യാത്ര
ഞാൻ ഒരു യാത്ര പോകുന്നു. കൂടെ കൂടാൻ ആര് വരും...
സ്വപ്‌നങ്ങൾ തേര് കെട്ടിയ സിംഹാസനത്തിൽ തോളോട് തോൾ ചേർന്ന് പോകാം. പൂക്കൾ നിറഞ്ഞ താഴ്വരകളിൽ അൽപനേരം തമാശ പറഞ്ഞിരിക്കാം. കാട് പൂക്കുന്ന നേരം, മൗനം ചൊരിയുന്ന ഉൾകാട്ടിൽ പേടി തോന്നാതിരിക്കാൻ ഹാരിസ് ഇക്കാ കാത്തു നിൽക്കും....
ഭാരമില്ലാത്ത ജലാശയങ്ങളിൽ നമുക്ക് നമ്മളെ തന്നെ ഉപേക്ഷിച്ചു ഒഴുകി നടക്കാം . അപ്പൂപ്പൻതാടിക്കൊപ്പം പറന്ന്, നക്ഷത്ര കൂടാരത്തിൽ ചേക്കേറാം. അമ്പിളിമാമന്റെ തുഞ്ചത്തിരുന്നു പാട്ടു പാടാം..
മഴനൂലിൽ പിടിച്ചു ഊർന്നിറങ്ങാം..
കടലിന്റെ ആഴങ്ങളിൽ ഒളിച്ചു കളിക്കാം. പവിഴപ്പുറ്റിന്റെ കഷ്ണം കൊണ്ട് ഉടുപ്പ് തുന്നാം... ആനറാഞ്ചി പക്ഷിടെ ചിറകിൽ കേറി ലോകം ചുറ്റാം...
അന്തമില്ലാത്ത മരുഭൂമിയിൽ അലഞ്ഞു തിരിയാം... മേഘങ്ങൾ കൊണ്ടു കൂടു കൂട്ടാം.മഞ്ഞുതുള്ളികൾ കൊണ്ട് കനവുകൾ നെയ്യാം.ഉദയകിരണങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങാം... നമുക്കിടയിൽ ബന്ധങ്ങൾ വേണ്ട..
സൗഹൃദവും പ്രണയവും വേണ്ട...
പരിചയം കൊണ്ട് മാത്രം അയൽക്കാർ ആകാം...
പ്രാരാബ്ധങ്ങളുടെ ഭാണ്ഡകെട്ട് ഇവിടെ ഉപേക്ഷിക്കാം. വേഗം വാ... സമയം ആയി..

Aswathy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക