Slider

കഥ .......... തിരക്ക് ..........

0
കഥ .......... തിരക്ക് .......... തിരക്ക് നിറഞ്ഞ ജീവിതം .ഒന്നിനും സമയം ഇല്ല .ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആരോടും പുഞ്ചിരിക്കാന്‍ പോലും കഴിയാറില്ല.ഭാര്യയുടെ ക്ഷേമങ്ങളോ മക്കളുടെ കളിച്ചിരികളോ കാണാറില്ല. ജോലിസംബന്ധമായ ആയിരം ടെന്‍ഷന്‍ .വീട്ടിലെത്തിയാലും വര്‍ക്ക് തന്നെ .രാത്രി തിരക്ക് കഴിഞ്ഞ് റൂമിലെത്തുബോഴേക്കും അവളുറങ്ങിയിട്ടുണ്ടാകും .സ്നേഹത്തോടെ ഒരു വാക്കു പോലും പറയാന്‍ പറ്റില്ല.നല്ലൊരു ഭാര്യയായ് കടമകള്‍ നിര്‍വ്വഹിച്ച് പരാതിയും ,പരിഭവവും പറയാത്ത അവളെക്കുറിച്ച് ഓര്‍മിക്കുന്നത് ഡ്രേയ്വിങ്ങിനിടയ്ക്ക് റെഡ് സിഗ്നല്‍ മിന്നുബോഴാണ് .ഇപ്പോള്‍ ഇതൊക്കെ ചിന്തിച്ചത് ഓഫീസിലെ ബാബുവിന്‍റെ കാര്യം അറിഞ്ഞതു മുതലാണ് . തിരക്കുകള്‍ക്കിടയില്‍ ഭാര്യയെയും മക്കളെയും ശ്രദ്ധിക്കാന്‍ സമയം കിട്ടാതെ വന്നു. ഭാര്യ സ്വന്തം നിലയ്ക്ക് മറ്റൊരുവനില്‍ സന്തോഷം കണ്ടെത്തി .ചാറ്റില്‍ തുടങ്ങി വീഡിയോ ചാറ്റും കഴിഞ്ഞ് ബെഡ് റൂം വരെ കാര്യങ്ങളെത്തിയ ശേഷം ഏറെ വൈകിയാണ് ബാബു അറിഞ്ഞത് . നേരില്‍ കാണാനിടയായ ബാബു ആത്മഹത്യ ചെയ്തു. ചിന്തകള്‍ കാടുകയറിയപ്പോള്‍ ലാപ്പ് ടോപ്പ് എടുത്ത് ടേബിളില്‍ വെച്ച് പതിയെ മുറിയിലേയ്ക്ക് ചെന്നു. വാതിലിനു മുന്‍പില്‍ എത്തിയപ്പോള്‍ കേട്ടു അടക്കിപ്പിടിച്ച ചിരിയും സംസാരവും . ആരോടാണ് അവള്‍ അതും ഈ നേരത്ത് ,മനസ്സില്‍ ബാബുവിന്‍റെ ഓര്‍മകള്‍ കടന്നു വന്നു. മനസ്സില്‍ ദേഷ്യവും വിഷമവും മിന്നിമറഞ്ഞു .ചതിക്കുകയാണോ അവളെന്നെ ? എന്നാലും ബാബുവിനെപ്പോലെ ഞാന്‍ തോല്‍ക്കില്ല .അവള്‍ക്ക് കൂടി വേണ്ടിയല്ലേ എന്‍റെ ജീവിതം .കഷ്ടപ്പെട്ട് ജോലിചെയ്ത് സമ്പാദിക്കുന്നത് അവളെയും മക്കളെയും പൊന്നു പോലെ നോക്കാനല്ലേ എന്നിട്ടും ഓര്‍ക്കുബോള്‍ ഭ്രാന്തമായ അവസ്ഥ .ആരായിരിക്കും അവളുടെ കാമുകന്‍ ? നേരിട്ട് അവളോടു ചോദിക്കണം .അവള്‍ തന്നെ മറുപടി തരണം ആരാ അവനെന്ന് .പെട്ടെന്ന് ഒന്നു കൂടി കാതോര്‍ത്തു . അതേ ഇപ്പോള്‍ അവള്‍ കരയുകയാണ് എന്തിന് കരയണം ? ദുഃഖമുണ്ടെന്‍കില്‍ എന്നോടല്ലേ പറയേണ്ടത് . ആരോടാണ് ഞാനറിയാതെ ഈ വിഷമം പറയുന്നത് ? വഞ്ചകിക്ക് അകത്ത് ചെന്ന് ഒരെണ്ണം കൊടുക്കണം . വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി ചെന്നപ്പോള്‍ കിടന്ന് കരയുകയായിരുന്ന അവള്‍ വാതിലിന്‍റെ ശബ്ദവും എന്‍റെ രൌദ്രഭാവവും കണ്ട് അവള്‍ ഭയന്നു പോയി.'എടീ വഞ്ചകി നീയെന്നെ ചതിക്കുകയാണ് അല്ലേ .ഇനി അത് നടപ്പില്ല . ' ഏട്ടാ എന്താ ഈ പറയുന്നത് .ഞാനെന്താ ചെയ്തത് ? എനിക്ക് ഒന്നും മനസ്സിലായില്ല . "അറിയണോ നിനക്ക് ? കൈവീശി കവിളില്‍ ഒരടി വെച്ച് കൊടുത്തു.വേച്ചു പോയ അവള്‍ ഭിത്തിയില്‍ ചാരി നിന്നു."കാര്യം പറഞ്ഞിട്ട് ശിക്ഷിച്ചൂടെ ? ഞാനെന്ത് തെറ്റാ ചെയ്തത് ? " നിന്നോട് ഇപ്പോള്‍ വീഡിയോ ചാറ്റ് നടത്തിതാരാണ് ? സത്യം പറയെടി ? "വീഡിയോ ചാറ്റോ " ? "അതെ നീ ആരോടാ ഇത്ര നേരം സംസാരിച്ചത് ?ആരാ അവന്‍ ? "ഏട്ടാ അത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. "ഇത്ര നേരം സംസാരിച്ചിട്ട് ആരും ഇല്ലെന്നോ ? കള്ളം പറഞ്ഞാല്‍ ഇനിയും എന്‍റെ കൈകള്‍ മറുപടി തരും ,അവനാരാണെന്ന് നീ തന്നെ പറയണം . ഏട്ടാ ആ ടേബിളിനു മുകളില്‍ എന്‍റെ ഫോണ്‍ ഉണ്ട്. കട്ടിലിനു മുകളില്‍ ഏട്ടന്‍റെ ഫോട്ടോയും ഇത്രയും നേരം സംസാരിച്ചത് ഏട്ടനോട് തന്നെയാ അല്ലാതെ വീഡിയോ ചാറ്റൊന്നും ആല്ല , എന്നെ വിശ്വസിക്ക് . പ്ലീസ് ഏട്ടാ . അതും പറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു. അപ്പോഴാണ് കട്ടിലില്‍ ഞങ്ങളുടെ കല്യാണ ഫോട്ടോ കണ്ടത്. ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഞാന്‍ നിന്നു. പിന്നെയും അവള്‍ പറഞ്ഞു തുടങ്ങി . ഏട്ടനോട് സംസാരിക്കാതെ ഞാന്‍ ഉറങ്ങാറില്ല. അതുകൊണ്ട് വര്‍ക്ക് ചെയ്യുന്ന ഏട്ടനെ ശല്യം ചെയ്യാതെ ഇതും നോക്കി സംസാരിച്ചാണ് എന്‍റെ മനസ്സിലെ ഭാരം കുറയ്ക്കുന്നത് . എനിക്ക് ഏട്ടനല്ലാതെ ആരും ഇല്ല. എന്നെ വിട്ട് പിരിയല്ലേ ഏട്ടാ കൈകള്‍ തൊഴുത് കരയുന്ന അവളെ ചേര്‍ത്തു പിടിച്ചു ഞാന്‍ . നെഞ്ചില്‍ സമുദ്രത്തിന്‍റെ തലോടല്‍ അറിഞ്ഞപ്പോള്‍ മനസ്സ് തീക്കനലായ് എരിഞ്ഞു. എവള്‍ക്കൊപ്പം ഞാനും കരഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ സത്യം മനസ്സിലാക്കാതെ തല്ലിയിട്ടും പരിഭവമില്ലാതെ നെഞ്ചില്‍ ചേര്‍ന്ന് അവളെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല . വാക്കുളില്ലാതെ അവളെ എന്നിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു. അവളുടെ സീമന്ത രേഖയില്‍ ഒരു മുത്തം വെച്ചു. പിന്നെയും അവള്‍ നെഞ്ചോരം ചേര്‍ന്നു ...... എല്ലാ സ്ത്രീകളും ഒരു പോലെ അല്ല. ഭര്‍ത്താവിന്‍റെ സ്നേഹത്തോടെയുള്ള ഒരു വാക്കു മാത്രം കേള്‍ക്കാന്‍ കൊതിച്ച് ,ഒരു ചേര്‍ത്തു പിടിക്കലില്‍ ഒതുങ്ങി ഒരു കുഞ്ഞു ലോകത്ത് കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ . അതാണ് എന്‍റെ ഭാര്യ ,എന്‍റെ ഭാഗ്യം ...... പ്രിയ്യപ്പെട്ടവര്‍ക്ക് വേണ്ടി അല്പ സമയം ചിലവഴിക്കുബോള്‍ അവരുടെ മിഴികളിലെ ആ തിളക്കവും , പുഞ്ചിരിയും ,സ്നേഹവും അതാണ് ഏറ്റവും വലിയ സമ്പാദ്യം ........... രാജിരാഘവന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo