പോസ്റ്റ് പൊടിക്കൈകൾ...
അക്ഷരങ്ങൾ വറുക്കാനെടുക്കുമ്പോൾ ഗ്രൂപ്പ് നന്നായി ചൂടായൊന്നു (ആക്റ്റീവ് )ശ്രദ്ധിക്കുക..
അല്ലെങ്കിൽ പ്രതീക്ഷിച്ചത്ര രുചി (ലൈക്ക് )കിട്ടില്ല..
അല്ലെങ്കിൽ പ്രതീക്ഷിച്ചത്ര രുചി (ലൈക്ക് )കിട്ടില്ല..
കഥ കവിത എന്നിവ ഉണ്ടാക്കുമ്പോൾ വായിക്കുന്നവർക്ക് ദഹനക്കേടുണ്ടാവാതിരിക്കാൻ (ബോറടിക്കാതിരിക്കാൻ )പുതിയ പ്രമേയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക..
കവിതയാണെങ്കിൽ ഒന്നോ രണ്ടോ സ്പൂൺ (വാക്കുകൾ ) 'കടലാഴവും' മഴമേഘങ്ങളും' ചേർത്ത് തയാറാക്കുന്നത് നന്നായിരിക്കും..
പ്രണയ കവിതയാണെങ്കിൽ 'നീ 'ഞാൻ 'ഓർമ്മകൾ' മൗനം 'എന്നിവയൊക്കെ കൃത്യമായ അളവിൽ ചേർക്കുകയാണെങ്കിൽ ആർക്കുമെളുപ്പം മടുപ്പുണ്ടാക്കാത്ത വിധം തയാറാക്കാവുന്നതാണ്..
കഥയാണേലും കവിതയാണേലും കഴിയുന്നതും കൂടുതൽ വേവിക്കാതെ ( കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ )ഉണ്ടാക്കിയാൽ വിമർശനങ്ങളെ ഭയക്കാതെ പോസ്റ്റാവുന്നതാണ്..
കഥയാണു ഉണ്ടാക്കുന്നതെങ്കിൽ 'വീട്ടുകാര്യങ്ങൾ..'
'ഭാര്യാസ്‌നേഹം..'
'അനശ്വര പ്രണയം' ഇവയിലേതെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും തെല്ലും ചേർക്കാതെ സ്നേഹം മിക്സ് ചെയ്തു നന്നായി വഴറ്റിയെടുത്താൽ (ഒലിപ്പിച്ചാൽ )കൂടുതൽ രുചികരമാവും..
(ലൈക്ക് കൂടുമെന്നർത്ഥം..)
'ഭാര്യാസ്‌നേഹം..'
'അനശ്വര പ്രണയം' ഇവയിലേതെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും തെല്ലും ചേർക്കാതെ സ്നേഹം മിക്സ് ചെയ്തു നന്നായി വഴറ്റിയെടുത്താൽ (ഒലിപ്പിച്ചാൽ )കൂടുതൽ രുചികരമാവും..
(ലൈക്ക് കൂടുമെന്നർത്ഥം..)
ഏതു ഡിഷും (പോസ്റ്റും )ഉണ്ടാക്കുന്നതിനു മുമ്പ് വീട്ടിലെ മറ്റു മെംബേർസ് ഉണ്ടാക്കിയ വിഭവങ്ങൾ കൂടി രുചിച്ചു നോക്കാനും അഭിപ്രായങ്ങൾ പറയാനും സമയം കണ്ടെത്തുകയാണെങ്കിൽ നിങ്ങളുണ്ടാക്കുന്നതു ചീരത്തോരൻ (സിമ്പിൾ രചനകൾ )ആണെങ്കിൽ പോലും ആളുകൾക്കിഷ്ടമാവുമെന്നുറപ്പ്..
ഇതു വായിക്കുന്നവർ എന്നെ ജീവനോടെ ബാക്കിവെച്ചെങ്കിൽ കമന്റസിലെ പൊടിക്കൈകളുമായി നാളേം വരാം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക