Slider

===ഭൂം- ഭൂകമ്പം===

0
===ഭൂം- ഭൂകമ്പം===
--------------------
(ഒരു പരീക്ഷണം)
മണ്ണ് തന്നതും മാനം തന്നതും
കടൽ തന്നതും കാനനം തന്നതും
കാലം തന്നതും കലഹിച്ചെടുത്തതും
കട്ടെടുത്തതും വെട്ടിപ്പിടിച്ചതും
പലവഴിയിൽ പതിച്ചെടുത്തതും
പാതിവയറിൽ പിശുക്കിപ്പിടിച്ചതും
നട്ടതും നനച്ചതും
വിതച്ചതും വിളയിച്ചതും
പടച്ചതും പടുത്തതും
പകുത്തതും പങ്കിട്ടതും
സർവം ഭൂം!
സർവത്ര ഭൂം!
കൂട്ടി വച്ച കല്ലുകൾ ഭൂം
കനലിൽ ചുട്ട ലോഹങ്ങൾ ഭൂം
അടക്കി വച്ച കടലാസ് കെട്ടുകൾ ഭൂം
വളച്ചുകെട്ടിയ അതിരുകൾ ഭൂം
സ്വപ്‌നങ്ങൾ ഭൂം സ്വർഗ്ഗങ്ങൾ ഭൂം
കൂടെ ഞാനും നീയും ഭൂം
ഇന്ന് എരിയുന്ന ചിതകൾക്കടുത്ത്
ഊഴവും നോക്കി കാത്തിരിക്കുന്നു!
പ്രാർഥനയോടെ..
'ഒരു നിമിഷം തരുമോ!
ഒരൊറ്റ നിമിഷം തിരികെ തരുമോ!
ഞാനൊന്ന് വിലപിച്ചോട്ടെ!
ഞാൻ ഒന്ന് പ്രാർത്ഥിച്ചോട്ടെ!'

Sanvi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo