"ജെസ്സി മോളുടെ കൂടെ വന്ന ആളുണ്ടോ..." ചോദ്യം കേട്ടപ്പോൾ വിനു ഉൾപ്പെടെ എല്ലാപേരും അവിടേക്ക് ധൃതിയ്യിൽ ചെന്നു
ഒരു പേപ്പറും കൈയ്യിൽ പിടിച്ച് അടച്ചിട്ട ഗ്രില്ലിനകത്ത് നഴ്സ് നിൽക്കുന്നുണ്ട്
"ഉണ്ട്..." എന്ന് പറഞ്ഞു അതിലൊരാൾ അടുത്തേക്ക് ചെന്നു
"ദാ ഇതിൽ എഴുതിയിരിക്കുന്ന മരുന്നുകൾ പെട്ടെന്ന് വാങ്ങി കൊണ്ട് വരണം " നഴ്സ് പറഞ്ഞു ''ശരി.. "എന്നു പറഞ്ഞയാൾ ഗ്രില്ലിനിടയിലൂടെ ആ പേപ്പറും വാങ്ങി മെഡിക്കൽ ഷോപ്പിലേക്കോടി..
വിനു വീണ്ടും ഇരുന്നയിടത്ത് തന്നെ തിരികെ വന്നിരുന്നു..
മെഡിക്കൽ കോളേജ് പ്രസവവാർഡിനു മുന്നിലെ മരത്തിന്റെ ചുവട്ടിൽ വട്ടത്തിൽ കെട്ടിയിരിക്കുന്ന കൈവരികളിലൊന്നിലായിരുന്നു അത്...
രാത്രി ഒരു മണി കഴിഞ്ഞു കാണും വിനു മാത്രമല്ല വേറെയും കുറച്ച് പേർ അച്ഛനാകാൻ പോകുന്നതിന്റെ പ്രസവവേദനയും നെഞ്ചിൽ അടക്കിപ്പിടിച്ചവിടെ പലയിടത്തും നിൽക്കുന്നുണ്ട്

ഓരോ തവണ നഴ്സ് ഇറങ്ങി വരുമ്പോഴും തന്നെയാണോ വിളിക്കുന്നതെന്നറിയാൻ എല്ലാരും എഴുന്നേറ്റ് അങ്ങോട്ട് ചെല്ലും
''എല്ലാപേരും സമാധാനമായിട്ട് അവിടയൊക്കെ തന്നെ ഇരുന്നോളു ആവശ്യമുള്ളവരെ ഞാൻ വിളിച്ചോളാം എല്ലോരും ഇങ്ങനെ ഓടി വരണ്ട " നഴ്സ് പറയും....
പാവം നഴ്സ് ആ കുട്ടിക്കെന്തറിയാം ആണെന്ന ഈ മനുഷ്യജന്മങ്ങൾ ഇവിടെ....
അകത്ത് പ്രാണൻ പറിയുന്ന വേദനയിൽ തന്റെ ജീവനിൽ പാതിയായവൾ കരയുന്നതോർത്ത്
ആ വേദനയൊന്ന് പകുത്തെടുക്കാൻ കഴിയാതെ നെഞ്ചുനീറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനാകാൻ കാത്തു നിൽക്കുന്നയാളിന്റെ നെഞ്ചിലെ പിടപ്പ്....

അച്ഛനാകാൻ കാത്തു നിൽക്കുന്നവരാണ് പക്ഷേ ആ ഒരു സന്തോഷം ആരുടേയും മുഖത്ത് കാണാനില്ല...
എല്ലാരുടേയും കണ്ണുകളിൽ കാണാം ഒരു പ്രസവവേദന അനുഭവിക്കുന്ന അവസ്ഥ...
അയാൾ മരുന്നുമായി തിരികെയെത്തി ഗ്രില്ലിനിടയിലൂടെ നഴ്സിനെ വിളിച്ചു കൊടുത്തിട്ടവിടെ കാത്തു നിന്നു....
മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് വന്നു നിന്നു സെക്യൂരിറ്റി വന്ന് പൂട്ടിയിരിക്കുന്ന ഗ്രിൽ തുറന്നു
ഒരു സ്ട്രക്ച്ചറിൽ ഒരു പെൺകുട്ടിയെ കൊണ്ടുവന്നു കൂടെ ആ കുട്ടിയുടെ അമ്മ നെഞ്ചിലേക്ക് എന്തോ പൊതിഞ്ഞു പിടിച്ചിട്ടുമുണ്ട് അവൾ പ്രസവിച്ച കുട്ടിയാകും
സെക്യൂരിറ്റിയും നഴ്സുമാരും ധൃതിയിൽ അവരെ ആംബുലൻസിലേക്ക് കയറ്റി
"അയ്യോ...എന്റെ ജെസി മോളെ നിനക്കെന്തു പറ്റി.... കണ്ണു തുറക്ക്..."നേരത്തെ മരുന്നുവാങ്ങാനോടിയ ആളിന്റെ കരച്ചിലോട് കൂടി ആ ആംബുലൻസ് പാഞ്ഞു പോയി...

പിന്നീടവിടെ സംസാരിക്കുന്നത് വിനുവും കേട്ടു പ്രസവം കഴിഞ്ഞു പക്ഷേ ആ പെൺകുട്ടിക്ക് മഞ്ഞക്കാമലയോ മറ്റോ ആ സമയം ഉണ്ടായിരുന്നു.... നേരത്തെ അറിഞ്ഞിരുന്നില്ല.. ഇപ്പോൾ കുറച്ച് സീരിയസ്സായി അതു കൊണ്ട് നഗരത്തിലെ വലിയ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതാണെന്ന്....
ഇതുകൂടെ കേട്ടു കഴിഞ്ഞപ്പോൾ എല്ലാപേരുടേയും പോലെ വിനുവിന്റെയും ഉള്ള മനസമാധാനം കൂടെ നഷ്ടമായി...
എന്തിന്റെയും അവസാന പരിഹാരമാണ് മെഡിക്കൽ കോളേജ് എന്നാണ് കേട്ടിട്ടുള്ളത്
ഇനി ഇവിടെന്നെങ്ങാനും മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാൻ പറഞ്ഞാൽ നമ്മൾ എന്തു ചെയ്യുംഎന്നൊക്കെ ഓരോരുത്തർ സംസാരിക്കുന്നുണ്ട്...

വിനു എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു ഇരുന്നിട്ട് ഇരിപ്പും വരുന്നില്ല നെഞ്ചിലെന്താ ഭാരം കയറ്റി വച്ചതു പോലൊരു വേദന....
മുകളിലത്തെ നിലയിലെ ലേബർ റൂമിലെ പ്രകാശം ജനലിലൂടെ കാണാം
ആ....കാണുന്ന പച്ചകർട്ടനുമപ്പുറത്ത്
അവൾ ഇപ്പോൾ.....
വിനു നെഞ്ചിലൊന്നമർത്തി തടവിയതോടൊപ്പം അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു
ഒരാപത്തും വരുത്തരുതേയെന്ന്....

പൂട്ടിയിരിക്കുന്ന ഗ്രില്ലിനകത്തെ മുകളിലേക്ക് കയറി പോകുന്ന വീതി കൂടിയ പടി കെട്ടുകളിലേക്കാണ് എല്ലാപേരുടേയും കണ്ണുകൾ
ആരോ ഒരാൾ ഇറങ്ങി വരുന്നുണ്ട് കാലുകൾ കാണാം കുറച്ചു കൂടെ ആയപ്പോൾ സാരിയുടെ നിറം കണ്ടു ഒരാൾ ഓടി ഗ്രില്ലിനടുത്തേക്ക് ചെന്നു പടിയിറങ്ങി വന്ന അയാളുടെ അമ്മയുടെ കൈയ്യിൽ പിങ്ക് നിറത്തിലുള്ള ഒരു പേപ്പറും ഉണ്ടായിരുന്നു....
വീണ്ടും മരുന്നു വാങ്ങാൻ ഓടിക്കാനായിരിക്കും വിനു ചിന്തിച്ചു....
അല്ലല്ലോ.. അവരുടെ മുഖത്ത് നല്ല സന്തോഷവും ചിരിയും കാണാം വിനുവും എഴുന്നേറ്റ് അവിടേക്ക് ചെന്നു
"എന്താ അമ്മേ... "അയാളുടെ ചോദ്യം
"പ്രസവിച്ചു മോനെ പെൺകുട്ടിയാണ് " ആ മറുപടി അവരുടെ ആ സന്തോഷം എല്ലാപേരുടേയും മുഖത്തേക്ക് വ്യാപിച്ചു..
അയാൾ തിരിഞ്ഞ് അടുത്ത് നിന്നവരെയൊക്കെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു ആ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു...
വിനു വീണ്ടും തിരികെ ആ മരച്ചുവട്ടിലെത്തി അയാൾ പിങ്ക് നിറമുള്ള ആ പേപ്പറുമായി കൂട്ടുകാരുമൊത്ത് വിനുവിന്റെ അടുത്താണ് വന്നിരിന്നത്
എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു കൊണ്ടവർ അതിലെന്തൊക്കെയോ എഴുതുന്നുണ്ട്...
"എന്താണ് അത്.... വിനു ചോദിച്ചു....
"ഇത് പൂരിപ്പിച്ച് കൊടുക്കണം കുട്ടിയുടെ പേരൊക്കെ വേണമെന്ന്....
നല്ലൊരു പേര് താങ്കളും ഇപ്പൊഴേ.. ഓർമിച്ചു വച്ചോ..."എന്നു പറഞ്ഞിട്ടയാൾ ചിരിച്ചു.
ആണോ അപ്പോൾ പേരിടുന്ന സന്തോഷത്തിലാണ് അയാളും കൂട്ടുകാരും "എവിടെ കൊടുക്കാനാണ്...."വിനു വീണ്ടും ചോദിച്ചു....
"കോർപ്പറേഷനിൽ....
ഇതാണ് ജനനസർട്ടിഫിക്കറ്റ്..... "
ആ വാക്കുകൾ വിനുവിന്റെ നെഞ്ചിലേക്ക് കൊള്ളിയാൻ പോലെ വന്നു വീണു അറിയാതെയവൻ തൊട്ടു പുറകിലെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് നോക്കിപ്പോയി...
കൂടെ ഓർമ്മകളും കുറച്ച് ദിവസങ്ങൾ പിന്നിലേക്കും....

സുഖമില്ലാത്തൊരു ഉമ്മയെയും കൂട്ടിവന്ന മകനെയും വാപ്പയെയും കൂട്ടി കാറിൽ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിച്ചു കാർ നിർത്തി വിനു
ആ ഉമ്മയെ സ്ട്രക്ച്ചറിലേക്കെടുത്ത് കിടത്താൻ നേരം ഒന്നു പിടിക്കാൻ പറഞ്ഞപ്പോൾ വിനുവും ഇരു തോളുകളിലുമായി ഒന്നു താങ്ങിയപ്പോൾ ആദ്യം അവനൊന്നു ഞെട്ടി ആ ശരീരം ഐസു പോലെ തണുത്തിരുന്നു
ഐസു കട്ടയിൽ തൊട്ടതു പോലെയാണവന് തോന്നിയത്...
ശ്വാസത്തിനായി ആഞ്ഞു വലിച്ച് കഷ്ടപ്പെടുന്നുണ്ടായിരുന്നു ആ ഉമ്മ
അവരാ ഉമ്മയെ അകത്തേക്ക് കൊണ്ട് പോയി വിനു കാർ കൊണ്ട് പാർക്കിംഗിൽ ഇട്ട് തിരികെയെത്തി അകത്ത് കയറി നോക്കി... വാപ്പയെയും മകനെയും അവിടെയെങ്ങും കണ്ടില്ല ഡോക്ടേഴ്സ് റൂമിലെ ബെഡിൽ ആ ഉമ്മ കിടപ്പുണ്ട് വിനു അവിടേക്ക് ചെന്നു നിന്നു നാലുപാടും നോക്കി ഇവരൊക്കെയിതെവിടെപ്പോയി ഈ ഉമ്മയെ ഇവിടെ തനിച്ചാക്കിയിട്ട്
എന്തേലും ചെയ്യുന്നില്ലേ ഇവർ..വിനു ചിന്തിച്ചു "അതേയ് കൂടെ വന്ന ആളാണോ..."ചോദ്യം കേട്ടു വിനു തിരിഞ്ഞു നോക്കി
ഒരു നഴ്സ് കൈയ്യിൽ ഒരു മഞ്ഞ നിറമുള്ള പേപ്പറുമായി നിൽക്കുന്നു...
"അതെ...പക്ഷേ...അവരൊക്കെ ഇവിടുണ്ടായിരുന്നു... "
ഞാൻ പറഞ്ഞു
''ആ...എന്നാൽ വരുമ്പോൾ ഇതു കൊടുത്തോളു പൂരിപ്പിച്ച് കൊടുക്കാൻ പറയണം..."
വിനു ആ പേപ്പർ വാങ്ങി അവർ പോകാനായി തിരിഞ്ഞപ്പോൾ ചോദിച്ചു
"അല്ല.... ഇതെവിടെയാണ് കൊടുക്കേണ്ടത്...."

നഴ്സ് തിരിഞ്ഞു നിന്നിട്ട് വിനുവിനെ നോക്കി പറഞ്ഞു....
"കോർപ്പറേഷനിൽ...
മരണ സർട്ടിഫിക്കറ്റ് ആണ്...."
അയ്യോ...ഞാനൊന്നു ഞെട്ടി ആ ബെഡിനടുത്ത് നിന്നും പിന്നോട്ടു മാറി...
അപ്പാൾ ഞാനിത്രയും നേരം...
വിനു ആ ഉമ്മയുടെ മുഖത്തേക്ക് നോക്കി
കണ്ണുകൾ അടഞ്ഞിരിക്കുന്നു ശ്വാസത്തിനായുള്ള നേരത്തെ കണ്ട ബുദ്ധിമുട്ടില്ലാതെ ശാന്തമായുറങ്ങുന്നു...
വിനു കൈയിലിരിക്കുന്ന മഞ്ഞ പേപ്പറിലേക്ക് നോക്കി അതിന് മുകളിയാലി എഴുതിയിരിക്കുന്നു

മരണസർട്ടിഫിക്കറ്റ്......
ഗ്രില്ലിനകത്ത് കാണുന്ന പടികളിലൂടെ ആരോ ഇറങ്ങി വരുന്നുണ്ട്....എല്ലാപേരും ആകാംക്ഷയോടെ അങ്ങോട്ട് നോക്കി
കുറച്ചു കൂടെ ആയപ്പോൾ വിനു കണ്ടു അവനു പരിചിതമായ വേഷം
അതെ.....അവളുടെ അമ്മയാണ്...ഇറങ്ങി വരുന്നത്ത്...
കൈയ്യിലെന്തോ...പേപ്പർ കാണുന്നുണ്ട്....
വിനു സൂക്ഷിച്ച് നോക്കി...
ആ കൈകളിലേക്ക്....
തന്റെ കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി....
ഭൂമി.... കീഴ്മേൽ മറിയുന്നത് പോലെ തോന്നുന്നു താൻ ഇപ്പോൾ താഴെ വീഴും....
മഞ്ഞ നിറമല്ലേ ആ പേപ്പറിന്....
ദൈവങ്ങളേ.....
എന്റെ കുഞ്ഞ്....
എന്റെ ജീവനെ ചുമന്നവൾ.....
ആരാണ്....

"ഹലോ മാഷേ....."
അടുത്തിരുന്നയാൾ തട്ടി വിളിച്ചു
''ദാ എപ്പോഴേ വിളിക്കുന്നു അങ്ങോട്ടു ചെല്ലാൻ " ഞാൻ കണ്ണുകൾ ഒന്നു തിരുമിയിട്ട് നോക്കി അതെ ഗ്രില്ലിനപ്പുറത്ത് അമ്മ നിൽപ്പുണ്ട് കൈയ്യിൽ പിങ്ക് നിറമുള്ള പേപ്പറാണുള്ളത്
വിനു ഓടി അമ്മയുടെ അടുത്തെത്തി
"പ്രസവിച്ചെടാ....മോനെ...നല്ല തങ്കക്കുടം പോലൊരു ചെറുക്കൻ....ഇതു പൂരിപ്പിച്ച് കൊടുക്കാൻ പറഞ്ഞു "
എന്നു പറഞ്ഞാപേപ്പർ വിനുവിന് കൊടുത്തു
എവിടെ കൊടുക്കാൻ എന്ന് അന്നേരം വിനു ചോദിച്ചില്ലായിരുന്നു...
"ഞാനങ്ങോട്ട് ചെല്ലട്ടെ അവൾക്കെന്തെങ്കിലും കുടിക്കാൻ കൊടുക്കണം....." എന്ന് പറഞ്ഞ് അമ്മ പോകാൻ തുടങ്ങി....
"അവൾക്ക് എങ്ങനെയുണ്ടമ്മേ..... അവളെ കണ്ടോ...... "
വിനു ഇടറിയ ശബ്ദത്തോടെ ചോദിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
അതു കണ്ട് അമ്മ ചിരിച്ചു കൊണ്ടുപറഞ്ഞു ''അവൾക്കൊന്നും ഒരു കുഴപ്പവുമില്ല സുഖപ്രസവം ആണ് നീ സമാധാനമായി ഇനി കുറച്ചുറങ്ങിക്കോ....നേരം വെളുത്ത് ആറു മണിക്ക് എല്ലാ പേരെയും കയറ്റുമല്ലോ അപ്പോൾ കാണാം രണ്ടു പേരെയും....."

വിനു ഉറങ്ങാനായി കണ്ണുകളടച്ചു...
രണ്ടു പേരെന്ന്....
അപ്പോൾ നമ്മൾ ഇപ്പോൾ മൂന്നു പേരായി...
ഇനി പുലരുമ്പോൾ അവളുടെ അടുത്തേക്ക് ഓടിച്ചെല്ലുമ്പേഴേക്ക് അവളുടെ അരികിൽ ചേർന്നവൻ കൈ കാലുകളുമിളക്കി തന്നെ നോക്കി ചിരിക്കുമോ...
അതൊ കരയുമോ....
അവളപ്പോൾ പറയുമായിരിക്കും മോനെ നിന്റെ അച്ഛൻ വന്നെടാ നോക്കൂ എന്ന്...
ആ മുഖം എങ്ങനെയിരിക്കും....
കുനിഞ്ഞ് ആ നെറ്റിയിൽ ഓരോ ഉമ്മ കൊടുക്കണം രണ്ടു പേർക്കും...
ഉറക്കം വരാതെ അവൻ പുതിയൊരു മുഖവും ആലോചിച്ചങ്ങനെ കിടന്നു പുലരുന്നതും കാത്ത്....
വിധി എന്തിനാണവനെ ജനനസർട്ടിഫിക്കറ്റ് വാങ്ങാനുള്ള ആ കൈകൾ കൊണ്ട് ദിവസങ്ങൾക്ക് മുൻപ് മരണ സർട്ടിഫിക്കറ്റ് വാങ്ങിപ്പിച്ചതെന്നറിയാതെ.....
ചിലപ്പോൾ ഒരു പക്ഷേ അങ്ങനെയും ഒരു വിധി വരുമായിരുന്നിരിക്കാം.....
ഒരച്ഛന്റെയും കൂടെയുള്ള നെഞ്ചിലെ പ്രസവവേദനയുടെ പ്രാർത്ഥനയിൽ അത് മാഞ്ഞു പോയതായിരിക്കട്ടെ.....

സ്വഭാവം... ഡിഗ്രികൾ... പ്രവൃത്തിപരിചയം.... എന്നിങ്ങനെയുള്ള സർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടാനുള്ള നെട്ടോട്ടം...
അവസാനം നഗരസഭാ കാര്യാലയത്തിലെ വെള്ളക്കടലാസിലെ ഒരു സർട്ടിഫിക്കറ്റിലവസാനിക്കുമെന്ന് മറക്കാതിരിക്കാം നമുക്ക്....
ജെ....അവസാനം നഗരസഭാ കാര്യാലയത്തിലെ വെള്ളക്കടലാസിലെ ഒരു സർട്ടിഫിക്കറ്റിലവസാനിക്കുമെന്ന് മറക്കാതിരിക്കാം നമുക്ക്....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക