കാലനു കിട്ടിയ മോരുകറി
•••••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••••
കാലത്ത് വല്ല വിധേനയും കണ്ണുതിരുമ്മി എഴുന്നേറ്റ് വരുന്ന വഴിയാ മേശപ്പുറത്തൊരു കത്ത് കണ്ടത്,
"എന്താപ്പോ ഇപ്പൊ ഇങ്ങനൊരു കത്ത് "
എന്ന അതിശയത്തിൽ തുറന്ന് നോക്കിയപ്പോൾ അതിലൊരു നെടുനീളൻ പരാതിയും അതിനു മുകളിലായി ഒരു "പാൽപായസത്തിന്റെ രസീതും"
വളരെ കൗതുകകരമായി തോന്നി.
തനിക്കാരാ പാൽപായസം വച്ച് പ്രാർത്ഥിക്കാൻ?

ഇത്തരം വഴിവിട്ട കൈക്കൂലി കേസുകളൊന്നും സ്വീകരിക്കാൻ പറ്റുന്ന അന്തരീക്ഷമല്ല ഇപ്പോഴത്തേത്.
ജോലിക്കൂടുതൽ കൊണ്ട് ശരിക്ക് ഉറങ്ങാൻ തന്നെ കഴിയണില്ല.

നാലുപേരറിഞ്ഞാൽ മാനം പോകുമെന്നു പറഞ്ഞും,
തമ്മിൽ നാലു വയസ്സിന്റെ വ്യത്യാസമില്ലെന്ന കാരണത്താൽ
നാലുമാസം പ്രായമുള്ളതിനെ മുതൽ,
പ്രേമം തലക്ക് പിടിച്ചതും,
പാണ്ടിയുടെ വിഷമടിച്ച പച്ചക്കറി തിന്നതും,
മിന്നൽ പോലെ വാഹനമോടിച്ചതും,
വ്യാജമദ്യമടിച്ചതും,
എന്തിനു ഇപ്പോൾ ബ്ലൂ വെയിൽ കളിച്ചതിനെ ഉൾപ്പെടെ എല്ലാറ്റിനെയും ഒടുവിൽ ചുമക്കാൻ ഈ ഞാൻ മാത്രമല്ലേ ഉള്ളൂ...
"വയ്യാണ്ടായിരിക്കുന്നു എനിക്കും എരുമക്കും"
മൂപ്പർ ദീർഘ നിശ്വാസം വിട്ടു.

എന്തായാലും എഴുത്ത് തുറന്ന് നോക്കി...
വലിയ പരാതിയാണു ഒന്നല്ല ഒന്നിൽ തന്നെ മൂന്ന് പേരുടെ പരാതികൾ..

ആദ്യ ഭാഗത്തെ പരാതി ഭാര്യയുടേതാണു.,
സമൂഹത്തിൽ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പ്രവർത്തക,
ലയേൺസ് ക്ലബ്ബ് വനിതാ വിംഗിന്റെ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവത്തിക്കുന്ന പരാതിക്കാരിയുടെ സ്റ്റാറ്റസിനു ചേരാത്ത വിധം ആണു പ്രതിയുടെ പല പ്രവൃത്തികളും ഇടപെടലുകളും.
സഹിക്കാവുന്നതിന്റെ അപ്പുറം സഹിച്ചിരിക്കുന്നു ഈ "കൾച്ചറിൽ ഇല്ലാത്ത മനുഷ്യനെ" ഇനി പറ്റില്ല
അത് കൊണ്ട് ഉടനടി പരിഹാരം വേണം..

രണ്ടാം ഭാഗം മൂത്ത മകളുടേതാണു.
സദാചാരഗുണ്ടായിസത്തിനെതിരെ ചുംബന സമരത്തിനിടയിൽ "ആരെടാ എന്റെ മോളെ വേണ്ടാതീനം ചെയ്യുന്നേ"ന്ന് ചോദിച്ച് ചെന്നതും " ചങ്ക് ബ്രോകൾ" കൈ വച്ചതും തല സിമന്റ് ഭിത്തിയിൽ അടിച്ചതും ബോധം പോയതും പരിപാടി അലങ്കോലമായതും ഒക്കെ വിശദമായി എഴുതിയിട്ടുണ്ട്..

"അപ്പൊ അത് ഈ കക്ഷി ആയിരുന്നല്ലേ ആ കക്ഷി "
കാലൻ തല ചൊറിഞ്ഞ് ഓർത്തെടുത്തു.
കാലൻ തല ചൊറിഞ്ഞ് ഓർത്തെടുത്തു.
കയറെടുത്ത് അന്ന് പുറപ്പെട്ടതായിരുന്നു, ഹോസ്പിറ്റലിന്റെ അടുത്തെത്തിയപ്പോളാ
പഠിപ്പിച്ച ടീച്ചർ തേച്ചെന്നും പറഞ്ഞ് ഒരു പയ്യൻ റെയിൽ പാളത്തിൽ തല വച്ച് കിടന്നേ.. ഉടനെ അങ്ങോട്ട് വിട്ടു,
ട്രെയിൻ പോകണ്ടായോ?
ആ സമയത്താ ഇയാൾ കണ്ണു തുറന്നതും ഡോക്ടർമാർ കൈയ്യുറ ഊരി പത്രസമ്മേളനം വിളിച്ച് ആശുപത്രിയുടെ മികവാണന്നും മറ്റും തട്ടി വിട്ടതും ഒക്കെ.. അതാ പിന്നെ ആ കേസ്സ് അന്ന് തൽക്കാലം വിട്ടത്.

മൂന്നാമത്തേത് പുന്നാരമോന്റെ പരാതിയാ
അതൊരു പരാതിയല്ല ഒരു ആഗ്രഹം
"ഒരു ബുള്ളറ്റ് വാങ്ങിക്കാൻ പൈസ വേണം അച്ചനെ ഒന്ന് തട്ടിതന്നാൽ ഇൻഷൂറൻസ് പൈസയിൽ നിന്ന് വാങ്ങിക്കാം"
എന്നതാണു പാവം ആ
പതിനാറുകാരന്റെ ഒരു കുഞ്ഞുമോഹം..
പരാതി വായിച്ചു വെള്ളം കുടിച്ചു പോയി..

എന്തായാലും ഒന്നവിടം വരെ പോകാം..
ദൈവങ്ങൾക്കൊക്കെ ഇത്ര ഇഷ്ടമുള്ള പാൽപായസത്തിന്റെ സ്വാദെന്താണെന്ന് ഒന്ന് അറിയുകയും ചെയ്യാം ഒത്താൽ അയാളെ ഇങ്ങോട്ട് കൂട്ടുകയും ചെയ്യാം..
വേഗം തന്നെ തൊഴുത്തിൽ നിന്നും ചുറുചുറുക്കുള്ള ഒരു വാഹനവുമെടുത്ത് മൂപ്പർ അങ്ങോട്ടേക്ക് വിട്ടു..

വീടിന്റെ മുന്നിലെ മരചുവട്ടിൽ ഇത്തിരി പുല്ലുള്ള സ്ഥലം നോക്കി വാഹനം പാർക്ക് ചെയ്ത് കയറും എടുത്ത് മെല്ലെ വീടിനകത്തോട്ട് കയറി.
ഉമ്മറത്ത് തന്നെ ഒരു നാരീരത്നം എന്തൊക്കെയോ കൈ ചൂണ്ടി സംസാരിക്കുന്നു, അടുത്ത് ചെന്ന് നോക്കി കേൾക്കാൻ ആരും ഇല്ല.
അപ്പൊഴാണു അത് ആദ്യപരാതിക്കാരി ആണെന്നും പ്രസംഗം പരിശീലിക്കുകയാണെന്നും മനസ്സിലായത്.
അകത്തെ ഒരു മുറിയിൽ മകൾ ആരോടോ "സൊള്ളുകയാണു"
ക്ഷമിക്കണം
അല്ല അവൾ അടുത്ത സമര പരിപാടി ആലോചിക്കുകയാണു..

നടക്കുന്നതിനിടയിലാണു ആശിച്ച് വന്നത് മേശപ്പുറത്തൊരു മൺചട്ടിയിൽ കണ്ടത്.
"നല്ല പാൽ പായസം"
ഒന്നും നോക്കിയില്ല
ഒറ്റ വലിക്ക് തന്നെ കുടിച്ചു തീർത്തു.
"നല്ല പാൽ പായസം"
ഒന്നും നോക്കിയില്ല
ഒറ്റ വലിക്ക് തന്നെ കുടിച്ചു തീർത്തു.
" ച്ചെ ,.. ഇതാണോ ഇത്ര വലിയ സാധനം,
ഈ നാറിപുളിക്കുന്ന സാധനമാണോ ദൈവങ്ങളെ ഈ മനുഷ്യർ മൂന്ന് നേരവും തീറ്റിക്കുന്നേ? ഇത് തന്നെയാകും ദൈവങ്ങളൊന്നും ഇവറ്റകളെ ശ്രദ്ധിക്കാത്തത്, ഇവറ്റകളൊന്നും ഗതി പിടിക്കാത്തതും"
വയറ്റിൽ തോന്നിയ അസ്വസ്ഥതക്കിടയിലും മൂപ്പരുടെ ആത്മഗതം..

അടുത്ത മുറിയിൽ ചെവി പൊട്ടുന്ന ശബ്ദത്തിൽ തുള്ളുന്ന ചെക്കനെ കണ്ടപ്പോ
"ഇതിനെ ആദ്യം കൊണ്ട് പോയാലോന്ന്" ചിന്തിക്കുന്നതിനിടയിലാണു ഗൃഹനാഥൻ രംഗത്ത് വന്നത്.

കാലത്ത് തന്നെ ആകെ വിയർത്തൊട്ടിയ ദേഹത്താകെ ചെളിയും ചേറും, ആരോഗ്യദൃഢഗാത്രൻ.
വന്ന ഉടനെ മേശപ്പുറത്തെ മൺ ചട്ടിയിൽ നോക്കി അയാൾ വിളിച്ച് ചോദിച്ചു
"എട്യേ എന്റെ മോരൊഴിച്ച പഴങ്കഞ്ഞി എവിടേ"
"മേശപ്പുറത്ത് കാണുന്നില്ലേ മനുഷ്യാ"
പ്രസംഗത്തിനിടയിൽ മറുപടി..
"ഇത് ചട്ടി മാത്രേ ഉള്ളൂ"
"എന്നാ വല്ല പട്ടിയോ പൂച്ചയോ കഴിച്ചതാകും"
അവളുടെ മറുപടി അയാളെ അരിശം കൊള്ളിച്ചു, പല്ലുകളുരുമ്മി കൊണ്ട് അയാൾ പിറുപിറുത്തു
"പത്തിരുപത് കൊല്ലം കണ്ട മരുഭൂമിയിൽ കിടന്ന് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട തനിക്കീ ഗതി ആണല്ലോ ഈശ്വരാ..,
"കാലാ എന്നെ ഒന്നങ്ങോട്ടേക്കെടുത്തൂടെ? സഹിച്ച് മതിയായി"!
മൂപ്പർ ഉറപ്പിച്ചു ഇയാൾ എന്റെ നേരെ കൈകൂപ്പിയാണല്ലോ പറയുന്നേ
"ഇയാൾക്ക് തന്നെ കാണാൻ പറ്റുന്നു" അപ്പൊ ഇയാളുടെ സമയം ആയിരിക്കുന്നു.

കാലൻ അയാളുടെ കഴുത്തിൽ കയറിട്ടു, അയാൾ നെഞ്ച് തടവി കുഴഞ്ഞ് വീഴാൻ തുടങ്ങുമ്പോളേക്കും അമ്മയും മോളും ഓടി എത്തി.
ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ അവർ രണ്ടാളും ഒന്നിച്ച് നിലവിളിച്ചു
"ഒന്ന് മെല്ലെ കാറി വിളിക്ക് തള്ളേ"
കാലന്റെ ഒച്ച ഇത്തിരി കൂടിപോയി.
ആ സ്ത്രീ ഞെട്ടി ചുറ്റും നോക്കി
"ആരാത് ?ഓഹ് തോന്നിയതാകും"
അവർ വീണ്ടും അയൽക്കാർ കേൾക്കുന്ന ഭാഗത്തെ ജനലിനടുത്ത് പോയി നിലവിളി തുടങ്ങി..
അപ്പോഴാണു മകൻ ഒരു പേപ്പറുമായി അങ്ങോട്ട് വന്നത്
"അമ്മേ അച്ഛന്റെ പേരിലുള്ള ഇൻഷൂറൻസിന്റെ നോമിനി ഇപ്പോളും അച്ഛന്റെ ആ പണ്ടാര തള്ളയാ,
നോമിനിയെ മാറ്റിയില്ലേൽ ഒരു പൈസയും നമുക്ക് കിട്ടില്ല വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്ക്"
"അയ്യോ.." എന്നാലും എന്റെ കാലമാടാ"
മൂന്ന് പേരുടെയും നിലവിളി "കൂട്ടക്കരച്ചിലായി".
ഒരു ഭാഗത്ത് കാലനും മറുഭാഗത്ത് മൂന്ന് പേരും...
കാലന്റെ കയർ മുറുകാൻ തുടങ്ങി,
മൂവരും അയാളുടെ നെഞ്ചത്തടിക്കാനും അലറി കരയാനും തുടങ്ങി.ഓടി വന്നവരിൽ ആരോ പറഞ്ഞു
"ഫസ്റ്റ് എയ്ഡ് കൊടുക്കുവാണെന്ന്" വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത അമ്പലങ്ങളില്ല.
കൂടുതൽ ആളുകൾ ഓടി കൂടി,
ആരോ വണ്ടി വിളിക്കാൻ ഓടി..
"തന്റെ വാഹനം റെഡിയാണു മനുഷ്യാ നീ ഓടണ്ട" എന്ന് കാലൻ

പെട്ടെന്നാണു കാലനു വയറ്റിൽ ഒരു കൊളുത്തിപ്പിടി,
"അയ്യോ"
കാലനും അറിയാതെ വിളിച്ചു പോയി. വയറിനകത്തൊരു തിരയിളക്കത്തിൽ തുടങ്ങി അതൊരു വൻ തിരമാലയായി വരുന്നത് കാലനറിഞ്ഞു,
കാലൻ കയർ മുറുക്കി,
കയർ മുറുകുന്നില്ല ഒരു കൈയ്യാൽ വയർ മുറുക്കി പിടിച്ച് മറുകൈയ്യാൽ അയാളെയും വലിച്ച് പുറത്ത് വാഹനത്തിനടുത്തേക്ക് നീങ്ങി,
ഉമ്മറം പിന്നിട്ടതും മോരുകറിതിരമാലകൾ ഒരു സുനാമി കണക്കെ അന്തരീക്ഷത്തിൽ പരന്നു..
കാലന്റെ കൈകളിൽ നിന്ന് കയറടക്കം എല്ലാം കൈവിട്ടു പോയി...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക