ഞാൻ
----------
----------
ഞാൻ, എന്റെ പേര്...
അല്ലെങ്കിൽ വേണ്ട.. ഞാനിങ്ങനൊക്കെ എഴുതി എന്നറിഞ്ഞാൽ'അമ്മ തല്ലും. ഞാനൊരു പെൺകുട്ടിയാണ്. എനിക്കൊരു അനിയനുണ്ട്. പക്ഷെ എന്റച്ഛനല്ല അവന്റെ അച്ഛൻ. അമ്മയ്ക്കെന്നോട് വെറുപ്പാണ്. കാരണം അമ്മക്കെന്റെ അച്ഛനെ ഇഷ്ടമല്ലായിരുന്നു. അച്ഛൻ എന്നെ കിട്ടാൻ വേണ്ടി ഒത്തിരി പാടുപെട്ടു. 'അമ്മ കൊടുത്തില്ല.. അച്ഛൻ ഒരു മുഴം കയറിൽ ആടിക്കളിക്കുന്നതും ഞാൻ കണ്ടു. എനിക്കപ്പോ കരച്ചിൽ വന്നില്ല. ഒരുപാടു സങ്കടം വരുമ്പോ എന്താണ് എന്ന് അറിയില്ല.. കരച്ചിൽ വരില്ല. എന്റെ പുതിയ അച്ഛനും പാവമാണ്. എനിക്കൊത്തിരി കളിപ്പാട്ടങ്ങളും ക്രയോണും ഡ്രോയിങ് ബുക്കും പിന്നൊരു ഡയറിയും വാങ്ങിത്തന്നിട്ടുണ്ട്. എനിക്ക് ചിത്രം വരക്കാൻ ഒത്തിരി ഇഷ്ടമാണ്. ഒരുദിവസം മഞ്ഞ റോസിൽ ഇരിക്കുന്ന ഒരു നീല പൂമ്പാറ്റയെ ഞാൻ വരച്ചു. അത് അനിയനൊത്തിരി ഇഷ്ടമായി. 'അമ്മ അത് വലിച്ചു കീറി കളഞ്ഞു. പിന്നെ ഞാൻ വരച്ചിട്ടില്ല. നിറങ്ങൾ കാണുമ്പോ കൊതി തോന്നും. പക്ഷെ എനിക്ക് പേടിയാണ്. അനിയനൊരിക്കൽ ഒരു വട്ടവും രണ്ടു മൂന്നു വരയും വരച്ചപ്പോൾ'അമ്മ അവനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു.. അപ്പൊ എനിക്ക് സങ്കടം വന്നു. പിന്നെ പുതിയ അച്ഛൻ തന്ന ഡയറിയിൽ ഞാനൊരു കുഞ്ഞു കഥയെഴുതി.. ഒന്നും വേണ്ട പഠിത്തം മാത്രം മതിയെന്ന് അപ്പോഴും 'അമ്മ പറഞ്ഞു. സത്യം പറയട്ടെ പഠിച്ചു പഠിച്ചു മടുത്തു. ഇപ്പൊ ബുക്ക് കാണുമ്പോളെക്കും ദേഷ്യം വരും. 'അമ്മ എന്തിനാ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്? അറിയില്ല.. അച്ഛനുണ്ടായ അസുരവിത്താണത്രെ ഞാൻ.. അതെന്റെ തെറ്റാണോ? 'അമ്മ എന്തോ പറഞ്ഞതുകൊണ്ട് ചെറിയച്ഛനും ഇപ്പൊ എന്റടുത്തേക്കു വരാറില്ല.. എന്നെ കാണുമ്പോ ഒന്ന് ചിരിക്കും.. അനിയൻ ഡാൻസ് ക്ലാസ്സിനും ട്യൂഷനും ഒക്കെ പോകുന്നുണ്ട്. അവനു വേറെ കൂട്ടുകാരുണ്ട്. എനിക്ക് മാത്രം ആരുമില്ല. ആരും മിണ്ടാത്ത ഈ വീട്ടിൽ ഞാനെന്തിനാ? ഞാൻ പോകുവാണേ... എങ്ങോട്ടാണന്ന് അറിയില്ല.. പൂക്കളും പൂമ്പാറ്റയും സ്നേഹമുള്ള അമ്മമാരും ഒക്കെയുള്ള നാട് തേടി.. നിങ്ങൾ എന്റെ അമ്മയോട് എപ്പോഴെങ്കിലും പറയണം എനിക്കെല്ലാവരെയും ഇഷ്ടമായിരുന്നുവെന്ന്. എന്ന് സ്വന്തം ...

Uma

സ്വന്തം അനുഭവം ആണോ
ReplyDelete