തിങ്കളാഴ്ച് രാവിലെ ഓഫീസിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്നൊരു വാർത്ത ഞാനറിഞ്ഞത്. എന്റെ സഹപ്രവർത്തകൻ ജോ മോന്റെ ഭാര്യ അവളുടെ എഫ് ബി കാമുകനുമായി ഒളിച്ചോടി...
കഴിഞ്ഞ മാസമാണ് ജോ മോന്റെ കല്യാണം ഞാൻ കുടുംബ സമേതം പങ്കെടുത്തു നടത്തി കൊടുത്തത് .. കല്യാണത്തിന് വിളമ്പിയ ചിക്കൻ ബിരിയാണി കാശിനു കൊള്ളില്ലായിരുന്നെനും പെണ്ണ് ഉടുത്തിരുന്ന സാരി മാത്രമേനന്നായിരുന്നു ള്ളുവെന്നും എന്നാലും ജോമോ നു അതിനേക്കാൾ നല്ലൊരു പെണ്ണി നെ കിട്ടിയേനെ യെന്നുമിന്നലെ യും കൂടിയെന്റെ ഭാര്യ അയവിറക്കിയതേയുള്ളു...
വിവരം കേട്ടയുടനെ ഞാൻ ജോമോനെ കാണാൻ പുറപ്പെട്ടു. പാവം ! ആകെ തകർന്നടിഞ്ഞു നിൽക്കുകയാണ്. അവൾക്കു നേരത്തെ തന്നെ ഇവനുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണത്തിലെ കണ്ടുപിടിത്തം.. ഇനിയവൾ വന്നാലും നമ്മുക്ക് വേണ്ട ജോമോനെ യെന്ന് ഞങ്ങൾ സഹപ്രവർത്തകർ ഏകകണ്ഠമായവനെ അറിയിച്ചു..
തിരിച്ചു വരുന്ന വഴി എന്തോ പെട്ടെന്നെന്റെ മനസിലേക്ക് ഒരു രൂപം കടന്നു വന്നു. ഏതു നേരവും ഇടം കൈയിൽ മൊബൈലിൽ കുത്തിയിരിക്കുന്ന എന്റെ ഭാര്യ.. കർത്താവെ, അവളെന്നെ ചതിക്കുകയാണോ?
വീട്ടിലേക്കു ചെന്നപ്പോൾ വലതു കൈയിൽ ചായയുമിടതു കൈയിൽ മൊബൈലുമായി ഭാര്യയെന്നെപതിവുപോലെ എതിരേറ്റു. ഞാനവളെ സൂക്ഷിച്ചു നോക്കി. എന്നെ കണ്ട സന്തോഷ ഭാവമൊന്നും മുഖത്തില്ല. ശ്രദ്ധ മൊത്തം മൊബൈലിലാണ് .പുതിയ ഫോൺ മേടിച്ചു കൊടുത്തത് അബദ്ധമായി യെന്ന് തോന്നുന്നു... നെറ്റ് കണക്ഷൻ കളയാനും പറ്റില്ല. പിന്നെങ്ങിനെ ഞാൻ ചിഞ്ചു മോളുമായി ചാറ്റും ?
ഞാനവളോട് ജോമോന്റെ വിശേഷം പറഞ്ഞു..
“അല്ലെങ്കിലും ആ ജോമോനെയെന്തിനു കൊള്ളാം ..അവൾക്കു വിവരമുണ്ട്...”
“അല്ലെങ്കിലും ആ ജോമോനെയെന്തിനു കൊള്ളാം ..അവൾക്കു വിവരമുണ്ട്...”
ഇത്രയും പറഞ്ഞു മറുപടിക്കു കാത്തു നിൽക്കാതെ മൊബൈലിൽ കുത്തി അവളകത്തേക്കു..
ആരോടാണിവ ളിരുപത്തി നാലു മണിക്കൂറും കുത്തി കുത്തി സംസാരിക്കുന്നതു.. നാല്പത്തി രണ്ടാം വയസി ലിവൾക്ക് വല്ല കാമുകനും ഉണ്ടോ.? അവനുമായിവൾ ഒളിച്ചോടുമോ ? ഓടിയാൽ രണ്ടു ദിവസം കഴിയുമ്പോൾ അവൻ തീർച്ചയായും ഇവളെ കൊണ്ടുവിടും.. ഞാൻ അപ്പോളിവളെ സ്വീകരിക്കണോ ?ഈ ചിന്തകൾ തേനീച്ച പോലെ തലക്കകത്തു മൂളി പറക്കാൻ തുടങ്ങി...
ആരോടാണിവ ളിരുപത്തി നാലു മണിക്കൂറും കുത്തി കുത്തി സംസാരിക്കുന്നതു.. നാല്പത്തി രണ്ടാം വയസി ലിവൾക്ക് വല്ല കാമുകനും ഉണ്ടോ.? അവനുമായിവൾ ഒളിച്ചോടുമോ ? ഓടിയാൽ രണ്ടു ദിവസം കഴിയുമ്പോൾ അവൻ തീർച്ചയായും ഇവളെ കൊണ്ടുവിടും.. ഞാൻ അപ്പോളിവളെ സ്വീകരിക്കണോ ?ഈ ചിന്തകൾ തേനീച്ച പോലെ തലക്കകത്തു മൂളി പറക്കാൻ തുടങ്ങി...
ഞാനൊരു ഒരു സി ഐ ഡി മൂസയെ പോലെ ഭാര്യയെ നിരീക്ഷിക്കാമെന്നു തീരുമാനിച്ചു.
മൂസ ഭാര്യയ്ക്ക് പിന്നാലെ ചുറ്റി തിരിയാൻ തുടങ്ങി.. സാധാരണ പെണ്ണുങ്ങളെ പോലെ യിവൾക്ക് സീരിയൽ ഭ്രമം തീരെയില്ല..”ചന്ദന മഴ” കണ്ടു കൊണ്ടിരിക്കുമ്പോൾ മൂസ അവളെയൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.–“ ശാരി, നോക്കിയേ ഊര്മിളയുടെ സാരി എത്ര ഭംഗിയായി രി ക്കുന്നു.. “
അവൾ ക്കൊരനക്കവും ഇല്ല .സാരിയെന്ന് കേട്ടാൽ നോക്കാത്ത പെണ്ണോ ?.. മൊബൈലിൽ കുത്തി അവള് പറയുന്നു –“ഓ എനിക്കവരെ കണ്ണെടുത്താൽ കണ്ടു കൂടാ.. എന്തൊരു മേക്കപ്പ് .”
മൂസ ഭാര്യയ്ക്ക് പിന്നാലെ ചുറ്റി തിരിയാൻ തുടങ്ങി.. സാധാരണ പെണ്ണുങ്ങളെ പോലെ യിവൾക്ക് സീരിയൽ ഭ്രമം തീരെയില്ല..”ചന്ദന മഴ” കണ്ടു കൊണ്ടിരിക്കുമ്പോൾ മൂസ അവളെയൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.–“ ശാരി, നോക്കിയേ ഊര്മിളയുടെ സാരി എത്ര ഭംഗിയായി രി ക്കുന്നു.. “
അവൾ ക്കൊരനക്കവും ഇല്ല .സാരിയെന്ന് കേട്ടാൽ നോക്കാത്ത പെണ്ണോ ?.. മൊബൈലിൽ കുത്തി അവള് പറയുന്നു –“ഓ എനിക്കവരെ കണ്ണെടുത്താൽ കണ്ടു കൂടാ.. എന്തൊരു മേക്കപ്പ് .”
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഈയിടെയായി കുറച്ചു മേക്കപ്പ് ഇവൾക്കും കൂടുതലാണ്. ചോദിച്ചപ്പോ ളിടക്കിടെ സെൽഫി യെടുക്കാനാണ് പോലും. വീട്ടിൽ നൈറ്റി ധരിച്ചിരുന്നവൾ ഇപ്പോൾ ചുരിദാർ ആണ് വേഷം. മുഖത്തെപ്പോഴും പൗഡറും പൊട്ടും സ്ഥിരമായുണ്ട്. അവളാണ് സീരിയൽ നടിയെ കുറ്റം പറയുന്നത്.....
രാത്രി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനെ പഠിപ്പിക്കാനാ യവളിരുന്നു. മൂസയുടെ കണ്ണുകൾ അവൾക്കു പിന്നാലെ.. വലത്തേ കൈയിലവന്റെ പുസ്തകവും ഇടത്തെ കൈയിൽ അവളുടെ കോപ്പും.....ഇടക്ക് മകൻ ചിണുങ്ങുന്നു... “അമ്മെ ..ഇപ്പോൾ തന്നെ ഞാൻ പഠിച്ചു .നൂറു പ്രാവശ്യമെഴുതേണ്ട കാര്യമില്ല.”
ഓഹോ ..അവൾക്കു കുത്താനുള്ള എളുപ്പത്തിനു വേണ്ടി യവനെ കൊണ്ട് സ്പെല്ലിങ് നൂറു പ്രാവശ്യമെഴുതിപ്പിക്കുകയാണ്...
“എന്തിനാ ശാരീ? പത്തു പ്രാവശ്യമെഴുതുമ്പോൾ സ്പെല്ലിങ് പഠിക്കില്ലേ ?”..മൂസ ശാന്തനായി അവളുടെ കുത്തു നിർത്താനൊരു വിഫല ശ്രമം നടത്തി
.”നിങ്ങൾ പഠന കാര്യത്തി ലിടപെടേണ്ടാ..”
.”നിങ്ങൾ പഠന കാര്യത്തി ലിടപെടേണ്ടാ..”
കുത്തികൊണ്ടു അവളെനിക്കൊരു കുത്തു ..“ഇങ്ങനെ പഠിച്ചാലേ ഓർമയി ലിരിക്കൂ.. ഞാനങ്ങിനെയാണ് പഠിച്ചിട്ടുള്ളത്..”
നേരാം വണ്ണം പഠിച്ചിരുന്നെങ്കിൽ ഇവളിവിടെ ഇരിക്കേണ്ടവളാണോ ?
അവൾ മൊബൈൽ താഴെ വെച്ച് കുളിമുറിയിൽ പോയ നേരത്തു ഞാനതു കൈക്കലാക്കി.. അമ്പടി കേമി ! അവള് ഫോൺ ലോക്ക് ചെയ്തു വെച്ചിരിക്കുന്നു. പഠിച്ച കള്ളി....
പഠിച്ച പണി പതിനെട്ടും ചെയ്തിട്ടും അത് തുറക്കാൻ എനിക്ക് പറ്റിയില്ല. ബാത്ത് റൂമിന്റെ വാതിൽ കിരു കിരാ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ വേഗം മൊബൈൽ താഴെ വെച്ച് മൂടി പുതച്ചു കിടന്നു...
പഠിച്ച പണി പതിനെട്ടും ചെയ്തിട്ടും അത് തുറക്കാൻ എനിക്ക് പറ്റിയില്ല. ബാത്ത് റൂമിന്റെ വാതിൽ കിരു കിരാ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ വേഗം മൊബൈൽ താഴെ വെച്ച് മൂടി പുതച്ചു കിടന്നു...
പുതപ്പിനടിയിൽ കൂടെ ഞാൻ പതുക്കെ ഭാര്യയെ വീക്ഷിച്ചു. മൊബൈൽ തലയണക്കടിയിൽ വെച്ചവൾ കിടക്കാനൊരുങ്ങുന്നു. എന്നെ ഉറക്കി കിടത്തി രാത്രി യവനുമായി സൊള്ളാനുള്ള പുറപ്പാടാണ്... ഹോ ഇവൾ ഞാൻ വിചാരിച്ചതിലും ഭയങ്കരി യാണല്ലോ? ഇതിലും ഭേദം എനിക്കും കുട്ടികൾക്കും കുറച്ചു വിഷം വാങ്ങി തന്നു കൂടായിരുന്നോ... ഭയങ്കരീ!
അതിരാവിലെ ഞാനെഴുനേറ്റു
അടുക്കളയിലവളെന്തു ചെയ്യുന്നുവെന്ന് ഒളിഞ്ഞു നോക്കി..ഒരു കൈയിൽ മൊബൈൽ ..മറ്റേ കൈ കൊണ്ട് അവൾ പാലിളക്കുന്നു
അടുക്കളയിലവളെന്തു ചെയ്യുന്നുവെന്ന് ഒളിഞ്ഞു നോക്കി..ഒരു കൈയിൽ മൊബൈൽ ..മറ്റേ കൈ കൊണ്ട് അവൾ പാലിളക്കുന്നു
പത്രം നോക്കിയപ്പോൾ മറ്റൊരിടിവെട്ടു വാർത്ത ..”45 കാരി 25 കാരനായ എഫ് ബി കാമുകനോടൊപ്പം ഒളിച്ചോടി.”
കർത്താവെ !ഈ നാൽപതുകാരികളിതെന്ന ഭാവിച്ചാണ്?
കർത്താവെ !ഈ നാൽപതുകാരികളിതെന്ന ഭാവിച്ചാണ്?
സത്യമായിട്ടു മെനിക്ക് നെഞ്ച് വേദന വന്നു. ഭാര്യ ചായയുമായി വരുമ്പോൾ ഞാൻ നെഞ്ച് പൊത്തി പിടിച്ചു, വാർത്ത അവളെ വായിച്ചു കേൾപ്പിച്ചു..
”അതൊക്കെ കോന്തൻ ഭർത്താക്കന്മാരാവും” ഇടത്തെ കൈയിലെ മൊബൈലിൽ കുത്തി യവളുടെ സംസാരം.
”അതൊക്കെ കോന്തൻ ഭർത്താക്കന്മാരാവും” ഇടത്തെ കൈയിലെ മൊബൈലിൽ കുത്തി യവളുടെ സംസാരം.
ഞാനെന്നെ ആസകലമൊന്നു നോക്കി. അവള് പറഞ്ഞ കോന്തൻറെ ഗണത്തിൽ ഞാൻ പെടുമോ ..എന്തായാലും ഞാനൊന്നു തീരുമാനിച്ചു. ഇന്ന് ഞാൻ ജോലിക്കു പോവുന്നില്ല.. ഇവളെ ഇവളറിയാതെ നിരീക്ഷിക്കാൻ തന്നെയെന്റെ തീരുമാനം..
പെട്ടെന്നു “വാഴ്വേ മായം” എന്ന ചിത്രത്തിലെ സത്യനെയെനിക്കോർമ്മ വന്നു.. ജോലിക്കു പോവുന്നു എന്ന വ്യാജേന തിരിച്ചു കയറി അലമാരക്കു പിന്നിൽ മറഞ്ഞു നിന്ന സത്യനെ പോലെ യിവളെ നിരീക്ഷിക്കണം....
ഞാൻ ബെഡ്റൂമിൽ കയറി അലമാരയുടെ പിന്നിൽ പരിശോധിച്ചു . കല്യാണം കഴി ഞ്ഞിവളുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന തേക്കിന്റെ അലമാരയാണ് .മതിലിനോട് ചേർത്ത് വെച്ചിരിക്കുന്നു. ഒരു തരി അനക്കാൻ പറ്റുന്നില്ല .. ആ ശ്രമം ഞാൻ ഉപേക്ഷിച്ചു.. നോക്കിയപ്പോൾ കല്യാണത്തിന് ഞാൻ വാങ്ങിയ ഡബിൾ കോട്ടു എന്നെ മാടി വിളിക്കുന്നു.. ഞാൻ കുനിഞ്ഞു കട്ടിലിന്റെ അടിഭാഗം നന്നായി വീക്ഷിച്ചു.. എനിക്ക് സുഖമായി കിടക്കാനുള്ള സ്ഥലം ധാരാളമായുണ്ട്...
ഭാര്യ എന്നെ പതിവുപോലെ ജോലിക്കു യാത്രയാക്കി... അതിനു ശേഷം അവളപ്പുറത്തെ സരളയുമായി കൊച്ചു വർത്തമാനത്തിനു നിന്ന സമയം കൊണ്ട് നേരത്തെ തുറന്നിട്ടിരുന്ന പിന് വാതിലിലൂടെ ഞാനകത്തു കയറി, കട്ടിലിനടിയിൽ സ്ഥാനം പിടിച്ചു.
രാവിലെ ചോറും കറികളും റെഡിയാക്കിയാൽ പിന്നെ ഭാര്യക്ക് വീട്ടിൽ കാര്യമായ ജോലിയില്ല. ടി വി യും കാണാത്ത സ്ഥിതിക്ക് ബെഡ് റൂമിലേക്ക് തന്നെയാവും അവൾ വരുന്നത്. ഞാൻ അക്ഷമനായി കാത്തു കിടന്നു.
ഭാര്യ തന്നു വിട്ട ചോറു പാത്രവും ഒരു കുപ്പി വെള്ളവും തൊട്ടടുത്തു.. ടെൻഷൻ കാരണം എനിക്ക് ദാഹം. ഞാൻ വെള്ളമെടുത്തു കുടു കുടാ
കുടിച്ചു ..വീണ്ടും ക്ഷമയോടെ കാത്തിരിപ്പു..ഒടുവിൽ മൊബൈലുമായി അവളെത്തി..
കുടിച്ചു ..വീണ്ടും ക്ഷമയോടെ കാത്തിരിപ്പു..ഒടുവിൽ മൊബൈലുമായി അവളെത്തി..
.. കട്ടിലിനടിയിലിത്ര ചൂടുണ്ടാവുമെന്നു ഞാൻ കരുതിയില്ല.. സാരമില്ല ..ഇന്ന് രണ്ടിലൊന്നറിയണം. ഒന്നുകിലവൻ… അല്ലെങ്കിൽ ഞാൻ.. സത്യന് ഒരു രാത്രി മുഴുവൻ നിൽക്കാമെങ്കിൽ എനിക്ക് കുറച്ചു മണിക്കൂറെന്തും സഹിച്ചിവിടെ കിടക്കാം.
ഞാൻ ശ്വാസമടക്കി കിടന്നു.....താഴെ നിന്ന് അവളുടെ കാലുകൾ മാത്രമാണ് ഞാൻ കാണുന്നത്..അവൾ കട്ടിലിലിരിക്കുന്നു. നൊടിയിട കൊണ്ട് താഴെ തൂങ്ങി കിടന്ന കാലുകൾ അപ്രത്യക്ഷമാവുന്നു... അവൾ കിടന്നു. അവൾ കുത്താൻ തുടങ്ങിയെന്നെനിക്കു മനസിലായി
വഞ്ചകി.. ഇവളുടെ മുഖമൂടിയിന്ന് വലിച്ചെറിയണം.. അനാഥമാകുന്ന രണ്ടു കുഞ്ഞു മക്കളുടെ ഭാവി ത്രാസിൽ കിടന്നു തൂങ്ങുന്നു.. വേണ്ട, അവർക്കി ങ്ങിനെയൊരമ്മ വേണ്ട..
ടിക് ..ടിക് …ടിക് …
സമയം ഒച്ചിനെ പോലെയിഴഞ്ഞു നീങ്ങുന്നു.. സെക്കൻഡുകൾ മിനിറ്റിലേക്കു.. മിനിറ്റ് മണിക്കൂറിലേക്കു.... ഞാൻ ശ്വാസമടക്കി കാത്തു കിട ന്നു..
പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി. പോക്കറ്റിൽ നിന്നും ബുദ്ധിപൂർവം ഞാൻ സൈലന്റിലേക്ക് മാറ്റിയിട്ടിരുന്ന മൊബൈലെടുത്തു ലാൻഡ് ഫോണിലേക്കു വിളിച്ചു.. കർത്താവെ, മൊബൈൽ അവിടെ വെച്ച് അവൾ പോണേ ..
കർത്താവെന്റെ കൂടെയുണ്ട് …
അവൾ പോയപ്പോൾ കട്ടിലിനടിയിൽ നിന്നും ഊർന്നു വന്നു ഞാൻ മൊബൈൽ കൈക്കലാക്കി. ഭാഗ്യം !ലോക്ക് വീണിട്ടില്ല. ഞാൻ മെസ്സെൻജെർ അരിച്ചു പെറുക്കി.. കാര്യമായി ഒന്നുമില്ല. എസ് എം എസ് നോക്കി. അതിലും ഒന്നുമില്ല.. കാൾ ലിസ്റ്റ് മൊത്തം പരിശോധിച്ചു .. സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്താൻ മൂസക്കു കഴിഞ്ഞില്ല.
മൂസക്കു ..ശേ.... എനിക്ക് തെറ്റ് പറ്റിയോ ?
ഭാര്യയുടെ കാൽ ചലനങ്ങളടുത്ത് വരുന്നു. ഞാൻ മൊബൈൽ കട്ടിലിൽവെച്ചു അടിയിലേക്ക് വീണ്ടുമപ്രത്യക്ഷനായി..
ടെൻഷൻ കൂടുന്നു.. ഹൃദയമിടിപ്പ് കൂടുന്നു ..ധക്.. ധക് ..ധക് ..
ഞാൻ വീണ്ടും വെള്ളം കുടിക്കുന്നു.. രാവിലെ ടെൻഷൻ കാരണം ഒരു ദോശയെ കഴിച്ചുള്ളൂ.. വയർ കത്താൻ തുടങ്ങി.. കട്ടിലിനടിയിൽ കൂനികൂടിയിരുന്ന് ടിഫ്ഫിൻ ബോക്സ് തുറന്നു ഞാൻ ചോറ് വാരി വലിച്ചു കഴിച്ചു.
കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളമെടുത്തു പാത്രത്തിൽ തന്നെ കൈ കഴുകി .കട്ടിലിനടിയിൽ നീണ്ടു നിവർന്നു കിടന്നു.. രാത്രി മനസ്സമാധാനവും ഒപ്പം ഉറക്കം നഷ്ടപ്പെട്ടതിനാൽ അറിയാതെയൊന്ന് കണ്ണടച്ചു
കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളമെടുത്തു പാത്രത്തിൽ തന്നെ കൈ കഴുകി .കട്ടിലിനടിയിൽ നീണ്ടു നിവർന്നു കിടന്നു.. രാത്രി മനസ്സമാധാനവും ഒപ്പം ഉറക്കം നഷ്ടപ്പെട്ടതിനാൽ അറിയാതെയൊന്ന് കണ്ണടച്ചു
ആരോ വിളിച്ചുണർത്തി യ പോലെ പെട്ടെന്ന് കണ്ണ് തുറന്നു.. സമയം 2 .30 എഴുന്നേറ്റു കഴിഞ്ഞപ്പോൾ ആകെ പ്രശ്നം !വെള്ളവും ഭക്ഷണവും ടെന്ഷനുമെല്ലാം കൂടി വയറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒന്നിനും രണ്ടിനു മെല്ലാം പോകാൻ തോന്നുന്നു.. ഷീലയുടെ കള്ളത്തരങ്ങൾ കണ്ടു പിടിക്കാനൊ ളിച്ചിരുന്ന സത്യനില്ലാത്ത പ്രശനങ്ങളാണല്ലോ എനിക്ക് ?
പതുക്കെ ആമയെ പോലെ തല വെളിയിലേക്കിട്ടു. ഇല്ല .ഭാര്യ കട്ടിലിൽ തന്നെ.. ഇവൾക്ക് വിശപ്പൊന്നുമില്ലേ.. ?
എല്ലാ ശങ്കകളും തടഞ്ഞു നിർത്താൻ ഞാൻ കാലുകൾബലമായി കൂട്ടി പിടിച്ചു.. രക്ഷയില്ല ..ഞാൻ വീണ്ടും കർത്താവിനെ വിളിച്ചു. കർത്താവെ! നിഷ്കളങ്കയായ ഭാര്യയെ സംശയിച്ചവനെങ്കിലും വീണ്ടും കർത്താവെന്റെ കൂടെ!
അവളെഴുനേറ്റപ്പുറത്തേക്ക് പോവുന്നു. അടുക്കളയിലേക്കാവും..ഞാൻ പതിയെയെഴുനേറ്റു ബാത്റൂമിലേക്കോടി... ഓടുന്ന ഓട്ടത്തിൽ അവളുടെ മൊബൈ ലെടുക്കാൻ മറന്നില്ല.. രണ്ടാമതൊരു പരിശോധന എല്ലാകാര്യങ്ങളിലും നല്ലതാണു..ഭാഗ്യം !ലോക്ക് വീണ്ടും വീണിട്ടില്ല..
അവിടെ സ്വസ്ഥമായിരുന്നെല്ലാകാര്യങ്ങളും നടത്തുന്നതിനിടയിൽ മൊബൈലൊന്ന് കൂടെ പരിശോധിച്ചു ..ഇല്ല.. എന്റെ ഭാര്യ തീർത്തും നിഷ്കളങ്കയാണ്...
അവൾ ജോമോന്റെ ഭാര്യയെ പോലെയോ പത്രത്തിൽ വായിച്ചവളെ പോലെയോ അല്ല.. ഞാൻ ഗ്യാരണ്ടി!
അവൾ ജോമോന്റെ ഭാര്യയെ പോലെയോ പത്രത്തിൽ വായിച്ചവളെ പോലെയോ അല്ല.. ഞാൻ ഗ്യാരണ്ടി!
അവളെ സംശയിച്ചതിനെത്രയും വേഗം കുമ്പസാരിക്കണം. പക്ഷെയിവ ളിതു എന്താണ് കുത്തി കൊണ്ടിരിക്കുന്നത് ?വീണ്ടും ചോദ്യ ചിഹ്നം..
ബാത്റൂമിൽ നിന്നിറങ്ങി മൊബൈൽ കട്ടിലിൽ വെച്ച് ഞാനൊന്നുമറിയാത്ത പോലെ അടുക്കളയിൽ ചെന്നു .ഭാര്യ സ്കൂളിൽ നിന്നെത്തുന്ന മക്കൾക്കായി പലഹാരമെന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്... ഞാനവളെ പിന്നിലൂടെ ചെന്ന് കെട്ടി പിടിച്ചു...
“ അയ്യോ… “അവൾ ഞെട്ടി പൊട്ടി തെറിച്ചു.. “നിങ്ങളെപ്പോൾ വന്നു? എങ്ങിനെ അകത്തു കടന്നു?.” ആളെ തിരിച്ചറിഞ്ഞപ്പോളുണ്ടായ ന്യായമായ ചോദ്യം.
“നീ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു ...”
“ഏയ്.. അതൊരിക്കലുമില്ല “
“ ഇല്ലന്നേ ..ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു .നീ മറന്നു കാണും ...”
“അയ്യോ.. വല്ല കള്ളന്മാരും കയറിയെന്നേ...” നിഷ്കളങ്കയുടെ ശബ്ദത്തിൽ കുറ്റബോധം!
“അതിരിക്കട്ടെ ,നിങ്ങളെന്താ നേരത്തെ....?”
“ചെറിയ തലവേദന “ഞാൻ തലയിൽ കൈവെച്ചു വേദനയനുഭവിച്ചു..
“നിങ്ങളവിടെ പോയിരുന്നോ.. ഞാൻ കടുപ്പത്തി ലൊരു ചായയിട്ടുകൊണ്ടുവരാം “
അവളെനിക്കായി ചായയുണ്ടാക്കുന്നത് കണ്ടപ്പോൾ വീണ്ടും കുറ്റബോധം കൊണ്ടെനിക്ക് മുട്ടി.. എന്നാലുമിവളെയാണല്ലോ ഞാൻ സംശയിച്ചത്...
അവളെനിക്കായി ചായയുണ്ടാക്കുന്നത് കണ്ടപ്പോൾ വീണ്ടും കുറ്റബോധം കൊണ്ടെനിക്ക് മുട്ടി.. എന്നാലുമിവളെയാണല്ലോ ഞാൻ സംശയിച്ചത്...
ഞാൻ ചായകുടിക്കുന്നയിടവേളയിൽ അവളകത്തേക്കു പോയി.. മൊബൈലുമായി വന്നു കുത്താൻ തുടങ്ങി...എന്റെ ചങ്കിലേക്കു...
വൈകുന്നേരം സ്കൂൾ വിട്ടു വന്ന പത്താം ക്ലാസ്സുകാരി മകളമ്മയെ വന്നു കെട്ടി പിടിക്കുന്നു.
”അമ്മേ ..കലക്കി”
രണ്ടുപേരും പൊട്ടി ചിരിക്കുന്നു. നടുവിൽ ഒന്നും മനസിലാവാതെ പൊട്ടനെ പോലെ CID മൂസ ..
അവളകത്തേക്കു പോയപ്പോൾ ഞാൻ മോളോട് കാര്യമെന്താണെന്നു ചോദിച്ചു –
മകൾ അകത്തേക്ക് നോക്കി സ്വകാര്യമായെന്നോട് പറഞ്ഞു “പപ്പാ, അമ്മയോട് ചോദിക്കരുത് .ഇപ്പോൾ പപ്പയോടു പറയരുതെന്നാണ് 'അമ്മ പറഞ്ഞത്” ഞാൻ ഉദ്വേഗഭരിതനായി . 'അമ്മ ചെറുതായി കഥയും കവിതയുമെഴുതി തുടങ്ങി... എഫ് ബി യിൽ ചില ഗ്രൂപ്പുകളി ലിടുന്നുണ്ട്.. എല്ലാവര്ക്കും നല്ല അഭിപ്രായമാണ്. ഇന്നത്തെ കവിത സൂപ്പർ.”
ഹോ.. അപ്പോൾ അതാണിവളീ കുത്തികൊണ്ടിരിക്കുന്നതു.. കഥയും കവിതയുമെഴുതുന്ന കാര്യമെന്തിനിവളെന്നിൽ നിന്നും മറക്കുന്നു ? ഞാനത്ര അരസികനായ ഭർത്താവാണോ ? ഇവൾക്കെന്താണ് എന്നെ കുറിച്ചുള്ള ധാരണ....ശേ.. വേണ്ട..ഞാനുമവളെ തെറ്റിദ്ധരിച്ച സ്ഥിതിക്ക് കൂടുതൽ ആലോചിക്കേണ്ട ..നെഞ്ചിൽ നിന്നുമാരോ ഭാരമേറിയ കരിങ്കല്ലെടുത്തു മാറ്റിയ പോലെ.... ഞാൻ ഒരു നിശ്വാസത്തോടെ, ആശ്വാസത്തോടെ കസേരയിലിരുന്നു.
അവളെ സംശയിച്ചതിനു പകരമായി അവളിലെ എഴുത്തുകാരിയെ വെള്ളവും വളവും കൊടുത്തെന്നാൽ കഴിയും വിധം പോഷിപ്പിക്കണമെന്നു ഞാൻ പ്രതിജ്ഞയെടുത്തു...
അവൾ പുറത്തേക്കു വന്നപ്പോൾ ഞാനെന്റെ പരിഭവമറിയിച്ചു “എന്നാലും നീയെന്നോടെഴുതുന്ന കാര്യമൊന്നും സൂചിപ്പിച്ചല്ലോ? ഞാൻ നിന്നിലെ എഴുത്തുകാരിയെ വെള്ളവും വളവും തന്നു പ്രോത്സാഹിക്കുമായിരുന്നു.”
“ഉം.. എനിക്കോര്മയുണ്ട്. കല്യാണം കഴിഞ്ഞു ഞാനൊരു കവിതയെഴുതി കേൾപ്പിച്ചപ്പോൾ നിങ്ങളത് നോക്കി പോലുമില്ല.. ഇന്നുവരെ വായിക്കാൻ ഒരു “മ” പുസ്തകമെനിക്ക് വാങ്ങി തന്നിട്ടുണ്ടോ? വായനയെന്ന് പറഞ്ഞാൽ പത്രം മാത്രമാണെന്നും എഴുത്തെന്നു പറഞ്ഞാൽ ഓഫീസിലെ കണക്ക്ക് കൂട്ടലാണെന്നും വിചാരിക്കുന്നവരോടെന്ത് പറയാൻ? ദേ ഇപ്പോൾ മൊബൈലിൽ നോക്കിയാൽ കാമുകനുമായി കൊച്ചു വർത്തമാനം. കുറച്ചു കൂടെ കഴിഞ്ഞു പറയാമെന്നു കരുതി..”
എങ്കിലും കുറ്റബോധം വീണ്ടുമെന്നെ ശ്വാസം മുട്ടിച്ചു..
രാത്രി കിടക്കാൻ നേരം ഞാൻ ഭാര്യയെ വിളിച്ചരികിലുരുത്തി. പള്ളിയിൽ പോയി കുമ്പസാരിക്കുന്നതിനു മുന്നേ ആദ്യ കുമ്പസാരമിവളോട് തന്നെയാവാം.എനിക്കുണ്ടായ തെറ്റിദ്ധാരണയും അത് മൂലമുണ്ടായ സംഭവങ്ങളും അവളെ വിവരിച്ചു കേൾപ്പിച്ചു...
“നിങ്ങള് വെറും ദിനേശനല്ല.. തളത്തിൽ ദിനേശനാണ് ..ഉടനെ തന്നെ നെല്ലിക്ക തളം വെക്കേണ്ടി വരും....” അവൾ കോപാകുലയായിമൊബൈലെടുത്തു കുത്താൻ തുടങ്ങി..
ഞാൻ മൂടി പുതച്ചു കിടന്നു.. എങ്കിലുമെന്നിലെ തളത്തിൽ ദിനേശൻ ..ശേ.. ..ഭർത്താവ് ഷീറ്റിനടിയിലൂടെ തല നീട്ടി.. അവൾ കുത്തു ...അല്ല ..കഥയെഴുതുകയാണ്... ആണോ? … ആവോ ?? … ആർക്കറിയാം ! പെണ്ണല്ലേ വർഗം ? ** Sani John.Sani John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക