"ബെഡ്റൂമിലേക്കു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയോട് ചെയ്തതു.."
ഓൺലൈൻ പത്രത്തിന്റെ ഈ തലക്കെട്ടു വായിച്ചപ്പൊൾ മനസ്സിലൂടൊരുപാട് കാര്യങ്ങൾ കടന്നുപോയി..
ഓൺലൈൻ പത്രത്തിന്റെ ഈ തലക്കെട്ടു വായിച്ചപ്പൊൾ മനസ്സിലൂടൊരുപാട് കാര്യങ്ങൾ കടന്നുപോയി..
ബാക്കിവായിക്കണേൽ ലിങ്ക് ഓപ്പൺ ചെയ്യണം..
അറിയാഞ്ഞിട്ടാണെൽ ഒരു മനസ്സമാധാനോമില്ല..
വീട്ടമ്മയെ മോഷ്ടാവ് പീഡിപ്പിച്ചു കാണുമോ അതോ പീഡന ശ്രമത്തിനിടയിൽ മോഷ്ടാവിന്റെ 'ശുഷ്കാന്തി'ക്കു വെട്ടേറ്റു കാണുമോ എന്നുതുടങ്ങി ഒരായിരം ചോദ്യങ്ങൾ മനസ്സിലൂടെ കടന്നുപോയി..
ഇതിപ്പൊ ഇവന്മാരുടെ സ്‌ഥിരം സ്വഭാവമാണെന്നേ..
ഇന്നലെക്കണ്ട വാർത്ത..
"മീൻവെട്ടിക്കൊണ്ടിരുന്ന വീട്ടമ്മയുടെ അരികിലിരുന്ന പൂച്ച കാണിച്ചത് എന്താണെന്നറിയണോ" എന്നുള്ള തലക്കെട്ടു കണ്ടപ്പൊ വെറുതെ ലിങ്ക് തുറന്നു..
"മീൻവെട്ടിക്കൊണ്ടിരുന്ന വീട്ടമ്മയുടെ അരികിലിരുന്ന പൂച്ച കാണിച്ചത് എന്താണെന്നറിയണോ" എന്നുള്ള തലക്കെട്ടു കണ്ടപ്പൊ വെറുതെ ലിങ്ക് തുറന്നു..
ഉള്ളി തൊലിച്ചത് പോലായി ശരിക്കും..
അകത്തൊന്നുമില്ലാരുന്നു..
അകത്തൊന്നുമില്ലാരുന്നു..
'ചട്ടിയിലുണ്ടായിരുന്ന മീനുകളിലൊരെണ്ണം കടിച്ചെടുത്തോണ്ടു പൂച്ചയോടിക്കളഞ്ഞു' എന്നായിരുന്നു ബാക്കി വാർത്ത..
എന്നാപ്പിന്നെ അതാദ്യമേ പറഞ്ഞൂടെ..
ഇതു വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ടു ഓരോരുത്തന്മാർ ഇറങ്ങിക്കോളും..
ഇതു വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ടു ഓരോരുത്തന്മാർ ഇറങ്ങിക്കോളും..
ഇതിന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലാന്നേ..
പണ്ടു മനോരമയും മംഗളവുമൊക്കെ പതിവായി വായിച്ചിരുന്നവർക്കോർമ്മ കാണും..
ഓരോആഴ്ചയിലെയും നോവലുകൾ അവസാനിക്കുന്നത് അത്രക്കും ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാവും..
"പെട്ടെന്നു അയാളവന്റെ നേർക്കു വെടിയുതിർത്തു" (തുടരും...)
ശൊ അടുത്താഴ്ച വരെ വെടി കൊണ്ടൊ ഇല്ലേയെന്നു പോലും അറിയാനൊക്കില്ല..
എന്നാലടുത്ത ലക്കത്തിൽ നല്ല രസാവും..
"പക്ഷേ തോക്കിലൊരൊറ്റ വെടിയുണ്ട പോലും ബാക്കിയില്ലായിരുന്നു.."
"പക്ഷേ തോക്കിലൊരൊറ്റ വെടിയുണ്ട പോലും ബാക്കിയില്ലായിരുന്നു.."
ഇതുപൊലെ ഉണ്ടയില്ലാവെടി പൊട്ടിച്ചു ആളുകളെ മണ്ടന്മാരാക്കാനും കുറേപ്പേർ..
അതിനു തലവച്ചു കൊടുക്കാൻ എന്നെപോലെ ചിലരും..
അതിനു തലവച്ചു കൊടുക്കാൻ എന്നെപോലെ ചിലരും..
ഇതു വായിക്കുമ്പോഴും നിങ്ങളാലോചിക്കുന്നതു വീട്ടമ്മയെമോഷ്ടാവെന്ത് ചെയ്തുന്നല്ലേ..
ഹിഹി..
ഒന്നും ചെയ്‌തില്ല...
ഒന്നും ചെയ്‌തില്ല...
"കൂർക്കം വലിച്ചുറങ്ങുകയാരുന്ന മധ്യവയസ്കയുടെ കാലിൽ കിടന്ന പാദസരം ഊരിയെടുത്തോണ്ടു മോഷ്ടാവ് രക്ഷപ്പെട്ടു" എന്നായിരുന്നു വാർത്ത..
വീട്ടമ്മ എന്നൊക്കെ കണ്ടപ്പൊ ഒരു മുപ്പതു വയസ്സു ഒക്കെ മാത്രേയുള്ളൂന്നും കള്ളനവരെ എന്താവും ചെയ്യുകയെന്നുമുള്ള നമ്മുടെ മുൻ വിധികളെ മുതലെടുക്കുകയാണ് ഇവർ ചെയുന്നത്..
ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല..
സ്വന്തം വീട്ടിലെ പത്തായം മോഷണം പോയാലും അതറിയാൻ ശ്രമിക്കാതെ അയല്പക്കത്തെ വീട്ടിൽനിന്നു ഒരുപറ നെല്ല് പോയിട്ടുണ്ടോ എന്നറിയാനുള്ള കൗതുകത്തിലാണ് നമ്മളിൽ പലരും.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക