Slider

വൃദ്ധൻ

0
വൃദ്ധൻ
നന്നേ തിരക്ക് പിടിച്ച ദിവസമായിരുന്നു വൈശാഖന് അന്ന് .ചിട്ടി കമ്പനിയിലെ കിട്ടാക്കടങ്ങൾ വീട് തോറും നടന്നു പിരിയ്ക്കേണ്ട ദിവസം .ശരിക്കും അത് ചെയ്യണ്ടത് അയാളുടെ ജോലി അല്ല .പക്ഷെ അത് ചെയ്യാനുള്ള ദാമോദരൻ അന്ന് ലീവ് ആയതു കൊണ്ട് ആ ജോലിയും അയാളുടെ ചുമലിൽ വന്നു വീണു .
"വാടക ഏൽപ്പിക്കാൻ മറക്കണ്ട "ചോറ്റുപാത്രം ബാഗിലേക്കു തിരുകി ഭാര്യ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അയാൾ ഇറങ്ങി .കണക്കുകൾ കേൾക്കാതെ ഇരുന്നെങ്കിൽ!
ഉമ്മറത്തിരുന്നു കളിക്കുന്ന അപ്പുവിന്റെ തലയിൽ; ഒന്ന് തടവി അയാൾ വേഗം ഇറങ്ങി നടന്നു .
പതിവ് പോലെ സ്റ്റോപ്പിൽ കുട്ടികൾ ഉണ്ട് .ഭാഗ്യം!ബസ് പോയിട്ടില്ല .എതിരെയുള്ള ക്ഷേത്രത്തിനു മുന്നിൽ ഒന്ന് തൊഴുത് കണ്ണടച്ച് പ്രാർത്ഥിച്ചു .ക്ഷേത്രത്തിനു മുന്നിൽ പതിവായി കാണുന്ന വൃദ്ധൻ ഇന്നുമുണ്ട് .രണ്ടു രൂപത്തുട്ടു അയാളുടെ കൈയിൽ വെച്ച് കൊടുത്തു വൈശാഖൻ വല്ലായമയോടെ ചിരിച്ചു. വൃദ്ധനതും സന്തോഷം തന്നെ .പതിവ് പുഞ്ചിരി അയാൾക്കായി നൽകി വൃദ്ധൻ അത് കണ്ണിനു മുകളിൽ വെച്ച ശേഷം തോളിൽ തൂങ്ങുന്ന തുകൾസഞ്ചിയിലിട്ടു .
നോക്കി നിൽക്കെ ബസ് ചീറിപ്പാഞ്ഞു വരുന്നത് കണ്ടു. കുട്ടികളിലൊരാൾ അമ്മയുടെ കയ്യും വിടുവിച്ചു റോഡിൻറെ നടുക്കോട്ടു ഒറ്റ ഓട്ടവും ബസ് ചവിട്ടി നിർത്തലും നിമിഷം കൊണ്ട് കഴിഞ്ഞു .നിലവിളികൾക്കൊടുവിൽ വൈശാഖൻ നോക്കുമ്പോൾ വൃദ്ധൻ നിരത്തിൽചുരുണ്ടു കിടക്കുന്നു അയാളുടെ നെഞ്ചിൽ ചേർന്ന് കുഞ്ഞും. കുഞ്ഞിനെ അതിന്റെ 'അമ്മ എടുത്തു കൊണ്ട് പോയി.വൃദ്ധനോട് ആരും ഒരു നന്ദി വാക്ക് പോലും പറഞ്ഞതുമില്ല.വൈശാഖൻ വൃദ്ധന്റെ അരികിൽ വന്നു പിടിച്ചെഴുനേൽപ്പിച്ചു .അയാളുടെ കൈമുട്ടുകൾ മുറിഞ്ഞിരുന്നു .കാലിലും മുറിവുണ്ട് .രക്തമൊഴുക്ക് നിലച്ചിട്ടില്ല .ചിട്ടി കമ്പനിയിലെ കണക്കൊക്കെ തൽക്കാലത്തേക്ക് അയാൾ മറന്നു .
"നമുക്കു മൂന്നു പേർക്കും കഴിയാൻ തന്നെ ബുദ്ധിമുട്ടു അപ്പോളാണ് വഴിൽ കണ്ടതിനെക്കൂടി "ഭാര്യ പിറുപിറുക്കുന്നതായാൾ ശ്രദ്ധിച്ചില്ല .ആശുപത്രിയിൽ കൊണ്ട് പോയി ഇൻജെക്ഷൻ എടുപ്പിച്ചു മുറിവുകൾ ഡ്രസ്സ് ചെയ്തു കൊണ്ട് വന്നപ്പോളേക്കും വൃദ്ധൻ നന്നേ ക്ഷീണിച്ചിരുന്നു ഉമ്മറത്ത് ഒരു പായും തലയിണയും ഇട്ടു വൃദ്ധനോടായാൾ കിടന്നോളാൻ പറഞ്ഞു .ഒരു മുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ അവർക്കു തന്നെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു
വൃദ്ധൻ തുകൽ സഞ്ചി നെഞ്ചോടമർത്തി കണ്ണുകളടച്ചു
വളരെ വേഗം വൃദ്ധൻ പുതിയ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിച്ചു . ഭാര്യയുടെ പിറുപിറുക്കലുകളൊക്കെ പൊട്ടിത്തീർന്ന കടുകുമണികൾ പോലെ അവിടെയിവിടെയായി ചിതറി വീണു .പോകെ പോകെ അവൾ നിശബ്ദയായി.
അപ്പുവിന്റെ ബാല്യകുതുഹലങ്ങളിലേക്കു വാർദ്ധക്യത്തിന്റെ പുറന്തോട് പൊട്ടിച്ചു വൃദ്ധൻ വളരെ വേഗം ഊർന്നിറങ്ങി .അമ്പിളിമാമനും രാജാക്കന്മാരും വിക്രമാദിത്യനും വേതാളവുമെല്ലാം അപ്പുവിന്റെ അത്താഴത്തിനുള്ള കറിക്കൂട്ടുകളായി .അപ്പു ആരും പറയാതെ തന്നെ അയാളെ "അപ്പൂപ്പൻ "എന്ന് വിളിച്ചു തുടങ്ങി .
"അംഗൻവാടിയിൽ ഒരു ആയയുടെ ഒഴിവുണ്ട്എന്ന് കേൾക്കുന്നു .അപ്പു വൈകിട്ടു വരുമ്പോൾ ഇപ്പൊ അയാളുണ്ടല്ലോ ?ഞാൻ പോയാലോ?"
ചുട്ട പപ്പടം പൊട്ടിച്ചു കഞ്ഞിയിലിട്ടു വറ്റ്ഇളക്കി കഞ്ഞി പാത്രം ചുണ്ടോടു അടുപ്പിക്കുന്നതിനിടയിൽ അയാൾ ഒന്ന് മൂളി.
"അയാളുടെ പേരെന്താ?"
ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യ ചോദിച്ചു
"ആവൊ "അയാൾ ദീർഘമായി ഒന്ന് ശ്വസിച്ചു
"വീടും വീട്ടുകാരുമൊന്നും കാണില്ലായിരിക്കും "
"ഉം "വൈശാഖൻ ഒന്ന് മൂളി .അയാളുടെ പേരെന്താണെന്നു വൈശാഖൻ ചോദിച്ചിട്ടില്ല.ഒരു പേരിലെന്തിരിക്കുന്നു?സ്പടിക പാത്രം പോലുള്ള മനസു പോരെ?
വൈശാഖൻ ജോലി കഴിഞ്ഞു വരുമ്പോൾ വൃദ്ധൻ ചിലപ്പോൾ പഴുത്ത മാങ്ങാ ഒന്ന് അരി ഞ്ഞു വെയ്ക്കും .അല്ലെങ്കിൽ തൊടിയിലെ പപ്പായ .ചിലപ്പോൾ വഴിയിലൂടെ പോകുന്ന കപ്പലണ്ടി ക്കാരന്റെ കൈയിൽ നിന്ന് ചൂട് കപ്പലണ്ടി പത്തു ഉറുപ്പികയ്യ്ക്കു .പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു വൃദ്ധൻ അത് നീട്ടുമ്പോൾ വൈശാഖന്റെ കണ്ണ് നിറയാറുണ്ട്.മരിച്ചു പോയ സ്വന്തം അച്ഛനെ ഓർത്ത്
"അയാളെ കാണുന്നില്ല"പുലർച്ചെ ഭാര്യ വന്നു പറഞ്ഞപ്പോൾ വൈശാഖൻ അത് വലിയ കാര്യമായി എടുത്തില്ല
"ദൈവമേ വല്ലതും മോഷണം പോയെന്നു നോക്കട്ടെ "
അഞ്ചാറ് പത്രങ്ങളും കലവും ചട്ടിയും മാറിയുടുക്കാൻ കുറച്ചു വസ്ത്രങ്ങളും മേശവലിപ്പിലെ നൂറ്റിമുപ്പതു രൂപയും ആ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു .
അപ്പുവിനായിരുന്നു ഏറ്റവും സങ്കടം
ദിവസങ്ങൾ കഴിയവേ വൃദ്ധൻ വൈശാഖന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവ് ആയി .എവിടെ നിന്നോ വന്നു എവിടേക്കോപോയ ഒരാൾ .
ചിലർ അങ്ങനെയാണ് എവിടെനിന്നോ വന്നു ഹൃദയത്തിൽ ഒരു സിംഹാസനം വലിച്ചിട്ടിരുന്നു കളയുംഎന്നിട്ടു പൊടുന്നന്നെ ഒരു ദിവസം ഹൃദയതിന്റെ രക്തധമനികളെയൊക്കെ മുറിച്ചു ചവിട്ടി അരച്ച് ഇറങ്ങി ഒറ്റ പോക്കാണ് !
വൈശാഖന്റെ ഓഫീസിലേക്ക് അപരിചിതനായ ഒരാൾ കയറി വന്നത് ഒരു ഉച്ചയ്ക്കായിരുന്നു
"എന്റെ പേര് വേണു ഗോപാലൻ ..അനിരുദ്ധൻ സാർ നിങ്ങളെയേൽപ്പിക്കാൻ തന്നതാണ് ഇത് "
വൃദ്ധന്റെ തുകൽ സഞ്ചി . അയാൾ മിഴിഞ്ഞ കണ്ണുകളോടെ ഒന്ന് നോക്കി .ആകണ്ണുകളിലെ ചോദ്യത്തിന് ചെറിയ ഒരു മറുപടി വന്നു .
"കഥ വലുതാണ് .അതിവിടെ വിവരിക്കേണ്ടതില്ല .അനിരുദ്ധൻ സാർ നിങ്ങളുടെ വീട്ടിലായിരുന്നു കുറച്ചു ദിവസം .കഴിഞ്ഞ ദിവസ്സം ഇതെന്നെയേല്പിച്ചു ഹിമാലയത്തിലേക്ക് പോയി ."
"ആരാണ് അദ്ദേഹം ?"
"അത് പറയരുത് എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തെ കുറിച്ച് ഒരു അന്വേഷണവും നടത്തരുത് എന്നും
സന്ദർശകൻ പോയിട്ടും ഏറെ നേരം വൈശാഖൻ ആ നിൽപ് തുടർന്ന് .ഒരു സമസ്യ പോലെ വൃദ്ധൻ .വൈശാഖൻ തുറന്നു നോക്കാതെ ആ തുകൾസഞ്ചി അയാളുടെ നെഞ്ചിലേക്കു ചേർത്ത് പിടിച്ചു .സഞ്ചിയിലെ കനത്ത സമ്പാദ്യത്തിന്റെ ആധാരക്കെട്ടുകൾ അയാളുടെ ഹൃദയത്തോട് ചേർന്നിരുന്നു
നിസ്സാരമെന്നു നമ്മൾ കരുതുന്ന ഒരു തുള്ളിയിലായിരിക്കും ഒരു ജലസ്രോതസ്സിന്റെ ഉത്ഭവം .പലപ്പോളും നമ്മൾ അവഗണിച്ചു കളയുന്ന ഒരു മഴത്തുള്ളിയിൽ നിന്ന്

Ammu

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo