Slider

വെറുതെ. .. മോഹങ്ങൾ...

0

വെറുതെ. .. മോഹങ്ങൾ...
നെല്ലോലമേലൂഞ്ഞാലാടും
മിന്നാമിന്നിക്കുണ്ടൊരു മോഹം
ഈ രാവു പുലരുംമുന്നേ
ചെമ്പ്ളാവുപാടംവിളകൊയ്യേണം..
പാറിപ്പറന്നവളങ്ങാ മോഹത്തിൽ
കതിർപുൽകാനായ്..
എല്ലാം മറന്നൊരുനേരംചുണ്ടിൽ
ചെറുപാട്ടും മൂളി....
ഇത്തിരി വെട്ടത്തിൽ
കനവുകൾകതിരായി
ചിരിവിടരുംമുന്നേവന്നൊരു
കുയിലവളെ തിന്നുപറന്നു..
കുന്നോളംസ്വപ്നങ്ങൾ
വിളക്കേറ്റിയപൊൻവെട്ടങ്ങൾ
രാവുനിളെ പാറിനടക്കുന്നിന്നും
ആ പാടവരമ്പിൽ
മോഹങ്ങൾ...പാഴ്മോഹങ്ങൾ
നിലയില്ലാനീർക്കയങ്ങൾ
ഒരിക്കലും നടക്കാത്ത
കിനാവള്ളിക്കൂടാരങ്ങൾ.
മഞ്ഞിന്റെയീറൻ തോപ്പിൽ
വേദനയുടെയീണംപോലെ
പാതിരാക്കാറ്റിൽതെളിയും
എണ്ണമറ്റ രാവിളക്കുകൾ...
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo