സ്നേഹാർദ്രം
ചെറിയ ഒരു കഥ
ചെറിയ ഒരു കഥ
ചൂടുള്ള പാത്രം കൈയ്ക്കില കൂടാതെ അവൾ ഇറക്കി വെയ്ക്കുന്നു.
" കൈയ്യ് പൊള്ളില്ലേ?" എന്ന എന്റെ അത്ഭുതത്തിന് " എത്ര കനലുകോരുന്ന വിരലുകളാണിത്!" എന്നായിരുന്നു അവളുടെ മറുപടി. " പെണ്ണിന്റെ വിരലുകൾ അങ്ങനെയാണ്. പൊള്ളിയും മുറിഞ്ഞും തഴമ്പുവന്ന് പരുക്കനായതാണത്"
" കൈയ്യ് പൊള്ളില്ലേ?" എന്ന എന്റെ അത്ഭുതത്തിന് " എത്ര കനലുകോരുന്ന വിരലുകളാണിത്!" എന്നായിരുന്നു അവളുടെ മറുപടി. " പെണ്ണിന്റെ വിരലുകൾ അങ്ങനെയാണ്. പൊള്ളിയും മുറിഞ്ഞും തഴമ്പുവന്ന് പരുക്കനായതാണത്"
എനിക്ക് വിശ്വസിക്കാനായില്ല. എന്നെ തഴുകുമ്പോഴും എന്റെ കവിളിൽ തലോടുമ്പോഴും ആ വിരലുകൾക്ക് പൂവിന്റെ മാർദ്ദവമാണ് .
"അപ്പോഴെല്ലാം മനസ്സിന്റെ ഉള്ളറയിലെവിടെയോ ഉറയുന്ന സ്നേഹം വിരലുകളിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ടാവാം" എന്റെ കവിളുകളിൽ കൈപ്പത്തിയമർത്തിക്കൊണ്ട് അവൾ പറഞ്ഞു.
കിനിഞ്ഞിറങ്ങുന്ന ആർദ്രത എന്റെ ശരീരത്തിലെങ്ങും വ്യാപിക്കുന്നത് ഞാനറിഞ്ഞു.
കിനിഞ്ഞിറങ്ങുന്ന ആർദ്രത എന്റെ ശരീരത്തിലെങ്ങും വ്യാപിക്കുന്നത് ഞാനറിഞ്ഞു.
By Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക