Slider

#മാളൂട്ടി

0

"ശ്രീയേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ പിണങ്ങുമോ?"
ശ്രീയുടെ മാറിൽ പുണർന്നു കൊണ്ട് മാളൂട്ടി ചോദിച്ചു
"എന്താണു പെണ്ണെ കാര്യം പറയ്"
അത് ഏട്ടാ ..,
ഛെ..."നാണിക്കാതെ കാര്യം പറയ് പെണ്ണെ"
"അത്...ശ്രീയേട്ടനിനി ഗൾഫിൽ പോകണ്ടാ ട്ടൊ...നാട്ടിൽ എന്തെങ്കിലും ജോലി നോക്കാം"
അതിനു നാട്ടിൽ എനിക്ക് പറ്റിയ ജോലി എന്തുണ്ട് മാളൂട്ടി"
"നമുക്ക് ജീവിക്കാൻ ചെറിയ എന്തെങ്കിലും ജോലി പോരെ"
"ഹ ഹാ ഹാ...ചെറിയ ജോലി കൊണ്ട് ജീവിക്കാനോ...നീയാളു കൊളളാലൊ"
"ഏട്ടാ ഏട്ടൻ പോയാൽ പിന്നെ ഞാനിവിടെ ഒറ്റക്കാവില്ലേ...അതെന്താ ഏട്ടൻ ചിന്തിക്കാത്തത്"
"ടീ പെണ്ണെ ...ഞാൻ ഗൾഫിൽ പോകുമ്പോൾ നീ നിന്റെ വീട്ടിൽ പോയി നിൽക്കണം"
"അതേ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ വീട്ടിലാ നിൽക്കണ്ടത്...അല്ലാതെ ഞാൻ എന്റെ വീട്ടിലല്ലാ...മനസ്സിലായോ"
"ഓ...മനസ്സിലായേ മാളു തമ്പുരാട്ടി
" ഏട്ടന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ എനിക്ക് ഇവിടെ ഒരുകൂട്ട് ഉണ്ടായേനെ...എന്ത് ചെയ്യാനാ...എല്ലാം ഈശ്വര നിശ്ചയം"
ഏട്ടൻ ഒന്നു കൂടി ആലോചിച്ച് വേണം തീരുമാനമെടുക്കാൻ"
മാളൂട്ടി...ശ്രീ നിസ്സഹയാനായി
"ഏട്ടൻ ഒരു നിമിഷം ഒന്നു ചിന്തിക്കൂ"
"പണ്ട് നമ്മൾ മലയാളികൾ മദ്രാസിലും ഡൽഹിയിലും ബോംബയിലും ഒക്കെ പോയി എന്തെഎന്തെല്ലാം കൂലിപ്പണി ചെയ്തു..ഇന്ന് അതിനു പകരം ഗൾഫിൽ പോയി ജോലി ചെയ്യുന്നു"
"കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടുന്നതിനും വേണ്ടിയല്ലേ"
പഴയതു പോലെയല്ല...നാട്ടിൽ നല്ലൊരു ജോലി പറയും അവിടെ ചെല്ലുമ്പോൾ വേറൊന്ന്
കഷ്ടപ്പാടിന്റെ ദുർമുഖം മാറുവാൻ പാവങ്ങൾ ഗൾഫിൽ ചെല്ലുമ്പോൾ പല തരത്തിലുള്ള ചതിക്കുഴിയിലും ചെന്നു ചാടുവല്ലേ
ഒടുവിൽ മാാന നഷ്ടവും പണം നഷ്ടവും
എന്തിനാ ഇങ്ങനെ ഒക്കെയുളളടത്ത് പോകുന്നേ
ഏട്ടൻ തന്നെ നമ്മുടെ നാട്ടിൽ ശ്രദ്ധിച്ചോ
എല്ലാം വടക്കേന്ത്യക്കാരും ബംഗാളികളുമൊക്കെയാണു നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത്
ശരിക്കും അവരുടെ ഗൾഫാണ് നമ്മുടെ നാട്
കേരളത്തിനു പുറത്തെ നാടുകളിൽ ചെയ്യുന്ന ജോലി മലയാളികൾക്ക് സ്വന്തം നാട്ടിൽ ചെയ്യാൻ വയ്യ
ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ ഏട്ടാ
നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ തൊഴിലവസരങ്ങൾ ഉണ്ട്...നാമത് വേണ്ട രീതിയിൽ വിനയോഗിക്കുന്നില്ല
ഏട്ടനു തന്നെ ഇഷ്ടം പോലെ കൃഷിപ്പാടങ്ങൾ ഉണ്ടല്ലോ
ഇപ്പോൾ ആരും അങ്ങനെ കൃഷി ചെയ്യാറില്ല
നമുക്ക് ആ പാടത്തൊക്കെ കൃഷിയിറക്കാം
ചേറ്റുമണ്ണിന്റെ ഗന്ധമൊന്ന് ആസ്വദിക്കാം
പാടവരമ്പുകളിൽ ഓടി തിമിർക്കാം
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറുമ്പോ ചെറു മീനുകളെ പിടിക്കാം
നഷ്ടപ്പെടുന്ന നമ്മുടെ നാടിന്റെ പച്ചപ്പും ചേറ്റു ഗന്ധവും നമുക്ക് തിരിച്ച് പിടിക്കാം
നഷ്ടമാകുന്ന നല്ല കാലം നമുക്ക് ഭാവി തലമുറക്ക് കൈമാറാം
വിഷാംശമില്ലാത്ത ധാന്യങ്ങളും പച്ചക്കറികളും കഴിക്കാം
ഗ്രാമീണ സൗന്ദര്യങ്ങളും നന്മകളും നമുക്ക് ഒന്നായി ആസ്വദിക്കാം
മാളൂട്ടി നിനക്ക് ഇത്രയും കാഴ്ചപ്പാട് ഉണ്ടായിരുന്നോ ജീവിതത്തിൽ
ഏട്ടാ...ഞാനൊരു ഗ്രാമീണ പെൺകുട്ടി ആണ്
പഠിപ്പ് ഉണ്ടെന്നു കരുതി നാടിന്റെ നന്മ കൈ വിട്ടട്ടില്ല
ഏട്ടനെന്തു തീരുമാനിച്ചു
എന്റെ മാളൂട്ടി പറഞ്ഞത് പോലെ നമ്മുടെ നാടിനെ സ്നേഹഹിച്ചും കൃഷി ചെയ്തും ഇനി ഞാൻ നാട്ടിൽ തന്നെ ജീവിക്കാൻ തീരുമാനിച്ചു
ടീ പെണ്ണെ നമുക്ക് ഇനൊയൊരു കുഞ്ഞു മാളൂട്ടി കൂടി വേണം
ഛീ പോടാ കളള ചെറുക്കാ
ഒരു പുതപ്പിനടിയിൽ അവരൊന്നായി അവരുടെ സ്വപ്നങ്ങളിലേക്ക് സഞ്ചരിച്ചു"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo