അനന്തേട്ടൻ അറിഞ്ഞാല്‍ ചീത്ത പറയും ... എന്തായാലും നാളെ വരൂ...
പക്ഷേ അനന്തേട്ടൻ ആ ദിവസവും വന്നില്ല ...
ആ മൂക്കുത്തി പ്രശ്നം സുന്ദരൻ ഏറ്റു.
ആദ്യമായി ആ "ഒറ്റകല്ല് മൂക്കുത്തി" ഇട്ടു സുന്ദരൻ ... വിറയ്ക്കുന്നകൈയ്യോടെ ..
രക്തം ഒലിച്ചിറങ്ങി
അവളുടെ മൂക്കിൽനിന്നും... വേദനിക്കുന്ന അവളുടെ മുഖത്ത് ..അവന്റെ കണ്ണുകള്‍ .അപ്പോഴും ആ "ഒറ്റക്കല്ല് മൂക്കുത്തി"യുടെ ഭംഗി കാണുകയായിരുന്നു. എന്തൊരു ഐശ്വര്യം ആ മുഖത്ത്!

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ തന്തപ്പടി കടയിൽ വന്നു.
സുന്ദരനെ പറയാന്‍ പറ്റുന്നത്ര തെറി പറഞ്ഞു..
മൂക്ക് പഴുത്ത് കുട്ടി ആശുപത്രിയില്‍ ആണ്.
അറിയാന്‍ പടില്ലാത്ത പണി എടുക്കരുത്.
അത് അവനെ .. വല്ലാതെ വേദനിപ്പിച്ചു
അനന്തേട്ടൻ അവനെ ആശ്വസിപ്പിച്ചു ...
സുന്ദരനെ പറയാന്‍ പറ്റുന്നത്ര തെറി പറഞ്ഞു..
മൂക്ക് പഴുത്ത് കുട്ടി ആശുപത്രിയില്‍ ആണ്.
അറിയാന്‍ പടില്ലാത്ത പണി എടുക്കരുത്.
അത് അവനെ .. വല്ലാതെ വേദനിപ്പിച്ചു
അനന്തേട്ടൻ അവനെ ആശ്വസിപ്പിച്ചു ...
അവളെ ഒന്ന് കാണാന്‍ അവന്‍ ആഗ്രഹിച്ചു..
പക്ഷേ ആ പെൺകുട്ടിയെ പിന്നീട് പുറത്ത് ഒന്നും കണ്ടില്ല...
അന്ന് തൃക്കാർത്തികനാൾ
ക്ഷേത്രത്തിൽ ഉത്സവം ആണ്..
സുന്ദരനും കൂട്ടുകാരും കൂടി കടയുടെ മുന്നില്‍ വിളക്ക് തെളിയിച്ചു.. ഇരുൾ വീണപ്പൊ വൈദ്യുതി ലൈറ്റ് അണച്ച് ആ മൺ ചിരാതുകൾ തെളിച്ചപ്പോഴ് നല്ല ഭംഗിയായി ...
ക്ഷേത്രത്തിൽ ഉത്സവം ആണ്..
സുന്ദരനും കൂട്ടുകാരും കൂടി കടയുടെ മുന്നില്‍ വിളക്ക് തെളിയിച്ചു.. ഇരുൾ വീണപ്പൊ വൈദ്യുതി ലൈറ്റ് അണച്ച് ആ മൺ ചിരാതുകൾ തെളിച്ചപ്പോഴ് നല്ല ഭംഗിയായി ...
റോഡില്‍ കൂടി പോകുന്ന ആളുകള്‍ക്ക് അത് ഒരു കൗതുക കാഴ്ച്ചയായി....
ആ കാഴ്ച്ചക്കാരിൽ സുന്ദരൻ "അവളെയും" കണ്ടു...
ആ കാഴ്ച്ചക്കാരിൽ സുന്ദരൻ "അവളെയും" കണ്ടു...
കട അടച്ച് അമ്പലത്തില്‍ അവളെയും തേടി സുന്ദരൻ നടന്നു..
പിന്നെ എപ്പോഴോ അമ്പലവിളക്കുകൾ കത്തിക്കുന്ന അവളെ കണ്ടു.....
ഒത്തിരി നേരം സുന്ദരൻ ആ ഒറ്റക്കല്ല്മൂക്കുത്തി നോക്കി നിന്നു..
ഒത്തിരി നേരം സുന്ദരൻ ആ ഒറ്റക്കല്ല്മൂക്കുത്തി നോക്കി നിന്നു..
ദിവസങ്ങള്‍ കടന്നു പോകുംതോറും സുന്ദരൻ പ്രേമ പരവശനായിരുന്നു..
സുന്ദരൻ സൂത്രത്തിൽ അവളുടെ വിവരങ്ങള്‍ ആരോടോ ചോദിച്ചറിഞ്ഞു
പേര് " ദേവി"
അടുത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നുണ്ട്. സമയം കൃത്യമായി അറിഞ്ഞു..
അടുത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നുണ്ട്. സമയം കൃത്യമായി അറിഞ്ഞു..
പിറ്റേന്ന് രാവിലെ സുന്ദരൻ സൈക്കിളിൽ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം ആക്കി വച്ചു പിടിച്ചു..
ഒത്തിരി നേരം അങ്ങനെ നിന്നു
ഒടുവില്‍ റോഡിൻ്റെ ഓരം ചേര്‍ന്ന് അതാ അവള്‍ നടന്നു വരുന്നു..
സുന്ദരൻ പരവശനായി... എന്തുപറയണമെന്ന് അറിയാതെ നിൽക്കുമ്പോ പെണ്ണ് അതിന്റെ പാട്ടിന് പോയെന്ന് സുന്ദരൻ തന്നെയാണ് കുട്ടുകാരോട് പറഞ്ഞത്...!
ഒടുവില്‍ റോഡിൻ്റെ ഓരം ചേര്‍ന്ന് അതാ അവള്‍ നടന്നു വരുന്നു..
സുന്ദരൻ പരവശനായി... എന്തുപറയണമെന്ന് അറിയാതെ നിൽക്കുമ്പോ പെണ്ണ് അതിന്റെ പാട്ടിന് പോയെന്ന് സുന്ദരൻ തന്നെയാണ് കുട്ടുകാരോട് പറഞ്ഞത്...!
ഒത്തിരി ഐഡിയായുമായി സുഹൃത്തുക്കൾ..
ഒടുവില്‍ ഇൻസ്റ്റിറ്റ്യൂട്ടു വാതുക്കൽ പോയി നിൽക്കുന്നു സുന്ദരൻ .. പരിചയമുള്ള മുഖമല്ലേ എല്ലാവരും ശ്രദ്ധിക്കുന്നു ...
ഇന്ന് തീരുമാനം ആക്കണം സുന്ദരൻ തീരുമാനിച്ചു.
പക്ഷേ അന്ന് അവള്‍ വന്നില്ല...
സുന്ദരൻറെ നില്പും ചുറ്റലും രണ്ടു ദിവസമായി ശ്രദ്ധിക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. ശിവരാമൻ.. ലോട്ടറി കച്ചവടമാണ്... ഒത്തിരി ദൂരെ നിന്നു നടന്നാ വരവ് ... സുന്ദരൻ എല്ലാ ആഴ്ചയിലും ടിക്കറ്റ് എടുക്കും അവരു തമ്മില്‍ നല്ല സൗഹൃദം.

ശിവരാമനെയും കയറ്റി സുന്ദരൻ സൈക്കിള്‍ ആഞ്ഞു ചവിട്ടി...കടയെ ലക്ഷ്യമാക്കി
സ്വർണ്ണക്കടയിൽ ഇരുന്ന്
അവര്‍ ഒരു തീരുമാനത്തിൽ എത്തി ..
സുന്ദരൻ്റെ ഇഷ്ടം തുറന്ന് പറയണം ... "പ്രേമിച്ചു നടക്കാന്‍ അല്ല കല്യാണം കഴിയ്ക്കാൻ ആണെന്ന്.
വീട്ടിലേക്ക് ആളെ വിടാം എന്ന് പറയൂ"
അവര് ഒരു തീരുമാനത്തിൽ എത്തി ..
സുന്ദരൻ്റെ ഇഷ്ടം തുറന്ന് പറയണം ... "പ്രേമിച്ചു നടക്കാന്‍ അല്ല കല്യാണം കഴിയ്ക്കാൻ ആണെന്ന്.
വീട്ടിലേക്ക് ആളെ വിടാം എന്ന് പറയൂ"
ശിവരാമൻ്റെ � അഭിപ്രായം സുന്ദരൻ സ്വീകരിച്ചു..
ഒരു കണ്ടീഷൻ. എന്നും മുടങ്ങാതെ ടിക്കറ്റ് എടുത്തോണം. അതും സമ്മതിച്ചു സുന്ദരൻ
ഒരു കണ്ടീഷൻ. എന്നും മുടങ്ങാതെ ടിക്കറ്റ് എടുത്തോണം. അതും സമ്മതിച്ചു സുന്ദരൻ
ശിവരാമന് പ്രായം ഉള്ളത് കൊണ്ട് ആരും സംശയിക്കില്ല രണ്ടു പേരും കൂടി ഇൻസ്റ്റിറ്റ്യൂട്ടു വാതുക്കൽ സംസാരിച്ച് നിൽക്കും അവളുവരുമ്പോ കാര്യം പറയുക...
അവള്‍ വന്നു. സുന്ദരൻ ഒരുവിധത്തിൽ കാര്യം പറഞ്ഞു ...
അവള്‍ വന്നു. സുന്ദരൻ ഒരുവിധത്തിൽ കാര്യം പറഞ്ഞു ...
പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല .
"സുന്ദരാ
ഇയാള്‍ പൊയ്ക്കോ ബാക്കി ഞാന്‍ പറയാം"
ഇയാള്‍ പൊയ്ക്കോ ബാക്കി ഞാന്‍ പറയാം"
ദിവസങ്ങള്‍ പലതും കടന്ന് പോയി
ശിവരാമനെ കാണുന്നില്ല ..
ശിവരാമനെ കാണുന്നില്ല ..
വീട്ടിലെ അവസ്ഥ വളരെ മോശമായി ..അച്ഛന്‍ സുഖമില്ലാതെയായി പണിയ്ക്കു പോകുന്നില്ല .. ഇളയ രണ്ടു പെണ്ണ്കുട്ടികൾ അവരുടെ പഠിപ്പും മറ്റു കാര്യങ്ങളും... സ്വണ്ണക്കടയിൽ നിന്നു കിട്ടുന്നത് കൊണ്ട് ഒന്നും ആകുന്നില്ല.
മനസ്സിരുത്തി ചിന്തിച്ചപ്പോള് ഈ പ്രേമം
അത് ഒരു ആവേശം ആയിരുന്നു എന്ന് സുന്ദരന് തോന്നി
കുടംബത്തെ കുറച്ചോ കൂടെപ്പിറപ്പുകളെ കുറിച്ചോ ചിന്തിക്കാതെ...
ഒന്നും വേണ്ടായിരുന്നു..
അത് ഒരു ആവേശം ആയിരുന്നു എന്ന് സുന്ദരന് തോന്നി
കുടംബത്തെ കുറച്ചോ കൂടെപ്പിറപ്പുകളെ കുറിച്ചോ ചിന്തിക്കാതെ...
ഒന്നും വേണ്ടായിരുന്നു..
ആപെൺകുട്ടിഅനുകൂലമായ ഒരു മറുപടി പറയാതെ ഇരിക്കട്ടെ...
സുന്ദരൻ ആ വഴിയേ പിന്നെ പോയില്ല..
ഒരു ദിവസം ദേവി സ്വർണ്ണക്കടയിൽ..
ഒരു കമ്മൽ വിളക്കാൻ വന്നു. അനന്തേട്ടൻ ചായ കുടിയ്ക്കാൻ പോയ നേരം
സുന്ദരൻ ആകെ വിയർത്തു..
ഒരു വിധത്തില്‍ കമ്മൽ ശരിയാക്കി കൊടുത്തു
ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല .. പണിക്കാശ് കൊടുത്ത് ഇറങ്ങുമ്പോ ...
ഒരു കമ്മൽ വിളക്കാൻ വന്നു. അനന്തേട്ടൻ ചായ കുടിയ്ക്കാൻ പോയ നേരം
സുന്ദരൻ ആകെ വിയർത്തു..
ഒരു വിധത്തില്‍ കമ്മൽ ശരിയാക്കി കൊടുത്തു
ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല .. പണിക്കാശ് കൊടുത്ത് ഇറങ്ങുമ്പോ ...
"അല്ല മാഷേ വീട്ടില്‍ നിന്ന് ആരോ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലട്ടോ"
ഒരു കുസൃതിചിരിയുമായി അവള്‍ നടന്നകന്നു...
സുന്ദരൻ്റെ മറുപടിയ്ക്ക നിൽക്കാതെ.
ഒരു കുസൃതിചിരിയുമായി അവള്‍ നടന്നകന്നു...
സുന്ദരൻ്റെ മറുപടിയ്ക്ക നിൽക്കാതെ.
അടുത്ത ദിവസം ശിവരാമൻ വന്നു
എനിക്ക് സുഖം ഇല്ലായിരുന്നു അതാ ഈ വഴിയേ വരാഞ്ഞത്.
"ഞാന്‍ ആ പെൺകുട്ടിയുടെ വീട്ടില്‍ പോയി ...
ആ കുട്ടിയുടെ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞു.. ഞാന്‍ ഒരു ബ്രോക്കർ ആണെന്നാ അവര് ധരിച്ചത്...
എന്തായാലും ചെറുക്കൻ്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ട്!.
"ഞാന്‍ ആ പെൺകുട്ടിയുടെ വീട്ടില്‍ പോയി ...
ആ കുട്ടിയുടെ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞു.. ഞാന്‍ ഒരു ബ്രോക്കർ ആണെന്നാ അവര് ധരിച്ചത്...
എന്തായാലും ചെറുക്കൻ്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ട്!.
"ആശാനേ അത് ഇപ്പോ ഇത്ര പെട്ടെന്ന് വീട്ടില്‍ സ്ഥിതി വളരെ മോശമാണ്"
"എന്താ സുന്ദരാ ഇത്? തമാശ കളിയാ."
"ഞാന്‍ വരാം വീട്ടില്‍
ഞാന്‍ സംസാരിക്കാം വീട്ടുകാരോട്"... എന്താ... ?
ഞാന്‍ സംസാരിക്കാം വീട്ടുകാരോട്"... എന്താ... ?
"അതല്ല ആശാനെ
സമ്പത്തികമായി
ആകെ ബുദ്ധിമുട്ടിലാ"
സമ്പത്തികമായി
ആകെ ബുദ്ധിമുട്ടിലാ"
ഒരു കല്യാണം നടത്താന്‍ ഉള്ള സാഹചര്യത്തില്‍ അല്ല കുടംബം രണ്ടു പെൺകുട്ടികൾ പ്രായം ആയി നിൽക്കുന്നു ... അതൊന്നും ആലോചിക്കാതെ ... ഇഷ്ടം കൊണ്ടു പറഞ്ഞുപോയാതാ ആശാനെ."
ഞാന്‍ ഈ അവസ്ഥയില്‍ എന്താ ചെയ്യേണ്ടത് ?
സത്യത്തില്‍ ശിവരാമൻ ആകെ സങ്കടത്തിലായി..
ഇയാൾക്ക് ഇത്രത്തോളം ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടെന്ന് അറിഞ്ഞില്ല...
ഇനി ഇപ്പോ എന്താ പറയുക... ശിവരാമൻ ചിന്തിച്ചുകൊണ്ടരിന്നു ...
ഞാന്‍ ഈ അവസ്ഥയില്‍ എന്താ ചെയ്യേണ്ടത് ?
സത്യത്തില്‍ ശിവരാമൻ ആകെ സങ്കടത്തിലായി..
ഇയാൾക്ക് ഇത്രത്തോളം ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടെന്ന് അറിഞ്ഞില്ല...
ഇനി ഇപ്പോ എന്താ പറയുക... ശിവരാമൻ ചിന്തിച്ചുകൊണ്ടരിന്നു ...
ശിവരാമൻ സുന്ദരൻ്റെ വീട്ടില്‍ എത്തി അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു.
അവര് എതിരഭിപ്രായം ഒന്നും പറഞ്ഞില്ല
ആ അമ്മ ഒന്ന് മാത്രം പറഞ്ഞു .
"പഠിക്കണ്ട പ്രായത്തില്‍ പണിക്കു പോയി തുടങ്ങിയതാ.. എന്റെ കുട്ടി
അതിനും വേണ്ടേ ഒരു ജീവിതം"
അവര് എതിരഭിപ്രായം ഒന്നും പറഞ്ഞില്ല
ആ അമ്മ ഒന്ന് മാത്രം പറഞ്ഞു .
"പഠിക്കണ്ട പ്രായത്തില്‍ പണിക്കു പോയി തുടങ്ങിയതാ.. എന്റെ കുട്ടി
അതിനും വേണ്ടേ ഒരു ജീവിതം"
"ശിവരാമാ നമുക്ക് അവിടെ വരെ ഒന്നു പോകാം"
സുന്ദരൻറ അച്ഛന് ധൃതിയായി
സുന്ദരൻറ അച്ഛന് ധൃതിയായി
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു വരുന്ന മാസം അമ്പലത്തില്‍ വച്ച് വിവാഹം ...
വിവാഹത്തിന് ഒരു താലിമാല അത് ഒപ്പിക്കാൻ സുന്ദരൻ നട്ടോട്ടം ഓടി...
കുറച്ചു ബന്ധുക്കളും സുന്ദരൻ്റെ കൂട്ടുകാരും വളരെ ലളിതമായ ചടങ്ങില്‍ ആ വിവാഹം നടന്നു
കുറച്ചു ബന്ധുക്കളും സുന്ദരൻ്റെ കൂട്ടുകാരും വളരെ ലളിതമായ ചടങ്ങില്‍ ആ വിവാഹം നടന്നു
അടുത്ത ദിവസം രാവിലെ ശിവരാമൻ ഓടികിതച്ചു വരുന്നു...
"സുന്ദരാ""
ദൈവമേ രാവിലെ ഇയാള്‍ക്ക് എന്തുപറ്റി..
"സുന്ദരാ നീ ആ ലോട്ടറി ടിക്കറ്റ് ഇങ്ങ് എടുത്തേ"
സുന്ദരൻ മുറിയില്‍ പോയി ടിക്കറ്റ് എടുത്ത് കൊടുത്തു..
അത് നോക്കിയ ശേഷം ശിവരാമൻ ആ കസേരയില്‍ ഇരുന്നു
"സുന്ദരാ നിനക്ക് ലോട്ടറി അടിച്ചു അറുപതലക്ഷം രൂപ"
ശിവരാമൻ പറഞ്ഞു തീരുംമുൻപേ സുന്ദരനും അടുത്ത കസേരയിലേക്ക് വീണു.....
"സുന്ദരാ നിനക്ക് ലോട്ടറി അടിച്ചു അറുപതലക്ഷം രൂപ"
ശിവരാമൻ പറഞ്ഞു തീരുംമുൻപേ സുന്ദരനും അടുത്ത കസേരയിലേക്ക് വീണു.....
വി ജീ ഉണ്ണി എഴുപുന്ന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക