Slider

#അമ്മൂട്ടി

0
"ടാ ചെറുക്കാ നാണമില്ലേ എന്റെ പിറകെ നടക്കാൻ
നാണമുളളത് കൊണ്ട് അല്ലേ ഞാൻ നിന്റെ പുറകെ നടക്കുന്നെ...നാളെ മുതൽ നിന്റെ കൂടെ നടക്കാം
ഹൊ ഈ വഷളൻ ചെക്കന്റെ ഒരു കാര്യം
ഞാൻ മടുത്തു മനു...നീയെന്റെ പുറകെ നടന്നാൽ എനിക്കാ അതിന്റെ ചീത്തപ്പേര്
എങ്കിൽ എന്നോട് "I love you" എന്നു പറയ്
അയ്യടാ കണ്ടാലും മതി..എനിക്ക് പ്രണയിക്കാൻ ടൈമില്ല...പഠിക്കണം ചെക്കാ...നീയൊന്ന് പോയേ
മനു വിഷാദ മൂകനായി
എത്രയോ നാളായി അമ്മൂട്ടിയുടെ പിറകെ നടക്കുന്നു
ഇതിലും നല്ലത് വേറെ ആരുടെ കൂടെയെങ്കിലും നടന്നിരുന്നെങ്കിൽ ഇപ്പോൾ ലൈൻ വീണേനെ
അമ്മൂട്ടി പത്തിൽ പഠിക്കുന്നു
അതേ സ്കൂളിൽ തന്നെ മനു പ്ലസ്ടുവിനു പഠിക്കുന്നു
അമ്മൂട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് പിന്നാലെയുളള കറങ്ങൽ
വർഷം മൂന്നായി ...അവൾ മൈൻഡ് ചെയ്യുന്നില്ല
ഇനി എന്താ ചെയ്യുക
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല
ഒടുവിൽ ചങ്കിന്റെ അടുത്ത് അമ്മൂട്ടിയുടെ വിഷയം അവതരപ്പിച്ചു
സഹോ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം
അതിനെന്താ പറയാം
നീ അവളെ നോക്കുമ്പോൾ മുഖത്ത് തന്നെ നോക്കണം
അല്ലാതെ മറ്റ് പലയിടത്തും നോക്കുന്നത് കൊണ്ടാണ് കുഴപ്പം
ഇനി പ്രണയം പറയുമ്പോൾ അവളുടെ കണ്ണിൽ നോക്കി പറയ്
അപ്പോൾ അറിയാം അവളുടെ ശരിക്കുളള പ്രതികരണം
ടാ നീയെനിക്കിട്ട് പണിയുവാണോ ടാ
അയ്യോ സത്യമായിട്ടും അല്ലെടാ
തവള വാ തുറക്കണ ശബ്ദത്തിൽ ചങ്ക് കരഞ്ഞു
ടാ നീയെനിക്ക് ഒരു ഉപകാരം ചെയ്യാമോ
എന്തെ
നീയെനിക്ക് വേണ്ടി അവളുടെ അടുത്ത് വിഷയമൊന്ന് അവതരപ്പിക്ക്...പ്ലീസ്
തന്റെ ഉറ്റ സുഹൃത്ത് സഹോയുടെ അപേക്ഷ ചങ്ക് കൈ കൊണ്ടു
പിറ്റേന്ന് അമ്മൂട്ടിയുടെ അടുക്കൽ ചങ്ക് കാര്യം പറഞ്ഞു
പഠേന്ന് ഒരു അടി ശബ്ദവും ഒപ്പം ചങ്കിന്റെ അലറി കരച്ചിലും
അടുത്ത ദിവസം മനൂനെ കണ്ട അമ്മൂട്ടി അവനെ തടഞ്ഞു നിർത്തി
മനുവേട്ടാ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം
നമ്മൾ ഇപ്പോൾ പഠിക്കുന്ന കുട്ടികളാണ്
പഠനത്തിൽ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ വേണ്ടത്
ഏട്ടൻ പഠിച്ച് നല്ലൊരു ജോലി നേടിയട്ട് എന്നെ വീട്ടിൽ വന്ന് ആലോചിക്ക്
നമ്മുടെ മാതാപിതാക്കളെ വിഷമിപ്പിക്കാതെ അവരുടെ സമ്മതത്തോടെ നമ്മുടെ വിവാഹം നടത്താം
അവർ ശരിക്കും നമ്മളെ കഷ്ടപ്പെട്ടല്ലേ പഠിക്കാൻ വിടുന്നത്
അപ്പോൾ നമ്മൾ അവരെ വിഷമിപ്പിക്കരുത്
മനു ഏട്ടനെ എനിക്കിഷ്ടമാണ്
ഞാൻ അതു തുറന്ന് പറയാഞ്ഞത് ഏട്ടൻ പഠിത്തത്തിൽ ഉഴപ്പ് കാണിക്കും
പ്രണയ പരവശനായി എന്റെ പിന്നാലെ എപ്പോഴും നടക്കും
അതുണ്ടാവരുത്
എന്റെ പുറകെ എപ്പോഴും നടന്നാൽ നമ്മുടെ ഭാവിയെ തന്നെ ബാധിക്കും
ഞാനൊരു പെൺകുട്ടി ആയതു കൊണ്ട് കൂടുതലും ഇതെന്നെ ബാധിക്കും
എനിക്കും ഒരുപാട് പഠിക്കണം...നല്ലൊരു ജോലി നേടണം
ഈ വന്ന കാലത്ത് നമുക്ക് രണ്ടു പേർക്കും ജോലി ഉണ്ടായാൽ മാത്രമേ ജീവിക്കാൻ കഴിയൂ
നമ്മുടെ വിവാഹം വീട്ടുകാർ നടത്തി തന്നില്ലെങ്കിൽ മനു ഏട്ടൻ വിളിക്കുന്ന എവിടേക്കായാലും ഈ അമ്മൂട്ടി ഇറങ്ങി വരും
അമ്മൂട്ടിയെന്നും മനുവേട്ടന്റെ സ്വന്തമാണ്
ലോകം പിടിച്ചടക്കിയ സന്തോഷത്തിൽ മനു വേഗം ക്ലാസിലേക്ക് ഓടി"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo