അതിഥിഃ ശ്വാനോ ഭവഃ
കഥ
കഥ
'' വിളിക്കാതെ ഉണ്ണാന്‍ വന്നിരിക്ക്ണു ,നായ.'' ശകാരം കേട്ടിട്ടും
ഉളുപ്പില്ലാതെ ഉൗണു തുടരുന്ന വൃത്തിഹീനന്‍ തറവാടിയായ ആതിഥേയനെ ചൊടിപ്പിച്ചു.
'' കണ്ടില്ലേ, അശ്രീകരം നാണല്യാതിരുന്നുണ്ണണത്! നാറി.''
ഒന്നും കേള്‍ക്കാത്തതു പോലെ ഒരു യോഗിയുടെ നിര്‍മ്മതയോടെ അയാള്‍ അപ്പോഴും ഊണു തുടര്‍ന്നു കൊണ്ടിരുന്നു.
ശകാരം ഭര്‍സ്സനവും കെെയ്യോങ്ങലിലുമെത്തിയപ്പോള്‍ ഒട്ടും പ്രകോപിതനാവിതെ, ഉരുട്ടിയ ഉരുള ഇലയില്‍ വെച്ച് തറവാടിയുടെ മുഖത്ത് തറപ്പിച്ചു നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
''വിളിച്ചിട്ടാണ് ഞാന്‍ വന്നത്.''
'' ആരെടാ, നിന്നെ വിളീച്ചത് ?'' തറവാടി ആക്രോശിച്ചു.'' തെണ്ടിത്തിരിഞ്ഞു വന്ന് തിന്നാപ്പോരാ, ന്യായോം പറയണു.കഴിച്ച് എണീറ്റു പോടാ ,നായിന്റെ മോനെ !''
'' എന്നെ വിളിച്ചത് വിശപ്പാണ്. അയാള്‍ തൃപ്തനായാല്‍ ഞാന്‍ പൊക്കോളാം. ഞാനിവിടെ പാര്‍ക്കാന്‍ വന്നതല്ല .''
കെെയ്യോങ്ങി മുന്നോട്ടാഞ്ഞ തറവാടിയെ സ്തംഭനത്തിലാക്കിക്കൊണ്ട് ഉണ്ണുന്നയാള്‍ പെട്ടന്ന് ഇല മടക്കി എഴുനേറ്റു.
'' ഓര്‍മ്മിപ്പിച്ചതു നന്നായി.എന്റെ കൂടെ വിശപ്പിന്റെ വിളികേട്ടു വന്ന നായയേയും ആ നായിന്റെ മോനേയും ഊണിന്റെ ആക്രാന്തത്തില്‍ ഞാന്‍ മറന്നു പോയി. ഇലയില്‍ ശേഷിച്ചത് പടിക്കുപുറത്ത് നാവു നീട്ടി കിതയ്ക്കുന്ന ആ നായിന്റെ മക്കള്‍ക്കു കൊടുക്കാം. . നന്ദി ''

paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക