Slider

#വായിച്ച്_ആരാധാന_മൂത്തവൾ #കൂടെ_പോന്നൂ

0
"ദേ മനുഷ്യാ ഒന്നിങ്ങട് വരണുണ്ടോ.. കാലത്തെ തുടങ്ങീതാ ഒരെഴുത്ത്,, ഈത്തവണ ആരാണാവോ കുടുങ്ങുന്നത്.. എന്റെ ദേവി നീ തന്നെ കാത്തോണേ ഈ മനുഷ്യനെ.."
അടുക്കളപ്പുറത്തിരുന്നവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു
ഇത് കേട്ടു കൊണ്ടാണ് അവൻ എഴുത്ത് നിർത്തി അടുക്കളയിലേക്ക് ചെന്നത്..
"എന്താടീ രാവിലെ തന്നെ കിടന്ന് കാറുന്നത്. എടീ ഞാൻ അവിടെ പുതിയൊരു കഥയ്ക്ക് രൂപം കൊടുക്കുവാ അതിനിടയ്ക്കാ അവൾടെ ഒച്ചപാട്"..
" രൂപം കൊടുത്ത് കൊടുത്ത് ഇങ്ങേർക്കിപ്പോ ഒരു രൂപവും ഇല്ലാണ്ടായീ.. ദേവി ഉള്ളതൂടി പോകാഞ്ഞാ മതിയേർന്നൂ."
"എടീ പോത്തെ നിനക്കറിയോ...??
" എനിക്കറിയില്ലാ.."
"ടീ തോക്കിൽ കേറി വെടി വയ്ക്കാതെ, നിനക്കോർമ്മയില്ലേ രാമൻകുട്ടിടെ കഥ..??"
"ഏത് രാമൻകുട്ടി...?? അവൾ അവനെ നോക്കി കൊണ്ട് ചോദിച്ചു ... ആഹ് ഇപ്പോ ഓർക്കണുണ്ട്.. അവൾ പറഞ്ഞു
" ആ ഇപ്പോ ഓർമ്മ വന്നോ..??"
"പിന്നെ വരാതെ,, എത്ര കണ്ടാലും മറക്കത്തില്ലാ."
"ങേ എത്ര കണ്ടാലും മറക്കില്ലെന്നോ..?? ആരാടീ അവൻ...??" അവൻ സംശയത്താൽ അവളെ തുറച്ചു നോക്കി..
"അയ്യേ അപ്പോ നിങ്ങക്കറിയൂല്ലെ രാമൻകുട്ടിനെ കഷ്ട്ടം രാമൻകുട്ടിനെ അറിയാത്തോര് ഈ ലോകത്തുണ്ടാവില്ലാ"
അവൾ പറഞ്ഞു നിർത്തിയതും അവന്റെ അടുത്ത ചോദ്യം വന്നു..
"അല്ലാ നീ ഏത് രാമൻകുട്ടിടെ കാര്യാ പറയുന്നെ..??"
"മനുഷ്യാ നിങ്ങളപ്പോ സിനിമയൊന്നും കാണാറില്ലെ..?? ചേട്ടാ അല്പം ചോറ് മോരൊഴിച്ച് കഴിക്കാമെന്നാ ഇന്ന്സെന്റിന്റെ സൂപ്പർ ഡയലോഗുള കോമഡി പടം കല്ല്യാണരാമൻ..."
പറഞ്ഞു തീർന്ന് ആ ഓർമ്മയിൽ അവൾ മതി മറന്ന് ചിരിച്ചുകൊണ്ട് നിന്നു..
"സിനിമ കണ്ടിട്ടുണ്ട് പക്ഷെ നിന്നെ പോലെ കഥാപാത്ര ഭ്രാന്തില്ലാ. " അവൻ പറഞ്ഞു.
"അപ്പോ എനിക്ക് ഭ്രാന്താണോ..?? ഇത് നല്ല കൂത്ത്.. അല്ലേലും എനിക്കാണാല്ലോ വട്ട് ഇങ്ങേര്ടെ കഥ വായിച്ച് വായിച്ച് വട്ട് മൂത്തൂന്ന് തന്നെ പറയാം.."
"അച്ചോടാ പാവം എന്നാലേ മോളൂ നീയാ കഥ വായിച്ചിട്ടുണ്ടാവും.. അതിലെ ഏത് വർണ്ണനായാണ് നിനക്ക് ഇഷ്ട്ടം..??"
"ആ അതിലെ എല്ലാം ഇഷ്ട്ടാണ്.. ആ രാമൻകുട്ടി ആ കുട്ടിനെ നല്ലില്ലെ അത് വായിച്ചപ്പം ഇച്ചിരി വിഷമായീ.."
"ഏത് കുട്ടിനെ ആര് എപ്പോ തല്ലി...?? അവൻ താടിയ്ക്ക് കൈയ്യും കൊടുത്ത് കൊണ്ട് ചോദിച്ചു..
" തല്ലില്ലേ.. ഓ അത് മറ്റെ കഥ.." അവൾ തലച്ചൊറിഞ്ഞുകൊണ്ട് ആലോചന തുടങ്ങി..
" പറയെടീ ഇപ്പോ പറഞ്ഞ കുട്ടിയും രാമൻകുട്ടിയും എന്റെ ഏത് കഥയിലെ കഥപാത്രങ്ങളാണ്..??"
എന്റെ ദേവ്യേ ഇപ്പോ ഞാനെന്തു പറയും സത്യം പറഞ്ഞ ഇങ്ങെര്ടെ ഒരു കഥേം ഞാൻ മുഴുവോനും വായിച്ചിട്ടില്ലാ.. ഇതിപ്പോ പിടിക്കപെടും അതുറപ്പായീ
"നീയെന്താ ആലോചിക്കുന്നത്.. വേഗം പറഞ്ഞോ ഇല്ലെങ്കിൽ ഇന്ന് നിന്നെ ഞാൻ ശരിയാക്കും.."
"അത് ഏട്ടാ ഞാനേട്ടനെ വിളിച്ചത് ഈ തേങ്ങയൊന്ന് ചിരകാനാ അല്ലാണ്ട് കഥാപാത്ര വിശദീകരണത്തിനല്ലാ"
അവൾ തലകുനിച്ച് നിന്നു കൊണ്ടാണത് പറഞ്ഞത്..
"ഇല്ലാ മോളെ തേങ്ങ ചിരിവാൻ വേറെ ആളെ നോക്ക്ട്ടോ.. നീയിത് പറയ് നീയപ്പോൾ എന്റെ കഥയൊന്നും വായിച്ചിട്ടില്ലല്ലേ..."
സത്യം പറയാം ഇല്ലേൽ ഇന്ന് വെറുതെ വിടത്തില്ല എന്നറിയാവുന്നതു കൊണ്ട് അവൾ മെല്ലെ ചുമല് കൂച്ചി കാണിച്ചു.
"ഇങ്ങനല്ലാ വാ തുറന്ന് പറ.." അവൻ വിടുന്ന ഒരു ലക്ഷണവും ഇല്ലാന്ന് കണ്ട് അവൾ ഉറക്കെ പറഞ്ഞു..
"രാമൻകുട്ടിനെന്നല്ലാ ഒരു കുട്ടിനേം ഏട്ടന്റെ ഒറ്റ കഥാപാത്രത്തേയും നിക്കറിയൂല്ലാ..
ചുണ്ട് കൂർപ്പിച്ചവൾ നിന്നു.. അത് കണ്ടപ്പോ സത്യത്തിൽ അവന് ചിരി വന്നു..
എങ്കിലും ഗൗരവും വിടാതെ അവൻ വീണ്ടും ചോദിച്ചു..
" വായിച്ചിട്ടില്ലെങ്കിൽ പിന്നെങ്ങനാ നിന്റെ ലൈക്കുകൾ എന്റെ രചനകളിൽ വന്നത്..??"
"അതിനിപ്പോ വായിക്കണംന്ന് നിർബന്ധോണ്ടോ..?? ഞാനാ പ്രൊഫയൽ പിക്കിനാ ലൈക്ക് കൊടുത്തത്.." അതും പറഞ്ഞവൾ ഹാളിലേക്കോടി..
പുറകെ അവനും ചെന്നു... അവൾക്ക് വട്ടം ചാടിനിന്നു കൊണ്ട് അവൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു എന്നിട്ടങ്ങ് ചോദിച്ചു..
"അപ്പോ നീയെന്റെ ഗ്ലാമർ കണ്ടിട്ടാണോ ലൈക്ക് തന്നത്.."
"അയ്യേ ഇതിനെയാണോ ഗ്ലാമർ എന്നു പറയുന്നേ.. എന്റൊരു ലൈക്ക് കൊണ്ട് രക്ഷപെട്ടോട്ടെന്ന് വിചാരിച്ചാപ്പോ അത് ഗ്ലാമറായോ...."
"ഓ പിന്നെ നിന്റൊരു ലൈക്ക് കിട്ടിട്ടാണാല്ലോ എനിക്ക് 1000 ന് മുകളിലേക്ക് ലൈക്ക് വീണത്... ഒന്നുപോടീ."
"ശരി ഒന്ന് വന്ന് ആ തേങ്ങ ചിരകി താ ഇല്ലേൽ ഇന്ന് നിങ്ങള് കറിയൊന്നും ഇല്ലാതെ ചോറുണ്ണേണ്ടി വരുവേ.."
"എനിക്ക് വേറെ പണിയുണ്ട് തന്നതാനേ ചിരികയ മതിട്ടോ ഹും.." അങ്ങനെയും പറഞ്ഞ് മുഖവും വിർപ്പിച്ചവൻ പുറത്തേക്ക് പോയി..
"പാവം എന്റേട്ടൻ..സത്യം പറഞ്ഞാ ഏട്ടന്റെ ഒരു കഥ പോലും വായിക്കാതിരിക്കില്ലാട്ടോ ഞാൻ..പിന്നെ ഇതൊക്കെ ഏട്ടനെ ദേഷ്യം കയറ്റാനൊരു നുണ പറഞ്ഞതാണ്...
ആളൊരു പാവാണുട്ടോ.. ഈ പിണക്കം മാറണേൽ ഊണിന്റെ നേരത്ത്ഏട്ടന് ഇഷ്ട്ടപെട്ട എന്തേലും കറി നിർബദ്ധാണ്...
പിന്നെ ഇതൊക്കെ ഇവിടെ സ്ഥിരോള്ള പരിപാടിയാണേ.. ഏട്ടന്റെ കഥകളൾ വായിച്ചാണ് എനിക്ക് അങ്ങേരോട് കട്ടയ്ക്ക് കട്ട പ്രേമം മൂത്തത്.. പക്ഷെ ആദ്യം എല്ലാരേം പോലെ ആരാധാനയാരുന്നൂ..
ഒരീസം fb യിൽ കണ്ണും നട്ടിരിക്കാരുന്നു ഞാൻ.. അപ്പോഴാണ് ആരോ ഷയർ ചെയ്തൊരു പോസ്റ്റ് കണ്ണിലുടക്കിയത്.. അതൊരു കഥയായിരുന്നുട്ടോ.. ചുമ്മ ഒരു രസത്തിനങ്ങ് വായിച്ചു ഹോ
സത്യം പറയട്ടെ അതിമനോഹരമായൊരു കഥയാരുന്നുട്ടോ അത്.. വായിക്കുന്തോറും ആ കഥയിലെ കഥാപാത്രത്തോടൊപ്പം തന്നെ നമ്മടെ മനസ്സും ശരീരവുമങ്ങ് സഞ്ചരിക്കണു..
അപ്പോ തന്നെ ഞാനതിലങ്ങട് ജോയിൻ ചെയ്തു.. പിന്നീടുള്ള ദിവസങ്ങൾ ഏട്ടന്റെ കഥകൾ വായിക്കാൻ എനിക്കായ് പിറന്നതായിരുന്നൂ.. കഥ വായിക്കണ കൂട്ടത്തിൽ ഞാനാ പ്രോ പിക് ശ്രദ്ധിച്ച് തുടങ്ങീത് എപ്പോഴെന്ന് എനിക്കറിയില്ലാ..
പക്ഷെ ഓരോ ദിവസോം ചെല്ലുതോറും ഏട്ടനെ കാണാതെ ഏട്ടന്റെ കഥകൾ വായിക്കാതെ എന്റെ ജീവിതത്തിൽ ഒരരീസം പോലും കടന്ന് പോകില്ലെന്നു തന്നെ പറയാവുന്നൊരു അവസ്ഥയായീ..
അങ്ങട് കേറി മിണ്ടാനൊരു ചമ്മൽ.. പിന്നെ നമുക്കുണ്ട്ട്ടോ ചെറിയ തോതിലൊരു എഴുത്ത്.. ഒരീസം ഞാനെ എന്റെ ടൈം ലൈനിൽ രണ്ടു വരി കുറിച്ചിരുന്നു.. ദാ ഇങ്ങനെ.. "
"അക്ഷരങ്ങളായ് എൻ പുസ്തക താളിൽ വാക്കുകളായ് ജീവിച്ചു തുടങ്ങിയവൻ..
എന്നുമെന്റെ മാത്രം കഥകളിൽ പ്രണയം ചൊരിയും രാജകുമാരൻ"
അപ്പഴാണ് "ആരാണാ രാജകുമാരൻ എന്നു ചോദിച്ചോണ്ടൊരു കമന്റ് വന്നത്.. ആ കമന്റ് ഇട്ട ആള്ടെ പേര് കണ്ടതും ഹോ എന്താ പറയാ ഉള്ളിന്റെയുള്ളിൽ മഴ പെയ്യുന്ന പോലൊരു കുളിര്..
മറുപടി ആയിട്ട് ഒരു സ്മയ്ലി അങ്ങട് അയച്ച്.. അത് വേറൊന്നുല്ലാ മിണ്ടാനൊരു ചമ്മൽ അതാണുട്ടോ സത്യായിട്ടും..ഞാൻ അപ്പോ തന്നെ റിക്വസ്റ്റ് അയച്ചു..
കിട്ടിയാൽ ഒരു കഥ നാകൻ ഇല്ലേൽ ഒരു ഫാൻ..രണ്ടായാലും ഞാൻ ഹാപ്പി എന്താണേലും ഇച്ചിരി സങ്കടോണ്ട് ട്ടോ.. എങ്ങനും നോ പറഞ്ഞാലോ ആ ഒരു പേടി.. എന്തായാലും നോക്കാം
ഹും അല്ലാ പിന്നെ...
അപ്പോൾ തന്നെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തൂട്ടോ..പിന്നെ ഇടയ്ക്കിടയ്ക്കുള്ള മെസ്സേജുകൾ.....പിന്നീടൂള്ള നാളുകളിൽ ആ ആരാധന വളർന്ന് സൗഹൃദമായി.. പിന്നെ എനിക്കാണേൽ പുള്ളിയോട് ഒടുകത്ത പ്രേമോം.
അത് അങ്ങട് കേറി പറണേലും നല്ലത് ഇങ്ങട് പറയണെയാണല്ലോ ഒരിത്..പക്ഷെ പുള്ളിക്കാരൻ ഒരു തരത്തിലും അടുക്കണ ലക്ഷണോല്ല്യാ.. ഹ്മ്
നോക്കണേ ഗതി കെട്ടാൽ പട്ടി പുല്ലും തിന്നുന്നാണാല്ലോ.. പോരാത്തതിന് ചാർളിയിലെ ഒരു ഡയലോഗും.. അതൊക്കെ കേട്ടപ്പോ തന്നെ ഒരു ധൈര്യം വന്നൂട്ടോ..രണ്ടും കല്പിച്ചങ്ങ് പറയാൻ തന്നെ തീരുമാനിച്ചു ...
" ഹായ്,,എനിക്കൊരു കാര്യം പറയാനൊണ്ട്
"ആഹ് പറ എന്താ കാര്യം..??
" അല്ലാ തിരക്കാണോ..?? എന്നാ പിന്നെ പറയാം.."
"ഞാൻ തിരക്കിലാണെന്ന് തന്നോടാരാ പറഞ്ഞത്...?? കാര്യം പറ പെണ്ണെ.."
"അത്....ത് പിന്നെ ആഹ് പുതിയ കഥയൊന്നും എഴുതില്ലെ..?? ഇപ്പോ ഒന്നും കാണാറില്ലാ.."
"കഥയൊക്കെ ഞാൻ എഴുതിക്കോളാം നീയ് കിടന്ന് ഉരുണ്ടു കളിക്കാതെ കാര്യം എന്താന്നുവെച്ചാൽ പറ.."
"അത് എനിക്ക് ഏട്ടനെ ഇഷ്ട്ടാണ് കല്ല്യണം കഴിക്കാൻ ആഗ്രഹിക്കുന്നൂ ഒപ്പം എന്നെ കൂട്ടാൻ കൊള്ളുമെങ്കിൽ ഞാൻ കൂടെ ഇറങ്ങി വരാം..." ഒറ്റ ശ്വാസത്തിലങ്ങ് പറഞ്ഞു അയച്ച് നിർത്തിയതും കണ്ണുപൊട്ടുന്ന ചീത്തയാണ് ഫോണിലൂടെ മെസ്സേജായിട്ട് വന്നത്..
വേറൊന്നുംല്ലാ ഇന്നലെ കണ്ട ഒരുത്തന്റൊപ്പം ഇറങ്ങി വരാന്ന് എന്ത് ധൈര്യത്തിലാ ഞാൻ അങ്ങനൊക്കെ പറഞ്ഞത് എന്നായിരുന്നൂ...
എങ്കിലും ഏട്ടന് ഇഷ്ട്ടാണോ അല്ലയോന്ന് പറഞ്ഞില്ലാട്ടോ.. ഭയങ്കര ദേഷ്യാരുന്നൂ..
ദിവസങ്ങളങ്ങട് കുതിച്ചു കൊണ്ടിരുന്നൂ. എല്ലാ ദിവസോം മെസ്സേജ് അയക്കും,,അങ്ങനെ ഒരീസം അയച്ചപ്പോളാണ് വീട്ടിലേക്കുള്ള വഴി ചോദിച്ചത്..
കാര്യം അപ്പഴും പറഞ്ഞിട്ടോ..
പിന്നീട് വഴി പറഞ്ഞ് കൊടുത്ത് ഏട്ടനും ഏട്ടന്റെ അച്ഛനും അമ്മയും കൂടി വന്ന് പെണ്ണ് കണ്ട് പോയി.. പിന്നെയല്ലാം പെട്ടെന്നാരുന്നു..
നിശ്ചയവും കല്ല്യാണവുമെല്ലാം കഴിഞ്ഞ് വിരുന്ന് പോകാലും എല്ലാം ആഘോഷിച്ചങ്ങനെ ദിനങ്ങൾ വഴി മാറി.. അന്നുള്ള എന്റെ ശീലങ്ങളെല്ലാം ഏട്ടന് കാണാപാഠമായിരുന്നു..
അതുകൊണ്ട് തന്നെ വിവാഹജീവിതവും സന്തോഷത്തോടെയും സമാധാനത്തോടേം ജീവിച്ച് പോവുകയാണ്.."
അടുക്കള പണിയെല്ലാം ഒതുക്കി ചോറും അവന് ഏറ്റവും ഇഷ്ട്ടപെട്ട അയലകറിയും തോരനുമൊക്കെ ഉണ്ടാക്കി അവൾ അവനായ് കാത്തിരുന്നൂ..
അരമണിക്കൂർ കഴിഞ്ഞ് അവൻ വന്നു.. രണ്ടാളും പിണക്കം മറന്ന് ഇണക്കത്തിലായ്
ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു..
"ആരാടീ ഞാനിവിടെ എടുത്ത് വച്ച ബുക്കിൽ വെള്ളം കോരിയൊഴിച്ചത്..??"
"എടീ നീ അവിടെന്തെടുക്കാ...??
" എന്താന്റെ ഏട്ടാ കാലത്ത് തന്നെ കിടന്ന് ഒച്ചയിടണേ.."
"ആരാ ഈ പേപ്പറിൽ വെള്ളമൊഴിച്ചത്..??
" എവിടെ.. ഹാ ഹാ ഹാ.. ഇത് വെള്ളമല്ലാ മൂത്രമാ മൂത്രം.. അതെ ഞാൻ പറഞ്ഞിട്ടില്ലേ മോനോട് മോളൂന്റെ മുന്നിൽ പെപ്പർ ബുക്കൊന്നും വെയ്ക്കരുതെന്ന്.."
"ഇത് മോളൂട്ടിടെ മൂത്രമാ.. ഹാ ഹാ ഹാ"
"ഓ അമ്മേടെ മോള് തന്നെ അതെ സ്വഭാവം
എവിടെ ആ കാന്താരീ..??"
അപ്പോ ഇറയത്ത് ചുമരിന്റെ മറവിൽ കള്ളച്ചിരിയുമായ് അവൾ ഒളിഞ്ഞ് നില്പുണ്ടാരുന്നൂ... അവൻ ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ കൊടുത്തു..
"കുറുമ്പി അച്ഛാ എഴുതാൻ വച്ച പേപ്പറിലാണോടാ ചീച്ചീ മുള്ളണേ..?"
അവളപ്പോൾ കുണുങ്ങി ചിരിച്ചു..
"അമ്മേടെയല്ലാ അച്ഛേടെ അതേ സ്വഭാവാ.. ഞാൻ അവിടെ കറി വെക്കാനായി എടുത്ത് വെച്ചാ പച്ചകറിയെല്ലാം അവിടെയൊക്കെ പിച്ചിപറിച്ച് ഇട്ടു ഈകാന്താരീ..എനിക്കിനി എന്തോരാം പണിയാ..
ഏട്ടനൊന്ന് നോക്കുട്ടോ..
ഏട്ടാ നാളെ മീനാക്ഷിടെ ഒന്നാം പിറന്നാളാണ്.. കാലത്ത് അമ്പലത്തിൽ പോണം.. പിന്നെ അവൾക്കൊരു കുഞ്ഞി സമ്മാനോം.."
കഴിഞ്ഞ ജരുവരിയിലാ മീനാക്ഷി അവരുടെ ജീവിതത്തിലേക്ക് പിറന്നു വീണത്..ആളൊരു കുറുമ്പിയാണ്.. നാളെയാണ് അവളുടെ പിറന്നാൾ..
"എടീ മോളെ പിടിച്ചെ ഞാൻ പുതിയ കഥ എഴുതട്ടെ..."
"ങേ ഇങ്ങനൊരു മനുഷ്യൻ.. അപ്പോ അടുക്കളയിലെ പണി.."
"എടീ കഥടെ പേരാണ് കുറുമ്പി മീനൂ.. വാടാ ചക്കരെ നമക്ക് തുമ്പിനെ പിടിക്കാൻ പോവാട്ടോ അമ്മക്ക് റ്റാറ്റാ കൊടുക്ക്.."
"ഈ ഏട്ടൻ"
"നീ പണി ചെയ്യ് ഉച്ചയാകുമ്പോഴേക്കും ഞങ്ങൾ ഹാജർ ആയിരിക്കും.."
സന്തോഷവും സമാധാനവും നിറഞ്ഞൊരു കുടുംബജീവിതവും അവർക്കിനി സ്വന്തം.
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo