മെമ്മറീസ് ഓഫ് മര്‍ഡര്‍
24th ഡിസംബര്‍ 2016 ,ക്രിസ്തുമസിന്റെ തലേന്നുള്ള രാത്രി
ഫോണിന്റെ റീസിവര്‍ ഫോണിന് അരികിലായി വെച്ചുകൊണ്ട് അവള് മുന്‍വശത്തെ ഡോറിന്റെ അടുത്തേയ്ക്ക് നടന്നു .ഡോറിന്റെ പീപ്പ് ഹോളിലൂടെ നോക്കിയ അവള് ,വീടിന് പുറത്ത് വന്നു നിന്ന രണ്ടു കാറുകളില്‍ നിന്ന് കുറച്ചുപേര്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു.അവള് പേടിച്ചുകൊണ്ട് അതില്‍ നിന്ന് കണ്ണുകളെടുത്തു.
-----------
ഇന്ന്
ഇന്ന്
മുട്ടുകുത്തി പള്ളിയ്ക്കകത്തെ മേശയില്‍ തലകുനിച്ചു കൊണ്ട് ചെറിയൊരു തേങ്ങലോടെ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ തോളിലൊരു കരസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കി .
“ആര് യു ഓള് റൈറ്റ് സണ്‍ ? “ പ്രസന്ന വദനനായ ഒരു ഫാദര്‍ അയാളോട് ചോദിച്ചു .കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ ഓക്കെയാണെന്ന് തലയാട്ടിക്കൊണ്ട് പറഞ്ഞു
“ഞാന്‍ റോയി ….പള്ളി വികാരിയാണ് “ ഫാദര്‍ സ്വയം പരിചയപ്പെടുത്തി .അയാള്‍ അത് ശ്രെദ്ധിക്കാതെ അള്‍ത്താരയുടെ സമീപത്തായി ചുമരില്‍ തൂക്കിയിരുന്ന ക്രൂശിലേറ്റിയ ജീസസ്സിന്റെ ഫോട്ടോയില്‍ നോക്കിയിരുന്നു .ഫാദര്‍ വീണ്ടും അയാളുടെ തോളില്‍ തട്ടി
“ഫാദര്‍ നമ്മള് ചെയ്യ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ നമ്മുടെ പ്രിയപ്പെട്ടവര്ക്കാണോ ലഭിക്കുക ?….അതോ നമ്മുക്കോ ? ” കലങ്ങിയ കണ്ണുകളോടെ അയാള്‍ ഫാദറിനോട് ചോദിച്ചു.അയാളുടെ ആ ചോദ്യത്തിന് ഫാദര്‍ ഒന്നു ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല
“ഫാദര്‍ എനിയ്ക്ക് ഒരുപാട് പേരെ കൊല്ലേണ്ടി വന്നിട്ടുണ്ട് അതില്‍ ചിലതിന് കാരണങ്ങള്‍ ഉണ്ട്...മറ്റുചിലത് കാരണങ്ങള്‍ ഇല്ലാതെയും ...ചിലതിന് ശരികള്‍ ഉണ്ടായിരുന്നു ...മറ്റുചിലത് ശരികള്‍ക്കായി ചെയ്യേണ്ടിവന്നു …..എനിയ്ക്കറിയില്ല ഫാദര്‍ എന്റെ ശരികളെല്ലാം ശരികളായിരുന്നോ അതോ തെറ്റായിരുന്നോ എന്ന് “
“ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിയ്ക്കുമെന്ന് സത്യമായി നിന്നോട് പറയുന്നു ലൂക്കോസിന്റെ സുവിശേഷം ഇരുപതിമൂന്നാം അദ്ധ്യായം നാല്‍പ്പത്തിമൂന്നാം വാക്യം “ ഫാദര്‍ ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു.അയാള്‍ ഫാദര്‍ പറഞ്ഞത് മനസ്സിലായില്ല എന്ന രീതിയില്‍ തലയാട്ടി .ഫാദര്‍ തുടര്‍ന്നു
“ജീസസ്സിന്റെ ക്രൂശുമരണത്തിന്റെ സമയത്ത് രണ്ട് കള്ളന്മാരേയും ജീസസ്സിന്റെ വലതും ഇടുതുമായി ക്രൂശിലേറ്റിയിരുന്നു .അതിലൊരു കള്ളന് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞപ്പോള്‍ ജീസസ്സ് ആ കള്ളനോട് പറഞ്ഞതാണ് ആ വാക്യങ്ങള്‍...മാനസാന്തരപ്പെട്ട ഒരു ഹൃദയമുണ്ടെങ്കില്‍ നിന്റെ പാപങ്ങളും മോചിക്കപ്പെടും “ അയാള്‍ തലയാട്ടിക്കൊണ്ട് വീണ്ടും അള്‍ത്താരയുടെ സമിപമുള്ള ജീസസ്സിന്റെ ഫോട്ടോയിലെയ്ക്ക് നോക്കി

“ഫാദര്‍ ...അവര്‍ എന്നെ തേടി വരും മുന്നേ എനിയ്ക്ക് ഒന്ന് കുമ്പസാരിക്കണം “
---------------------
1st ജനുവരി 2017
1st ജനുവരി 2017
പകുതിയോളം നുണഞ്ഞ മദ്യക്കുപ്പിയില്‍ നിന്നും വീണ്ടും ഗ്ലാസിലെയ്ക്ക് ലഹരി പകര്‍ന്നുകൊണ്ടിരിക്കുന്ന ആ മൂന്നുപേരുടെ ഇടയിലേയ്ക്ക് അയാള്‍ നടന്നുവന്നു.
“ഇതിലാരാണ് സ്പാനര്‍ ഷിബു “ ആ മൂന്നുപ്പേരോടായി അയാള്‍ ചോദിച്ചു
“ഞാനാ ...എന്താ കാര്യം “ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് വായിലേക്ക് എത്തിച്ച് വിരല്‍കൊണ്ട് നാരങ്ങ അച്ചാറില്‍ ഒന്ന് തൊട്ടു വായില്‍ വെച്ചുകൊണ്ട് ഷിബു മറുപടി നല്കി
“ഒരു ക്വട്ടേഷന്‍ ഉണ്ട് ….ഷിബു എടുക്കുമോ എന്നറിയാനാണ് “
“ഷിബു എല്ലാതും എടുക്കും ….കയ്യിനാണെങ്കില് അമ്പത് ഉറുപ്പിയ …..കാലുകള്‍ ആണെങ്കില്‍ ഒരു ഉറുപ്പിയ വരും ….ഇനി ആളെ തട്ടാന്‍ ആണെങ്കില്‍ രണ്ട് ഉറുപ്പിയ വരും GST അടക്കമുള്ള ചാര്‍ജാണ് ...ഒരു വില പേശല്‍ ഷിബുന് ഇഷ്ടവുമില്ല “ ഗ്ലാസിലേയ്ക്ക് വീണ്ടും മദ്യം ഒഴിച്ചുകൊണ്ട് ഷിബു അയാളോട് പറഞ്ഞു
“ആളെ തട്ടണം ...കാശോരു പ്രശ്നമല്ല ...സംഗതി നടക്കണം “
“ഷിബു ഏറ്റെടുത്ത ക്വട്ടേഷന്‍ ഇന്നേവരെ പാളിയട്ടില്ല സാറെ …..ഫോട്ടോ ഉണ്ടോ തട്ടേണ്ട ആളുടെ ? “
“ഉണ്ട് “ അയാള്‍ പോക്കറ്റില്‍ നിന്നൊരു ഫോട്ടോ എടുത്ത് അയാളെ കാണിച്ചു.ഫോട്ടോയില്‍ നോക്കിയ ഷിബു അതിലെ മുഖം കണ്ടപ്പോള്‍ ഒന്ന് നടുങ്ങി .
“സാറ് ആരാ ? ഒന്ന് പോയേ ഷിബു ഈ ക്വട്ടേഷന്‍ എടുക്കുന്നില്ല “ തന്റെ കൂടെയുള്ളവരോട് കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിക്കുകയും ഫോട്ടോ അയാളുടെ കയ്യിലേയ്ക്ക് തിരിച്ച് കൊടുക്കുകയും ചെയ്തു
“അതെന്താ ഷിബു ഈ ക്വട്ടേഷന്‍ എടുക്കാത്തെ ? “ അയാള്‍ ഷിബുവിനോട് ചോദിച്ചു
“ടാ അണ്ണന് ഈ ക്വട്ടേഷന്‍ എടുക്കുന്നില്ലെന്ന് പറഞ്ഞില്ലേ ...സ്ഥലം കാലിയാക്കാന്‍ നോക്ക് “ ഷിബുവിന്റെ കൂടെയുള്ള ഒരുത്തന് അയാളുടെ തോള്ളില്‍ തള്ളികൊണ്ട് പറഞ്ഞു
“അത് ഷിബു പറയട്ടെ “ അയാള്‍ ഷിബുവിനെ നോക്കികൊണ്ട് പറഞ്ഞു
“നിന്നോട് കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലേ “ ഷിബുവിന്റെ കൂടെയുള്ളവന് വീണ്ടും അയാളെ തള്ളനായി നോക്കിയതും അയാളുടെ കൈവെള്ളയിലൂടെ ഒരു ചങ്ങലയുടെ അറ്റത്തായി കത്തിപോലെ തോന്നുന്ന ഒരായുധം ഒഴുകി വരുകയും തള്ളാനായി വന്നവന്റെ കഴുത്തിലൂടെ ആഴത്തിലൊരു വര വരച്ചുകൊണ്ട് കടന്നുപോവുകയും ചെയ്തു .ഷിബുവിന്റെ കൂടെ ഉണ്ടായിരുന്ന മറ്റെയാള്‍ ആ രംഗം കണ്ട് ഗ്ലാസ്സ് നിലത്തിട്ട് ഓട്ടവും കഴിഞ്ഞിരുന്നു അപ്പോള്‍ .ഭയന്ന് നില്ക്കുന്ന ഷിബുവിന്റെ അടുത്തേയ്ക്ക് അയാള്‍ നടന്നുവന്നു ഷിബു ഓടാന്‍ നോക്കിയതും .അയാള്‍ കയ്യിലുണ്ടായിരുന്ന ആയുധം ഷിബുവിന്റെ കഴുത്തിലെയ്ക്ക് വീശി .അതിന്റെ ചങ്ങല ഷിബുവിന്റെ കഴുത്തിലെയ്ക്ക് ചുറ്റപ്പെട്ടു .ആയുധത്തിന്റെ മറ്റെവശത്തുള്ള കത്തി ഷിബുവിന്റെ കഴുത്തില്‍ വെച്ചുകൊണ്ട് അയാള്‍ പറഞ്ഞു
“ഷിബു ചോദിച്ചില്ലേ ഞാന്‍ ആരാണ് എന്ന് ..കേട്ടോ ദ ഫ്യു ദ ഫിയര്‍ലെസ്സ് ….ചിലര്‍ എന്നെ ഗോസ്റ്റ് വിളിക്കും ….അതില്‍ അല്പം കാര്യവും ഉണ്ടെന്ന് കൂട്ടിക്കോ ഷിബു...ഇനി പറ ആ ഫോട്ടോയില്‍ കണ്ടയാളെ ഷിബു അറിയില്ലേ “
ഷിബു അറിയുമെന്ന് തലയാട്ടി
“ആര്‍ക്ക് വേണ്ടി?….. പേര് മാത്രം “ ചങ്ങല ഒന്നുകൂടി മുറുക്കികൊണ്ട് അയാള്‍ ചോദിച്ചു.ഷിബു വളരെ കഷ്ടപ്പെട്ട് എന്തോ ഒന്ന് പറയുകയും ഷിബു മുഴുവനാക്കിയതും അയാളുടെ കത്തി ഷിബുവിന്റെ കഴുത്തിലൂടെ ഇറങ്ങിയതും ഒരുമിച്ചായിരുന്നു

(സമയക്കുറവ് കാരണം ഈ കഥ നിറുത്തി വെയ്ക്കേണ്ടി വന്നിരുന്നു .തുടര്‍ക്കഥ ആയതുകൊണ്ട് വായിക്കുമ്പോള്‍ തുടര്‍ച്ച കിട്ടുന്നില്ലയെന്ന് പലരും പറഞ്ഞിരുന്നു .ഈ കഥ ഇപ്പോള്‍ മുഴുവനായി കഴിഞ്ഞിരിക്കുന്നു ..ആര്‍ക്കെങ്കിലും ഈ കഥ ആവശ്യം ഉണ്ടെങ്കില്‍ ഇന്‍ബോക്സ് ചെയ്താല്‍ തരാവുന്നതാണ് ..എല്ലാവര്ക്കും നന്ദി )
Lijin

Please send me the full story
ReplyDelete