Slider

ഒരു വെറും മനുഷ്യന്റെ സ്മാരകം (ഗദ്യ കവിത)

0

ഒരു വെറും മനുഷ്യന്റെ സ്മാരകം (ഗദ്യ കവിത)
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ ´´´´´´´´´´´´´´´´
ഇത്
എന്റെ ശബ്ദമാണ്
ഇതിൽ കാരുണ്യമാണ് നിറച്ചിരിക്കുന്നത് 
അഹങ്കാരമല്ല.
ഇത്
എന്റെ സ്വത്വമാണ്
ഇതിൽ സൗഹൃദത്തിന്റെ
സ്പന്ദനങ്ങൾ നിനക്ക് കേൾക്കാം
കാതോർക്കുക.
ഇത്
എന്റെ സ്നേഹമാണ്
നിനക്ക് വേണ്ടി ഞാൻ ഒഴുക്കിയ
രക്തത്തിന്റെ
ഇളം ചൂട് അനുഭവിച്ചറിയാം
ഒന്ന് തൊട്ടു നോക്കൂ...
ഒരിക്കൽ
പിന്നിലാക്കി
ഞാൻ
ഉപേക്ഷിച്ചു പോയ
എന്റെ
അടയാള ശിലയാണിത്.
ഇതിൽ ഒരു മതത്തിന്റെ പേരും
കൊത്തിവച്ചിട്ടില്ല.
ഇതിൽ
ഒരു നിറവും പൂശിയിട്ടില്ല
ഇതിന് കാലത്തിന്റെ രൂപമാണ്..
പച്ച മനുഷ്യന്റെ ഭാവമാണ്...
--------------------------------------------
Sai Sankar
സായ് ശങ്കർ, തൃശൂർ.
×××××××××+++++++++××××××
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo