തോറ്റോ!!??? ....ആ കുട്ടിയോ..!!??
.....ഹൊ... ഏങനെ!!!! അവൻ നന്നായ് പഠിക്കുമായിരുന്നല്ലോ.!!!?
ടീച്ചർമാർക്കെല്ലാം അത്ഭുതമായിരുന്നു...!
തോറ്റു, എട്ടിൽ പൊട്ടി....
അച്ഛന്റെ അടി കൊണ്ട് തുടയും പൊട്ടി....!!
.....ഹൊ... ഏങനെ!!!! അവൻ നന്നായ് പഠിക്കുമായിരുന്നല്ലോ.!!!?
ടീച്ചർമാർക്കെല്ലാം അത്ഭുതമായിരുന്നു...!
തോറ്റു, എട്ടിൽ പൊട്ടി....
അച്ഛന്റെ അടി കൊണ്ട് തുടയും പൊട്ടി....!!
പക്ഷേ ഞാൻ ചിരിച്ചു, ഇന്നോളമെന്റെ ജീവിതത്തിൽ സംഭവിച്ച മനോഹരമായ തോൽവികളിൽ ഒന്നായിരുന്നു അത്,..
ഓൾക്കു വേണ്ടി,
ഓൾക്കൊപ്പം ഒരേ ക്ലാസിൽ
പഠിക്കാൻ...ഓൾടെ ഓരോ ചലനങളും ഒരു പൂ വിരിയുന്നതു പൊലെ കണ്ടാസ്വദിക്കാൻ ഞാനൊന്നു തോറ്റു, അല്ല ജയിച്ചു...!
ഓൾക്കു വേണ്ടി,
ഓൾക്കൊപ്പം ഒരേ ക്ലാസിൽ
പഠിക്കാൻ...ഓൾടെ ഓരോ ചലനങളും ഒരു പൂ വിരിയുന്നതു പൊലെ കണ്ടാസ്വദിക്കാൻ ഞാനൊന്നു തോറ്റു, അല്ല ജയിച്ചു...!
എന്റെ ഒരു വർഷം ഓൾക്ക്
വേണ്ടി തല്ലിയുടച്ചു,....
ഒരു വർഷമല്ലാ,..
നിന്നിലേയ്ക്കെത്താനാകുമെങ്കിൽ കാതമെത്ര വേണേലും പിന്നിലേയ്ക്കോടുമായിരുന്നു ഞാനപ്പോൾ....!
ഞാൻ പിൻ ബഞ്ചിലേയ്ക്ക്
സ്ഥാനം മാറി,
നടുക്കത്തെ ബഞ്ചിലെ
വലത്തേ അറ്റത്തിരിക്കന്ന അവളിൽ എന്റെ നോട്ടങളെ തുന്നി വച്ചു..!
ഒരു ദിവസം ഓൾടെ
കൈവെള്ളയിൽ എന്റെ പേര് കണ്ടൂന്ന് ഓൾടെ കൂട്ടുകാരി പറഞ്ഞപ്പോൾ ..ഹൊ...!...ഹൃദയം പട പട....!!

പത്താം ക്ലാസ് പരീക്ഷ തുടങി...
ഓൾക്ക് അസ്സലൊരു പ്രേമലേഖനമെഴുതി ....
പഠനം പ്രണയമായതിനാൽ, ശരീരം മുഴുവൻ തുണ്ടുകളാണ്....
കഷ്ട്ടകാലം..!
കൊണ്ടു പോയ തുണ്ടുകളുടെ കൂട്ടത്തിൽ ഓൾക്കുള്ള പ്രേമ ലേഖനം കുടിങിപ്പോയിരുന്നു...
പരീക്ഷ കഴിഞ്ഞ് പുറത്തിറങിയപ്പോൾ, ഓൾടെ കത്തുമായ് കൂട്ടുകാരിപ്പെണ്ണ്....ഹൃദയം പിന്നേം പട പട.!!

കത്തുമായ് വീട്ടിലേയ്ക്കോടവേ,
പോസ്റ്റ് മാൻ രാമേട്ടനും തന്നു കത്ത്....രണ്ട് കത്ത്!!!!
കത്ത് വായിച്ച് ബോധം കെട്ട് വീണ അമ്മക്ക് ബോധം വന്നപ്പോഴറിഞ്ഞു,
പോസ്റ്റ് മാൻ രാമേട്ടനും തന്നു കത്ത്....രണ്ട് കത്ത്!!!!
കത്ത് വായിച്ച് ബോധം കെട്ട് വീണ അമ്മക്ക് ബോധം വന്നപ്പോഴറിഞ്ഞു,
ജപ്തി !!!!!!!
ഞാൻ ഓൾടെ കത്തിനെനോക്കി,.
ന്റെ ഹൃദയം ജപ്തി ചെയ്ത കത്ത്..!.....പാവം കത്ത്..ഞാനാ കത്ത് വായിച്ചില്ലാ....
അവസാന പരീക്ഷയുടെ അന്ന് ഓൾക്കെന്നോട് സംസാരിക്കണമെന്ന് ദൂതു വന്നു..
കാത്തു നിൽക്കുമെന്ന്.....!!
ന്റെ ഹൃദയം ജപ്തി ചെയ്ത കത്ത്..!.....പാവം കത്ത്..ഞാനാ കത്ത് വായിച്ചില്ലാ....
അവസാന പരീക്ഷയുടെ അന്ന് ഓൾക്കെന്നോട് സംസാരിക്കണമെന്ന് ദൂതു വന്നു..
കാത്തു നിൽക്കുമെന്ന്.....!!
എന്തിന്...?
വാടക വീട്ടിലേയ്ക്ക് ഉടൻ താമസം
മാറും...മറ്റ് വഴിയില്ലാ.....ഇനിയെന്ത് പ്രേമം...എന്തിന്...!!!
"ഇടമില്ലാഞ്ഞിട്ടല്ല പെണ്ണേ,
എൻ ജീവിതക്കുട ചോരും,
നിന്നെ നനയ്ക്കാൻ വയ്യെനിക്ക്..!"
വാടക വീട്ടിലേയ്ക്ക് ഉടൻ താമസം
മാറും...മറ്റ് വഴിയില്ലാ.....ഇനിയെന്ത് പ്രേമം...എന്തിന്...!!!
"ഇടമില്ലാഞ്ഞിട്ടല്ല പെണ്ണേ,
എൻ ജീവിതക്കുട ചോരും,
നിന്നെ നനയ്ക്കാൻ വയ്യെനിക്ക്..!"
ഓൾ കാത്തു നിന്നു,..
ഞാൻ മറഞ്ഞു നിന്നവളെ നോക്കി നിന്നു.....ദുഷ്ട്ടൻ..
നിറമിഴി തുടച്ച് പതിയെ അവൾ നടന്നകന്നു.......
ഞാനും കരഞ്ഞു ....മറഞ്ഞ് നിന്ന്....!
**
വാടക വീട്ടിലെ താമസം വർഷങളെ വിഴുങിയോടുന്നു....ഞാനൊരു മോട്ടോർ വർക്ക്ഷോപ്പിൽ കരിപുരണ്ട ജീവിതക്കുപ്പായം വെളുപ്പിക്കാൻ പാടു പെടുന്ന
പെടാപ്പാടിലാണ്...
"ഒക്കെ ശര്യാകുമെന്ന് "
ദിവസമോരോന്നും
എന്റെ മനസ്സിൽ തട്ടി
സമാധാനിപ്പിച്ചു കൊണ്ട് പടിയിറങിപ്പോകുന്നു..!

അന്നൊരു ദിവസം..
ഞാനൊരു വണ്ടിയുടെ അടിയിൽ തിരക്ക് പിടിച്ച പണിയിലാണ്...പൊള്ളുന്ന ചൂടിൽ വിയർത്തൊലിച്ച്..
ഒരു കൈനറ്റിക് ഹോണ്ട വർക് ഷോപ്പിനുള്ളിൽ വന്നു നിന്നു.
സ്വർണ്ണ പാദസരമിട്ട കാലുകൾ..,!
ഞാനൊരു വണ്ടിയുടെ അടിയിൽ തിരക്ക് പിടിച്ച പണിയിലാണ്...പൊള്ളുന്ന ചൂടിൽ വിയർത്തൊലിച്ച്..
ഒരു കൈനറ്റിക് ഹോണ്ട വർക് ഷോപ്പിനുള്ളിൽ വന്നു നിന്നു.
സ്വർണ്ണ പാദസരമിട്ട കാലുകൾ..,!
"ഡാ ഇതൊന്ന്..നോക്ക്..
ഞാൻ ഉണ്ടേച്ച് വരാം...."
ഞാൻ ഉണ്ടേച്ച് വരാം...."
പറഞ്ഞു കൊണ്ട് മുതലാളി പുറത്തേക്കിറങി..
"ങളൊന്ന് ചെയ്യ് മനുഷ്യാ..ഞാനിനിരങി പുറത്ത് വരണോ... "...
ആരു കേൾക്കാാൻ..അങേർ പോയി.
ആരു കേൾക്കാാൻ..അങേർ പോയി.
ഞാൻ പുറത്തേയ്ക്ക് വലിഞ്ഞ് നിരങി എഴുന്നേറ്റ് മൂട്ടിലെ പൊടി തട്ടവേ...ആ മുഖം....
ഹൊ !!! ഓൾ!!.....പിന്നെയും....!!!
ഹൊ !!! ഓൾ!!.....പിന്നെയും....!!!
'മനൂ.... എന്താണിത്..,'.? ഓൾ ഞെട്ടി വിറച്ചാണ് ചോദിച്ചത്...
പതറിയെങ്കിലും ഞാനത് പുറത്ത് കാട്ടിയില്ല...ജീവിനില്ലാത്ത ചിരി ചിരിച്ചു,..ബനിയനുയർത്തി മുഖത്തെ വിയർപ്പ് ഒപ്പാൻ നേരം അവൾ ഷാൾ എനിക്ക് നേരേ നീട്ടി..ഞാൻ ചിരിച്ചു കൊണ്ട് തട്ടി മാറ്റി.
വർക്ക്ഷോപ്പിൽ ബ്രേക്ക് ഡൗണായിക്കിടക്കുന്ന വണ്ടികളിലേതെങ്കിലും പൊടുന്നനേ ജീവൻ വച്ചെന്നെ ഇടിച്ചു തെറുപ്പിച്ചെങ്കിൽ എന്ന് ഞാൻ മോഹിച്ചു പോയി...!!!
വർക്ക്ഷോപ്പിൽ ബ്രേക്ക് ഡൗണായിക്കിടക്കുന്ന വണ്ടികളിലേതെങ്കിലും പൊടുന്നനേ ജീവൻ വച്ചെന്നെ ഇടിച്ചു തെറുപ്പിച്ചെങ്കിൽ എന്ന് ഞാൻ മോഹിച്ചു പോയി...!!!
".....ജീവിതം ഡീ......
സുഖാണോ നിനക്ക്...?
വണ്ടിക്കെന്താ പ്രശ്നം......"
ഞാൻ പണിയിലേയ്ക്ക് കടന്നു.....
സുഖാണോ നിനക്ക്...?
വണ്ടിക്കെന്താ പ്രശ്നം......"
ഞാൻ പണിയിലേയ്ക്ക് കടന്നു.....
ഓൾ ന്നെ തന്നെ നോക്കി നിൽക്കുവാണ്.... മിഴികൾ നിറച്ച്..
"..ഇതെങനെ...ഇവിടെ....
നിനക്കന്തു പറ്റി....നീ പിന്നെ പഠിച്ചില്ലേ.....??!!"
അവൾക്ക് വിശ്വസിക്കാനാകുന്നില്ല
മുന്നിലെ കാഴ്ച്ചയെ..!
നിനക്കന്തു പറ്റി....നീ പിന്നെ പഠിച്ചില്ലേ.....??!!"
അവൾക്ക് വിശ്വസിക്കാനാകുന്നില്ല
മുന്നിലെ കാഴ്ച്ചയെ..!
ഞാനെന്നോട് ദിവസവും ചോദിക്കുന്ന ചോദ്യങ്ങളാണ് അവളും ചോദിക്കുന്നത്..
എങെനെ ഉത്തരിക്കും.....!??
എന്റെ ജീവിതത്തിനെന്തു പറ്റി...?
എന്താണിങനെ.??
എങെനെ ഉത്തരിക്കും.....!??
എന്റെ ജീവിതത്തിനെന്തു പറ്റി...?
എന്താണിങനെ.??
"കഥയാണേൽ ഒരു പാടുണ്ട്...
ഇനിയിപ്പോ പറഞ്ഞിട്ടെന്ത്....തന്റെ കല്ല്യാണം കഴിഞ്ഞോ..?"
ഇനിയിപ്പോ പറഞ്ഞിട്ടെന്ത്....തന്റെ കല്ല്യാണം കഴിഞ്ഞോ..?"
'മ്......'
കുട്ടികൾ.....?....
കുട്ടികൾ.....?....
"ഇല്ലാ"
വണ്ടി ശരിയായി, ഓൾ ഒന്നുംമിണ്ടാതെ പെട്ടെന്ന് വണ്ടീൽ കയറി ....
"ഹ..പോവല്ലേ.....കാശ്....."
കാശിനൊന്നുമല്ല വിളിച്ചത് ,അതിന് വേണ്ടി പണീം ചെയ്തില്ല..
കുറച്ചു നേരം കൂടി കാണാല്ലോ...!
എവ്ടെ....അവൾ പോയി.
കാശിനൊന്നുമല്ല വിളിച്ചത് ,അതിന് വേണ്ടി പണീം ചെയ്തില്ല..
കുറച്ചു നേരം കൂടി കാണാല്ലോ...!
എവ്ടെ....അവൾ പോയി.
കുറച്ച് നേരം ഞാൻ കിടന്നു..
ഹൃദയം എന്തോ വല്ലാതെ തുടിക്കുന്നു,
വല്ലാത്ത നഷ്ട്ട ബോധം...നിരാശ...!
ഹൃദയം എന്തോ വല്ലാതെ തുടിക്കുന്നു,
വല്ലാത്ത നഷ്ട്ട ബോധം...നിരാശ...!
ഞാൻ പൊതിച്ചോറെടുത്ത് ഉണ്ണാനിരുന്നു.കഴിച്ച തുടങിയതും....അതാ അവൾ....കൈയ്യിലൊരു കവറുണ്ട്...
എനിക്ക് നേരേ നടന്നു വന്നിരുന്നു...
അടുത്ത്...ചേർന്ന്...!
എനിക്ക് നേരേ നടന്നു വന്നിരുന്നു...
അടുത്ത്...ചേർന്ന്...!
വാട്ടിയ വാഴയില മണമുള്ള ചോറിലേയ്ക്ക് നോക്കിയവൾ ചോദിച്ചു....ഞാനും കഴിക്കട്ടെ..!
അതു വേണോ...?
കേട്ടില്ലവൾ,
അവൾ കഴിച്ചു തുടങിയിരുന്നു....
കേട്ടില്ലവൾ,
അവൾ കഴിച്ചു തുടങിയിരുന്നു....
ഞാൻ കുഴച്ച ചോറിൽ നിന്നും
ഒരുരുള അവൾ കവർന്നെടുത്തു...!!
എനിക്ക് എന്തു ചെയ്യണമെന്നറിയില്ല..
ഉടൻ പൊട്ടിക്കരഞ്ഞേക്കുമെന്ന് തോന്നി.
ഒരുരുള അവൾ കവർന്നെടുത്തു...!!
എനിക്ക് എന്തു ചെയ്യണമെന്നറിയില്ല..
ഉടൻ പൊട്ടിക്കരഞ്ഞേക്കുമെന്ന് തോന്നി.
കൈ കഴുകി വന്നതും ,..അവൾ
ഒരു കവർ എനിക്കു നേരേ നീട്ടി...
ഒരു കവർ എനിക്കു നേരേ നീട്ടി...
"ടീഷർട്ടാണ്, ഒന്നിട്ടേ....."
എനിക്കൊന്നും മനസ്സിലായില്ല....! ഞാൻ ടീഷർട്ട് വാങി ഇട്ടു., ഓൾ സ്നേഹത്തോടെ വാങിയതല്ലേ..!
പക്ഷേ ,അവൾ അതിട്ട എന്റെ ചന്തം നോക്കാതെ കരിയും ,ഗ്രീസും പുരണ്ട വിയർപ്പ് നാറുന്ന ഷർട്ട് കടന്നെടുത്തു......!!മണത്തു....!!
പക്ഷേ ,അവൾ അതിട്ട എന്റെ ചന്തം നോക്കാതെ കരിയും ,ഗ്രീസും പുരണ്ട വിയർപ്പ് നാറുന്ന ഷർട്ട് കടന്നെടുത്തു......!!മണത്തു....!!
"ഇത് ഞാനെടുക്കുന്നു,
ഞാനൊരിക്കൽ സ്വന്തമാക്കാൻ മോഹിച്ച ഗന്ധമുണ്ടിതിൽ..
ഇതെങ്കിലും ഞാനെന്നിൽ ചേർത്തു വയ്ക്കട്ടെ.....!!
അവളത് കവറിലിട്ട് സ്വന്തമാക്കി.....
ഞാനൊരിക്കൽ സ്വന്തമാക്കാൻ മോഹിച്ച ഗന്ധമുണ്ടിതിൽ..
ഇതെങ്കിലും ഞാനെന്നിൽ ചേർത്തു വയ്ക്കട്ടെ.....!!
അവളത് കവറിലിട്ട് സ്വന്തമാക്കി.....
ഞാനൊന്നും മിണ്ടിയില്ല...എന്ത് മിണ്ടാൻ..!!
"മനുന്റെ അക്കൗണ്ട് നമ്പർ എത്രയാ...."
വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കവേ അവൾ ചോദിച്ചു.
വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കവേ അവൾ ചോദിച്ചു.
'എനിക്ക് ബാങ്ക് അക്കൗണ്ടൊന്നുമില്ലാ..'
'എടുക്കണം,.....'മൊബൈലുണ്ടോ?
"ഇല്ലാ.."
"ഞാനെന്റെ മൊബൈൽ തരട്ടെ...വാങോ..?"
"ഇല്ല...."
ഓൾ കടലാസിൽ
നമ്പരെഴുതി തന്നു.
"വിളിക്കണം.....അക്കൗണ്ട് നമ്പർ അപ്പോൾ പറഞ്ഞാൽ മതി...
ഞാൻ പോട്ടെ....."
നമ്പരെഴുതി തന്നു.
"വിളിക്കണം.....അക്കൗണ്ട് നമ്പർ അപ്പോൾ പറഞ്ഞാൽ മതി...
ഞാൻ പോട്ടെ....."
അവൾ ന്നെ നോക്കി മതി വരാതെ വണ്ടിയിൽ കയറി....
എന്നെ കാണാൻ ഇനിയിവിടെ വരരുത്...
ഞാൻ വേദനയോടെ ഉറപ്പില്ലാത്ത ശബ്ദത്തോടെ പറഞ്ഞു..
ഞാൻ വേദനയോടെ ഉറപ്പില്ലാത്ത ശബ്ദത്തോടെ പറഞ്ഞു..
"ഇല്ല..വരില്ല...
നിന്നെ ഇങ്ങനെ കാണാൻ എനിക്കും വയ്യ മനൂ....പക്ഷേ...നീ വിളിക്കണം.."
അവളുടെ കണ്ണ് നിറഞ്ഞു.
നിന്നെ ഇങ്ങനെ കാണാൻ എനിക്കും വയ്യ മനൂ....പക്ഷേ...നീ വിളിക്കണം.."
അവളുടെ കണ്ണ് നിറഞ്ഞു.
"വിളിച്ചില്ലെങ്കിലും വരരുത്...
എനിക്കിഷ്ട്ടമല്ല..."
എന്റെ തല ഞാനറിയാതെ കുനിഞ്ഞു പോയി...
എനിക്കിഷ്ട്ടമല്ല..."
എന്റെ തല ഞാനറിയാതെ കുനിഞ്ഞു പോയി...
അവൾ നിറകണ്ണോടെ ചിരിച്ചു...
"അറിയാം...എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് നിന്നെ....ഞാൻ പോട്ടെ..."
അവൾ പോയി.
"അറിയാം...എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് നിന്നെ....ഞാൻ പോട്ടെ..."
അവൾ പോയി.
ഞാനവളുടെ നമ്പറടങിയ കടലാസ് തുണ്ട് കൈവെള്ളയിലിട്ടു ഞെരിച്ചു.....
"സഹതാപം...ല്ലേഡീ....പുല്ലേ...
എനിക്ക് നിന്നോടും, നിനക്കെന്നോടും പ്രണയമായിരുന്നില്ലേ....ഈ സഹതാപം എനിക്ക് വേണ്ടാാ..
എന്റെ പ്രണയം മരിക്കുകയുമില്ല...
...നിന്റെ ഭിക്ഷ ന്റെ പട്ടിക്ക് വേണം,....ഇന്ന് നീ പത്രാസോടെ ജീവിക്കുന്നത് ഞാൻ
നിന്നെ വേണ്ടെന്ന് മനസ്സ് വച്ചിട്ടാ....
ഒന്നുമില്ലേലും നിനക്ക് വേണ്ടി ഒരു വർഷം തുലച്ചവനല്ലേഡീ ഞാൻ..!!
ഓർത്തില്ല നീയത്...!!!
അവൾടെ നമ്പരു.......കടലാസ്സ് ചുരുട്ടി ഞാൻ ദൂരെയെറിഞ്ഞു...."

ടീഷർട്ട് വലിച്ചൂരവേ കണ്ണിൽ നിറഞ്ഞ നീര് അതിൽ പറ്റിച്ചേർന്നു..
"നല്ല ടീഷർട്ട്.....ന്തിനാ കരി പറ്റിക്കണേ......."
ഞാൻ പഴയൊരെണ്ണമെടുത്തിട്ടു.
വണ്ടിക്ക് കീഴിലേയ്ക്ക് നിരങിക്കയറിയതും
പൊട്ടിക്കരഞ്ഞുപോയ്....!!
ഞാൻ പഴയൊരെണ്ണമെടുത്തിട്ടു.
വണ്ടിക്ക് കീഴിലേയ്ക്ക് നിരങിക്കയറിയതും
പൊട്ടിക്കരഞ്ഞുപോയ്....!!
By Shyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക