"തട്ടുകടയിലെ സുന്ദരിമാര്‍ "
അവധികഴിഞ്ഞു മടക്കയത്രക്കായി കച്ചകെട്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍,വിമാനം കാത്തു നില്‍ക്കുന്ന ഉച്ചസമയം
വിമാനം വിടുവാന്‍ ഇനിയുമേറെ സമയം ബാക്കിയുള്ളതിനാല്‍ , ടെര്‍മിനലിനകത്ത്
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നേരം,
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നേരം,
വിശപ്പിന്‍റെ വിളി ഇന്കുലാബ് പോല്‍ ആമാശയത്തില്‍ മുഴങ്ങുന്നു, രാവിലെ കഴിച്ച രണ്ട് ദോശയുടെ വാലിഡിറ്റി കഴിഞ്ഞെന്നു സാരം...........
അപ്പോഴാണു കണ്മുന്നില്‍ ടെര്‍മിനലിനകത്തെ "തട്ടുകട" കണ്ണില്‍പെട്ടത് , മറ്റൊന്നും നോക്കാതെ അവിടെയുള്ള പരിമിതവിഭവങ്ങളില്‍ നിന്നും ,ഒരു ചായക്കും,വെജിറ്റബിള്‍ പപ്പ്സിനും ഓര്‍ഡര്‍ നല്‍കി നിരത്തിയിട്ടിരുന്ന കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചു....................................
ചെക്കിംഗ് എല്ലാം കഴിഞ്ഞു അകത്ത് കയറിയ കാര്യം വീട്ടിലേക്ക് വിളിച്ചുപറയാനായി ഫോണെടുത്തപ്പോള്‍
"ദാരിദ്ര്യരേഖക്കും" വളരെ താഴെയാണ് ജിയോയുടെ നെറ്റ് വര്‍ക്ക് എന്ന് മനസ്സിലായി......
"ദാരിദ്ര്യരേഖക്കും" വളരെ താഴെയാണ് ജിയോയുടെ നെറ്റ് വര്‍ക്ക് എന്ന് മനസ്സിലായി......
ഫ്രീയായി കിട്ടിയ പശുവിന്‍റെ വായിലെ പല്ലെണ്ണി നോക്കുന്നത് ശരിയല്ലല്ലോ ,ആവശ്യം നമ്മുടെതല്ലെ,വന്നുംപോയി നില്‍ക്കുന്ന അംബാനിയുടെ നെറ്റ് വ്ര്‍ക്കിനോട് കള്ളനും പോലീസും കളിച്ചു അമ്മയോടും,വൈഷുവിനോടും ,വാവയോടുമൊക്കെ സംസാരിച്ചു ഏറെ നേരം...........
നീണ്ട സംസാരം അവസാനിപ്പിച്ചിട്ടും ,ഓര്ഡര്‍ ചെയ്ത പപ്സും ചായയും ഏത്തിയിട്ടില്ല ,
ഇനി മറന്ന് പോയതാണോ എന്ന് കരുതി , ഒരോര്‍മ്മപ്പെടുത്തല്‍ പോലെ
ഇനി മറന്ന് പോയതാണോ എന്ന് കരുതി , ഒരോര്‍മ്മപ്പെടുത്തല്‍ പോലെ
"ചേട്ടാ ഇവിടെ ഒരു ചായയും പപ്സും ,നേരം കുറെയായി പറഞ്ഞിട്ട് കിട്ടിയില്ല"
കൌണ്ടറിലേക്ക് നോക്കി നീട്ടിപറഞ്ഞപ്പോഴേക്കും ,തൊട്ടടുത്ത ടേബിളില്‍ ജ്യുസ് കുടിച്ചിരിക്കുന്ന രണ്ട് മഹിളാമണിമാരുടെ ശ്രദ്ധ എന്നിലേക്ക് .....
"ഓര്‍ഡര്‍ ചെയ്തിട്ട് ഫോണ്‍ ചെയ്തിരുന്നാല്‍ പോര ,കാശ് അടച്ചാലേ സാധനം കിട്ടു "
കൌണ്ടറിനകത്ത് നിന്നും "കൌണ്ടര്‍ അറ്റാക്ക്" വന്നതോടെ, ജ്യുസ് കുടിച്ചിരിക്കുന്ന മഹിളാമണിമാരുടെ ആക്കിയുള്ള ചിരി എന്‍റെ നെഞ്ച് തകര്‍ത്ത് കടന്നു പോയി ....
അല്ലേലും തെറ്റ് എന്‍റെതാണ് , ത്രിക്കുന്നപുഴയില്‍ യശോധരന്‍ അണ്ണന്റെ തട്ടുകടയില്‍ ദോശയും ചമ്മന്തിയും കഴിക്കാനിരിക്കുന്ന ലാഘവത്തോടെ ഇരിക്കരുതായിരുന്നു..............
നമ്മളോടാ കളി , ഉള്ളിലെ ചളിപ്പ് പുറത്ത്കാട്ടാതെ,ചിരിച്ച മുഖവുമായി ബില്ല് വാങ്ങി നോക്കിയതോടെ , മുഖത്തെ ചിരി ആട്ടോമാറ്റിക്കായി മാഞ്ഞു.............
ഒരു ചായക്കും, പപ്സിനും കൂടി 186 രൂപ , ഇതെന്തുവാ എസ് ബി ഐ യേക്കാള്‍ വലിയഅറുപ്പോ ,വേണ്ട എന്ന് പറഞ്ഞു ബില്‍ വലിച്ചെറിഞ്ഞ് പോയാലോ , പല ചിന്തകള്‍ മനസ്സിലുടെ കടന്നുപോയ നിമിഷം....
തൊട്ടടുത്ത റ്റേബിളിലിരിക്കുന്ന സുന്ദരിമാരുടെ നോട്ടം എന്നില്‍ തന്നെ , അവരെന്ത് കരുതും ,ഇനി വിമാനത്തില്‍ അവരെങ്ങാനം ആണ് എന്‍റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ഏങ്ക്കിലോ......
ഒടുവില്‍ മനസില്ലാ മനസ്സോടെ , കാശ് കൊടുത്ത് , എയര്‍പോര്‍ട്ടിനു വെളിയില്‍ നിന്നും ആഹാരം കഴിക്കാതെ അകത്ത്കയറിയ നിമിഷത്തെ പഴിച്ചു ചായയും ,പപ്സുമായി പഴയഇരിപ്പിടത്തിലേക്ക്........
"ബഹറിനിലേക്ക് പോകുന്ന ഗള്‍ഫ് എയര്‍ വിമാനം ഉടന്‍ പറക്കാന്‍ പോകുന്നു"
എന്ന അറിയിപ്പ് മുഴങ്ങിയതോടെ സുന്ദരിമാര്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റു നടന്ന് തുടങ്ങി................
ഒമാന്‍ എയറില്‍ എന്‍റെ "സഹഇരിപ്പ് " കാരായി സുന്ദരിമാരെ പ്രതീക്ഷിച്ച ഞാന്‍ "ശശിയായി" പപ്സിലും ചായയിലുമായി ശ്രദ്ധകേന്ദ്രികരിക്കാന്‍ തുടങ്ങി .....................
കഴിച്ചു തീര്‍ന്നു ,"എയര്‍പോര്‍ട്ടിലെ തട്ടുകടയില്‍ " നിന്ന് ഏഴുന്നെല്‍ക്കുമ്പോള്‍ ഇനിയും ഒമാന്‍ എയര്‍ സ്റ്റാര്‍ട്ട് ആക്കാന്‍ ഒന്നരമണിക്കൂര്‍ ബാക്കി ...
വീണ്ടും ജിയോ സിമ്മിന് റേഞ്ച് കിട്ടുന്ന സ്ഥലം തിരഞ്ഞു ടെര്‍മിനലിനകത്ത് അങ്ങോട്ടുമിങ്ങോട്ടും നടത്തം തുടര്‍ന്ന് , ഒരു പ്രത്യേകസ്ഥലത്ത് എത്തിയപ്പോള്‍ അംബാനി കനിഞ്ഞു ,ഫുള്‍ റേഞ്ച് ,അവിടെ ഒതുങ്ങിനിന്ന് വീണ്ടും വൈഷുവുമായി സംസാരം, കല്യാണം കഴിഞ്ഞുള്ള മടക്കയാത്ര ആയതിനാലാവാം അവള്‍ടെ സങ്കടം ആയിരുന്നു സംഭാഷണത്തിന്‍റെ ഹൈലൈറ്റ് ,അത് കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരിത്തിരി വേദന എനിക്കും....................
വൈഷുവിന്‍റെ പായാരങ്ങള്‍ കേട്ടു നില്‍ക്കവേയാണ് കണ്ണുകള്‍ ആ വലിയഅക്ഷരങ്ങളിലേക്ക് ചെന്നെത്തിയത്
" ഡ്യുട്ടി ഫ്രീ ഷോപ്പ് " ..........
"എന്നാല്‍ ശരി പിന്നെ വിളിക്കാം " ഫോണ്‍ കട്ട് ചെയ്ത് നടത്തം അങ്ങോട്ടേക്ക്...............
ന
ടത്തം ചെന്ന് നിന്നത് , വിവിധ കുപ്പികളില്‍ "എയര്‍പോര്‍ട്ടിലെ നാരങ്ങാവെള്ളം " വില്‍ക്കുന്ന പ്രത്യേക സ്ഥലത്ത് ...........................
ന
ടത്തം ചെന്ന് നിന്നത് , വിവിധ കുപ്പികളില്‍ "എയര്‍പോര്‍ട്ടിലെ നാരങ്ങാവെള്ളം " വില്‍ക്കുന്ന പ്രത്യേക സ്ഥലത്ത് ...........................
"ചേച്ചി ബിയര്‍ ഏവിടാ ഇരിക്കുന്നത് "
നോക്കി നടക്കാന്‍ സമയമില്ലാത്തതിനാല്‍ കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചിയുടെ സഹായം തേടി ..................
ചേച്ചി ചൂണ്ടികാട്ടിയ സ്ഥലത്ത്നിന്നും രണ്ട് ടിന്‍ ബിയര്‍ കയ്യിലെടുത്ത് തിരികെ കൌണ്ടറിലേക്ക് ...
" ഇവിടിരുന്നു കഴിക്കരുത് കേട്ടോ "
രണ്ട് ടിന്‍ ബിയറിന്‍റെ നുറ്റിഏമ്പത് രൂപ വാങ്ങി ബില്ലും ബിയറുമായി കയ്യിലേക്ക് തരുമ്പോള്‍ ചേച്ചിയുടെ വക ഫ്രീയായി ഉപദേശവും.......................
രണ്ട് ബിയറിനും നൂറ്റിഎമ്പത് രൂപ ,ഒരു ചായക്കും പപ്സിനും നൂറ്റിഎമ്പത് രൂപ, കണക്കിലെ കളി മനസിലാകാതെ , നില്ക്കുമ്പോഴേക്കും ഒമാന്‍ എയര്‍ പറക്കുവാന്‍ സമയമായെന്ന അറിയിപ്പ് മുഴങ്ങിത്തുടങ്ങിയിരുന്നു ............
കെ.ആര്‍.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക