# ജയവും തോൽവിയും #
******-------*******-------****
******-------*******-------****
"കാട്ടിൽ പോണോ വീട്ടിൽ പോണോ ?"
"കാട്ടിൽ പോണം "
"കുറുക്കനെ കണ്ടാൽ പേടിക്കുമോ"
"ഇല്ല "
നിനച്ചിരിക്കാതെ നീ ഊതി..
പേടിച്ചിട്ടാകണം കണ്ണുകൾ ഇറുക്കി അടച്ചു പോയി
പേടിച്ചിട്ടാകണം കണ്ണുകൾ ഇറുക്കി അടച്ചു പോയി
തോറ്റു പോയ എന്നെ നോക്കി നീ പൊട്ടി ചിരിച്ചു..
തോറ്റ സങ്കടത്തിൽ മുഖം വീർപ്പിച്ചു പിണങ്ങി പൊന്നു..
"വാ ആമ്പൽ പൂവിന്റെ മാല കോർത്തു തരാം "
"വേണ്ട നീ പേടിപ്പിച്ചു.. "
പിണങ്ങി ഇരുന്ന എന്റെ പിറകിലൂടെ വന്ന് ആമ്പൽ മാല ഇട്ടു തന്നു..
പിണക്കം മാറിയ സ്ഥിതിക്ക് ചിരിച്ചു പോയി.. ഒരു മാല തിരിച്ചും ഇട്ടു ഞാ൯ വിജയിച്ചു..
"ആമ്പൽ മാല ഇട്ടാൽ രാത്രി കിടന്നു മുള്ളും "
അന്നു രാത്രി തോറ്റത് നീ ആണ്.
പിണക്കം മാറിയ സ്ഥിതിക്ക് ചിരിച്ചു പോയി.. ഒരു മാല തിരിച്ചും ഇട്ടു ഞാ൯ വിജയിച്ചു..
"ആമ്പൽ മാല ഇട്ടാൽ രാത്രി കിടന്നു മുള്ളും "
അന്നു രാത്രി തോറ്റത് നീ ആണ്.
പ്ലാവില തൊപ്പിയിൽ നീ രാജാവു൦ ഞാൻ രാജ്ഞിയും ആയി. ഭരിക്കാൻ സാമ്രാജ്യം ഇല്ലാതെ പോയി എന്നത് ഒഴിച്ചാൽ അന്ന് രണ്ടു പേരും വിജയിച്ചു.
ചേമ്പിലയിൽ വെള്ളം പിടിക്കാൻ നോക്കി പരാജയം സമ്മതിച്ചു പിന്മാറിയത് ഒരുമിച്ചായതുകൊണ്ട് പിണങ്ങിപോയില്ല..
മഞ്ചാടികുരുവു൦,കുപ്പിവളതുണ്ടു൦, പുളിങ്കുരുവു൦ മത്സരിച്ച് പെറുക്കിയപ്പോൾ, വിജയം നിനക്കോ എനിക്കോ എന്ന് എണ്ണി നോക്കി
തിട്ടപ്പെടുത്താ൯ മറന്നു പോയി..
തിട്ടപ്പെടുത്താ൯ മറന്നു പോയി..
തൊടിയിലെ മാവിൽ നിന്നും വീണ മാങ്ങ മത്സരിച്ചു എടുത്തപ്പോൾ, ചില നേരം നീയും ചില നേരം ഞാനും വിജയിച്ചു...
നൂല് കെട്ടിയ പട്ടം എന്നേക്കാൾ ഉയരത്തിൽ പറപ്പിച്ചു നീയും, കാറ്റിന്റെ കയ്യിൽ തൂങ്ങിയ അപ്പൂപ്പൻതാടി നിന്നെക്കാൾ ഉയരത്തിൽ പറപ്പിച്ചു ഞാനും വിജയിച്ചു...
മുങ്ങാ൦കുഴിയിട്ടപ്പോൾ കൂടുതൽ ആഴങ്ങളിലൊളിച്ച്,എന്നെ അമ്പരിപ്പിച്ച് നീ വിജയിച്ചു..കണ്ണുപൊത്തി കളിച്ചപ്പോൾ, നിന്നെ തന്നെ ആദ്യം കണ്ടുപിടിച്ചു ഞാൻ വിജയിച്ചു..
കൊത്തങ്കല്ല് കളിച്ചപ്പോൾ കള്ളകളി കളിച്ചു നീ എന്നെ തോൽപ്പിച്ചു..
എങ്കിൽ നീ തന്നെ കളിക്കാൻ പറഞ്ഞു വീണ്ടും പിണങ്ങി.
കോഴി, മുട്ട ഇടാ൯ ഇരിക്കുന്ന സ്ഥലത്തു മുട്ടക്ക് അടയിരുന്ന നിന്നെ കാട്ടി കൊടുത്ത്, അടി വാങ്ങി തന്ന് പകരം വീട്ടി ഞാൻ ജയിച്ചു.
എങ്കിൽ നീ തന്നെ കളിക്കാൻ പറഞ്ഞു വീണ്ടും പിണങ്ങി.
കോഴി, മുട്ട ഇടാ൯ ഇരിക്കുന്ന സ്ഥലത്തു മുട്ടക്ക് അടയിരുന്ന നിന്നെ കാട്ടി കൊടുത്ത്, അടി വാങ്ങി തന്ന് പകരം വീട്ടി ഞാൻ ജയിച്ചു.
അപ്പച്ചൻ കുടിച്ച വെളുത്ത മധുരിക്കുന്ന വെള്ളം, തെങ്ങിൻ ചുവട്ടിലെ മാടപ്പുരയിൽ നിന്നും കട്ടെടുത്ത് കുടിച്ചിട്ട് ഏതോ വാഴചുവട്ടിൽ കിടന്നു ഉറങ്ങിയ,നമ്മളെ തിരക്കി നടന്ന വീട്ടുകാരെ തോൽപ്പിച്ചു.
വെള്ളം പൊങ്ങിയ പാടത്തെ തോട്ടിൽ തോർത്ത് കൊണ്ട് പരൽ മീനിനെ പിടിച്ചു നമ്മൾ ഒരുമിച്ചു വിജയിച്ചു..
വൈകീട്ട് സ്കൂൾ വിട്ട് വരുമ്പോൾ പെയ്യുന്ന മഴ അത്രയും കുട നിവർത്താതെ നനഞ്ഞു മഴയെ നമ്മൾ തോൽപ്പിച്ചു...
ചക്കപശ തേച്ച കോലു൦ കൊണ്ട് കാടു൦ മലയും നടന്ന് ,ചീവിടിനെ പിടിച്ച് തീപ്പെട്ടി കൂടിലാക്കി ശുണ്ഠിക്കാരൻ അച്ചാച്ചന്റെ മേശയിൽ വെച്ച് അടച്ചു അച്ചാച്ചനെ തോൽപ്പിച്ചു.. നമ്മൾ ആണ് അത് ചെയ്തത് എന്നറിഞ്ഞ അച്ചാച്ചൻ വടി കൊണ്ട് നമ്മളേയു൦ തോൽപ്പിച്ചു.
പശുനെ കറന്നു പാലെടുത്ത് വീട്ടുകാരെ തോൽപ്പിക്കാൻ ചെന്ന നമ്മളെ തൊഴിച്ചിട്ടു പശു വിജയിച്ചു ..
മഴവെള്ളത്തിൽ കളിച്ചതിന് അടി വാങ്ങി കരഞ്ഞപ്പോൾ, പരസ്പരം ആശ്വസിപ്പിച്ചു കൊണ്ട്,കടലാസ് തോണിയിറക്കി മഴയെ നമ്മൾ തോൽപ്പിച്ചു. ..
സ്കൂളിൽ പോകാൻ മടിച്ചപ്പോൾ, പോകുന്ന വഴി പാലത്തിൽ നിന്നും തോട്ടിൽ ചാടി, ഉടുപ്പ് നനച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തി വീട്ടുകാരെ നമ്മൾ തോൽപ്പിച്ചു..
ഒറ്റക്ക് താമസിച്ച ചട്ടുകാല൯ പരമുന്റെ തൊടിയിലെ മാങ്ങ പൊട്ടിച്ചു കഴിച്ചപ്പോൾ, തല്ലാ൯ ഓടിച്ച പരമുനെ നമ്മൾ ഓടി തോൽപ്പിച്ചു..
കണ്ണു കാണാത്ത മുത്തശ്ശി എണ്ണിയ നാണയത്തുട്ടുകൾ തെറ്റിപോയെന്നു വിശ്വസിപ്പിച്ചു വീണ്ടും എണ്ണി കൊടുത്ത്,മിട്ടായി വാങ്ങി മുത്തശ്ശിയെ നമ്മൾ തോൽപ്പിച്ചു..
ഞാവൽക്കാ പഴുക്കുമ്പോൾ കൂടുതൽ കഴിച്ചു ചുണ്ടും നാക്കും നിറം മാറ്റി നീ തന്നെ മിക്കപ്പോഴു൦ വിജയിച്ചു...
പിന്നിട്ട കാലങ്ങളിൽ എവിടെയോ നിഷ്കളങ്കമായ സൗഹൃദം കൊണ്ട് എന്നെ തോൽപ്പിച്ച ,പ്രീയ കൂട്ടുകാരാ, അകലങ്ങളിൽ ഇരുന്ന് ഒരിക്കൽ കൂടി നനുത്ത ആ കുട്ടിക്കാലം ആശിക്കുമ്പോൾ പല്ലിളിച്ചു കാണിച്ചു വിധി നമ്മളെ തോല്പ്പിക്കുന്നു ..
ബാല്യത്തിലെ ഓർമ്മകൾ എല്ലാം നിന്നെ ചുറ്റി പറ്റി ആണ്.. എന്റേത് മാത്രമായ ഒരു നിമിഷം പോലും എനിക്ക് തരാതെ നീ വീണ്ടും തോൽപ്പിച്ചു..
ബാല്യത്തിലെ ഓർമ്മകൾ എല്ലാം നിന്നെ ചുറ്റി പറ്റി ആണ്.. എന്റേത് മാത്രമായ ഒരു നിമിഷം പോലും എനിക്ക് തരാതെ നീ വീണ്ടും തോൽപ്പിച്ചു..
ആങ്ങളയും പെങ്ങളും എന്ന് പറഞ്ഞു നമ്മുടെ വീട്ടുകാരും നമ്മളെ തോൽപ്പിച്ചു.. കാരണം, ഒരേ വയറ്റിൽ നിന്നും, ഒരേ കുടുംബത്തിൽ നിന്നും, ഒരേ മതത്തിൽ നിന്നെങ്കിലും ആയിരുന്നെങ്കിൽ, നമ്മുടെ നിഷ്കളങ്കമായ സൗഹൃദം ആരും തെറ്റിദ്ധരിക്കപ്പെടാതെ വിജയിച്ചേനെ ....
കാലം നൽകിയ തിരിച്ചറിവുകൾ നമ്മളെ പിന്നെയും തോൽപ്പിച്ചു... നിഷ്കളങ്കതയിൽ ചതിവു പറ്റുമോ എന്ന് പേടിച്ചു പ്രായം നൽകിയ നാണം നമ്മളെ അകലങ്ങളിൽ എത്തിച്ചു തോൽപ്പിച്ചു..
ഒരിക്കലെങ്കിലും കുഞ്ഞനിയത്തിയായ ഈ കളിക്കൂട്ടുകാരിയെ തേടി നീ വരുമെന്നാശിച്ച എന്നെ ഒന്ന് ഓ൪ക്കുക പോലു൦ ചെയ്യാതെ നീ തോൽപ്പിച്ചു....
നിന്റെ എല്ലാ ജന്മദിനത്തിലും ആശംസകൾ അയച്ചു എന്റെ സ്നേഹം കൊണ്ട് നിന്നെ തോൽപ്പിച്ചു..
നിന്റെ എല്ലാ ജന്മദിനത്തിലും ആശംസകൾ അയച്ചു എന്റെ സ്നേഹം കൊണ്ട് നിന്നെ തോൽപ്പിച്ചു..
നീ ഒന്ന് ചേർത്ത് നിർത്തി സുഖമോ എന്ന് ചോദിക്കാനായി...,പണ്ടത്തെ പോലെ തൊടിയിൽ ഓടി നടക്കാനായി,... ആയത്തിൽ ഊഞ്ഞാൽ ആടാനായി..., കിട്ടിയ പുത്തനുടുപ്പുകൾ ആദ്യം നിന്നെ കാണിക്കാനായി...,ഒക്കെ ആശിച്ച എന്നെ നിരാശയിൽ മുക്കി നീ വിജയിച്ചു...
എങ്കിലും, എനിക്കിന്നും നിന്നെ ഒരുപാട് ഇഷ്ടാണ്... ഇനിയും ഇങ്ങിനെ തന്നെ ജനിക്കണം... ഇങ്ങിനെ തന്നെ വളരണം... ഇങ്ങിനെ തന്നെ പിരിയണം... ഇങ്ങിനെ തന്നെ എനിക്ക് എഴുതണം... കൂടെപിറപ്പായി വന്നു .. കൂട്ടുകാരനായി നിന്നു ...കുസൃതികൾ ആയി വേദനിപ്പിച്ചു.. കുറുമ്പി ആക്കി വിജയിപ്പിച്ചു .. ഓർമ്മകൾ ആയി താലോലിച്ചു.... മതി.. ഇതുമതി... കൂടുതൽ ആയാൽ ഓർമ്മകൾ മരിച്ചു പോയാലോ..... ഒന്നല്ല രണ്ടല്ല... കുറേ ജന്മങ്ങൾ വേണം... ഇതുപോലെ...
സ്നേഹത്തോടെ
#അശ്വതി അരുൺ #

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക