Slider

മിഴികൾ (ഭാഗം 8)

0
മിഴികൾ (ഭാഗം 8)
******************
ആ പയ്യൻ ചാടി എഴുനേറ്റു നീനയുടെ കയ്യിൽ നിന്ന് അവളുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടു...ട്രെയിനിൽ നിന്നും ചാടി ഇറങ്ങി ഓടി.....
ആർക്കും സംഭവം ഒന്നും മനസിലായില്ല...
ചാടി എഴുന്നേറ്റ പോലീസുകാരൻ...പിടിക്കവനെ എന്ന് ഉച്ചത്തിൽ വിളിച്ചോടു പുറകെ ഓടി...
പക്ഷേ..ട്രെയിൻ ഓടിക്കൊണ്ടിരുന്നതുകൊണ്ട് ആ പയ്യന്റെ പുറകെ ചാടുവാൻ കഴിഞ്ഞില്ല...
ട്രെയിൻ സ്റ്റേഷനിൽ എത്തിയതും പോലീസുകാരൻ ഫോണിൽ ആരെയോക്കൊയോ വിളിച്ചോണ്ട്...ഇറങ്ങി പോയി...
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഹരിക്കു പെട്ടന്ന് കാര്യങ്ങളൊന്നും പിടി കിട്ടിയില്ല ?
എന്താ നീന എന്താ സംഭവം ?
ആ പയ്യൻ രക്ഷപെട്ടു...
അയ്യോ...എങ്ങനെ...
ആ പോലീസുകാരനെ കളിപ്പിച്ചു അവൻ രക്ഷപെട്ടു....
അതിനു നിനക്കെന്താ ഒരു സന്തോഷം..ഹരി അവളുടെ മുഖത്തെ സന്തോഷം കണ്ടു ചോദിച്ചു ?
അതല്ല ഹരിയേട്ടാ...ആ പയ്യനെ കണ്ടിട്ട് ഒരു പാവമാണ് എന്നാണ് എനിക്ക് തോന്നുന്നത്.അവൻ ഒരു പക്ഷേ തെറ്റൊന്നും ച്യ്തിട്ടുണ്ടാകില്ല...പെട്ട് പോയതായിരിക്കും.
ഹരി അവളെ നോക്കിയിട്ടു...പറഞ്ഞു
..ഒരു പാവം പോലെ എനിക്കും....തോന്നിയിരുന്നു
നീന ഹരിയെ അടുത്ത് വിളിച്ചിട്ടു അവന്റെ ചെവിയിൽ പറഞ്ഞു..
അതെ വേറൊരു കാര്യമുണ്ട്...ആ പയ്യൻ എന്‍റെ മൊബൈൽ ഫോൺ തട്ടി പറിച്ചോണ്ടാ പോയതു...
....ദൈവമേ !!
എന്നിട്ടു നീ എന്താ പറയാതിരുന്നേ..വാ നമുക്ക് ഇപ്പൊ തന്നെ പോലീസിൽ പറയാം അവർക്കു പെട്ടന്ന് തന്നെ അവനെ പിടിക്കാൻ കഴിയും...
ഹരി അവളുടെ കൈയിൽ പിടിച്ചു...പുറത്തോട്ടിറങ്ങാൻ തുടങ്ങി...
അവനെ പിടിച്ചു നിർത്തിക്കൊണ്ട് അവൾ പറഞ്ഞു...ഹരിയേട്ടാ...വേണ്ട...അവൻ നമ്മുടെ അടുത്ത് വരും....
എന്‍റെ മനസ്സു അങ്ങനെ പറയുന്നു...
നീന നീ എന്താ ഈ പറയുന്നേ അവന്റെ കയ്യിൽ ഫോൺ ഇരുന്ന നമുക്ക് പ്രോബ്ലം ആണ്...
ഹരി വേഗം നീനയുടെ ഫോണിലോട്ടു വിളിക്കാൻ തുടങ്ങി..
.....സ്വിച്ച് ഓഫ് ആണല്ലോ....അവൻ നമ്മളെ തിരക്കി വന്നത് തന്നെ....
ഇല്ല ഹരിയേട്ടാ എനിക്കുറപ്പാണ്...അവൻ വരും...
ഹരി അവളെ നോക്കി ..അവനു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു....
ഹരിയേട്ടാ അത് തത്കാലം ഇപ്പം ഓർക്കേണ്ട...വീട്ടിൽ ചെന്നിട്ടു ഉള്ള അവസ്ഥ ആലോചിച്ചിട്ട് എനിക്ക് ഒരു വിറയൽ....
ഹരി അത്ഭുതത്തോടെ അവളെ നോക്കി പറഞ്ഞു.ആ പയ്യന്റെ കാര്യത്തിൽ ബോൾഡ് ആയിട്ടു നിന്നവൾ വീട്ടിലെ കാര്യം വന്നപ്പോൾ.......എല്ലാ ധൈര്യവും ചോർന്നു പോയോ ???
ഹരിയേട്ടാ സ്നേഹത്തിന്റെ മുന്നിലെന്നും തോക്കുന്നവരല്ലേ നമ്മൾ.... സ്നേഹിക്കുന്നവരുടെ കണ്ണുനീർ...ഒരിക്കലും നമ്മൾ ആഗ്രഹിക്കില്ലല്ലോ ?
സമയം അങ്ങനെ കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു....ഉച്ചയോടു കൂടി അവർ എറണാകുളം റെയിൽവേ സ്റ്റേഷനറിൽ എത്തി...
ഭക്ഷണം കഴിക്കാനായിട്ടു..അവർ.ഒരു ഹോട്ടലിലോട്ടു നടക്കുമ്പോൾ...ഒരു പ്രായമായ...സ്ത്രീ..ലോട്ടറി ടിക്കറ്റ് ആയിട്ടു ഹരിയുടെ അടുത്തെത്തി...ചോദിച്ചു
മോനെ..ഒരു ടിക്കറ്റ് എടുക്കുവോ ?
ഹരി ആ സ്ത്രീയെ നോക്കി...നന്നായിട്ടു മെലിഞ്ഞിട്ടു ഒരു സ്ത്രീ..ഒരു വെള്ള സാരിയും ബ്ലൗസും ആണ് വേഷം..വല്ലാതെ അവശതയാണ്...ഷീണം അവരുടെ കണ്ണുകളിൽ കാണാം...
ഹരി അവരോടു ചോദിച്ചു...വല്ലതും കഴിച്ചാര്ന്നോ ?
അവർ അമ്പരപ്പോടെ അവനെ നോക്കി..
ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും അവരോടു അങനെ ഒരാൾ ചോദിക്കുന്നത്..
ഇല്ല മോനെ കഴിച്ചില്ല...
വരൂ അവൻ അവരെ വിളിച്ചു...
അയ്യോ അതൊന്നും വേണ്ട മോനെ..ഒരു ടിക്കറ്റ് എടുത്താൽ മതി..
അവർക്കെന്തോ വല്ലാത്ത വീർപ്പുമുട്ടലോടെ പറഞ്ഞു...
ഹരി പതിയെ ആ സ്ത്രീയുടെ തോളിൽ പിടിച്ചു അവരെ ചേർത്ത് നിർത്തി പറഞ്ഞു..
അതെ അമ്മ വേറൊന്നും ചിന്തിക്കേണ്ട..അമ്മയുടെ മകൻ വിളിക്കുന്നതായിട്ടു കരുതിയാ മതി..അപ്പൊ കുഴപ്പമില്ലല്ലോ...ഹരി ചിരിച്ചു...
ആ സ്ത്രീ ഹരിയെ അടിമുടി നോക്കി...അവരുടെ കണ്ണ് നിറഞ്ഞിരുന്നു...
ഹരി അവരുടെ കണ്ണ് തുടച്ചു കൊണ്ട് ഹോട്ടലിനകത്തോട്ടു കയറി...
ഫുഡ് ഓർഡർ ചയ്തു കഴിക്കാൻ തുടങ്ങി...
അവർ ഒത്തിരി കാര്യങ്ങൾ സംസാരിച്ചു...
ആ സ്ത്രീയുടെ മുഖത്തെ സന്തോഷം...
ഹരിക്കും നീനക്കും വല്ലാത്തൊരു സംത്രിപ്തി നൽകി....
ഭക്ഷണം കഴിച്ച ശേഷം കൈകഴുകി കൊണ്ടിരുന്നപ്പോൾ...ആരും കാണാതെ..നീന ഹരിയുടെ..കവിളിൽ ഒരു ഉമ്മ കൊടുത്തു...
അപ്രതീഷമായോണ്ട് അവൻ ഒന്ന് ഞെട്ടി...
അപ്പൊ അവന്റെ ചെവിയിൽ അവൾ പറഞ്ഞു
ഹരികുട്ടാ...നീ എന്‍റെ മുത്താ..
..സോറിട്ടോ കണ്ട്രോൾ ചെയ്യാൻ പറ്റില്ല അതാ....അവൾ ചിരിച്ചോണ്ട് പറഞ്ഞു...
അവർ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി....
ആ സ്ത്രീ അവരോടു പറഞ്ഞു... മക്കളെ
ഒത്തിരി വര്ഷങ്ങള്ക്കു ശേഷമാണു...ഞാൻ ഇത്രയും സന്തോഷിക്കുന്നത്..ഈശ്വരൻ അനുഗ്രഹിക്കട്ടെ...നിങ്ങളെ...
എന്താ അമ്മയുടെ പേര്
വീട്ടിൽ ആരൊക്കെയുണ്ട് ?
ആ സ്ത്രീയുടെ കൈപിടിച്ചോണ്ടു..നീന ചോദിച്ചു ?
സാവിത്രി.....
ഞാനും എന്‍റെ ഭർത്താവും മാത്രമേ ഇപ്പൊ വീട്ടിൽ ഉളൂ..ഒരു മകൻ ഉണ്ടായിരുന്നു.അവന്റെ...കല്യാണം കഴിഞ്ഞപ്പോ...ഭാര്യയും പിള്ളേരുമായിട്ടു...ബാംഗ്ലൂര് ആണ് താമസം...
നിങ്ങളെ കാണാൻ വരില്ലേ ?
നേരത്തെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു...
ഇപ്പൊ വന്നിട്ട്...വന്നിട്ട് ഒരു വര്ഷം കഴിയുന്നു.......കൊച്ചു മക്കളെ കാണാനായിട്ടു ഒരുപാട് കൊതിയുണ്ട്..പക്ഷെ...
അവർ സാരി തലപ്പുകൊണ്ട് കണ്ണ് തുടച്ചു...
എന്‍റെ ഭർത്താവിന്...കാലിനു വയ്യ അതുകൊണ്ടു ജോലിക്കൊന്നും പോകാൻ പറ്റില്ല....
ഞങളുടെ കാര്യങ്ങളൊന്നും അവൻ ഇപ്പൊ
തിരക്കാറില്ല...
ഈ ലോട്ടറി വരുമാനം കൊണ്ട്..പട്ടിണി ഇല്ലാതെ ജീവിക്കുന്നു...
ഹരി ഒരു ആയിരം രൂപ എടുത്തു..അവരുടെ കയ്യിൽ കൊടുത്തു....
അയ്യോ ഇതൊന്നും വേണ്ട മോനെ..ഒത്തിരി സന്തോഷമായീ..ഈ കാലത്തും ഇത്രയും സ്നേഹമുള്ള കുട്ടികളെ കാണാൻ തന്നെ..പ്രയാസമാണ്..എന്‍റെ സ്നേഹവും പ്രാത്ഥനയും എന്നും നിങ്ങളുടെ കൂടെ ഉണ്ട്...
അതൊന്നും പറഞ്ഞാൽ പറ്റില്ല..മേടിക്കണം അല്ലെങ്കിൽ ഞങ്ങൾക്ക് സങ്കടമാകും....
ഹരി അവരുടെ കയ്യിൽ ബലമായിട്ടു കൊടുത്തു....
അവർ പറഞ്ഞു..എന്‍റെ വീട്ടിലോട്ടു ഒരിക്കൽ വരണം കേട്ടോ രണ്ടാളും കൂടി....
പച്ചാളം...പള്ളിയുടെ അടുത്ത് ആണ് വീട് അവിടെ ആരോട് ചോദിച്ചാലും അറിയാം..
ഉറപ്പായിട്ടും..ഒരിക്കൽ ഞങൾ വരും....
അവർ ആ സ്ത്രീയോട് യാത്ര പറഞ്ഞു പിരിഞ്ഞ ശേഷം..KSRTC
ബസ്റ്റാന്റിൽ നിന്ന്...
കട്ടപ്പന സൂപ്പർ ഫാസ്റ്റ് ബസിൽ കയറി...
നീന....ടിക്കറ്റ് എവിടെക്കാ എടുക്കേണ്ടത് ?
പോക്കറ്റിൽ നിന്ന് പൈസ എടുത്തോണ്ട്..അവൻ ചോദിച്ചു ?
ചേട്ടാ രണ്ടു വെള്ളത്തൂവൽ...നീന കണ്ടക്ടർറോട് പറഞ്ഞു.
അവർ രണ്ടുപേരും പതിയെ ഉറക്കത്തിലോട്ടു വഴുതി വീണു....
ഒരു തണുത്ത കാറ്റ്...മുഖത്തോടു വീശിയടിച്ചോപ്പോഴാണ്..ഹരി മെല്ലെ കണ്ണ് തുറന്നതു...ഉറക്കത്തിന്റെ ആലസ്യം..അവനെ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല....അവൻ നീനയെ നോക്കി...അവൾ സുഖമായിട്ടു അവനെ ചാരി ഇരുന്നു ഉറങ്ങുകയാണ്...
അവളുടെ മുഖത്തു പാറി വീണു കിടക്കുന്ന...മുടി മാടിയൊതുക്കി.. അവളുടെ തലയിൽ
മെല്ലെ തഴുകി കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു....
....വീട്ടിലെ കാര്യമോർത്തു...കുറെ വിഷമിക്കുണ്ട്...സ്നേഹിക്കാൻ മാത്രമേ അറിയൂ.....പാവത്തിന് ""
ബസ് ഹൈറേഞ്ച് കയറിക്കൊണ്ടിരിക്കുകയാണ്.
.പുറത്ത കാഴ്‌ചകൾ..ഹരിയുടെ മനസിനെ കുളിരണിയിച്ചു...
മഞ്ഞിൽ പുതച്ചു നിൽക്കുന്ന മലകൾ.ആ മഞ്ഞിനെ തഴുകി തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കാൻ അവന്റെ മനസ്സു കൊതിച്ചു..
കുറച്ചു ദൂരം കഴിഞ്ഞപ്പോ...ബസ് പതിയെ നിർത്തി...
കോടമഞ്ഞു കൊണ്ട്...മുന്നോട്ടു പോകാൻ..
കഴിയാത്ത അവസ്ഥ...
കോടമഞ്ഞു ബസിനുള്ളിൽ പരസ്പരം..കാണാൻ പറ്റാത്ത വിധം മുഴുവൻ പരന്നു...
ഹരി നീനയെ വിളിച്ചുണർത്തി...അവളെയും കൊണ്ട് ബസിനു പുറത്തിറങ്ങി...
നല്ല തണുപ്പുണ്ട്...ചെറുതായിട്ട് ചിതറുന്ന
മഞ്ഞു തുള്ളികളിൽ
പ്രകൃതിയുടെ...പനിനീർ പോലെ...അവരെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു...
അവിടെ ചെറിയൊരു തട്ടുകട ഉണ്ടായിരുന്നു..ഹരി രണ്ടു ചൂട് ചായ മേടിച്ചു..നീനയുടെ കൈയിൽ കൊടുത്തിട്ടു...അവളെയും കൊണ്ട് ഒരു പാറയുടെ മുകളിൽ കയറി ഇരുന്നു..
അവിടെ നിന്ന് അവർ ആ മലകളുടെ ഭംഗി ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു...
ഹരിയേട്ടാ...ഞാൻ എത്ര പ്രാവശ്യം ഇതുവഴി പോയിട്ടുണ്ട്...പക്ഷേ എന്‍റെ നാടിനു ഇത്രയും ഭംഗി
എനിക്ക് തോന്നിയിട്ടില്ല....
ഇവിടെ ഇങ്ങനെയിരുന്നു ചായ കുടിക്കാൻ തന്നെ ഏതു രസമാണ്....പറഞ്ഞറിയിക്കാൻ..കഴിയാത്ത ഒരു സുഖം മനസ്സിന്....
ഹരി അവളോട് പറഞ്ഞു...നീന....
ജീവിതം ഒരു പുഴപോലെ ഒഴുകികൊണ്ടിരിക്കു്ന്നതാണ് എനിക്കിഷ്ട്ടം....എത്ര സങ്കടങ്ങളുണ്ടാകിലും...എല്ലാം അതിലൊഴുകി പൊക്കോളും..കള കള..ശബ്ദത്തോടെ...സന്തോഷമായിട്ടിങ്ങനെ ഒഴുകികൊണ്ടേ ഇരിക്കാം നമുക്കെന്നും...
ഒന്നും മനസിലാകാതെ കണ്ണ് മിഴിച്ചു അവൾ അവനെ നോക്കി....
ബസ് സ്റ്റാർട്ട് ചയ്തു അവർ ഓടി ബസിൽ കയറി....
ഏകദേശം വൈകീട്ടോടെ അവർ...വെള്ളത്തൂവൽ ജംഗ്ഷനിൽ ബസ് ഇറങ്ങി...
വീട് ഇവിടെ അടുത്താനോ നീന... ...?
അല്ല...ഹരിയേട്ടാ കുറച്ചു ഉണ്ട്..ജീപ്പ്നു
പോണം...എപ്പോഴു ജീപ്പ് ഉണ്ട്...
അവർ സംസാരിച്ചോണ്ടു നിൽക്കുമ്പോൾ ഒരു ജീപ്പ് വന്നു...അവർ അതിൽ കയറി...
ജീപ്പ് നീനയുടെ വീടിന്റെ മുന്നിൽ നിർത്തി..അവർ ഇറങ്ങി..
വഴിയിൽ നിന്ന് കുറച്ചു ദൂരെയാണ് വീട്..
നീന കൈ ചൂണ്ടി കാണിച്ചു..
ഹരിയേട്ടാ.. ആ കാണുന്നതാണ് വീട്..
ജീപ്പിനു പൈസ കൊടുത്തിട്ടു അവർ വീട്ടിലോട്ടു നടക്കാൻ തുടങ്ങി..
ഓട് മേഞ്ഞ ചെറിയ ഒരു വീട്...നീന മുന്നിൽ നടക്കാൻ തുടങ്ങി...അവിടെല്ലാം നിരീഷിച്ചു കൊണ്ട് പുറകെ ഹരിയും...
നീനയുടെ അനിയൻ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു....
അവളെ കണ്ട പാടെ അവൻ ഓടി വന്നു...
ചേച്ചി എന്താ തിരിച്ചു പൊന്നെ...ഇതാരാ ?
ഹരിയെ നോക്കികൊണ്ട്‌ അവൻ ചോദിച്ചു..
അതൊക്കെ പറയാം...അപ്പ എന്തിയെടാ..?
അപ്പയും അമ്മയും അകത്തുണ്ട് .അവൻ എന്തോ അർഥം വെച്ച് നോക്കികൊണ്ട്‌ പറഞ്ഞു...
നീനയുടെ നെഞ്ച് പട പട എന്ന് ഇടിക്കാൻ തുടങ്ങി....എല്ലാ ധൈര്യവും ചോർന്നു പോകുന്നപോലെ..
അവൾ നീട്ടി വിളിച്ചു....അപ്പാ....
(തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo