എന്റെ പെണ്ണ്
============
============
''ഇക്കാ... ഇക്കോയ്... ഇങ്ങക്കിന്നോട് എത്രക്ക് ഇഷ്ടണ്ട്..?''
പെണ്ണ് തുടങ്ങി. ദിവസത്തിലൊരു പ്രാവശ്യേലും എന്റെ നെഞ്ചിൽ കിടന്ന് രോമം വലിച്ച് വേദനിപ്പിച്ച് ഈ സ്നേഹത്തെ കുറിച്ച് ചോദിച്ചില്ലേൽ ഓൾക്ക് ഒരു സമാധാനോണ്ടാവില്ല.
എന്നും ഒരേ ചോദ്യം ഓൾക്ക് ചോദിക്കാം...
ഒരേ ഉത്തരം കൊടുത്താൽ ഓൾടെ മുഖം ചുവന്ന് തുടുക്കും..
പടച്ചോനേ ഇന്നെന്ത് മറുപടിയാപ്പൊ കൊടുക്കാന്ന് കണ്ണ് മിഴിച്ച് കിടന്ന് ആലോചിക്കുമ്പോഴാണ് രോമം പിടിച്ച് ശക്തിയായി വലിച്ചത്...

''എന്താ.. പെണ്ണേ.... നീയ് ഈ കാണിക്കുന്നേ...? വേദനിക്ക്ണ്ണ്ട് പോത്തേ...''
''ഇങ്ങളോട് ഞാൻ ചോയ്ച്ചത് ഇങ്ങള് കേട്ടില്ലേ...''
''കേട്ടു ന്റെ പാത്തൂ... ദിവസോം നീയ് ഈ സ്നേഹത്തെ ഇങ്ങനെ അളക്കാൻ തുടങ്ങിയാൽ ഞാനെന്തു ചെയ്യാനാ ന്റെ ഉണ്ടക്കണ്ണീ...
ഈ സ്നേഹോന്ന് പറീണ സാധനം നാഴി കൊണ്ടോ നാരായം കൊണ്ടോ പറ കൊണ്ടോ അളന്ന് തിട്ടപ്പെടുത്താൻ പറ്റ്ണ ഒന്നാണേൽ എത്ര എളുപ്പാർന്നു...''
''ഹും... ഇങ്ങളെ കോമഡി കേൾക്കാൻ ചോയ്ച്ചതല്ല ഞാൻ... അല്ലേലും നിക്കറിയും...''
''എന്ത് അറിയും...?''
''ഇങ്ങക്കിന്നോടിപ്പോ ആ പഴേ സ്നേഹോന്നില്ലാന്ന്...''
''ഹ ഹ ഹ... ഇതാണ് ശരിക്കും കോമഡി...
ന്റെ പാത്തോ... നീയിന്റെ പെണ്ണായി എന്റെ മനസ്സിന്റെ കിളിവാതിലിന്റെ പടി കടന്ന് വലതു കാൽ വെച്ച് കേറി വന്നിട്ട് കൊല്ലം രണ്ടായി... ല്ലേ..?''
''ഉം..''
''എന്താ അന്റെ മൂളലിനൊരു ശക്തി ഇല്ലാത്തേ... ഒന്നമർത്തി മൂള് പെണ്ണേ...''
''അതെ.. രണ്ട് കൊല്ലവും രണ്ട് മാസവും പത്ത് ദിവസും ആയി...''
''ആണല്ലോ...? ഇന്നുവരെ ഇന്റെ പാത്തൂനെ ഈ ഇക്ക കരയിപ്പിച്ചിട്ടുണ്ടോ...? നിന്റെ ഈ വെളുത്തു തുടുത്ത മുഖം ചുവന്ന് തുടുക്കുന്നത് കാണാൻ കൊതിയാവുമ്പോൾ തമാശക്ക് എന്തേലൊക്കെ പറയൂന്നല്ലാതെ... അന്റെ മനസ്സിനെ മുറിവേൽക്കുന്ന തരത്തിൽ എന്തേലും ഇക്ക പറഞ്ഞിട്ടുണ്ടോ..? പറയ് പെണ്ണേ...?''
''ഇല്ല... ഇക്കാ...''
''അനക്കറിയോ പെണ്ണേ... അന്നെയിങ്ങനെ എന്റെ മാറിലേക്ക് ചേർത്തിക്കിടത്തുമ്പോൾ ഈ ലോകം തന്നെ കീഴടക്കിയ അനുഭൂതിയാണ് നിക്ക്... ഇന്റെ കുപ്പായടാത്ത നെഞ്ചില് കിടന്ന് നീയ് ഈ കാണിക്കുന്ന കോപ്രോയങ്ങളുണ്ടല്ലോ... അതാണ് പെണ്ണേ ഇന്റെ സുഖവും സന്തോഷവും... അനക്ക് ദേഷ്യം പിടിക്കുമ്പോൾ ഇന്റെ ചെവി പിടിച്ച് ഇയ്യ് തിരുമ്മി ചുവപ്പിക്കാറില്ലേ ...
അതാണ് പെണ്ണേ ഈ ഭൂമിയിലെ എന്റെ ഏറ്റവും വിലയേറിയ സ്നേഹത്തിൻ സമ്മാനം...
ന്റെ പാത്തൂ... അന്നെ കണി കണ്ട് കിടക്കപ്പായേന്ന് എണീക്കുമ്പോ ഉള്ള സുഖണ്ടല്ലോ... അതൊന്നും എത്ര വർണ്ണിച്ചാലും മതിയാവാത്തൊരു സേനഹക്കൂട്ടാണ്...

ഇന്ന് വരെ അനക്ക് ആവശ്യള്ളതെല്ലാം ഇയ് പറയാതെ തന്നെ ഈ ഇക്ക കൊണ്ട് വന്ന് തരണില്ലേ.... അതാണ് മോളേ ഈ ഇക്കാടെ അന്നോടുള്ള സ്നേഹത്തിൻ കടപ്പാട്....
ഇയ്യ് പറയാറില്ലേ പാത്തൂ... നമുക്കെന്താ ഇക്കാ കുട്ടികളുണ്ടാവാത്തേന്ന്...?
സത്യം പറയാല്ലോ...,ഇയ്യ് കുട്ടീടെ കാര്യം പറയുമ്പൊഴേക്കും എന്റെ നെഞ്ച് കലങ്ങും... കാരണം നമ്മുടെ ഇടയിലേക്ക് ഒരു കുട്ടി കൂടി വന്നാല് ഇന്റെ കുറുമ്പി പാത്തൂനെ നിക്ക് നഷ്ടാവോന്നുള്ള പേടി കൊണ്ടാ പെണ്ണേ... കാരണം ഇന്റെ കുട്ടിയും, ഉമ്മയും, ഉപ്പയും, ഭാര്യയും, പെങ്ങളും, കൂട്ടുകാരിയും, കാമുകിയും എല്ലാം നീയാണ് പെണ്ണേ...

ആരോരൂല്ലാത്ത ഇന്റെ ജീവിതത്തിലേക്ക് ഇയ്യ് കടന്നു വരാൻ കാണിച്ച ഈ ധെെര്യോണ്ടല്ലോ പെണ്ണേ....
ആ ധെെര്യമാണ് പാത്തൂ ഇക്കാടെ വിജയം...
അന്നെ ചേർത്തുപിടിച്ച് കടപ്പുറത്തൂടി നടന്നു പോവുമ്പോൾ തിരയെ ചുംബിച്ച് മടങ്ങുന്ന തിരമാല പോലും നമ്മുടെ ഈ സ്നേഹം കണ്ട് അസൂയപ്പെടാറുണ്ടെന്ന് ഇയ്യന്നെല്ലെ പെണ്ണേ ഇന്നോട് പറയാറ്...

നിലാവുള്ള രാത്രീല് മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ സ്വകാര്യം പറയുന്നത് നമ്മുടെ
പരിധിയും പരിമിതികളുമില്ലാത്ത സ്നേഹത്തെക്കുറിച്ചാണെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കാറില്ലെ പെണ്ണേ നമ്മള്...
പരിധിയും പരിമിതികളുമില്ലാത്ത സ്നേഹത്തെക്കുറിച്ചാണെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കാറില്ലെ പെണ്ണേ നമ്മള്...
അങ്ങനേയുള്ള അന്റെ ഇക്കാക്ക് ഈ ഉണ്ടക്കണ്ണി പാത്തൂനോട് സ്നേഹം കുറയുന്നുണ്ട് ന്ന് പറഞ്ഞത് വെർതെയല്ലേ പോത്തേ...''
എല്ലാം ഒരൊഴുക്കോടെ പറഞ്ഞു കഴിഞ്ഞ് അവസാനം ആ പോത്തേ എന്നുള്ള വിളി കേട്ടപ്പോൾ ഇന്റെ പാത്തൂന്റെ മുഖത്തിന് പതിനാലാം രാവിന്റെ മൊഞ്ചായിരുന്നു...
ആ ഉണ്ടക്കണ്ണുകൾക്ക് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേക്കാൾ
തിളക്കമായിരുന്നു...
ആ ഉണ്ടക്കണ്ണുകൾക്ക് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേക്കാൾ
തിളക്കമായിരുന്നു...
ആ ചുണ്ടുകളിൽ നിന്നു വിരിഞ്ഞ പുഞ്ചിരിക്ക് പനനീർ പൂവിന്റെ നെെർമല്യമായിരുന്നു...
എല്ലാത്തിനും അവസാനം കെട്ടിപ്പിടിച്ച് ഓളുടെ നെറ്റിയിലൊരു ചുംബനം കൂടി കൊടുത്തപ്പോൾ ആകാശവും ഭൂമിയും അതിലുള്ള എല്ലാ ജീവജാലങ്ങളും കോടാനുകോടി നക്ഷത്രങ്ങൾ പോലും ഞങ്ങളുടെ സ്നേഹത്തിനു മുന്നിൽ മിഴികൾ കൂമ്പി...
എല്ലാത്തിനും അവസാനം കെട്ടിപ്പിടിച്ച് ഓളുടെ നെറ്റിയിലൊരു ചുംബനം കൂടി കൊടുത്തപ്പോൾ ആകാശവും ഭൂമിയും അതിലുള്ള എല്ലാ ജീവജാലങ്ങളും കോടാനുകോടി നക്ഷത്രങ്ങൾ പോലും ഞങ്ങളുടെ സ്നേഹത്തിനു മുന്നിൽ മിഴികൾ കൂമ്പി...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക