വള്ളി നിക്കറിൽ നിന്നും ഒറ്റമുണ്ടിലേക്കുള്ള ദൂരം..(കഥ )
കുളി കഴിഞ്ഞു വന്നപ്പോഴാണ് ഭാര്യ പറഞ്ഞത് അവിനാശ് എന്നെ വിളിച്ചിരുന്നുവെന്നു . ആ കോൾ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...ഉടനെ തന്നെയവനെ തിരിച്ചു വിളിച്ചു..
ഞങ്ങൾ “സെയിന്റ് ജോസഫ് ബോയ്സ് ഹൈ സ്കൂളി”ലെ ആൺകുട്ടികളുടെ ഇരുപതു വര്ഷങ്ങള്ക്കു ശേഷമുള്ള ഒത്തു ചേരൽ... എല്ലാവരുടെയും സൗകര്യാർത്ഥം അടുത്ത ഞായറാഴ്ചയെന്ന് തീരുമാനിച്ച വിവരം അവിനാശ് അറിയിച്ചു ...
***
“ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ...
വാ കിളിമകളെ ..”
“ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ...
വാ കിളിമകളെ ..”
എന്റെ ഓർമയിലൊരൊമ്പതാം ക്ലാസ്സുകാരൻ ക്ലാസ് റൂമിൽ പാടി തകർക്കുന്നു. പാട്ടു കഴിഞ്ഞപ്പോൾ ലതിക ടീച്ചർ വന്നു തോളിൽ തട്ടി അഭിനന്ദിക്കുന്നു... ആ സ്പര്ശനത്തിനു വേണ്ടി മാത്രമാണ് എന്റെ ഗാനം.. മറ്റു കുട്ടികളെന്നെ അസൂയയോടെ നോക്കുന്നു.
ലതിക ടീച്ചർ ! ഒമ്പതാം ക്ലാസ്സിലെ ഞങ്ങളുടെ കണക്കു ടീച്ചർ.. അവിവാഹിത യായ സുന്ദരി ..
പഴയ കാല സിനിമ നടി ജയഭാരതിയെ പോലെ ആകാര സൗഭഗമുള്ളവൾ....
ആൺ കുട്ടികളുടെ സ്വപ്ന സുന്ദരി...
ആൺ കുട്ടികളുടെ സ്വപ്ന സുന്ദരി...
ദേഹത്തോടൊട്ടി കിടക്കുന്നവലിയ പൂക്കൾ തുന്നി ചേർത്ത പല നിറങ്ങളിലുള്ള ഷിഫോൺ സാരിയായിരുന്നു ടീച്ചറുടെ സ്ഥിരമായ വേഷം...
മനസ്സിൽ പതിഞ്ഞ ആദ്യത്തെ സ്ത്രീ രൂപം! കല്ലിൽ കൊത്തി വെച്ച കവിത !
മനസ്സിൽ പതിഞ്ഞ ആദ്യത്തെ സ്ത്രീ രൂപം! കല്ലിൽ കൊത്തി വെച്ച കവിത !
അവിനാശ് നന്നായി വരക്കുമായിരുന്നു..ബോർഡിൽ സൈഡിൽ തിരിഞ്ഞു നിന്നു കണക്കെഴുതുന്ന ടീച്ചറെയൊരിക്കൽ അവൻ കടലാസ്സിൽ പകർത്തി.. ആ പേപ്പർ എല്ലാവരുടെയും കൈ
മറിഞ്ഞൊടുവിൽ ടീച്ചറുടെ കൈയിൽ കിട്ടി.. അപ്പോഴേക്കും കുട്ടികൾ ചിത്രത്തിലെ നിമ്നോന്നതങ്ങളിലേക്കു ആക്രമിച്ചു കടന്നിട്ടുണ്ടായിരുന്നു... ഒരു പണിഷ്മെന്റ് പ്രതീക്ഷിച്ചെങ്കിലും
ടീച്ചറൊന്നുമറിയാത്ത മട്ടിൽ കടലാസ്സ് വലിച്ചു കീറിയെറിഞ്ഞു ക്ലാസ് തുടർന്നു..
മറിഞ്ഞൊടുവിൽ ടീച്ചറുടെ കൈയിൽ കിട്ടി.. അപ്പോഴേക്കും കുട്ടികൾ ചിത്രത്തിലെ നിമ്നോന്നതങ്ങളിലേക്കു ആക്രമിച്ചു കടന്നിട്ടുണ്ടായിരുന്നു... ഒരു പണിഷ്മെന്റ് പ്രതീക്ഷിച്ചെങ്കിലും
ടീച്ചറൊന്നുമറിയാത്ത മട്ടിൽ കടലാസ്സ് വലിച്ചു കീറിയെറിഞ്ഞു ക്ലാസ് തുടർന്നു..
ഒഴിവു ദിവസങ്ങളിൽ ഞാൻ ജയഭാരതിയുടെ പഴയ പടങ്ങളുടെ കാസെറ്റുകൾ ശേഖരിച്ചു.. സ്ഥിരം ജയഭാരതി പടങ്ങൾ കാണുന്നതിൽ വീട്ടിൽ അമ്മയും ചേച്ചിയുമായി അടിയായി..
രാത്രിയിൽ തലയണയെ പുൽകി ഞാൻ നിദ്രയിലാണ്ടു . സ്വപനങ്ങളിൽ ലതിക ടീച്ചർ എന്റെ രതി ചേച്ചിയായി.. പലപ്പോഴും തങ്ക തളികയിൽ പൊങ്കലുമായി വരുന്ന തമിഴ് പെണ്ണ് ഗായത്രിയായി..
ജയഭാരതിയുടെ ഹിറ്റ് ഗാനങ്ങൾ പലതും ഞാൻ ടീച്ചർക്ക് വേണ്ടി പഠിച്ചു ...
“വെണ്ണ കല്ലുകൊണ്ടല്ല ..
വെള്ളി നിലാവ് കൊണ്ടല്ല..”
വെള്ളി നിലാവ് കൊണ്ടല്ല..”
പക്ഷെ ടീച്ചർ പാടാൻ പറയുമ്പോൾ ഞാൻ പാടും..
“ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ...
വാ കിളിമകളെ ..”
“ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ...
വാ കിളിമകളെ ..”
മറ്റൊന്നും പാടാൻ ധൈര്യമുണ്ടായിരുന്നില്ല ..ഒരിക്കലും പാട്ടു മാറ്റി പാടാൻ ടീച്ചർ പറഞ്ഞിട്ടുമില്ല..
കണക്കിന് കാര്യമായ മാർക്കില്ലാതിരുന്നതിനാൽ ഞാൻ ട്യൂഷന് പോവാൻ തുടങ്ങി.. നല്ല മാർക്ക് വാങ്ങി ടീച്ചറുടെ ഗുഡ് ലിസ്റ്റിൽ പേരെടുക്കാൻ വേണ്ടി മാത്രം..
എന്നിട്ടുമൊമ്പതാം ക്ലാസ്സിലെ പരീക്ഷക്ക് സവോള മുറിച്ചു കക്ഷത്തിൽ വെച്ചുറങ്ങി.. പരീക്ഷയെഴുതി പാസായാലിനി ടീച്ചറെ കാണാൻ പറ്റിയില്ലെങ്കിലോ... പരീക്ഷയെഴുതാതിരുന്നിട്ടും ടീച്ചറെന്നെ ജയിപ്പിച്ചു..
റിസൾട് വന്ന ദിവസം ജയിച്ചിട്ടും കരഞ്ഞ ആദ്യത്തെ കുട്ടി ഒരു പക്ഷെ ഞാനായിരിക്കും.. . തലയണയെനിക്ക് വേണ്ടി നനഞ്ഞു കുതിര്ന്നു...
പത്താം ക്ലാസ്സിൽ വെച്ചാണ് ടീച്ചറുടെ കല്യാണ വിവര മറിയുന്നത്. ജീവിതത്തിൽ ആദ്യമായൊരു കൊലപാതകം നടത്താൻ തോന്നിയത് ടീച്ചറെ കല്യാണം കഴിക്കാൻ പോവുന്നയാളെയാണ് ...അല്ല, പലവട്ടം ഞാനയാളെ മനസ്സിലിട്ടു കൊന്നു..
വിവാഹം കഴിഞ്ഞു, കുറച്ചു നാളുകൾക്കു ശേഷം ടീച്ചർ പോയി...
കാലക്രമേണ ടീച്ചറെ മറന്നെങ്കിലും അടുത്ത കാലത്തു ഒരു ഫേസ് ബുക്ക് കൂട്ടുകാരനെന്നോട് ചോദിക്കുകയുണ്ടായി “എന്താണ് വിശാലിന്റെ ഏറ്റവും കുസൃതി നിറഞ്ഞ ആഗ്രഹം?”
പെട്ടെന്ന് ടീച്ചർക്ക് വേണ്ടി പാടി പഠിച്ചയൊരു ഗാനം ഓർമ്മ വന്നു...
“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം ..”
“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം ..”
പിന്നെ ലതിക ടീച്ചറും..
മനസ്സിൽ പതിഞ്ഞ ബിംബങ്ങൾ പെട്ടെന്ന് മറയില്ല …മറക്കുകയുമില്ല ..
***
ടീച്ചർ വരുമെന്നാണ് അവിനാശ് പറഞ്ഞത്.. അത് കൊണ്ട് തന്നെയീ കൂടി ചേരലിനായി കാത്തിരിക്കുകയാണ്..
***
ടീച്ചർ വരുമെന്നാണ് അവിനാശ് പറഞ്ഞത്.. അത് കൊണ്ട് തന്നെയീ കൂടി ചേരലിനായി കാത്തിരിക്കുകയാണ്..
കാലം ടീച്ചറിനെയെങ്ങിനെ മാറ്റി മറിച്ചിട്ടുണ്ടാവും ?
ഞങ്ങളാൺകുട്ടികൾ രഹസ്യമായി കാമിച്ച കാര്യം അവർക്കറിയാമായിരുന്നോ ?
ഞങ്ങളാൺകുട്ടികൾ രഹസ്യമായി കാമിച്ച കാര്യം അവർക്കറിയാമായിരുന്നോ ?
ലതിക ടീച്ചർ മകനോടൊപ്പമാണ് വന്നത്.. അവർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.... പഴയ സൗന്ദര്യം മുഴുവനായും കാലം തുടച്ചു മാറ്റി.. മുഖത്തൊരു വലിയ കണ്ണടയും മുടിയിഴകളിൽ നരയും ...ഇളം ക്രീം നിറത്തിലെ സിൽക്ക് സാരിയിൽ, ഷിഫോൺ സാരിയിലൊതുങ്ങാതിരുന്ന ശരീരം ഒതുങ്ങി കൂടിയിരിക്കുന്നു .
എല്ലാവരുടെയും നിർബന്ധപ്രകാരം ഞാൻ സ്റ്റേജിൽ കയറി പാടി...
“ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ...
വാ കിളിമകളെ ..”
വാ കിളിമകളെ ..”
പാട്ടു കഴിഞ്ഞപ്പോൾ ടീച്ചർ പതിവുപോലെയെന്റെ തോളിൽ തട്ടി അഭിനന്ദിച്ചു....
ടീച്ചറുമായി സംസാരിച്ചപ്പോഴും ടീച്ചർ അഭിനന്ദിച്ചപ്പോഴെങ്ങും പഴയ ഒമ്പതാം ക്ലാസ്സുകാരനെന്നിലെത്തി നോക്കിയില്ല..
പക്ഷേ ….
കാറിൽ കയറി ടീച്ചർ യാത്ര പറഞ്ഞുപോയപ്പോൾ ഞാനറിയാതെയടുത്തയിടെ കണ്ട സിനിമയിലെ ഡയലോഗ് ഓർമയിലേക്കോടിയെത്തി ..
“വള്ളി നിക്കറിൽ നിന്നും ഒറ്റ മുണ്ടിലേക്കുള്ള പ്രായമാണ് പ്രണയത്തിനു.. എന്നും പതിനാറു “!** Sani John..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക