ഒരു ദുരന്ത കഥ...
💆
💇
👰
🙏
ചണ്ഡീഗഡിൽ ജീവിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്... ഞാനുൾപ്പെട്ട മലയാളിപെൺകൊടികളുടെ സൗന്ദര്യബോധം, വസ്ത്രധാരണരീതി ഇവയൊക്കെ നോർത്ത് ഇന്ത്യൻ സുന്ദരികളെ അപേക്ഷിച്ച് വളരെ പിന്നിലാണ്...

.. ഇവളുമാർക്കൊക്കെ എന്നാ ഒരു ലുക്കാ... നല്ല ഗോതമ്പിന്റെ നിറം... ഒടുക്കത്തെ ഫിഗർ.. നല്ല മുടി...നല്ല ജീൻസും ഷോർട്സും സ്ലീവ്‌ലെസ് ടോപ്പും അടിപൊളി കുർത്തിയും...ഒക്കെ കണ്ട് വല്ലാത്ത കോലമുള്ള എനിക്ക് എന്നെത്തന്നെ വെറുപ്പ് തോന്നി...
ജ്വലിക്കുന്ന സൗന്ദര്യമുള്ള പഞ്ചാബി പെൺകൊടികൾ... വെളുത്തു തുടുത്ത് ആപ്പിളുപോലിരിക്കുന്ന ഹിമാചൽ സുന്ദരികൾ.. ഹോസ്റ്റലിലും ഹോസ്പിറ്റലിലും ഇതുങ്ങളെ കണ്ട് കണ്ട് അസൂയമൂത്ത് ഞാനും ഒരു 'സുന്ദരി' ആവാൻ തീരുമാനിച്ചു...!! കാര്യം തീരുമാനമൊക്കെ എടുത്തെങ്കിലും സുന്ദരിയാവുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ... കണ്ണാടിക്കുമുന്പിൽ ചാഞ്ഞും ചരിഞ്ഞും നോക്കുന്തോറും എന്റെ കോംപ്ലക്സ് കൂടിക്കൂടി വന്നു... മലയാളിയായ മറ്റൊരു സമാനമനസ്കയെ കണ്ടുമുട്ടിയതോടെ പിന്നെ ഞാനും അവളും കൂടിയായി ഞങ്ങളുടെ 'സൗന്ദര്യാന്വേഷണ പരീക്ഷണങ്ങൾ '...
അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ ഏതോ ഒരു പഞ്ചാബി സഹപ്രവർത്തകയുടെ കല്യാണത്തിന് പോയിവന്ന എന്റെ പ്രിയ സുഹൃത്തിന്റെ മുഖത്ത് ഉള്ളാടൻ കാരാമയെക്കണ്ട സന്തോഷം... എന്താണ് കാരണം എന്ന് ആകാംഷയോടെ അന്വേഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ആ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിഞ്ഞു... !!
അതായത് പഞ്ചാബി പെണ്ണുങ്ങളുടെ സൗന്ദര്യ രഹസ്യം... !!അതിൽ ആദ്യത്തെ രണ്ടു രഹസ്യങ്ങൾ(?) എന്നെ തീർത്തും നിരാശപ്പെടുത്തി.. ഒന്ന് കാണാൻ കൊള്ളാവുന്ന അപ്പനമ്മമാരുടെ ജീൻ...!! രണ്ട് ഈ നാട്ടിലെ കാലാവസ്ഥയും ഭക്ഷണരീതിയും... !!ആറു മാസത്തോളം നീളുന്ന തണുത്ത കാലാവസ്ഥയും... ഹ്യൂമിഡിറ്റി തീരെയില്ലാത്ത വേനല്ക്കാലവും... ഭക്ഷണമാകട്ടെ പലവിധ പഴവർഗ്ഗങ്ങളാൽ സമ്പന്നവും... ലോഡ് കണക്കിന് ഫ്രൂട്സ് ദിവസവും കേറ്റുന്ന ഇവളുമാരുടെ മുൻപിൽ പഴങ്കഞ്ഞിയും കപ്പയും മറ്റും കഴിച്ചു ജീവിച്ച നമ്മളൊക്കെ എങ്ങനെ പിടിച്ചു നിൽക്കാൻ... ?! സാരമില്ല... നമ്മൾ ഇപ്പൊ ഇവടെതന്നെയാണല്ലോ...പതുക്കെ ഫ്രൂട്സ് ഒക്കെ കഴിച്ചു തിളങ്ങാം എന്ന് കരുതി ഞാൻ സമാധാനിച്ചു..
പിന്നെ അവൾ പറഞ്ഞ രഹസ്യങ്ങൾ എന്റെ സുന്ദരീമോഹത്തിന് ചിറകുകൾ നല്കാൻ പോന്നവയായിരുന്നു... അതിലൊന്നാണ് മേക്കപ്പ്.. !ഈ പഞ്ചാബി കുഡികളൊക്കെ (കുഡിന്നു വച്ചാൽ പെൺകുട്ടി ) മിനിമം അരയിഞ്ചു കനത്തിൽ പുട്ടിയടിക്കുമത്രേ... കൂട്ടത്തിൽ ലിപ്സ്റ്റിക്ക്, മസ്കാര ,ബ്ളഷ്,ഐ ലൈനർ തുടങ്ങിയ ആഡംബരങ്ങളും... ഓ.. അത്രേയുള്ളൂ... നമുക്കും ചെയ്യാല്ലോ മേക്കപ്പ്.. എന്നായി ഞാൻ..
പിന്നത്തെ കാര്യം ഇവിടുത്തെ സുന്ദരികൾ മാസത്തിലൊരിക്കൽ വാക്സിംഗ്.. (അതായത് മേലാസകലമുള്ള രോമങ്ങൾ ചൂട് മെഴുകുപുരട്ടി ടിഷ്യു പേപ്പർ പോലെ ഒരു സാധനം കൊണ്ട് പറിച്ചെടുക്കുന്ന ഭീകരമായ ഒരു സംഭവം )പിന്നെ മാനിക്യൂർ, പെഡിക്യൂർ (കയ്യും കാലുമൊക്കെ ഉരച്ചുകഴുകി നഖം വെട്ടി നെയിൽ പോളിഷ് ചെയ്തു തരുന്ന ചടങ്ങ്.. ) ഹെയർ സ്പാ (മുടി കഴുകിയുണക്കി കൺഡീഷണർ പുരട്ടി ആവി കൊള്ളിക്കുന്ന കർമ്മം )ഇവയൊക്കെ നിർബ്ബന്ധമായും ചെയ്തിരിക്കുമെന്ന്....
ഹേയ്... ബ്യൂട്ടി പാർലറുകൾ മുട്ടിനു മുട്ടിനുണ്ടല്ലോ നമുക്കും കാശുകൊടുത്താൽ മേൽപ്പറഞ്ഞ സംഗതികളൊക്കെ ചെയ്യാമല്ലോ എന്ന് പറഞ്ഞു ഞാൻ സ്വന്തം റൂമിലേക്ക് മടങ്ങി. .
ഹോസ്റ്റലിൽ ഒറ്റക്കുള്ള ജീവിതം... വായ്നോട്ടത്തിനും പരദൂഷണത്തിനും ഇഷ്ടം പോലെ സമയം... പോരഞ്ഞിട്ട് കൈയിൽ അത്യാവശ്യം കാശും... സൗന്ദര്യ വൽക്കരണശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമായി മുൻപോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഞങ്ങൾ മണ്ഡിയിൽ പോയി (മണ്ഡിയെന്നാൽ പച്ചക്കറിചന്ത )കിലോക്കണക്കിന് ഫ്രുട്സ് വാങ്ങിക്കഴിച്ചു തുടങ്ങി... പച്ചയ്ക്കും പുഴുങ്ങിയും വെജിറ്റബിൾസും...
ഫൌണ്ടേഷൻ, ബിബി ക്രീം, കോംപാക്ട്, മസ്‌കാര, ഐ ലൈനർ, ലിപ്സ്റ്റിക് എന്നുവേണ്ട സകലമാന മേക്കപ്പ് ഐറ്റംസും വൻ വിലകൊടുത്തു വാങ്ങി ഞങ്ങൾ തുടങ്ങി.. ഈ വിധ സാധനങ്ങൾ എങ്ങനെ മോന്തക്ക് തേച്ചു പിടിപ്പിക്കണം എന്ന വിഷയത്തിൽ ഞങ്ങൾ ഗൂഗിളിനോടും യൂ ട്യൂബിനോടും എന്നും കടപ്പെട്ടിരിക്കുന്നു...
ശാസ്ത്രീയമായ അറിവിന്റെ അപര്യാപ്തതയോ പരിചയകുറവോ അതോ മാനുഫാക്ച്ചറിങ് ഡിഫക്ടോ (മേക്കപ്പ് സാധനങ്ങളുടെയല്ല... നമ്മുടെ !!) എന്തോ എത്ര മേക്കപ്പിയിട്ടും 'ആ ഒരു ലുക്ക് 'വരുന്നില്ല.. !!പഞ്ചാബികളെ അനുകരിച്ചു ചുവന്ന ലിപ്സ്റ്റിക് ഒക്കെ ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോ എനിക്ക് എന്നെത്തന്നെ ആഫ്രിക്കൻ വനാന്തരങ്ങളിലെ ഏതോ ചിമ്പാൻസിയോടുപമിക്കാൻ തോന്നിപ്പോയി... മേക്കപ്പ് കഴിഞ്ഞു നോക്കുമ്പോൾ ആകെ വൈറ്റ് വാഷ് ചെയ്ത ഒരു ഫീൽ..
അങ്ങനെ കാശുപോയത് പോകട്ടെ എന്നു വച്ചു മനസ്സില്ലാ മനസ്സോടെ ഞാൻ മേക്കപ് യജ്ഞം പാതിവഴിയിൽ ഉപേക്ഷിച്ചു... !
എന്നാൽ അതിലും വലുത് വരാനിരിക്കുന്നുണ്ടായിരുന്നു... !
അങ്ങനെയിരിക്കെ ഒരുദിവസം മുടി വെട്ടാൻ സലൂണിൽ പോയ എന്നോട് മുടിവെട്ടുകാരൻ (സോറി... ഇവിടെ ഹെയർ സ്റ്റൈലിസ്റ് )പറയുവാ എന്റെ മുടി നല്ല സൂപ്പർ മുടിയാണെന്നു... സ്ട്രൈറ്റ് ചെയ്താൽ സൂപ്പർ ലുക്ക് ആകുമെന്ന്... ഓഹോ... അങ്ങനെയാണല്ലേ !!ഞാൻ അഭിമാനപുളകിതയായി... അന്ന് മുതൽ ഈ സ്റ്റെയ്റ്റനിംഗ് മോഹം മനസ്സിൽ കയറിപ്പറ്റി... കല്യാണം അടുത്തു വരുന്നതിനാൽ പ്രതിശ്രുതനോട് കൂടി അഭിപ്രായം ചോദിച്ചു... ലുക്ക് ബോറാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച ഭാവിവരനെ വാചകമടിച്ചു വീഴ്ത്തി അനുവാദം സംഘടിപ്പിച്ചു ഞാൻ മുടി 'നിവർത്താൻ ' ഇറങ്ങിപുറപ്പെട്ടു... (യഥാർത്ഥത്തിൽ എന്റെ മുടി നിവർന്നതു തന്നെ ആയിരുന്നു... ലുക്ക് ഒന്നു 'എൻഹാൻസ് 'ചെയ്യണം എന്ന ഒറ്റ ഉദ്ദേശം മാത്രേ എനിക്കുണ്ടായിരുന്നുള്ളു !!)
അങ്ങനെ ആ ശുഭദിനം വന്നെത്തി.. ! സലൂണിൽ ഹെയർ സ്റ്റൈലിസ്റ് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കെമിക്കൽ തേച്ചു ഇസ്തിരിയിട്ട് എന്റെ മുടിയിഴകൾ ഓരോന്നായി നിവർത്തിയെടുത്തു... എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ എനിക്ക് 'മരോട്ടിക്കാ തിന്ന കാക്കയെയോ'.. 'ഇഞ്ചി കടിച്ച കുരങ്ങിനെയോ 'ഒക്കെ ഓർമ്മ വന്നു... കിടിലൻ ലുക്ക് പ്രതീക്ഷിച്ചിട്ട് കിട്ടിയത് ഒരു അലമ്പ് ലുക്ക് !!!ഹോസ്റ്റലിൽ എത്തി കരഞ്ഞു കൂവി ഞാൻ ഒരു സെൽഫി പ്രതിശ്രുതന് അയച്ചു.... ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനായ ആൾ നീ എങ്ങനെ വന്നാലും ഞാൻ കെട്ടിക്കോളാം എന്നുറപ്പു നൽകിയപ്പോൾ ഒരു ചെറിയ ആശ്വാസം... പിന്നെ നാട്ടിൽ വന്ന് നാട്ടുകാരുടെയും വീട്ടുകാരുടേയും വായിലിരിക്കുന്നത് മുഴുവനും കേട്ട് ദുഖിച്ചിരിക്കുന്നതിനിടയിൽ എന്റെ മനസ്സമ്മതവും കല്യാണവും കഴിഞ്ഞു... ഇപ്പൊ കയ്യിൽ ഒരു കൊച്ചും...
അന്ന് നിവർത്തപ്പെട്ട മുടിയിഴകളുടെ ബാലൻസ് ഇപ്പോഴും എന്റെ തലയിൽ അല്പം ബാക്കിയുണ്ട്... അത് വളർന്ന് മുറിച്ചു കളഞ്ഞിട്ടു വേണം എനിക്കിനി അടുത്ത സ്റ്റൈൽ പരീക്ഷിക്കാൻ.... ഹേയ്... നമ്മൾ അങ്ങനെ പേടിച്ചു പിന്മാറുന്ന ടൈപ്പ് അല്ലെടേ.... മണ്ടയുണ്ടെങ്കിൽ *മൈര് ഇനീം ഉണ്ടാവും.... !!
👯
*തെറിയല്ലാട്ടോ... മുടിക്ക് തമിഴിൽ അങ്ങനെയാ പറയാ

Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക